എസ്.വി.എച്ച്.എസ്. പൊങ്ങലടി/History
സ്കൂൾ ചരിത്രം
പത്തനംതിട്ട ജില്ല്യിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ പൊങ്ങലടി കരയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മലയിൽ സ്ക്കൂൾ എന്നും അറിയപ്പെടുന്നു.ചരിത്രവും ഐതിഹ്യ്വും കൈകോർക്കുന്ന പ്രസിദ്ധങ്ങളായ തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം, ആനന്ദപ്പള്ളീ പള്ളീ എന്നിവ ഈ വിദ്യാലയത്തിന്ന് സമീപത്താണ്. വിവിധമതവിഭാഗങ്ങൾ ഒരുമയോടെ ഇവിടെ വസിക്കുന്നു. പൊങ്ങലടിയുടേയും സമീപ പ്രദേശങ്ങളുടേയും വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ നവചൈതന്യം പകർന്നു കൊണ്ട് 1-06-1976 ൽശ്രീ കെ.എസ് ഗോപകുമാർ അവറകളുടെ മാനേജ്മെൻറിൽ ഈ സരസ്വതിക്ഷേത്രം ആരംഭിച്ചു. രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ കെ എസ്സ് ഗോപകുമാറിന്ടെ ദീർഘദർശനത്തിന് നിദർശനമാണ് ഈ വിദ്യാലയം. 1979ൽ പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ട