നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി

22:58, 27 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16061 (സംവാദം | സംഭാവനകൾ)

കുന്നുമ്മൽ പഞ്ചായത്തിലെ പ്രശസ്തമായ വിദ്യാലയമാണ് വട്ടോളി നാഷണൽ ഹയർസെക്കന്ററി സ്കൂൾ.

നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി
വിലാസം
വട്ടോളി

national hss vattoli,
vattoli p.o.,
kakkattil
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതംവ്യാഴം - ജൂൺ - 1951
വിവരങ്ങൾ
ഫോൺ04962445028
ഇമെയിൽvadakara16061@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംmalayalam and english
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽsuresh kp
പ്രധാന അദ്ധ്യാപകൻk v sasidharan
അവസാനം തിരുത്തിയത്
27-09-202016061
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1951 ൽ ഒരു ജനകീയ കൂട്ടായ്മയിലൂടെ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം ന‍ടത്തിയത് നാദാപുരം മുൻസിഫ് ആയിരുന്ന ജസ്റ്റിസ് കെ ഭാസ്കരമേനോനാണ്. പ്രഥമ മാനേജർ ‍ഡോ. പി പി പത്മനാഭൻ, ഹെഡ്മാസ്റ്റർ ശ്രീ മൂർക്കോത്ത് ശ്രീനിവാസൻ തുടങ്ങിയ മഹത് പ്രതിഭകളുടെ നേത്യത്വത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1955 ൽ മദ്രാസ് മുഖ്യമന്ത്രി ശ്രീ കാമരാജ് നാടാറും 1956 ൽ മദ്രാസ് ഗവർണ്ണർ ശ്രീ ശ്രീപ്രകാശവും കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചതോടെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും സ്ക്കൂൾ മികവുറ്റതായി മാറി. വിദ്യാഭ്യാസ സാമ്പത്തികരംഗത്ത് ഏറെ പിന്നോക്കം നിൽക്കുന്ന മലയോര മേഖലയ്ക്ക് ഉന്നത വിദ്യാഭ്യാസം എന്ന സ്വാപ്ന സാക്ഷാത്കാരത്തിന് ഈ സ്ഥാപനം വഴിയൊരുക്കി. പുരോഗതിയുടെ പതിറ്റാണ്ട് പിന്നിട്ട് 1998 ൽ സ്ക്കൂളിൽ ഇംഗ്ലിഷ് മിഡിയം ബാച്ചുകൾ ആരംഭിച്ചു. 2000 ൽ ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തിയതും ഈ വിദ്യാലയത്തിന്റെ അവിസ്മരണീയ മുഹുർത്തങ്ങളാണ്. പൊതുജീവിതത്തിന്റെ ഭിന്നമണ്ഡലങ്ങളിൽ പ്രതിഭ തെളിയിച്ച ഒട്ടേറേ പൂർവ്വ വിദ്യാർത്ഥികൽ എന്നും ഈ വിദ്യാദ്യലയത്തിന്റെ അക്ഷയ സമ്പത്തായി നിലനിൽക്കുന്നു.ഭൗതികസൗകര്യങ്ങൾ കൊണ്ടും പാഠ്യ-പാഠ്യേതര പ്രവർനങ്ങളിലെ മികവും ശ്രദ്ധേയമായ ഈ വിദ്യാദ്യാലയം കല-കായിക-ശാസ്ത്ര-സാംസ്കാരിക മേഖലകളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി അംഗികാരങ്ങൾ നേടിയിട്ടുണ്ട്. അന്വേഷിക്കുക,അധ്വാനിക്കുക,ആർജ്ജിക്കുക എന്ന തത്വം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ആത്മാർത്ഥതയും അർപ്പണബോധവും ഉള്ള ഒരു തലമുറയെ സ്യ,ഷ്ടിക്കലാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എസ്.പി..സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ. ആർ.സി
  • *നേർക്കാഴ്ച

മാനേജ്മെന്റ്

. വി എം ചന്ദ്രൻ മാനേജർ ആയിട്ടുള്ള പതിനൊന്ന് അംഗ കമ്മിറ്റി ആണ് സ്ക്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • മൂർക്കോത്ത് ശ്രീനിവാസൻ
  • പി പി കൃഷ്ണൻ
  • ഗോവിന്ദൻ നമ്പ്യാർ,
  • കെ എം കണാരൻ,
  • ലീല തോമസ്,
  • കെ മാധവൻ
  • പി രാജേന്ദ്രൻ,
  • ടി ശങ്കരൻ,
  • പി പി വാസുദേവൻ
  • കെ ശ്രീധരൻ,
  • എൻ പി നാണു,
  • പി പി രവീന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രവീന്ദ്രനാഥ് ഐ എ എസ്
  • ഡോ: ജയേഷ്
  • ഒളിമ്പ്യൻ അബ്ദുറഹ്മാൻ
  • പ്രദീപൻ എൻ ഐ എ കോച്ച്
  • എൻ വി അശോകൻ ഫിസിക്കൽ എജ്യുക്കേഷൻ പ്രിൻസിപ്പൽ
  • സത്യൻ മോകേരി
  • വി ദിലീപ്
  • മുറുവശ്ശേരി വിജയൻ മാസ്റ്റർ,
  • സരോജിനി ടീച്ചർ,
  • ഡോ:വി കെ മമ്മി,
  • ഡോ നിത്യകല,
  • ഡോ അരുൺ മോഹൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:11.673843, 75.713463|zoom=14}}