ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/തിരികെ വിദ്യാലയത്തിലേക്ക് 21

തിരികെ നമ്മുടെ സ്കൂളിലേക്ക്

നവംബർ ഒന്നിന് പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളും പരിസരവും ശുചിയാക്കി .കിണറും വാട്ടർ ടാങ്കും ശുചീകരിച്ചു . ക്ലോറിനേഷൻ നടത്തി. കോവിഡ് പ്രതിരോധത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ പോസ്റ്ററുകൾ നിർമിച്ചു പ്രദർശിപ്പിക്കുകയും ചെയ്തു .കുട്ടികൾക്കായി മാസ്ക് ,സാനിറ്റൈസർ ,സോപ്പ് തുടങ്ങിയവ വാങ്ങി യഥാസ്ഥാനങ്ങളിൽ ക്രമീകരിച്ചു . നവംബർ ഒന്നിന് കുട്ടികൾ സ്കൂളിലേക്ക് എത്തി .കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പ്രവേശനോത്സവം നടത്തിയത് .സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി .കെ ഷക്കീർബീന ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നവാഗതരെ സ്വീകരിക്കുകയും പഠനോപകരണങ്ങൾ വിതരണം നടത്തുകയും ചെയ്തു .വാർഡ് മെമ്പർ ശ്രീ എസ് പി സജൻ ,പി ടി എ പ്രസിഡന്റ് ശ്രീ എം എസ് സുദർശനൻ ,അധ്യാപക അനധ്യാപകർ ,പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു .