എസ്.വി.എച്ച്.എസ്. പൊങ്ങലടി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
എസ്.വി.എച്ച്.എസ്. പൊങ്ങലടി | |
---|---|
![]() | |
വിലാസം | |
പൊങ്ങലടി തട്ടയിൽ പി.ഒ, , പത്തനംതിട്ട 691525 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04734225450 |
ഇമെയിൽ | svhspongalady274@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38098 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി പ്രീതാകുമാരി പി ജി |
അവസാനം തിരുത്തിയത് | |
05-10-2020 | Jayesh.itschool |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
സ്കൂൾ ചരിത്രം
പത്തനംതിട്ട ജില്ല്യിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ പൊങ്ങലടി കരയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മലയിൽ സ്ക്കൂൾ എന്നും അറിയപ്പെടുന്നു.ചരിത്രവും ഐതിഹ്യ്വും കൈകോർക്കുന്ന പ്രസിദ്ധങ്ങളായ തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം, ആനന്ദപ്പള്ളീ പള്ളീ എന്നിവ ഈ വിദ്യാലയത്തിന്ന് സമീപത്താണ്. വിവിധമതവിഭാഗങ്ങൾ ഒരുമയോടെ ഇവിടെ വസിക്കുന്നു. പൊങ്ങലടിയുടേയും സമീപ പ്രദേശങ്ങളുടേയും വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ നവചൈതന്യം പകർന്നു കൊണ്ട് 1-06-1976 ൽശ്രീ കെ.എസ് ഗോപകുമാർ അവറകളുടെ മാനേജ്മെൻറിൽ ഈ സരസ്വതിക്ഷേത്രം ആരംഭിച്ചു. രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ കെ എസ്സ് ഗോപകുമാറിന്ടെ ദീർഘദർശനത്തിന് നിദർശനമാണ് ഈ വിദ്യാലയം. 1979ൽ പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ട

പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ | |
വിദ്യാരംഗം കലാ സാഹിത്യ വേദി | |
ക്ലബ്ബ് പ്രവർത്തനങ്ങൾ,എക്കൊക്ലബ്ബ്,ഹരിതസേന | |
സയൻസ് ക്ലബ്ബ് | |
ഗണിത ക്ലബ്ബ് | |
ഗാന്ധി ദർശൻ | |
പ്രവർത്തി പരിചയ ക്ലബ്ബ് | |
അക്ഷരീയം.. പദ്ധതി | |
റെഡ്ക്രോസ്സ് | |
ജൈവ പച്ചക്കറി ക്രിഷി | |
നൃത്ത പരിശീലനം |
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ സെക്ഷൻ എല്ലാം സ്മാർട്ട് ക്ലാസ് റൂം ആക്കി
മാനേജ്മെന്റ്
സ്കൂൾ സ്ഥാപകൻ ശ്രീ കെ എസ് ഗോപകുമാറിൻറെ സഹധർമ്മിണിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി പി സോയ മാനേജരായി സ്കൂൾ പ്രവർതിക്കുന്നു
മികവ് നിലനിർത്തുന്ന ഘടകങ്ങൾ
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം അധിക സമയം കണ്ടെത്തുന്നു
രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള മറ്റെല്ലാ ശനിയാഴ്ച്ചകളിലും പ്രത്യേക ടൈം ടേബിൾ പ്രകാരം ക്ലാസ്സ് തുടരുന്നു സ്കൂളിൽ പഠനത്തോടൊപ്പം കായിക കലാ പ്രവർത്തനങ്ങൾ , തൊഴിൽ പരിശീലന പരിപാടികൾ തുടങ്ങിയവ നടത്തുന്നുണ്ട് വാഴ, പച്ചക്കറി തോട്ടം തുടങ്ങിയവ കുട്ടികളുടെ കുട്ടികളുടെ മേൽനോട്ടത്തിലാണ് നടന്നുവരുന്നത്. വാർഷിക ആഘോഷങ്ങളിലും മറ്റു പ്രധാന അവസരങ്ങളിലും കുട്ടികൾ കലാപരിപാടികളും, ചിത്ര രചനകളും നടത്തി വരുന്നു. സ്ഥിരമായി കൈയെഴുത്തു മാസികകൾ തയ്യാറാക്കുന്നുണ്ട്. സയൻസ് ക്ല ബ്ബ്, ഗണിതശാസ്ത്ര ക്ല ബ്ബ്, തുടങ്ങിയവയും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ലാബ്, ലൈബ്രറി സൗകര്യങ്ങളും കായിക കലാ പ്രവർത്തനങ്ങളും ഈ സ്കൂളിലുണ്ട്.
കൃഷി ഒരു കൂട്ടായ്‌മ
കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനും കൃഷിയെ പ്രോസാഹിപ്പിക്കുന്നതിനും വേണ്ടി ഞങ്ങൾ ആരംഭിച്ച പദ്ധതി കൃഷി ഒരു കൂട്ടായ്മ കേരളത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാലറിയാം, എന്തുകൊണ്ടും കൃഷിചെയ്യാൻ അനുയോജ്യരാണ് നമ്മൾ. പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻതാല്പര്യം കാണിച്ചിരുന്നു. എന്നാൽ ഇന്ന് കേരളം കണ്ടവർക്കറിയാം തലയുയർത്തി നിന്നിരുന്ന നെല്പാടങ്ങളുടെ സ്ഥാനത്ത് ഇന്ന് 'പെട്ടിപോലെ അടുക്കിവെച്ചിരിക്കുന്ന' കെട്ടിടങ്ങളാണ് കാണാൻ കഴിയുക. ഒരുകാലത്ത് ഭാരതത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചത് കേരളത്തിലായിരുന്നു. അന്ന് കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്. കേരളം കൃഷിയിൽ നിന്ന് വളരെ അകന്നിരിക്കുന്നു. [ കൃഷി യു മായി ബന്ധപ്പെട്ട പ്രവത്തനങ്ങളുടെ വീഡിയോ കാണാൻ [1](◄ഇവിടെ ക്ലിക്ക് ചെയ്യുക)]


കർഷക ദിനാചരണം
വീഡിയോ കാണാൻ [ https://drive.google.com/open?id=12PkWhRE4ukdSjR_nC1JuizZxUrqcCKoY](◄ഇവിടെ ക്ലിക്ക് ചെയ്യുക)
പി.എൻ. പണിക്കർ ഓർമയിൽ വരുമ്പോൾ ......
കേരള ഗ്രന്ഥശാല, സാക്ഷരത പ്രസ്ഥാനങ്ങളുടെ പരിപോഷകൻ. സമൂഹചേതനയെ ചലനാത്മകവും ചൈതന്യപൂർണവുമാക്കിത്തീർക്കാൻ ജീവിതമുഴിഞ്ഞുവെച്ച കർമയോഗി. സാക്ഷരകേരളത്തിന്റെ ശില്പിയായ അദ്ദേഹത്തിന്റെ ഓർമയിൽ വിദ്യാലയങ്ങളിലും ഗ്രന്ഥാലയങ്ങളിലും നമ്മൾ വായനവാരം ആചരിക്കുന്നു. അദ്ദേഹത്തിന്റെ ആദർശജീവിതത്തോട് ആഭിമുഖ്യം പുലർത്തുക എന്നതാണ് വായനവാരാചരണകാലത്ത് നമുക്ക് സാധിക്കാവുന്നത്. പരസ്പര സൗഹാർദമാകുന്ന ഒറ്റച്ചരടുകൊണ്ട് സമൂഹത്തെ ഒന്നിപ്പിച്ചുനിർത്തണമെന്നാണ് പി.എൻ. പണിക്കരുടെ ജീവിതസന്ദേശം.......
വായനാദിനവാരാചരണം


photo gallery
ഡിജിറ്റൽ അത്തപ്പൂക്കളം 2019
.flood relief mission'
- റെഡ് ക്രോസ്
Little KITES
2019 - 20 അദ്ധ്യായനവർഷം അധ്യാപകരുടെ ചുമതലകൾ
- അക്കാദമിക്, അക്കാദമികേതര ചുമതലകൾ.
പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | |
---|---|---|---|
പ്രീതാകുമാരി പി ജി | ഹെഡ്‌മാസ്റ്റർ | 9656233670 | |
പ്രീതറാണി ജി | സീനിയർ അസിസ്റ്റന്റ് | 9495350320 | |
പ്രീതറാണി ജി | എച്ച് എസ് ഏ മലയാളം | 9495350320 | |
ശ്രീജ എസ് നായർ | എച്ച് എസ് ഏ മാത്സ് | 9400225490 | |
ജയശ്രീ പി കെ | എച്ച് എസ് ഏ സോഷ്യൽ സയൻസ് | 9656233670 | |
ഹനീഷ ഹമീദ് | എച്ച് എസ് ഏ ഫിസിക്കൽ സയൻസ് | 9744476693 | |
ഗിരിജ വി | എച്ച് എസ് ഏ ഹിന്ദി | 9497812306 |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വര്ഷം | പേര് | |
---|---|---|
1976-1979 | ശ്രീമതി പി .സോയ | |
1979-1989 | ശ്രീ.കെ.പി .രാമചന്ദ്രൻ നായർ | |
1989-2007 | ശ്രീമതി പി.സോയ | |
2007-2010 | ശ്രീ.എം ശ്രീധരൻ പിളള | |
2010-2011 | ശ്രീമതി .കെ.എൻ.വിമല | |
2011-2015 | ശ്രീമതി എം.കെ ഉഷാകുമാരി | |
2015 | ശ്രീമതി പ്രീതാകുമാരി .പി. ജി |