ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി
ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി | |
---|---|
വിലാസം | |
കളമശ്ശേരി കളമശ്ശേരി
പി.ഒ, , എറണാകുളം 683104 , എറണാകുളം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 04842556944 |
ഇമെയിൽ | gvhs13kalamassery@gmail.com |
വെബ്‍സൈറ്റ് | gvhskalamassery.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 25084 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നവീന .വി എച്ച് എസ് എസ്, .രേഖ എച്ച് .എസ് എസ് |
പ്രധാന അദ്ധ്യാപകൻ | പ്രവീൺകുമാർ കെ വി |
അവസാനം തിരുത്തിയത് | |
27-09-2020 | 25084ghs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കളമശ്ശേരി നഗരത്തിൽ വടക്കുഭാഗത്ത് നാഷണൽ ഹൈവേയിൽ നിന്ന് മാറി 1 1/2 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു.1949 ലാണ് സ്‌ക്കൂൾ ആരംഭിച്ചത്.1961 വരെ എൽ.പി.വിഭാഗം മാത്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.1961 ൽ യു.പി.വിഭാഗവും 1974-75 ൽ ഹൈസ്‌ക്കൂൾ വിഭാഗവും പ്രവർത്തിച്ചു തുടങ്ങി.1977 മാർച്ചിൽ ആദ്യ പത്താം ക്ലാസ്സ് ബാച്ച് പുറത്തിറങ്ങി.10.07.1993 ൽ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു.ഈ വർഷം തന്നെ പി.ടി.എ.യുടെ നേതൃത്വത്തിൽ ഒരു നേഴ്‌സറി ആരംഭിച്ചു.കൂടാതെ 93-94 ൽ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നല്‌കിക്കൊണ്ട് വി.എച്ച്.എസ്.ഇ ആരംഭിച്ചു.മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ,ഡൊമസ്റ്റിക് നേഴ്‌സിംഗ് എന്നീ കോഴ്‌സുകളിലായി 50 കുട്ടികൾക്കാണ് അഡ്‌മിഷൻ കൊടുക്കുന്നത്.2000-01 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. നിലവിൽ സ്‌ക്കൂൾ വിഭാഗത്തിൽ 12 അദ്ധ്യാപകരും 204 കുട്ടികളും വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 11 അദ്ധ്യാപകരും 86 കുട്ടികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 11 അദ്ധ്യാപകരും 355 കുട്ടികളും 6 അനദ്ധ്യാകപ ജീവനക്കാരും ഉണ്ട്.വി.എച്ച്.എസ്.ഇ വിഭാഗത്തിനും ഹയർ സെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം പ്രിൻസിപ്പാൾമാർ ഉണ്ട്.
എന്റെ സ്കൂൾ കുട്ടിക്കൂട്ടം
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ച് 10 ന് സ്കൂൾ കുട്ടിക്കൂട്ടം ആരംഭിച്ചു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
<googlemap version="0.9" lat="10.056924" lon="76.320112" zoom="18" width="400"> 10.056142, 76.320063, GVHSS KALAMASSERY </googlemap>