ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

SAY NO TO DRUGS CAMPAIGN .-ഭാഗമായി അധ്യാപകരും കുട്ടികളുംമദ്യവിരുദ്ധ  പ്രതിജ്ഞ എടുക്കുകയും, L. P,  U P, H. S,  H.S. S , V.H.S.S വിഭാഗങ്ങളിൽ ലഹരിവിരുദ്ധ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. സ്കൂൾ മുതൽ പ്രീമിയർ ജംഗ്ഷൻ വരെ ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കുകയും, മനുഷ്യ ചങ്ങല തീർക്കുകയും, ലഹരിക്കെതിരെ ഫ്ളാഷ് മോബ് സംഘടിപ്പിക്കുകയും ചെയ്തു, എൻ. എസ്. എസ് വിഭാഗം കുട്ടികൾ കളമശ്ശേരി മെട്രോ സ്റ്റേഷൻ പരിസരത്ത് തെരുവ് നാടകം അവതരിപ്പിച്ചു. കളമശ്ശേരി മെട്രോ സ്റ്റേഷൻ സമീപം സംഘടിപ്പിച്ച റാലിയിൽ ജില്ലാ കളക്ടർ രേണു രാജ് കുട്ടികളോടൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും, മനുഷ്യ ചങ്ങലയിൽ പങ്കുചേരുകയും ചെയ്തു.