ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മികച്ച ഭൗതിക സൗകര്യങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് കടയിരിപ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ . ഏഴ് പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ വിദ്യാലയത്തിലെ പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ട് . സംസ്ഥാന ഗവൺമെൻറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിൽ ലഭ്യമാക്കിയ ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി.

കടയിരുപ്പിലെ  പ്രമുഖ വ്യവസായ സ്ഥാപനമായ  സിന്തൈറ്റ് ഇൻഡസ്ട്രീസ് സ്കൂളിലെ  പ്രധാന കെട്ടിടം  പുനർനിർമ്മിച്ച് നൽകി. 

ഈ കെട്ടിടങ്ങളിൽ കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികളും ,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ലബോറട്ടറി, സെമിനാർ ഹാൾ, കാൻറീൻ ഹാൾ എന്നീ സൗകര്യങ്ങളും ഉറപ്പു വരുത്തിയിരിക്കുന്നു.

കുട്ടികൾക്ക് വേണ്ടി വിശാലമായ ടോയ്ലറ്റ് ബ്ലോക്കുകൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

വിശാലമായ സ്കൂൾ ഗ്രൗണ്ട് സൗകര്യത്തിനു പുറമേ സിന്തൈറ്റ് ഇൻഡസ്ട്രീസ് നിർമ്മിച്ചു നൽകിയിരിക്കുന്ന ഇൻഡോർ സ്റ്റേഡിയവും കളിക്കളവും സ്കൂളിൽ കായിക വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു.

കടയിരുപ്പിലെ പ്ലാന്റ് ലിപ്പിഡ്‌സ് കമ്പനി സംഭാവനയായി നൽകിയ ബസും എം എൽ എ ഫണ്ട് മുഖേന ലഭ്യമായ മറ്റൊരു ബസും കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിൽ ഏറെ പ്രയോജനപ്രദമാണ്.

ശാസ്ത്ര പഠനത്തിന് ഏറെ പ്രയോജനപ്പെടുന്ന ശാസ്ത്രപോഷിണി ലാബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുട്ടികൾക്ക് ശാസ്ത്രപരീക്ഷണങ്ങൾ ചെയ്തതു പഠിക്കുന്നതിന് ഇവിടെ അവസരം ലഭിക്കുന്നു. കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തിയെടുക്കുന്നതിനുംപരിശീലനം നൽകുന്നതിനും SSK യുടെ ധനസഹായത്തോടെ ശാസ്ത്ര പാർക്ക് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.

ശാസ്ത്ര പഠനത്തെ ഏറെ സഹായിക്കുന്ന അടൽ ടിങ്കറിംഗ് ലാബ് ഈ സ്കൂളിൽ അനുവദിച്ചിട്ടുണ്ട്.ടിങ്കറിങ് ലാബിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.