എസ്.വി.എച്ച്.എസ്. പൊങ്ങലടി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
       ഭാഷയെപ്പോലെ ഫോക് ലോറും സംസ്കാരത്തിന്റെ നിദർശനമാണ്. നാടൻപാട്ടുകൾ, നാടൻകലകൾ, നാടൻകഥാഗാനങ്ങൾ, പഴഞ്ചൊല്ലുകൾ, അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, നാടൻ വിനോദങ്ങൾ തുടങ്ങി ഗ്രാമീണ ജീവിതത്തിന്റെ സമസ്ത ഘടകങ്ങളെയും സൂചിപ്പിക്കുവാൻ 'ഫോക്ലോർ' എന്ന പദം വ്യാപകമായി ഉപയോഗിച്ചുപോന്നു. ഒരു ദേശത്തിന്റെയോ ജനതയുടെയോ സാംസ്കാരിക ചരിത്രമായ ഫോക് ലോറിൽ നാടോടി ജീവിതം പ്രതിഫലിക്കുന്നു. പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉൾക്കൊള്ളുന്ന സാംസ്കാരിക പഠനവുമെന്ന നിലയിൽ 'ഫോക്ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്.
      നാടൻകലകലെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും പ്രദേശത്തിന്റെ തനതായ ഭാഷ പ്രയോഗങ്ങളെക്കുറിച്ചും കൂടുതൽ അറിയുകയാണ് ഈ പ്രോജക്ടിന്രെ ലക്ഷ്യം

സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളായ തനതായ കലകളെ തിരിച്ചറിയാൻ യാൻ ഇതുകൊണ്ടു സാധിക്കുന്നു .

ഒരുകാലത്ത്, പന്തളം രാജവംശത്തിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങളാണ് പത്തനംതിട്ട ജില്ലയുടെ പരിധിയിൽ ഏറെയും എന്ന് കരുതപ്പെടുന്നു. ഭാരത സ്വാതന്ത്ര്യ സമരത്തിൽ ബൃഹത്തായ സംഭാവനകൾ നൽകിയ നാടാണ് പഴയ കൊല്ലം ജില്ലയിൽ പെട്ട ഇന്നത്തെ പത്തനംതിട്ട. പത്തനംതിട്ട, പന്തളം, റാന്നി, അടൂർ, തിരുവല്ല, ആനവളർത്തൽ കേന്ദ്രം സ്ഥിതിചെയ്യുന്ന കോന്നി, വിശ്വപ്രസിദ്ധമായ ധർമശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന ശബരിമല, പൊങ്കാലക്ക് പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്രം, ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മ എന്ന് വിശേഷിപ്പിക്കാവുന്ന മാരാമൺ കൺവൻഷൻ നടക്കുന്ന കോഴഞ്ചേരി, പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ഭഗവതി ക്ഷേത്രം പടയണി പരിശീലന പഠനകേന്ദ്രം കടമ്മനിട്ട പടയണി ഗ്രാമം ക്രിസ്തുവിൻറെ ശിഷ്യനായ സെന്റ്. തോമസിനാൽ ക്രിസ്തുവർഷം 54-ൽ സ്ഥാപിതമായത് എന്ന് കരുതുന്ന നിരണം പള്ളി, നിലക്കൽ പളളി ഭാരതത്തിലെ വൈഷ്ണവരുടെ തീർത്ഥാടന കേന്ദ്രമായ തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം. വർ‌ഷത്തിലെല്ലാ ദിവസവും കഥകളി നടക്കുന്ന ഏക ക്ഷേത്രമെന്ന ഖ്യാതി ഈ ക്ഷേത്രത്തിനുള്ളതാണ്, വായ്പൂര് മുസ്ലിം പഴയ പള്ളി ആയിത്തൊളം വർഷം പഴക്ക്മുള്ള ഒരു മസ്ജിദ് ആണ്, ജില്ലയിലെ കൊട്ടാങ്ങാൽ പഞ്ചായത്തിലാണ് ഈ മസ്ജിദ് ഉള്ളത്. പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറ് പമ്പനദിയുടെ തീരത്താണ് പ്രസിദ്ധമായ പരുമല പള്ളി. കണ്ണശ്ശ കവികൾ താമസിച്ചിരുന്ന നിരണവും മാലിക് ദിനാർ സ്ഥാപിച്ച നിരണം മാലിക് ദിനാറും പത്തനംതിട്ട ജില്ലയിലാണ്. ഏറ്റവും പടിഞ്ഞാറ് പ്രസിദ്ധമായ ഇരതോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയും സ്ഥിതി ചെയ്യുന്നു.

പടയണി

കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത് എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും. കവുങ്ങിൻ‌പാളകളിൽ നിർ‌മ്മിച്ച ചെറുതും വലുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങൾ‌ക്കിടയിൽ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. ആലപ്പുഴ,പത്തനം തിട്ട, കോട്ടയം എന്നിവിടങ്ങളിലെ ചില ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്ത് മാത്രമാണിപ്പോൾ പടയണി അരങ്ങേറുന്നത്.പടയണിക്കു വടക്കൻ മലബാറിലെ തെയ്യങ്ങളുമായി സാമ്യം ഉണ്ട് . കവി കടമ്മനിട്ട രാമകൃഷ്ണൻ തന്റെ കവിതകളിലൂടെ പടയണിയെ ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചതിനാൽ കടമ്മനിട്ടക്കാരുടെ ഒരു കലാരൂപമായിട്ടാണ് ഇന്ന് പടയണി കൂടുതലും അറിയപ്പെടുന്നത്. വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളിൽ നിന്നു രക്ഷിക്കാൻ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടൻകോലവും കെട്ടുന്നു. യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തിൽ നിന്നും ഉത്‌ഭവിച്ചതാണ് പടയണി അഥവാ പടേനി