ജി എൽ പി എസ് തരിയോട്
ജി എൽ പി എസ് തരിയോട് | |
---|---|
വിലാസം | |
കാവുമന്ദം കാവുമന്ദംപി.ഒ, , വയനാട് 673122 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 04936250575 |
ഇമെയിൽ | thariodeglps@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/G L P S Thariode |
കോഡുകൾ | |
സ്കൂൾ കോഡ് | 15226 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റോസിലി പി കെ |
അവസാനം തിരുത്തിയത് | |
27-09-2020 | 15226 |
വയനാട് ജില്ലയിലെ ഉപജില്ലയിൽ കാവുമന്ദം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് തരിയോട് . ഇവിടെ 98 ആൺ കുട്ടികളും 105 പെൺകുട്ടികളും അടക്കം 203വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ചരിത്രം
വയനാട് ജില്ലയിലെ ഏറ്റവും പ്രാചീനമായ വിദ്യാലയങ്ങളിൽ ഒന്നാണ് തരിയോട് ഗവ. എൽ. പി. സ്കൂൾ. സ്വാതന്ത്രലബ്ധിക്കുമുമ്പ് 1925 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് ഹൈസ്കൂൾ തലം വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് യു.പി. , ഹൈസ്കൂൾ വിഭാഗങ്ങൾ സൗകര്യപ്രദമായ മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിച്ചു. ഇപ്പോൾ പ്രീ പ്രൈമറി , എൽ. പി. വിഭാഗങ്ങളിലായി 250ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക ഉൾപ്പെടെ 11 അധ്യാപകർ എൽ. പി. വിഭാഗത്തിലും 2 പേർ പ്രീ പ്രൈമറി വിഭാഗത്തിലും പ്രവർത്തിക്കുന്നു. കൂടാതെ ഒരു പി.ടി.സി.എം. , ആയ (പ്രീ പ്രൈമറി ) എന്നിവരുടെ സേവനവും ലഭ്യമാണ്.
ഭൗതികസൗകര്യങ്ങൾ
10 ക്ലാസ്സ് മുറികൾ,ഓഫീസ് റൂം ,സ്റ്റേജ് ,ശുചിമുറികൾ , മികച്ച രീതിയിലുള്ള പാചകപ്പുര എന്നിവ ഈ വിദ്യാലയത്തിലുണ്ട്. ആകെ 24 സെന്റ് സ്ഥലമാണ് വിദ്യാലയത്തിന് സ്വന്തമായുള്ളത്. കളിസ്ഥലമോ കായിക വിനോദപരിശീലനത്തിനുള്ള സംവിധാനമോ സ്കൂളിനില്ല. സ്കൂളിന്റെ വികസനത്തിനാവശ്യമായ സ്ഥലമില്ലായ്മ ഏറ്റവും വലിയ പരിമിതിയാണ്. സ്മാർട്ട് ക്ലാസ്സ് റൂം, വായനാമുറി, സ്റ്റാഫ് റൂം എന്നിവയും അത്യാവശ്യമാണ്. ഓഡിയോ വിഷ്വൽ എയ്ഡ്സ് , കമ്പ്യൂട്ടറുകൾ എന്നിവയുടെ പരിമിതിയുണ്ട്. വിദ്യാർത്ഥികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് ഒരു ഭക്ഷണശാലയും അത്യാവശ്യം തന്നെ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.643118,75.998945 | width=800px | |zoom=13}}