എസ്.വി.എച്ച്.എസ്. പൊങ്ങലടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണു തട്ടയിൽ. പത്തനംതിട്ടയിൽ നിന്നും 12 കി.മി. ദൂരെയാണ്‌ ഈ ഗ്രാമം. ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം ഈ നാട്ടിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ്‌. മീനഭരണിയാണ്‌ ഇവിടുത്തെ ഏറ്റവും പ്രധാന ഉത്സവം. ഇവിടത്തെ കെട്ടുകാഴ്ച പ്രസിദ്ധമാണ്. തട്ടയുടെ സാംസ്‌കാരിക തലസ്ഥാനമെന്ന് ഒരിപ്പുറം ക്ഷേത്രത്തെ വിലയിരുത്തപ്പെടുന്നു .തട്ട് തട്ടുകളായി കിടക്കുന്ന ഭൂപ്രകൃതി കാരണമാണ് ഈ നാടിനു തട്ടയിൽ എന്ന നാമം സിദ്ധിച്ചത്.