ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ | |
---|---|
വിലാസം | |
ALANALLUR ALANALLUR , ALANALLUR പി.ഒ. , 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 07 - 1956 |
വിവരങ്ങൾ | |
ഫോൺ | 04924 262320 |
ഇമെയിൽ | gvhssalanallur@rocketmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21095 (സമേതം) |
എച്ച് എസ് എസ് കോഡ് | 09078 |
വി എച്ച് എസ് എസ് കോഡ് | 909005 |
യുഡൈസ് കോഡ് | 32060700110 |
വിക്കിഡാറ്റ | Q64689447 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അലനല്ലൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 435 |
പെൺകുട്ടികൾ | 456 |
ആകെ വിദ്യാർത്ഥികൾ | 1434 |
അദ്ധ്യാപകർ | 46 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 165 |
പെൺകുട്ടികൾ | 165 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 64 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സക്കീർ ഹുസൈൻ |
പി.ടി.എ. പ്രസിഡണ്ട് | ഹംസ ആക്കാടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹംസ ആക്കാടൻ |
അവസാനം തിരുത്തിയത് | |
05-01-2022 | Lk21095 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1956 ജൂലൈ 11. മലപ്പുറം ജില്ലയോട് ചേർന്ന് കിടക്കുന്ന അലനല്ലൂർ എന്ന സ്വച്ഛന്ദ സുന്ദരമായ ഗ്രാമത്തിന് അന്നൊരു സുവർണ്ണ ദിനമായിരുന്നു.ഏകദേശം നൂറ് വർഷത്തിന് മുമ്പ് 1908 ൽ രാമൻകുട്ടി എഴുത്തച്ചൻ തുടങ്ങിയ എഴുത്ത് പള്ളിക്കൂടമാണ് ഇന്നത്തെ ഹൈസ്കൂളിന്റെ ശൈശവ രൂപം.പിന്നീട് 1937 ൽ ശ്രീ പള്ളത്ത് അപ്പു മന്നാടിയാർ ഇവിടെ ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു.എന്നാൽ തുടർന്നുള്ള പഠനത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്നത് കാരണം മിക്കവരുടെയും പഠനം ഇവിടെ അവസാനിച്ചു.ഈ ദുരവസ്ഥക്ക് പരിഹാരമായി ശ്രീ.എം.പി .രാമചന്ദ്രമേനോന്റെ നേതൃത്വത്തിൽ ഒമ്പതംഗ കമ്മറ്റിക്ക് രൂപം നൽകി.ചൂരക്കാട്ടിൽ ശങ്കുണ്ണി നായർ,പാക്കത്ത് അബ്ദുള്ള,ഐനിക്കോട്ടിൽ അപ്പുത്തരകൻ, തുറുവൻ കുഴി അച്യുതൻ നായർ,വെളുത്തനേത്ത് ഗോപി നായർ തുടങ്ങിയവർ ഈ കമ്മറ്റിയിൽ അംഗങ്ങളായിരുന്നു.മണ്ണാർക്കാട്ടെ കല്ലടി കമ്മാപ്പ സാഹിബിന്റെ നിർലോഭമായ സഹായവും ഡിസ്ട്രിക്ററ് ബോർഡ് പ്രസിഡന്റ്.പി.ടി ഭാസ്കര പണിക്കരുടെ സഹകരണവും ആലായൻ കുഞ്ഞു സാഹിബിന്റെ സംഭാവനയും എല്ലാമായപ്പോൾ പള്ളത്ത് അപ്പു മന്നാടിയാരിൽ നിന്നും സ്കൂൾ വിലയ്ക്ക് വാങ്ങി ജില്ലാ ബോർഡിനെ ഏൽപ്പിച്ചു.അങ്ങിനെ 1956 ജൂലൈ 11ന് അലനല്ലൂർ ഹൈസ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമായി.1957ൽ ഡിസ്ട്രിക്ററ് ബോർഡിൽ നിന്നും സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.13 അധ്യാപകരും 87 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്ററർ ശ്രീ.പി.വി. രാമലിംഗ അയ്യർ ആയിരുന്നു.hfhjgkl;h;oj
ഭൗതികസൗകര്യങ്ങൾ
പ്രമാണം:21095-hightech classroom.jpeg യു.പി വിഭാഗത്തിൽ ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനും ഹയർ സെക്കൻറരി വിഭാഗത്തിൽ സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉണ്ട്.
പുതിയ കെട്ടിടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.ശ്രീമതി.റംലത്ത് ടീച്ചർ ഇതിൻറെ ചുമതല വഹിക്കുന്നു.
- എൻ.സി.സി.
- ജൂനിയർ റെഡ്ക്രോസ്സ്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ശ്രീ.എ.എം .യൂസുഫ് മാസ്റ്ററാണ് കൗൺസിലർ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.ശ്രീ.രത്നകൂമാർ മാസ്റ്റർ ഇതിന്റെ കൺവീനർ സ്ഥാനം വഹിക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേർകാഴ്ച
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കായി നടത്തിയ ചിത്രരചന മത്സരം
-
ഒന്നാം സ്ഥാനം -ഫിദ നസ്റിൻ 6F
-
രണ്ടാം സ്ഥാനം ഫാത്തിമ റിൻഷ 7B
-
മൂന്നാം സ്ഥാനം ഹിബ ഫാത്തിമ. പി 6 F
-
മൂന്നാം സ്ഥാനം ലിയ ഫാത്തിമ .പി 6F
മാനേജ്മെന്റ്
ശ്രീ. ഹംസ ആക്കാടൻ ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി സേവനം ചെയ്തു വരുന്നു
മുൻ സാരഥികൾ
ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി, സംസ്ഥാന അധ്യാപക അവാർഡ് നേടിയ പി.ബാലകൃഷ്ണ മേനോൻ,പി.എം.കേശവൻ നമ്പൂതിരി,പി.ജെ.മന്നാടിയാർ,കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും സംസ്കൃത പണ്ഡിതനുമായ വിദ്വാൻ.എ.ഇസ്ഹാക്ക് സാഹിബ്,സാഹിത്യകാരന്മാരായ മേലാറ്റൂർ രാധാകൃഷ്ണൻ,ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി,മാടമൺ ഗോപാലകൃഷ്ണൻ,പി.ശിവശങ്കരൻ തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ അധ്യാപകർ ഇവിടെ ജോലി ചെയ്തിട്ടുണ്ട്.more
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | വർഷം |
1. | പി.വി.രാമലിംഗ അയ്യർ | |
2 | പി.ജനാർദ്ദൻ മന്നാടിയാർ | |
3 | സി.യു.വാര്യർ | |
4 | പി.ശങ്കുണ്ണി മേനോൻ | |
5 | എ.കെ.ജോസഫ് | |
6 | എൻ.ബാലകൃഷ്ണ മേനോൻ | |
7 | എൻ .രാമൻ മേനോൻ | |
8 | അന്നാ ജോർജ്ജ് | |
9 | എസ്.അനന്ദകൃഷ്ണ അയ്യർ | |
10 | പി.സരോജിനി അമ്മ | |
11 | പി.കെ.നാരായണൻ എഴുത്തച്ഛൻ | |
12 | പി.ജി.സരോജിനി | |
13 | സി.ജി.അരവിന്ദൻ | |
14 | സി.കൊച്ചമ്മിണി | |
15 | പി.വാസുദേവൻ നമ്പീശൻ | |
16 | എൻ.കെ.നിസ | |
17 | ഒ.ജി.കൃഷ്ണൻകുട്ടി | |
18 | കെ.വി.നീലകണ്ഠൻ നമ്പൂതിരി | |
19 | .പി.സി.രാഘവൻ | |
20 | പി.എം.കേശവൻ നമ്പൂതിരി | |
21 | പി.രാജഗോപാലൻ | |
22 | എസ്.ഗോപിനാഥൻ നായർ | |
23 | പി.എം. ഗോപാലൻ നായർ | |
24 | പി.എം.കേശവൻ നമ്പൂതിരി | |
25 | പി.എം.കേശവൻ നമ്പൂതിരി | |
26 | കെ.ബാലകൃഷ്ണൻ നായർ | |
27 | ടി.കെ. മുഹമ്മദ് | |
28 | വി.അച്യുതൻ | |
29 | ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി | |
30 | കെ.അബ് ദു | |
31 | പി.ചന്ദ്രിക | |
32 | പി.വി.തോമസ് | |
33 | കെ.ജെ.അഗസ്ററിൻ | |
34 | പി.വിദ്യാധരൻ | |
35 | പി.വി.രാമചന്ദ്രൻ | |
36 | സി.ഉണ്ണ്യാപ്പു | |
37 | വഹീദ ബീഗം. | |
38 | സുകുമാരൻ | |
39 | അബ്ദുസ്സമദ്. എം | |
40 | അബ്ദൽ സലാം | |
41 | സക്കീർ ഹുസൈൻ .പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
യു.എൻ. രക്ഷാസേനാ അംഗം.പി മാധവൻ,അഡീഷണൽ പൊതു വിദ്യാഭ്യാസ ഡയറക്റ്ററായി വിരമിച്ച കെ.കൃഷ്ണൻ കുട്ടി,ചലച്ചിത്ര പിന്നണി ഗായിക ഭാവനാ രാധാകൃഷ്ണൻ,സാഫ് ഗെയിംസിൽ സ്വർണ്ണം നേടിയ ചാത്തോലി ഹംസ,മുൻ മണ്ണാർക്കാട് എം.എൽ.എ ജനാബ് കല്ലടി മുഹമ്മദ് ,മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ വാഴയിൽ അബ്ദുസ്സലാം തുടങ്ങി കലാ- കായിക രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ തിളങ്ങുന്ന ഒട്ടേറെ പേർ ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്.
ഹൈസ്കൂൾ വിഭാഗം സ്റ്റാഫ്
-
അധ്യാപകന്റെ പേര് | വിഷയം |
---|---|
അബ്‍ദുൾ സലാം | ഹെഡ് മാസ്റ്റർ |
രാധ | സോഷ്യൽ സയൻസ് |
ജയസൂധ | സോഷ്യൽ സയൻസ് |
പി.രാധാകൃഷ്ണൻ | സോഷ്യൽ സയൻസ് |
കെ.ജെ.ലിസ്സി | സോഷ്യൽ സയൻസ് |
ഷിജി | ഗണിതം |
പി.കെ.സന്തോഷ്(മാസ്ററർ ട്രൈനർ) | ഗണിതം |
അബ്ദു മനാഫ്.കെ.എ | ഗണിതം |
നസ്റുള്ള | ഫിസിക്കൽ സയൻസ് |
മുംതാസ് | ഫിസിക്കൽ സയൻസ് |
സോന റാഫേൽ | ഫിസിക്കൽ സയൻസ് |
കെ.പി.നീന | ഫിസിക്കൽ സയൻസ് |
ജീത്തുമോൻ . പി . എ | ബയോളജി |
അബ്ദുൽ ലത്തീഫ്.കെ | ബയോളജി |
ജയദേവി.എൽ | ബയോളജി |
ബിജു ജോസ് | ഇംഗ്ലീഷ് |
വി.ടി.ഷീബ | ഇംഗ്ലീഷ് |
കവിത .എസ്.കെ | ഇംഗ്ലീഷ് |
നൗഷത്ത് | ഇംഗ്ലീഷ് |
സജിത. പി | മലയാളം |
കെ. ഷൗക്കത്തലി | മലയാളം |
ആമിന | അറബിക്ക് |
മൈമൂന | അറബിക്ക് |
വി .ഫാത്തിമ | അറബിക്ക് |
ത്രേസ്യാമ്മ ജേക്കബ് | ഹിന്ദി |
എ.എ.വൽസ | ഹിന്ദി |
പി.വസന്ത | ഹിന്ദി |
രാജഗോപാൽ | ഫിസിക്കൻ എജുക്കേഷൻ |
ആസിയ | നീഡിൽ വർക്ക് |
നാരായണൻ | മ്യൂസിക്ക് |
അസ്ജ. എൻ.എ | ക്ലർക്ക് |
സാദിക്ക് | ക്ലർക്ക് |
സുരേഷ് | ഓഫീസ് സ്റ്റാഫ് |
സലീം | ഓഫീസ് സ്റ്റാഫ് |
വഴികാട്ടി
മണ്ണാർക്കാട് നിന്നും മേലാറ്റൂർ റോഡിൽ പത്ത് കിലോമീറ്റർ ദൂരത്ത് അലനല്ലുർ ടൗണിനടുത്ത് കൂമഞ്ചിറ റോഡിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽസ്കൂളിലെത്താം
പെരിന്തൽമണ്ണയിൽ നിന്നും വെട്ടത്തൂർ വഴി 20 കിലോമീറ്റർ ദൂരത്ത് അലനല്ലുർ ടൗണിനടുത്ത് കൂമഞ്ചിറ റോഡിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
മഞ്ചേരിയിൽ നിന്നും മണ്ണാർക്കാട് മേലാറ്റൂർ റോഡിൽ 25 കിലോമീറ്റർ ദൂരത്ത് അലനല്ലുർ ടൗണിനടുത്ത് കൂമഞ്ചിറ റോഡിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.01007, 76.35274|width=600px|zoom=18}}
|
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21095
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ