സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.ചുണ്ടവിളാകം
വിലാസം
ചുണ്ടവിളാകം

ഗവ.എൽ.പി.എസ്.ചുണ്ടവിളാകം,
വെൺപകൽ.പി.ഒ
,
695123
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ9995964524
ഇമെയിൽchundavilakamlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44203 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയലത.വൈ.ഡി
അവസാനം തിരുത്തിയത്
24-12-2021Sheelukumar


പ്രോജക്ടുകൾ




ചരിത്രം

1895 പട്ട്യക്കാല എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച സ്വകാര്യ വിദ്യാലയമാണ് ഗവ. എൽ പി എസ് ചുണ്ടവിളാകം . സാമൂഹ്യ പരിഷ്കർത്താവായിരുന്ന അയ്യങ്കാളിയുടെ സുഹൃത്തായിരുന്ന ശ്രീ അപ്പാവുവൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പിന്നീട് സർക്കാരിന് വിട്ടുനൽകിയ ഈ വിദ്യാലയത്തിന് 1955 ൽ ഒരു ഓല മേഞ്ഞ കെട്ടിടം സ്വന്തമായി ഉണ്ടായി . പത്ത് സെന്റ്‌ സ്ഥലമാണ് ആദ്യഘട്ടത്തിൽ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ടായിരുന്നത് . 1968 ൽ ഹെഡ്മാസ്റ്ററായി വന്ന ശ്രീ ശങ്കരൻ മാഷിൻറെ ശ്രമഫലമായി സ്കൂളിനാവശ്യമായ കൂടുതൽ സ്ഥലം അക്വയർ ചെയ്തു . എപ്പോൾ ഒരേക്കർ മൂന്ൻ സെന്റ്‌ സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട് . സർക്കാർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രഥമാധ്യാപകൻ ശ്രീ നല്ല തമ്പി മാഷും ആദ്യത്തെ വിദ്യാർത്ഥി ശ്രീ സാമുവൽ ജോണുമാണ് .

    അതിയന്നൂർ പഞ്ചായത്തിലെ മികച്ച ജനായത്ത വിദ്യാലയമാണ് ജി എൽ പി എസ് ചുണ്ടവിളാകം . വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രശസ്തരായ വ്യക്തികൾക്ക് ജന്മം നൽകാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട്                      

ഭൗതികസൗകര്യങ്ങൾ

മികച്ച ക്ലാസ് മുറികൾ .... സ്വയം പഠനത്തിനായുള്ള പഠനോപകരണങ്ങൾ ,വായനമൂല , റിസോഴ്സ് പുസ്തകങ്ങൾ , ബിഗ്‌ പിക്ചർ , കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കാൻ സർഗച്ചുവരുകൾ എന്നിവ ഓരോ ക്ലാസ്സിലും ഉണ്ട് വായനാമുറി ... വായനയെ പ്രചോദിപ്പിക്കുന്ന അന്തരീക്ഷം , ലൈബ്രറി , കുട്ടിത്തമുള്ള പുസ്തകങ്ങൾ , ബാലമാസികകൾ പ്രദർശിപ്പിക്കാൻ പ്രത്യേക ഇടം , പാഠപുസ്തകക്കൂട് സ്മാർട്ട്‌ ക്ലാസ്സ്മുറി ഓണസ്റ്റി ഷോപ്പ് ശുചിത്വമുള്ള അടുക്കള മികച്ച കളി ഉപകരണങ്ങൾ കൂട്ടുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ മിനി ബാൻഡ് സെറ്റ് , കൂട്ടുകാരുടെ ആകാശവാണി ,സ്കൂൾ കാമ്പസ് തന്നെ പഠനത്തിന് ഉതകുന്ന തരത്തിലുള്ള മറ്റു സംവിധാനങ്ങൾ


പാഠ്യേതര പ്രവർത്തനങ്ങൾ

  • പണചെപ്പ്.... കൂട്ടുകാരുടെ ബാങ്ക് .... ബാങ്കിംഗ് പ്രവർത്തനങ്ങൾ പ്രവർത്തനങ്ങളിലൂടെ പഠിക്കുന്നതിനുള്ള ലളിതമായ മാർഗ്ഗം
  • ഓണസ്ട്ടി ഷോപ്പ് .. ഗണിതം , ഭാഷ , നല്ല മൂല്യങ്ങൾ എന്നിവ നേടുന്നതിനുള്ള മികച്ച അവസരങ്ങൾ
  • മഴവില്ല് ... ക്ലാസ് മാഗസിൻ , വിവിധ പതിപ്പുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വായനവസന്തം വായനാ പ്രവർത്തനങ്ങൾ , വായനാ പരിശീലനം , വായന പ്രതിഭയെ കണ്ടെത്തൽ , തത്സമയ സമ്മാനങ്ങൾ വിതരണം ചെയ്യൽ , വായന പുരസ്ക്കാര വിതരണം , ക്ലാസ് തല മാഗസിനുകൾ , വായനയുടെ വിലയിരുത്തൽ ,പഠനത്തിൽ മികവ് പുലർത്തുന്ന കൂട്ടുകാർക്ക് മികവിൻറെ സാക്ഷ്യപത്രം

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പഠനക്കൂട്ടം ... സ്വയം പഠനത്തിനുള്ള പഠന കൂട്ടായ്മ... ക്ലാസ് റൂം പ്രവർത്തനങ്ങളുടെ തുടർച്ച ... അഭിമുഖങ്ങൾ , വാതിൽപ്പുറ പഠനം പ്രോജക്റ്റുപ്രവർത്തനങ്ങൾ , ബാലസഭ , പ്രദർശനങ്ങൾ , ദിനാഘോഷങ്ങൾ , ആഴ്ച തോറും നടത്തുന്ന പ്രസംഗം , ക്വിസ് മത്സരങ്ങൾ എന്നിവ പഠനക്കൂട്ടത്തിൻറെ ചുമതലകൾ ഗാന്ധി ദർശൻ .... രാഷ്ട്രപിതാവിൻറെ ആശയങ്ങൾ കൂട്ടുകാരിൽ എത്തിക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ ... സോപ്പ് ലോഷൻ നിർമ്മാണം , ആൽബം നിർമ്മാണം ... ഇംഗ്ലീഷ് ക്ലബ്ബ് ... ലെറ്റ് ആസ് ടോക്ക് ഇംഗ്ലീഷ് , സ്കിറ്റുകൾ , പ്രത്യേക പ്രവർത്തനങ്ങൾ , റിസോഴ്സ് ഡെസ്ക്ക് പ്രവർത്തനം ... ശാസ്ത്ര ക്ലബ്ബ് ... ശാസ്ത്ര പരീക്ഷണങ്ങൾ , വാർത്തകളുടെ ശേഖരണം , ഗണിത മാജിക്ക് , പരിസ്ഥിതി പ്രവർത്തനങ്ങൾ .... വിദ്യാലയ പ്രവർത്തനങ്ങൾ സമഗ്രമായി അറിയാൻ കാണുക .... മഴവില്ല് http://www.chundavilakamlps.blogspot.com പുസ്തകവണ്ടി പുസ്തക വായന കൂട്ടുകാർക്ക് ശീലമാക്കുന്നതിനുള്ള സ്വയം പഠന ഉപകരണം . നാല്പത് ഇനം പുസ്തകങ്ങൾ ഇതിലുണ്ട് .ഓരോ പുസ്തകവും പത്തു വീതം . ഓരോ പുസ്തകവും പഠന പ്രവർത്തനവുമായി ബന്ധിപ്പിച്ച് കൂട്ടുകാർക്ക് നൽകുന്നു . വിശകലനാത്മക വായനയ്ക്ക് പറ്റുന്ന പ്രവർത്തനങ്ങളായാണ് ഇവ കൂട്ടുകാരെ പരിചയപ്പെടുത്തുന്നത്.

മാനേജ്മെന്റ്

കേരള സർക്കാർ സ്ഥാപനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

|-തിരുവനന്തപുരത്ത് നിന്നും വരുന്നവർക്ക് ബാലരാമപുരം , വഴിമുക്ക് നിന്നും ഇടത്തോട്ടു തിരിഞ്ഞ് നെല്ലിമൂട് വഴി സ്കൂളിലെത്താം നെയ്യാറ്റിൻകര നിന്നും വരുന്നവർക്ക് കമുകിൻകോട് വെന്പകൽ വഴി ചുണ്ടവിളാകത്ത് എത്തി ചേരാം


|}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.ചുണ്ടവിളാകം&oldid=1108539" എന്ന താളിൽനിന്ന് ശേഖരിച്ചത്