ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്
| ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ് | |
|---|---|
| വിലാസം | |
പത്തനംതിട്ട ഗവ. എൽ പി എസ് നെടുമൺകാവ് ഈസ്റ്റ് കൂടൽ, കോന്നി 689693 | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 08182618095 |
| ഇമെയിൽ | glpsnedumoncavueast2@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38731 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷക്കീർ ബീന കെ |
| അവസാനം തിരുത്തിയത് | |
| 09-11-2020 | 38731 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
/home/kite/Desktop/IMG_20201109_112020.jpg ................................ == ചരിത്രം വിദ്യാലയ ചരിത്രം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ടുമുൻപുള്ള കാലഘട്ടം .ബ്രിട്ടീഷുകാരും അവരുടെ ശിങ്കിടികളും എങ്ങനെ സ്വന്തം കീശ വീർപ്പിക്കാമെന്ന് നോക്കുന്ന കാലം .ഭരണകർത്താക്കൾക്ക് സമ്പത്തു കൈക്കലാക്കുന്ന ലക്‌ഷ്യം മാത്രം .ഭരണകാര്യത്തിൽ തങ്ങളെ സഹായിക്കാൻ വേണ്ടി മാത്രം ഇന്ത്യക്കാർക്ക് വിദ്യാഭ്യാസം നല്കാൻ ബ്രിട്ടീഷ്കാർ തയ്യാറായി .ഇതിൽനിന്നും വിഭിന്നമായ ഒരു നിലപാടാണ് തിരുവിതാംകൂർ മഹാരാജാവ് തീരുമാനിച്ചത് .1940കളിൽ ചിത്തിരതിരുനാൾ മഹാരാജാവ് നിർബന്ധിത വിദ്യാഭ്യാസപദ്ധതി പ്രഖ്യാപിച്ചു . ഈ പദ്ധതി പ്രകാരം അൻപത് സെന്റ് സ്ഥലവും ഒരു താൽക്കാലിക ഷെഡ്ഡും ആരു നൽകിയാലും (അത് വ്യക്തിയോ സ്ഥാപനമോ സംഘടനകളോ )അവിടെ സർക്കാരിന്റെ കീഴിൽ വിദ്യാലയം തുടങ്ങും .ഇതിന് പ്രകാരം തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും വിദ്യാലയങ്ങൾ ഉയർന്നു വന്നു. നിർബന്ധിത വിദ്യാഭ്യാസപദ്ധതി ഇടത്തരക്കാരും ജന്മിമാരും ഫലപ്രദമായി ഉപയോഗിച്ചു .എന്നാൽ ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ രൂപം കൊണ്ട വിദ്യാലയങ്ങൾ ഗവൺമെന്റ് വിദ്യാലയങ്ങളായി മാറുകയും ചെയ്തു .അത്തരത്തിൽ രൂപം കൊണ്ട വിദ്യാലയമാണ് ഗവ .എൽ .പി ,എസ് നെടുമൺകാവ് ഈസ്റ്റ് . 1940കളിൽ കൊടുമണ്ണിനും കൂടലിനുമിടയിൽ മിക്കവാറും വനപ്രദേശമായിരുന്ന നെടുമൺകാവ് വിദ്യാഭ്യാസത്തിൽ പിന്നോക്കമായിരുന്നു .ഇവിടെ ഒരു സ്കൂൾ അത്യാവശ്യമായിരുന്നു .അതിനുള്ള ശ്രമങ്ങളും തുടങ്ങി .1946ൽ നെടുമൺകാവിൽ ഒരു പ്രൈമറി വിദ്യാലയം തുടങ്ങുന്നതിനുള്ള അനുവാദം ലഭിച്ചു .എന്നാൽ 50 സെന്റ് ഭൂമി നല്കാൻ ആരും തയ്യാറായില്ല .നെടുമൺകാവിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറുള്ള കോച്ചുകൾ ജംക്ഷനിൽ ഓവിൽ കുടുംബക്കാർ 50 സെന്റ് ഭൂമി സൗജന്യമായി നല്കാൻ തയ്യാറായി .അങ്ങനെ നെടുമൺകാവ് പ്രദേശമല്ലാത്ത സ്ഥലത്തു ഗവ .എൽ .പി ,എസ് നെടുമൺകാവ് ഈസ്റ്റ് സ്ഥാപിതമായി .കോന്നി സബ് ജില്ലയിലാണ് ഈ സ്കൂൾ.ശ്രീ കെ കെ രാഘവക്കുറുപ്പ് ,ശ്രീ ഉതിമൂട്ടിൽ നീലകണ്ഠൻ വൈദ്യൻ ,ശ്രീ പേറാനിപ്പുറത് തോമസ് വര്ഗീസ് എന്നിവർ ഈ സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച പ്രമുഖരാണ് .
കെ കെ രാഘവക്കുറുപ്പ് പ്രഥമാധ്യാപകനായി .രണ്ടു വര്ഷം കഴിഞ്ഞപ്പോൾ രാഘവക്കുറുപ്പ് സാർ നാട്ടുകാരുമായി അകലാൻ തുടങ്ങി .ഈ കാലഘട്ടത്തിൽ നെടുമൺകാവിലെ ജനങ്ങൾ തങ്ങളുടെ പ്രദേശത്തു വിദ്യാലയം ലഭിക്കാതെ പോയതിന്റെ വിഷയം പരസ്പരം പറയാൻ തുടങ്ങിയിരുന്നു പ്രദേശത്തെ ഒരു പ്രധാന വ്യക്തിയായിരുന്ന ശ്രീ തോമസ് മുതലാളിയുടെ രണ്ടാമത്തെ മരുമകൾ ശ്രീമതി പി പി കുഞ്ഞമ്മ മാനേജ്‌മന്റ് സ്കൂളായ പേരൂർക്കുളം എൽ പി എസ്സിൽ അധ്യാപികയായി പ്രവേശിച്ചു .രണ്ടു വർഷം കഴിഞ്ഞപ്പോൾ സ്കൂൾ സറണ്ടർ ചെയ്തു .അങ്ങനെ കുഞ്ഞമ്മ സാർ സറണ്ടർ സ്കൂൾ അധ്യാപികയായി മാറി . ഈ നിയമനം നെടുമൺകാവ് ഈസ്റ്റ് സ്കൂൾ സ്ഥാപിതമാകാനുള്ള ഒരു കാരണമായി മാറി .1946ൽ വിദ്യാലയത്തിനുവേണ്ടി സ്ഥലം കിട്ടാതിരുന്ന നെടുമൺകാവിൽ കുഞ്ഞമ്മസാറിന്റെ നിയമനവും രാഘവക്കുറുപ്പ് സാറിന്റെ പ്രയത്നവും നാട്ടുകാരിലും വേട്ടക്കുളത്തു കുടുംബത്തിലും ഉത്സാഹവും ഉണർവും ഉണ്ടാക്കി .
സ്കൂൾ തുടങ്ങുന്നതിന്റെ ആദ്യപടിയായി ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചു .കെ കെ രാഘവക്കുറുപ്പ് ,വേട്ടക്കുളത്തു തോമസ് മുതലാളി ,പി ടി വര്ഗീസ് ,പുത്തൻവിളയിൽ തോമസ് ഡാനിയേൽ ,ഓടക്കക്കുഴിയിൽ ശ്രീധരൻ,ഓ വി വാസുക്കുട്ടി ,പുഷ്പമംഗലത്തു നാണു ,മേപ്പുറത് എബ്രഹാം ,പേരാണിപ്പുറത്തു തോമസ് വര്ഗീസ് എന്നിവർ അംഗങ്ങളായിരുന്നു .പി ടി വര്ഗീസ് കൺവീനറായും പ്രവർത്തിച്ചു . വേട്ടക്കുളത്തു തോമസ് മുതലാളി 50 സെന്റ് സ്ഥലം സൗജന്യമായി കമ്മിറ്റിക്കു വിട്ടു നൽകി .ഒരു രൂപ വില കാണിച്ചുകൊണ്ടാണ് സർക്കാരിലേക്ക് രജിസ്റ്റർ ചെയ്തത് ,ഷെഡ്ഡ് ഉടൻ പണിതുകൊള്ളാമെന്ന വ്യവസ്ഥയിൽ 1951 ൽ സ്കൂൾ തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു .ഒന്നും രണ്ടും ക്ലാസ്സുകളുമായി തോമസ് മുതലാളിയുടെ കളീലിൽ പ്രവർത്തനം ആരംഭിച്ചു .ശ്രീ കെ കെ രാഘവക്കുറുപ്പ് ഹെഡ് മാസ്റ്ററും ശ്രീമതി പി പി കുഞ്ഞമ്മയും ആയിരുന്നു ആദ്യ അധ്യാപകർ .കമ്മിറ്റിയുടെ നിരന്തര പ്രവർത്തന ഫലമായി ഒരു സ്ഥിര കെട്ടിടം ഉയർന്നു വന്നു .80 അടി നീളവും 20 അടി വീതിയുമായി വെട്ടുകല്ലിൽ പണിത് ഒരു വർഷത്തിനുള്ളിൽ ക്ലാസ് നടത്തുന്നതിന് അനുയോജ്യമായ രീതിയിൽ ആക്കിയെടുത്തു .ചുമരുകൾ തേക്കാനോ തറയിടുന്നതിനോ കഴിഞ്ഞിരുന്നില്ല .ഈ കെട്ടിടത്തിൽ ൽ പഠനം തുടങ്ങി . അങ്ങനെ ജി എൽ പി എസ് നെടുമൺകാവ് ഈസ്റ്റ് യാഥാർഥ്യമായി .സ്കൂളിനെ പല കാലയളവിൽ മികവുറ്റ അധ്യാപകർ നയിച്ചു .1974ൽ വന്ന ശ്രീ കെ ഗോപിനാഥൻ നായർ സാർ പ്രഥമാധ്യാപകനായി .എന്ന് കാണുന്ന തരത്തിൽ വിദ്യാലയത്തെ ഉയർത്തിയത് അദ്ദേഹമാണ് .നാട്ടുകാരിൽ നിന്നും ധനസമാഹരണം നടത്തിയും പ്ലാന്റേഷൻ കോർപറേഷന്റെയും സഹകരണത്തോടെ പണിപൂർത്തിയാക്കി .നിലവിലുള്ള കെട്ടിടത്തോട് ചേർന്ന് പുതിയ കെട്ടിടം പണിയാൻ നേതൃത്വം കൊടുത്ത ഹെഡ്മാസ്റ്ററായിരുന്നു ശ്രീ എം എൻ ചന്ദ്രശേഖരൻ .1990ൽ ഓപ്പറേഷൻ ബ്ലാക്ക്ബോർഡിന്റെ കീഴിൽ പുതിയ കെട്ടിടം അനുവദിച്ചു വന്നു .1991ൽ പതിയ കെട്ടിടമായി .ഈ കെട്ടിടത്തിന്റെ ഒരു മുറി പ്രീ പ്രൈമറി ക്ലാസ്സായും ഒരെണ്ണം ഓഫീസ് മുറിയായും പ്രവർത്തിക്കുന്നു .പതിമൂന്ന് ഡിവിഷനുകളും പതിനാല് അധ്യാപരുമായി ഒരു കാലത്തു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നു .
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട പഠനാന്തരീക്ഷം സൃഷ്ടിക്കാനുതകുന്ന ക്ലാസ്സ്മുറികൾ സ്കൂൾ ലൈബ്രറി ടോയ്‌ലറ്റ് സൗകര്യം കുടിവെള്ള വിതരണം സ്മാർട്ക്ലാസ്സ് റൂം ഡൈനിങ്ങ് ഹാൾ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}