ജി എച് എസ് പാഞ്ഞാൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച് എസ് പാഞ്ഞാൾ | |
---|---|
വിലാസം | |
പാഞ്ഞാൾ, തൃശൂർ പാഞ്ഞാൾ.പി.ഒ, , തൃശൂർ 679531 , തൃശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഫോൺ | 04884274892 |
ഇമെയിൽ | ghspanjal@gmail.com |
വെബ്‍സൈറ്റ് | http://panjalschool.webs.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 24004 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലിഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മണികണ്ഠൻ |
പ്രധാന അദ്ധ്യാപകൻ | ഉമ.എം.എൻ |
അവസാനം തിരുത്തിയത് | |
29-12-2021 | Busharavaliyakath |
ചരിത്രം
പാഞ്ഞാൾ തൃശൂർ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമം തലപ്പിള്ളി താലൂക്കിലാണ്. 1975 ൽ ഇവിടെ നടത്തിയ അതിരാത്രം ഈ ഗ്രാമത്തിന് ആഗോള പ്രശസ്തി നേടികൊടുത്തിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തി ഗ്രാമത്തിലാണ് കേരളത്തിന്റെ കലാകേന്ദ്രമായ കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്. ചെറുതുരുത്തി പാഞ്ഞാളിന്റെ ഒരു അതിർത്തിഗ്രാമമാണ്.
നമ്പൂതിരി സമുദായത്തിലെ ബാലികമാർക്കായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവ. ഹയർ സെക്കന്ററി സ്കൂളായി മാറിയത്.
ഈ വിദ്യാലയം ആരംഭിച്ചത് തലപ്പിള്ളി നമ്പൂതിരി യോഗക്ഷേമ സഭയാണ്. 1930 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്നത്തെ പ്രീ പ്രൈമറി വിദ്യാഭ്യാസത്തോട് സാദൃശ്യമുള്ള ശിശു ക്ലാസ്സായിട്ടാണ് അധ്യയനം ആരംഭിച്ചത്. ഇവിടെ രണ്ട് അധ്യാപകർ മാത്രമാണ് ഉണ്ടായിരുന്നത്. ഹെഡ് മാസ്റ്റർ ഉണ്ടായിരുന്നില്ല.
പ്രീ പ്രൈമറി ക്ലാസ്സായി അധ്യയനം ആരംഭിച്ച വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സു വരെ വിദ്യാലയം ആരംഭിച്ചു.ആദ്യം രണ്ട് അധ്യാപകർ മാത്രമുണ്ടായിരുന്ന ഇവിടെ ആദ്യമായി ഹെഡ് മാസ്റ്ററായി വന്നത് പൂഞ്ഞാർ സ്വദേശി കേരള വർമ്മ തമ്പാൻ ആയിരുന്നു. ഈ വിദ്യാലയത്തെ ഇപ്പോൾ സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥാനത്തേക്ക് മാറ്റിയത് 1934 ൽ ആണ്.കൊച്ചി രാജാവിന്റെ ദിവാനായിരുന്ന ശ്രീ. രാമ മേനോനാണ് തറക്കല്ലിടൽ നടത്തിയത്.കൊച്ചി മഹാരാജാവിന്റെ
സംഭാവനയായി 1000 രൂപയും നമ്പൂതിരി ഇല്ലങ്ങളിൽ നിന്നും ദേവസ്വത്തിൽ നിന്നും ലഭിച്ച ബാക്കി തുകയും ചേർത്താണ് ആദ്യത്തെ കെട്ടിടം പണിതത്. സ്കൂളിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഇപ്പോൾ ഒമ്പതാം ക്ലാസ്സ് പ്രവർത്തിക്കുന്ന കെട്ടിടമാണത്. ശ്രീ. രാമവർമ്മയാണ് സ്കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥാനത്തേക്ക് മാറ്റിയപ്പോൾ നിയമിതനായ ആദ്യത്തെ ഹെഡ് മാസ്റ്റർ. അദ്ദേഹത്തിനു ശേഷം ഹെഡ് മാസ്റ്ററായി നിയമിതനായ ശ്രീ.പരമേശ്വരയ്യരുടെ കാലത്താണ് പുതിയ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചത്. സ്കൂളിൽ ആദ്യമായി വിദ്യാർത്ഥികളുടെ രജിസ്റ്റർ, ടൈംടേബിൾ അനുസരിച്ചുള്ള അധ്യയനം എന്നിവ അദ്ദേഹത്തിന്റെ സംഭാവനകളാണ്. പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ സ്കൂളിന്റെ പേര് ഇംഗ്ലീഷ് നമ്പൂതിരി ബാലികാ വിദ്യാലയം ( ഇ.എൻ.ബി വിദ്യാലയം) എന്നതയി പുനർ നാമകരണം ചെയ്തു. പിന്നീട് 1975 ൽ ഗവൺമെന്റ് ഏറ്റെടുക്കുന്നതുവരെ ഈ പേരിൽ തുടർന്നു.
1944 ൽ ഈ സ്കൂൾ പൊതു ആയി മാറി ഇതോടെ ഏല്ലാ സമുദായങ്ങളിലേയും കുട്ടീകൾക്കും പ്രവേശനം ലഭിച്ചു തുടങ്ങി. തുടർന്ന് വിദ്യാലയത്തീന്റെ ഭരണം ദേവസ്വം സ്റ്റാഫിനെ ഏൽപ്പിച്ചു. ഈ കാലഘട്ടത്തിൽ മാത്തൂർ മനക്കൽ വാസുദേവൻ നമ്പൂതിരി ആയിരുന്നു സ്കൂൾ മാനേജർ.1964 ൽ അദ്ദേഹം നിര്യാതനായി. 1964 മുതൽ 1975 ൽ ഗവൺമെന്റ് ഏറ്റെടുക്കുന്നതുവരെ അദ്ദേഹത്തിന്റെ സഹോദരൻ മാത്തൂർ അളർക്കൻ നമ്പൂതിരിയായിരുന്നു മാനേജർ.
മാത്തൂർ മനക്കൽ വാസുദേവൻ നമ്പൂതിരി സ്കൂൾ മാനേജർ ആയിരിക്കുമ്പോഴാണ് 3 പുതിയ കെട്ടിടം നിർമ്മിച്ചത്. ഇതിനാവശ്യമായ പണം കണ്ടത്തേണ്ടത് വലിയ പ്രശ്നമായിരുന്നു. അധ്യാപകർ ചേർന്ന് ഒരു മാസക്കുറി ആരംഭിച്ചു. ഈ കുറികളിൽ നിന്നും ലഭിച്ച പണവും ഉദാരമതികളും ഉൽപതിഷ്ണുക്കളുമായ പലരുടേയും സംഭാവനകളിൽ നിന്നും ലഭിച്ച പണവും ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഇതിനു പുറമെ സ്കൂളിന്റെ കൈവശം ഉണ്ടായിരുന്ന 3 ഏക്കർ ഭൂമിക്കു പുറമേ 3 ഏക്കർ ഭൂമി കൂടി വാങ്ങിച്ചു നിരപ്പാക്കി കളിസ്ഥലം നിർമ്മിച്ചു.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് കെട്ടിട നിർമ്മാണത്തിനായി നൽകിയ തുകയും ഗവൺമെന്റിൽ നിന്നും ലഭിച്ച ഗ്രാന്റും ഉപയോഗിച്ചാണ് ദീർഘകാലം ഓഫീസ് മുറിയായി പ്രവർത്തിച്ച സ്കൂളിന്റെ തെക്കുഭാഗത്തുള്ള കെട്ടിടം നിർമ്മിച്ചത്.
പാഞ്ഞാൾ സ്കൂളിന്റെ വളർച്ചയിലെ ഒരു സുപ്രധാനമായ വഴിത്തിരിവായിരുന്നു ഇവിടെ 1975 ൽ ഹൈസ്കൂൾ ആരംഭിച്ചതും ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തതും. അന്നത്തെ അഭ്യന്തരമന്ത്രിയും പിന്നീട് പല പ്രാവശ്യം മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. കെ. കരുണാകരനാണ് ആദ്യ ഹൈസ്കൂൾ ബാച്ച് ഉദ്ഘാടനം ചെയ്തത്.
2004-2005 വർഷം സ്കൂളിന്റെ പുരോഗതിയിൽ ഒരു പുതിയ അധ്യായം എഴുതിച്ചേർത്തു. പാഞ്ഞാൾ ഹൈസ്കൂൾ അപ് ഗ്രേഡ് ചെയ്ത് ഹയർ സെക്കന്ററി ക്ലാസ്സുകൾ ആരംഭിച്ചു. സ്ഥലം എം.എൽ.എ യും പിന്നീട് മന്ത്രിയും, നിയമസഭാ സ്പീക്കറുമായ ശ്രീ. കെ. രാധാകൃഷ്ണന്റെ ശ്രമഫലമായി അനുവദിക്കപ്പെട്ട ഹയർ സെക്കന്ററി ക്ലാസ്സുകളിൽ കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് വിഭാഗത്തിലായി 100 സീറ്റുകളുള്ള രണ്ടു ബാച്ചുകൾ ആണ് ഉള്ളത്.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഒരു സ്മാർട്ട് ക്ലാസ്സ് റൂം പഠനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലാപ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഹെഡ് മിസ്ട്രസ് --- ഉമ.എം. എൻ | പി.ടി.എ പ്രസിഡന്റ്.---ജെയിംസ്.എൻ.എസ്.|
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | ശോഭന |
2002- 04 | ഇന്ദിരാ ദേവി |
2004- 06 | ഹേമലത വി.എം |
2007 - 08 | ഗിരിജ. ഐ |
2009-2011 | രമണി. എ.എസ് |
2011-2014 | അംബികാവല്ലി |
2014 | ഉമ.എം.എൻ |
പ്രശസ്തരായ പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും
ഈ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകനായിരുന്നു മികച്ച വാഗ്മിയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന എം.പി. ഭട്ടതിരിപ്പാട്. അദ്ദേഹം അന്തരിച്ച നടൻ പ്രേംജിയുടെ സഹോദരനാണ്.
പ്രശസ്ത നാടകകൃത്തായ എം.എസ്. നമ്പൂതിരി (തുപ്പേട്ടൻ) ഈ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകനും പൂർവ്വ വിദ്യാർത്ഥിയുമാണ്
പിൽക്കാലത്ത് പ്രശസ്തരായിതീർന്ന ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പ്രമുഖരാണ്
- ഡോ. കേശവൻ ( റിട്ട.പ്രിൻസിപ്പാൾ, പാലക്കാട് ഗവൺമെന്റ് എഞ്ചിനീറിംഗ് കോളേജ്.)
- രാജരാജവർമ്മ (പ്രമുഖ മനശാസ്ത്രജ്ഞൻ)
- കിള്ളിമംഗലം വാസുദേവൻ നമ്പൂതിരി (മുൻ സൂപ്രണ്ട്, കേരള കലാമണ്ഢലം, ചെറുതുരുത്തി.)
- ശ്രീകുമാരൻ നായർ ( വിദേശകാര്യ വകുപ്പ്)
വഴികാട്ടി
{{#multimaps:10.7215651,76.2961864|zoom=15}}
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശൂർ ചേലക്കര വഴി പോകുന്ന ബസ്സിൽ കയറി മണലാടി എന്ന സ്ഥലത്ത് ഇറങ്ങി പാഞ്ഞാൾ-ഷൊർണൂർ ബസ്സിൽ കയറി രണ്ടു കിലോമീറ്റർ പിന്നിട്ടാൽ പാഞ്ഞാൾ എത്തിച്ചേരാം.
- ഷൊർണ്ണൂരിൽ നിന്നും പാഞ്ഞാൾ വഴി ചേലക്കര പോകുന്ന ബസ്സിൽ കയറി അഞ്ചു കിലോമീറ്റർ പിന്നിട്ടാൽ പാഞ്ഞാൾ എത്തിച്ചേരാം.
- തൃശൂർ - ഷൊർണ്ണൂർ പോകുന്ന ബസ്സിൽ കയറി വെട്ടിക്കാട്ടിരി എന്ന സ്ഥലത്ത് ഇറങ്ങി ചേലക്കര പോകുന്ന ബസ്സിൽ കയറി മൂന്ന് കിലോമീറ്റർ പിന്നിട്ടാൽ പാഞ്ഞാൾ എത്തിച്ചേരാം
സ്ഥാനം അക്ഷാംശം 10.7215651 രേഖാംശം 76.2961864