ഉള്ളടക്കത്തിലേക്ക് പോവുക

ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1145 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്
പ്രമാണം:Sravan.jpg=
വിലാസം
തെക്കുമ്പാട്

<തെക്കുമ്പാട്.പി.ഒ/ചെറുകുന്നു>കണ്ണൂർ
,
670301
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04972 860920
ഇമെയിൽgmupsthekkumbad@gmail.com
കോഡുകൾ
സ്കൂൾ കോഡ്13556 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.പി.പ്രകാശൻ
അവസാനം തിരുത്തിയത്
28-12-2021MT 1145


പ്രോജക്ടുകൾ



ചരിത്രം

            കേരളത്തിലെ കണ്ണൂർ ജില്ലയിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മാട്ടൂലിനോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ദ്വീപാണ് തെക്കുമ്പാട് .  നാലുപാടും പുഴയാൽ ചുറ്റപ്പെട്ട തെക്കുമ്പാട് ഒരു കാലത്ത് മനോഹരമായ ഒരു പച്ചത്തുരുത്തായിരുന്നു.പടിഞ്ഞാറ്  കുപ്പം പുഴയും,പഴയങ്ങാടി-വളപ ട്ടണം പുഴയും , കിഴക്ക് ചെറുകുന്ന് മടക്കര പുഴയും.   തെക്കുമ്പാട് ദ്വീപ്മാട്ടൂൽ ഗ്രാമപ‍‍ഞ്ചായത്തിൻെറ ഭാഗമാണ്.  മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺെൻെറ് യു പി സ്ക്കൂൾ ആയ ജി എം യു പി സ്ക്കുൾ ഈ ദ്വീപിലാണ് . തെക്കുമ്പാട് ദ്വീപിനെ ചെറുകുന്നുമായി ബന്ധിപ്പിക്കുന്നത് ആയിരം തെങ്ങ് പാലമാണ്.  
             ദ്വീപിലുളളവർ ഉന്നത വിദ്യാഭ്യാസത്തിനം, ചികിത്സക്കും,മറ്റ് ആവശ്യങ്ങൾക്കും കണ്ണൂർ, ചെറുകുന്ന് , പഴയങ്ങാടി എന്നീ നഗരങ്ങളെയാണ് ആശ്രയിക്കുന്നത്.  ഈ ദ്വീപിലാണ് പ്രസിദ്ധമായ ചൂരൽ കാട് സ്ഥിതി ചെയ്യുന്നത്.  ഈ ദ്വീപ്  ഹിന്ദു-മുസ്ലീം മതമൈത്രിക്ക് പ്രസിദ്ധമാണ്.


             മാട്ടൂൽ ഗ്രാമ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ദ്വീപാണ് തെക്കുമ്പാട്.പള്ളിക്കൂടവും പള്ളിയും പള്ളിയറയും കൈകോർക്കുന്ന ഇവിടുത്തെ ജൈവവൈവിധ്യം ആരെയും ആകർഷിക്കും.ജി.എം.യു.പി.സ്കൂൾ,തെക്കുമ്പാട് 1918-ൽ സ്ഥാപിതമായി.മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ 13 വിദ്യാലയങ്ങളിൽ ഏക ഗവൺമെൻറ് യു.പി. സ്കൂളാണ്.

ഭൗതികസൗകര്യങ്ങൾ

വാടകക്കെട്ടിടം,1 - 7 വരെ ക്ലാസ് മുറികൾ,ഓഫീസ് റൂം,സ്റ്റാഫ് റൂം,കമ്പ്യൂട്ടർ ലാബ്,കഞ്ഞിപ്പുര,മൂത്രപ്പുര,വൈദ്യുതി,വാട്ടർടാപ്പ്

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ മത്സരങ്ങൾ

,കായിക മത്സരങ്ങൾ,

ലോഷൻ നിർമ്മാണം

സോപ്പ് നിർമ്മാണം,

ഫു‍ഡ് ഫെസ്റ്റ്,

കൈയ്യെഴുത്ത് മാസിക നിർമ്മാണം

ഒറിഗാമി പരിശീലനം

പേപ്പർ ബാഗ് നിർമ്മാണം,

പച്ചക്കറിത്തോട്ട നിർമ്മാണം

രാമച്ചം കൃഷി,

ചോക്ക് നിർമ്മാണം,

ആഭരണ നിർമ്മാണ പരിശീലനം

മാനേജ്‌മെന്റ്

പൂർണ്ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ്.

മുൻ സാരഥികൾ

കെ.പി.ശ്രീധരൻ നമ്പ്യാർ,

ബി.ഒദയനൻ,

കെ. ദാമോദര പൊതുവാൾ,

രഘു നാഥൻ,കെ.

ജി.എം.ഗോവിന്ദൻ നമ്പൂതിരി

ഇബ്രാഹിം കുട്ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹാഷിം ടി.വി

മുഹ് സിൻ ടി.വി

ഫവാസ്

മർസൂഖ്

ഷാനിദ്

മുഹ്സിൻ

മുഫീദ്

മുബീൻ

ഷാനിബ.

വഴികാട്ടി

1. കണ്ണൂർ-പഴയങ്ങാടി റൂട്ടിൽ ചെരുകുന്ന്തറ ഇറങ്ങി രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ തെക്കുമ്പാട് ദ്വീപിലെത്താം.

ഈ ദ്വീപിലാണ് ജി.എം.യു.പി.സ്ക്കൂൾ തെക്കുമ്പാട് സ്ഥിതി ചെയ്യുന്നത്. പഴയങ്ങാടി - മാട്ടൂൽ റൂട്ടിൽ ആറ് തെങ്ങ് ഇറങ്ങി

ബോട്ട് മാർഗ്ഗം തെക്കുമ്പാട് ദ്വീപിലെത്താം.