സർവോദയ വിദ്യാലയ നാലാഞ്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സർവോദയ വിദ്യാലയ നാലാഞ്ചിറ
വിലാസം
നാലാഞ്ചിറ

നാലാഞ്ചിറ പി.ഒ,
തിരുവനന്തപുരം
,
695015
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1973
വിവരങ്ങൾ
ഫോൺ04712530831
ഇമെയിൽsarvodayavidyalaya1973@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
28-12-2021Sreejaashok


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള ഈ വിദ്യാലയം 1973 ൽ തിരുവനന്തപുരത്ത് നാലാഞ്ചിറയിൽ സ്ഥാപിതമായി. ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയായിരുന്നൂ ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കാൻ സൗകര്യങ്ങളുള്ള ധാരാളം വിദ്യാലയങ്ങൾ അന്ന് സഭയുടെ കീഴിലുണ്ടായിരുന്നു. എന്നാൽ ആൺകുട്ടികൾക്ക് കൂടി ആ സൗകര്യം ലഭ്യമാക്കണമെന്ന ചിന്തയോടുകൂടി മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജിൻറെ രണ്ടാം നിലയയിരുന്നൂ സർവോദയ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ആർഷ ഭാരതം കാത്ത് സൂക്ഷിക്കേണ്ട എല്ലാ മൂല്യങ്ങളേയും മുൻ നിർത്തികൊണ്ട് ലളിതമായ ജീവിതം, ഉന്നതമായ ചിന്ത, ആഴമായ ഈശ്വര വിശ്വാസം, സമസ്രിഷ്ടികളോടുള്ള സ്നേഹം, കഠിനമായ അദ്ധ്വാനം ഈ അദർഷങ്ങൾക്കെല്ലാം വേണ്ടിയുള്ള ഒരു വിദ്യാലയം ആയിരിക്കണം എന്ന് കരുതിയാണ് ഇതിന് സർവോദയ വിദ്യാലയ എന്ന പേര് തന്നെ നൽകിയത്. ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിനോടൊപ്പം വിദ്യാലയത്തിൻറെ സഹ സ്ഥാപകനായി നിന്നത് ഫാദർ ജോർജ് മൂത്തേരിലാണ്. ഈ വിദ്യാലയത്തിൻറെ ആദ്യ പ്രിൻപ്പിലായി സേവനമനുഷ്ഠിച്ചത് ശ്രീ പോൾ ടി വർഗീസ്‌ സാറായിരുന്നൂ. അന്നത്തെ ചെറു വിദ്യാലയം വളർന്നു ഇന്ന് അനന്തപുരിക്ക് തന്നെ അഭിമാനകരമാം വണ്ണം വിദ്യാഭ്യാസ മേഖലയിൽ തലയുയർത്തി നിൽക്കുന്നു. റസിഡൻഷ്യൽ വിദ്യാലയം എന്നാ നാമദേയം ഇടയ്ക്ക് മാറ്റിയെന്നു മാത്രം. ഇന്ന് ഈ സ്ഥാപനത്തിൻറെ പ്രിൻസിപ്പൽ ആയിരിക്കുന്നത് മികച്ച അധ്യാപകനുള്ള ദേശീയ-സംസ്ഥാന സർക്കാരിൻറെ അംഗീകാരത്തിന് അർഹനായ റവ. ഫാ. ജോർജ് മാത്യു കരൂരച്ചനാണ്.

ഭൗതികസൗകര്യങ്ങൾ

ചെറിയ ക്ലാസിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കുമായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ൻ ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ൻ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.5463186,76.9370577 | zoom=18 }}