ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി | |
---|---|
പ്രമാണം:EMGHSFortkochi.jpg | |
വിലാസം | |
വെളി ഫോർട്ട് കൊച്ചി പി.ഒ. , 682001 , എറണാകുളം ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 0484 227930 |
ഇമെയിൽ | emghsvelifortkochi@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26014 (സമേതം) |
എച്ച് എസ് എസ് കോഡ് | 7020 |
യുഡൈസ് കോഡ് | 32080802102 |
വിക്കിഡാറ്റ | Q99485933 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി പി ദാസ് |
പ്രധാന അദ്ധ്യാപിക | അച്ചാമ്മ ആൻറണി |
പി.ടി.എ. പ്രസിഡണ്ട് | കെ ജി വിക്ടർ |
എം.പി.ടി.എ. പ്രസിഡണ്ട് | എസ്മി എൽമ |
അവസാനം തിരുത്തിയത് | |
05-01-2022 | 26014e |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കേരളത്തിൽ എറണാകുളം ജില്ലയിൽ ഉള്ള കൊച്ചി നഗരത്തിൻറെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാന്യമുള്ള വിനോദസഞ്ചാരകേന്ദ്രമായ ഫോർട്ടുകൊച്ചിയിൽ ആണ് എഡ്വേർഡ് മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഒരു നുറ്റാണ്ടിനു മേലായി പശ്ചിമകൊച്ചിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ഒരു പൊൻതൂവലായി ഈ വിദ്യാലയം ഉയർന്നു നിൽക്കുന്നു. ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ ബ്രിട്ടീഷ് ഇന്ത്യ ഗവൺമെൻറ് നടപ്പാക്കിയ നിർബന്ധിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഫോർട്ട്കൊച്ചി മുനിസിപ്പാലിറ്റി ആരംഭിച്ച പ്രൈമറി സ്കൂളുകളിൽ ഒന്ന് പുരോഗമിച്ചതാണ് ഇന്നത്തെ എഡ്വേർഡ് മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. ബീച്ച് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അതിൻറെ ചരിത്രപ്രയാണം ആരംഭിച്ചത്. 1921 സ്കൂൾ വിശാലമായ വെളി മൈതാനത്ത് സ്ഥിതിചെയ്യുന്ന പട്ടാള ക്യാമ്പിലേക്ക് മാറ്റപ്പെട്ടു.
1932 നവംബർ 21-നു അന്നത്തെ ആരാധ്യനായ മുനിസിപ്പൽ ചെയർമാൻ, ശ്രീമാൻ ആർ എസ് ധ്രുവഷെട്ടി വിദ്യാലയത്തിനുള്ള പുതിയ കെട്ടിടത്തിൻറെ ശിലാസ്ഥാപനം നിർവഹിച്ചു. വെളിമൈതാനിയിൽ പൂർത്തീകരിച്ച പുതിയ കെട്ടിടത്തിൽ 1933-34 വർഷത്തിൽ വിദ്യാലയം പ്രവർത്തനം തുടങ്ങി. മുനിസിപ്പൽ എൽ പി സ്കൂൾ വെളി എന്നാണ് പിന്നീട് സ്കൂൾ അറിയപ്പെട്ടത്. ശ്രീമാൻ സിദ്ധാർഥൻ മാസ്റ്റർ പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്ന കാലയളവിൽ സ്കൂളിൽ അപ്പർ പ്രൈമറി വിഭാഗം ആരംഭിച്ചു.
സ്കൂളിന് ഇന്നുള്ള പേര് ലഭിച്ചത് 1937ലാണ്. പ്രസ്തുതവർഷം മെയ് മാസം 12-ാം തിയ്യതി ബ്രിട്ടനിൽ എഡ്വേർഡ് നാലാമൻ രാജാവിൻറെ കിരീടധാരണം നടക്കുമ്പോൾ തൽസംബന്ധമായ ആഘോഷങ്ങൾ ഫോർട്ടുകൊച്ചി മുനിസിപ്പാലിറ്റിയും സംഘടിപ്പിച്ചു. തദവസരത്തിൽ രാജാവിനോടുള്ള ആദരസൂചകമായി വിദ്യാലയത്തിന് എഡ്വേർഡ് മെമ്മോറിയൽ മുനിസിപ്പൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേരു നൽകി.
വളരെ നിർദ്ധനരായ മത്സ്യത്തൊഴിലാളികൾ കൂടി ഉൾപ്പെടുന്ന വിവിധ ജനവിഭാഗങ്ങൾ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഈ വിദ്യാലയത്തെ ആശ്രയൊച്ചു. 1965-66 കാലഘട്ടത്തിൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിൻറെ ആദ്യ പ്രഥമാധ്യാപകൻ, ശ്രീ പി. ഒ തോമസ് അവർകളായിരുന്നു.
1969-72 കാലഘട്ടത്തിൽ ഇന്നത്തെ ഹൈസ്ക്കൂളിൻറെ
യാത്രാസൗകര്യം
വഴികാട്ടി
{{#multimaps:9.95043,76.24460| zoom=18}}
മേൽവിലാസം
ഇ.എം.ജി.എച്ച്.എസ്.എസ് വെളി ഫോർട്ടുകൊച്ചി പിൻ 682001
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26014
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ