ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 23 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)

ഫലകം:GOVT. HIGHER SECONDARY SCHOOL THIRUVANGAD

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്
പ്രമാണം:GHSST.jpg
വിലാസം
തിരുവങ്ങാട്

ഗവ. എച്ച് .എസ്.എസ്.തിരുവങ്ങാട്
തലശ്ശേരി, കണ്ണൂർ
,
670103
,
കണ്ണൂർ ജില്ല
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ0490 2324566
ഇമെയിൽhm14006@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ ലതതീഫ്
പ്രധാന അദ്ധ്യാപകൻPREETHA RTK
അവസാനം തിരുത്തിയത്
23-12-2021MT 1260
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവ.ഗേൾസ് എച്ച് .എസ്.എസ്.തിരുവങ്ങാട്. ഹയർ എലിമെന്റ്റരി സ്കൂൾ എന്ന പേരിലാണ് പൺട് അറിയപ്പെട്ടിരുന്നത്. കുടിപ്പള്ളിക്കൂടമായി തുടങിയ ഈ വിദ്യാലയം മലബാർ ഡിസ്റ്റ്രിക്റ്റ് ബോഡിനു കീഴിലും മുനിസിപലിറ്റിയുടെ നിയന്ത്രണത്തിലും തുടർന്നു വിദ്യാഭ്യാസ വകുപ്പിനു കീഴിലും പ്രവർത്തിച്ചു വന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരിയിൽ അറിവിന്റെ വെളിചം ചൊരിണ് നൂറ്റാണ്ദു പിന്നിട്ട തിരുവങ്ങാട് എച്ച് .എസ്.എസ് അഭിമാനമായി ജ്വലിച്ചു നിൽക്കുന്നു.പഴയ കോട്ടയം താലൂക്കിലെ തിരുവങ്ങാട് ദേശത്തെ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. കുടിപ്പള്ളിക്കൂടമായി തുടങിയ ഈ വിദ്യാലയം മലബാർ ഡിസ്റ്റ്രിക്റ്റ് ബോഡിനു കീഴിലും മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലും തുടർന്ന് വിദ്യാഭ്യാസ വകുപ്പിനു കീഴിലും പ്രവർത്തിച്ചു വരുന്നു. റവന്യൂ വകുപ്പിന്റെ രേഖകളിൽ -Combined List of Recognized and Aided Elimentary Schools, Thalassery West Range-1891 മുതൽ അംഗീകാരം ലഭിച്ച വിദ്യാലയങളുറടെ പട്ടികയിൽ "മുനിസിപ്പാൽ തിരുവങ്ങാട് ഹയർ എലിമെന്ററി സ്കൂൾ (സ്റ്റാൻഡേർഡ് 1 മുതൽ 8 വരെ)എന്നു ഈ വിദ്യാലയത്തെ കുറിച്ചു കാണുന്നു.1982-ൽ ഹൈസ്കൂളായും 2000-ൽ ഹയർ സെക്കണ്ടറിയായും സ്കൂൾ ഉയർത്തപ്പെട്ടു.

ഭൗതിക സൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനും, ബയോ ഡീഗ്രേഡബിൾ മാലിന്യങ്ങൾ ഇല്ലാതാക്കുന്നതിനും ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥപിച്ചിട്ടുണ്ട്.


സ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ്,പ്രൊജക്റ്റർ എന്നിവയുള്ള ഒരു സുസജ്ജമായ ഒരു മൾട്ടീ മീഡിയാ റൂം ഈ സ്കൂളിന്റെ പ്രതയേകതയാണു. പ്രത്യേക ലൈബ്രറി കെട്ടിടത്തിന്റെ നിർമാണം നടന്നു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റോഡ് സേഫ്റ്റി ക്ലബ്ബ്.
  • ക്ലാസ് മാഗസിൻ.
  • സ്കൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഫീൽഡ് ട്രിപ്പ്
  • സ്കൗട്ട്/ഗൈഡ്സ്
  • മോക് പാർലമെന്റ്

NERKAZHCHA

കിശോരി ശക്തി യോജന

കൗമരപ്രായക്കാരായ പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനു കേന്ദ്ര-സംസ്താന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ കിശോരി ശക്തി യോജനയുടെ ഒരു കൗൺസിലിംഗ് കേന്ദ്രം ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ഒരു സ്തിരം വനിതാ കൗൺസിലറുടെയും നേഴ്സിന്റെയും സേവനം ഇവിടെ ലഭ്യമാണ്.

നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (N.R.H.M)

പ്രമാണം:DAUGHTER.JPG
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഭാഗമായി ഗ്രാമീണ ജനതയുടെ ആരോഗ്യ ശുചിത്വ പ്രശ്നങൾ പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (N.R.H.M)-ന്റെ ഒരു യൂനിറ്റ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇതിന്നായി ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിന്റെ സേവനം ഇവിടെ ലഭ്യമാണു.http://www.mohfw.nic.in/NRHM.htm

സംയോജിത വിദ്യാഭ്യാസ പദ്ധതി (CHILDREN WITH SPECIAL NEEDS-CWSN)

ജീവിതത്തിന്റെ എല്ലാ മേഖലകളിലും വികലാംഗരെ സമഭവനയോടെ സ്വീകരിച്ച് അവരെ മറ്റുള്ളവർക്കൊപ്പം ഉയർതിക്കൊണ്ടുവരുകയും, ജീവിതത്തെ തന്റേടത്തോടെ നേരിറടുവാൻ പ്രാപ്തരാക്കിത്തീർക്കുകയും ചെയ്യുന്നതിനാണു ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. വികലാംഗർക്കു വേണ്ടിയുള്ള് പ്രത്യേക സ്കൂളിൽ പഠിക്കുന്ന കുട്ടികളേയും ജീവിതത്തിനാവശ്യമായ ആശയവിനിമയ ചാതുര്യം നേടുന്നതോടുകൂടി സാധാരണ സ്ക്കൂളുകളിൽ ചേർക്കണം എന്നതാണ് ഈ പദ്ധ്തി മൂലം ലഷ്യ്മാക്കുന്നത്. ഈ പദ്ധ്തിയുടെ ഭാഗമായി ഒരു സ്പെഷ്യൽ ടീച്ചർ ഈ സ്ക്കൂളിൽ ഉണ്ട്.

ഫിസിയോതെറാപ്പി സെന്റർ

ഐ ടി @ തിരുവങ്ങാട് എച്ച് എസ്

ഐ ടി@സ്കൂൾ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയിൽ പ്രവർതിക്കുന്ന കംബ്യൂട്ട്രർ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണു. 2 കുട്ടികൾക്ക് 1 കമ്പ്യൂട്ടർ എന്ന രീതിയിൽ 21 കമ്പ്യൂട്ടറുകളും, ഹാൻഡി കേമറ, വെബ് കേമറ, സ്കാനർ, ഡി.എൽ.പി പ്രൊജക്റ്റർ, ലാപ്റ്റോപ്പ്, വൈ ഫി നെറ്റ്വർക്ക് എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ഇന്റ്റ്ർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാർഥികൾ എല്ലാവരും ഇന്റ്റ്ർനെറ്റിന്റെ ഉപയോഗം പടനാവശ്യങ്ങൾക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു. ബ്രിട്ടനിലെ മാഞജസ്റ്റർ സർവകലാഴാലയിലെ ഗവേഷകരുമായി വിദ്യാർഥികൾ വീഡിയോ ചാറ്റിംഗിലൂടെ ബന്ധപ്പെറടാരുന്ദു.

  • സ്കൂൾ. ഐ. ടി. കോ-ഓർഡിനേറ്റർ- ശ്രീ. മനോഹരൻ.എൻ .പി
  • ജോയന്റ് ഐ. ടി. കോ-ഓർഡിനേറ്റർ- ശ്രീ. ജയരാജൻ നാമത്ത്

SSLC വിജയശതമാനം

2004 - 05 94%
2005-06 94%
2006-07 92%
2007-08 97%
2008-09 98%
2009-10 100%
2010-11 98%

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.

1997-98 വേദവതി.എ.വി
1998-2000 പദ്മനാഭൻ.കെ
2001-02 ശ്രീലത.കെ
2002-03 പ്രേമ.പി
2003-05 രാധ.പി
2005 - 06 ആനീയമ്മ മാത്യു.എം
2006- 07 ദാമോദരൻ.പി.എം
2006- 07 ദാമോദരൻ.പി
2007 - 08 പാർവതി.പി
2008 - 2010 വൽസമ്മ ജോസഫ്
2010 - 11 ശശി.എൻ
2011- സുരേന്ദ്രബാബു
2015-2016 SUMESH

ഹയർ സെക്കന്ററി വിഭാഗം

2000ൽ ഈ വിദ്യാലയതിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. വിശാലമായ ക്ലാസ് മുറികലളും മികച്ച ലാബ്-ലൈബ്രറി സൗകര്യങ്ങളും ഹയർ സെക്കന്ററിയുടെ പ്രത്യേകതകളാനണ്. അതുകൊന്ദു തന്നെ എല്ലാ വർഷവും ഉയർന്ന വിജയശതമാനം നേടാൻ കഴിഞ്ഞിട്ടുന്ദു.

ഹയർ സെക്കന്ററി സബ്ജക്റ്റ് കോംബിനേഷൻ

  • ഫിസിക്സ്-കെമിസ്ട്രി-ബയോളജി-ഗണിതശാസ്ത്രം
  • ഫിസിക്സ്-കെമിസ്ട്രി-ഗണിതശാസ്ത്രം-കംപ്യൂട്ടർ സയൻസ്
  • ബിസിനസ് സ്റ്റഡീസ്-കംപ്യൂട്ടർ അക്കൗണിഗ്-ഇക്കണോമിക്സ്-കംപ്യൂട്ടർ ആപ്ലിക്കേഷൻ
  • ഭാഷാ വിഷയങ്ങൾ: ഹിന്ദി, സംസ്ക്രുതം, അറബി, മലയാളം


<googlemap version="0.9" lat="11.75013" lon="75.502585" type="satellite" zoom="18" width="300" height="350" selector="no" controls="large"> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

തയ്യാറാക്കിയത്: ജയറാം.വി.ഒ, ജോയന്റ് എസ്. ഐ. ടി. സി.
ഇ മെയിൽ:jayaramvo@gmail.com
+919388301040,+918089693245,+919020319449