ഗവ. എച്ച് എസ് എസ് കടയിരുപ്പ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:SCHOOL.jpg
സ്ഥാപിതം 01-06-1914
സ്കൂൾ കോഡ് 25049
സ്ഥലം കടയിരിപ്പ്
സ്കൂൾ വിലാസം ഗവ.എച്ച്.എസ്.എസ്.കടയിരിപ്പ്,
കടയിരിപ്പ് , കോലെന്ചെരി
പിൻ കോഡ് 682311
സ്കൂൾ ഫോൺ 04842762085
സ്കൂൾ ഇമെയിൽ ghsskadayiruppu@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല കോലെന്ചെരി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
| ഗവ. എച്ച് എസ് എസ് കടയിരുപ്പ് | |
|---|---|
| വിലാസം | |
കടയിരുപ്പ് 682311 , എറണാകുളം ജില്ല | |
| വിവരങ്ങൾ | |
| ഫോൺ | 04842762085 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25049 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഉഷാകുമാരി ജി |
| അവസാനം തിരുത്തിയത് | |
| 29-12-2021 | MA |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പഠന വിഭാഗങ്ങൾ യുപി , ഹൈസ്കൂള് ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം =811
പെൺ കുട്ടികളുടെ എണ്ണം =420
വിദ്യാർത്ഥികളുടെ എണ്ണം =1231
അദ്ധ്യാപകരുടെ എണ്ണം =34
പ്രിൻസിപ്പൽ = ജോസഫ് ജോർജ് പ്രധാന അദ്ധ്യാപിക = ഉഷാകുമാരി ജി പി.ടി.ഏ. പ്രസിഡണ്ട് =മനോജ്
പ്രോജക്ടുകൾ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം
ആമുഖം
ലോവർ പ്രൈമറി പഠനത്തിനുശേഷം ദൂരേ സ്ഥലങ്ങളിൽ പോയി പഠനംനടത്തേണ്ടിവന്ന നാട്ടുകാരുടെ ഒരു ചിരകാല സ്വപ്നമായിരുന്നു ഒരു അപ്പർ പ്രൈമറി സ്കൂളും, ഹൈസ്കൂളും. 1949ൽ നെച്ചുപാടത്ത് തോമഔസേഫ് 1.24 ഏക്കർ സ്ഥലം വിധ്യാലയത്തിന് സൗജന്യമായി നൽകുകയും തദേശീയരുടെ അക്ഷീണപരിശ്രമഫലമായി ഒരു യു.പി.സ്കൂൾ പ്രവത്തനം ആരംഭിക്കുകയും ചെയ്യുകയുണ്ടായി.1986 അന്നത്തെ എം എൽ എ .ഹാജി ടി എഛ് മുസ്തഫ മുൻകൈയ് എടുത്ത് ഹൈസ്കൂൾ ആരംഭിച്ചു .സ്ഥലപരിമിതിമൂലം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് 1998 ൽ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു
പുരസ്‌കാരങ്ങൾ
1998 മുതൽ തുടർച്ചയായി 16 വർഷവും എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കുകയും ചെയ്തു മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ് 1994 -95 അധ്യയന വർഷത്തിലും 2011 -12 വർഷത്തിലും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി കൂടാതെ 2013 -14 വർഷത്തിൽ മികച്ച പി ടി എ ക്കുള്ള ജില്ലാ അവാർഡും സ്കൂളിന് ലഭിക്കുകയുണ്ടായി മികച്ച വിദ്യാലയത്തിനുള്ള എം എൽ എ അവാർഡ് 2007 മുതൽ തുടർച്ചയായി ഈ വിദ്യാലയത്തിന് ലഭിച്ചു വരുന്നു എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നിരവധി പുരസ്കാരങ്ങളും സി എഛ് മുഹമ്മദ് കോയ അവാർഡ് 1994 -95 വർഷത്തിലും ക്ഷേത്ര പ്രവേശനവിളംബര ട്രോഫി 1996 -97 വർഷത്തിലും ഈ വിദ്യാലയത്തെ തേടിയെത്തി .
എൻഡോവ്‌മെന്റുകൾ
വിദ്യാലയത്തെ സ്നേഹിക്കുന്ന നിരവധി ആളുകൾ കുട്ടികൾക്ക് പ്രോത്സാഹനമായി എന്ഡോമെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട് .
കൊമ്മല കാർത്യായനി അവാർഡ്
ചിറാൽ ഇരവി നാരായണൻ കർത്താ അവാർഡ്
എൻ പി കോര മെമ്മോറിയൽ അവാർഡ്
പി എസ് പ്രസന്നകുമാരി മെമ്മോറിയൽ അവാർഡ്
അഞ്ജലി മെമ്മോറിയൽ അവാർഡ്
സഹായഹസ്തങ്ങൾ
ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ബഹുമാനപ്പെട്ട ജനപ്രതിനിധികൾ നൽകിയ സഹായം എടുത്തുപറയേണ്ടതാണ്.കുന്നത്തുനാട് എം എൽ എ ശ്രീ വി പി സജീന്ദ്രൻ 70 ലക്ഷം രൂപയും ശ്രീ കെ പി ധനപാലൻ എം പി 20 ലക്ഷം രൂപയും ശ്രീ സി പി നാരായണൻ എം പി 17 ലക്ഷം രൂപയും എറണാകുളം ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപയും നൽകി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ പ്രോത്സാഹിപ്പിച്ചു.
കൂടാതെ സർവ ശിക്ഷ അഭിയാൻ നൽകിയ 20 ലക്ഷം രൂപ ഉപയോഗി ച്ച് സ്കൂൾ കെട്ടിടങ്ങൾ ആകര്ഷകമാക്കുന്നതിനു സഹായിച്ചു. സ്കൂൾ പൂർവ വിദ്യാർത്ഥികളായ സിന്തൈറ്റ് എം ഡി ശ്രീ ജോർജ് പോൾ 2 .5 ലക്ഷം രൂപ നൽകി ക്ലാസ് മുറികൾ ടൈൽ വിരിക്കുകയും ലിപിഡ്സ് എം ഡി ശ്രീ സി ജെ ജോർജ് നൽകിയ 13 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിന് സ്വന്തമായി ബസ്സ് വാങ്ങുകയും ചെയ്തു .
വിദ്യാലയത്തിൻറെ പഴയ കെട്ടിടവും സ്റ്റാഫ് റൂമും പൊളിച്ചു മാറ്റി പകരം 3 നിലകളുള്ള 17 മുറികളോടു കൂടിയ അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഒരു ബഹുനില മന്ദിരം വിദ്യാലയത്തിൻറെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുകയാണ് സ്കൂൾ വെൽഫെയർ ചെയർമാനും സിന്തൈറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ ശ്രീ . സി വി ജേക്കബ് ഒരു ചരിത്ര നിയോഗം എന്ന പോലെയാണ് ഈ വലിയ ദൗത്യം ഏറ്റെടുത്തത്. 75 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചു ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമ്പോൾ ഒരു കോടി രൂപ ചെലവായി. വിദ്യാർത്ഥികൾക്ക് ഇരിക്കുവാനും സൗകര്യ പ്രദമായി പഠനം നടത്തുവാനും പ്രത്യേകം സജ്ജമാക്കിയ 450 കസേരകൾ ഈ വിദ്യാലയത്തിൻറെ മാത്രം പ്രത്യേകതയാണ്.
ഹയർ സെക്കന്ററി വിഭാഗത്തിന്റെ പുതിയ ബ്ളോക് നിർമിച്ചു നൽകിയ പി എൻ എസ് കൺസ്ട്രക്ഷൻ ഉടമ ശ്രീ. പി എൻ സുരേന്ദ്രൻ അദ്ദേഹത്തിന്റെ പ്രിയ പുത്രൻ അച്ചുവിന്റെ പാവന സ്മരണക്കായി നിർമിച്ചു നൽകിയ പുതിയ ചുറ്റുമതിലും അത്യാധുനിക രീതിയിലുള്ള പ്രവേശന കവാടവും വിദ്യാലയത്തിൻറെ മോഡി കൂട്ടുന്നതിന് ഏറെ സഹായകരമായി. 2015 ജൂൺ 3 നു കേരളം മുഖ്യ മന്ത്രി ശ്രീ ഉമ്മൻ ചാണ്ടി പുതിയ മന്ദിരം
നാടിനു സമർപ്പിച്ചു
സൗകര്യങ്ങൾ
റീഡിംഗ് റൂം കുട്ടികളുടെ പഠന പരിപോഷണത്തിനായി റീ ഡിംഗ് റൂം പ്രവർത്തിക്കുന്നു.
ലൈബ്രറി
പതിനായിരത്തോളം പുസ്തക ശേഖരങ്ങലോടുകൂടിയ ലൈബ്രറി പ്രവർത്തിക്കുന്നു.
ഫിസിക്സ് ലാബ്
കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണിഫിസിക്സ് ലാബ് പ്രവർത്തിക്കുന്നു.
കെമിസ്ട്രി ലാബ് കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണി കെമിസ്ട്രി ലാബ് പ്രവർത്തിക്കുന്നു.
ബയോളജി ലാബ് കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണിബയോളജി ലാബ് പ്രവർത്തിക്കുന്നു.
കംപ്യൂട്ടർ ലാബ് പി.ടി.എ യുടെ യും വെൽഫെയർ കമ്മറ്റി യും ചേർന്ന് നിർമിച്ച ആധുനിക രീതിയിലുള്ള കംപ്യൂട്ടർ ലാബ് നൂറിൽ പരം കംപ്യൂട്ടറുകൾ സ്ഥാപിക്കാൻ കഴിയും. എന്നാൽ ഇപ്പോൾ ഇരുപത് കംപ്യൂട്ടറുകൾ മാത്രമാണുള്ളത്.
ലാംഗ്വേജ് ലാബ്
സ്മാർട്ട് റൂം
സ്കൂൾ ബസ്
സ്കൗട്ട് ആൻഡ് ഗൈഡ്
സ്ടുടെന്റ്റ് പോലീസ്
വിശാലമായ കളിസ്ഥലം
യോഗ ക്ലാസ്
നേട്ടങ്ങൾ
കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്ന് . എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം തുടർച്ചയായി 18 വർഷം S S L C പരീക്ഷയിൽ 100% വിജയം ഓരോ വർഷവും കൂടി കൂടി വരുന്ന കുട്ടികളുടെ എണ്ണം മികച്ച അച്ചടക്കം
മറ്റു പ്രവർത്തനങ്ങൾ
<googlemap version="0.9" lat="10.001458" lon="76.459367" zoom="18"> 10.000676, 76.458862 </googlemap>
മേൽവിലാസം
സ്ഥലം കടയിരിപ്പ് സ്കൂൾ വിലാസം ഗവ.എച്ച്.എസ്.എസ്.കടയിരിപ്പ്, കടയിരിപ്പ് , കോലെന്ചെരി പിൻ കോഡ് 682311
സ്കൂൾ ഫോൺ 04842762085 സ്കൂൾ ഇമെയിൽ ghsskadayiruppu@gmail.com സ്കൂൾ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ആലുവ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല കോലെന്ചെരി ഹെഡ്മാസ്റ്റർ 9744912750, 9496461461, 8547976841 കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ കൊലെഞ്ചേരിയിൽ നിന്ന് പെരുമ്പാവൂർ റൂട്ടിൽ 3 കിലോമീറ്റർകടയിരുപ്പിലാണ് സ്കൂൾ
-
Caption1
-
Caption2