ഗവ. യു. പി. എസ്. നെല്ലനാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരൂവനന്തപുരം ജില്ലയിലെ വാമനപുരം നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് നെല്ലനാട്.ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഗവ. യു പി സ്ക്കൂൾ നെല്ലനാട്. സ്കൂളിന്റെ സമീപത്തുള്ള നെൽപ്പാടങ്ങൾ സ്കൂളിനെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുന്നു. നെൽപ്പാടങ്ങൾ നിറഞ്ഞ ഗ്രാമം നെല്ലനാട് എന്ന പേരിനെ കൂടുതൽ അന്വർത്ഥമാക്കുന്നു. ശ്രീ ഡി കെ മുരളി എം. എൽ. എ ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.
| ഗവ. യു. പി. എസ്. നെല്ലനാട് | |
|---|---|
| വിലാസം | |
നെല്ലനാട് നെല്ലനാട് പി.ഒ. , 695606 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 15 - 07 - 1935 |
| വിവരങ്ങൾ | |
| ഫോൺ | 0472 2837019 |
| ഇമെയിൽ | nellanad42351@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42351 (സമേതം) |
| യുഡൈസ് കോഡ് | 32140101002 |
| വിക്കിഡാറ്റ | Q64035776 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | നെല്ലനാട് പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 39 |
| ആകെ വിദ്യാർത്ഥികൾ | 78 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സീന വൈ എസ് |
| പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി |
| അവസാനം തിരുത്തിയത് | |
| 04-07-2025 | Sujaarun |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1935-ൽ ഗണപതിസദനം ശ്രീമാൻ കെ.കൃഷ്ണപിള്ള ഒരു കുടിപ്പള്ളിക്കൂടമായി തുടങ്ങി. ആദ്യത്തെ അദ്ധ്യാപകനും ശ്രീമാൻ കെ.കൃഷ്ണപിള്ള ആയിരുന്നു. 1942 ൽ ഈ കെട്ടിടവും 50 സെന്റ് സ്ഥലവും നിരുപാധികം സർക്കാരിന് വിട്ടുകൊടുത്തു. നാലാം ക്ലാസുവരെ മാത്രമുണ്ടായിരുന്ന സ്കൂളിൽ 1945 ൽ അഞ്ചാം ക്ലാസ് കൂടി അനുവദിച്ചു. 1960 ൽ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് സ്കൂൾ പ്രവർത്തനം തുടങ്ങി. 1976 ൽ പി.ടി എ യുടെ ശ്രമഫലമായി ഒരു ഓലഷെഡ്ഡും നിർമ്മിച്ചു. 1980 ൽ ഇത് ഒരു യു.പി.എസ് ആയി ഉയർന്നു.
ഭൗതിക സൗകര്യങ്ങൾ
പ്രീ-പ്രൈമറി മുതൽ 7-ാം ക്ളാസുവരെയുള്ള ഈ സ്ക്കൂളിൽ 9 ക്ളാസുമുറികളും, ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്, അടുക്കള എന്നിവയും കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലറ്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്. കുട്ടികളുടെ പഠനത്തിനാവശ്യമൂള്ള പഠനോപകരണങ്ങളും, കായികോപകരണങ്ങളും, ഫ൪ണിച്ചറുകളും ലഭ്യമായിട്ടുണ്ട്.കൂടാതെ കുുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനായി ചിൽഡ്രൻസ് പാർക്കും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സ്കൂൾ പാചകാവശ്യത്തിനും, കുട്ടികൾക്ക് കുുടിക്കുന്നതിനും കിണർ ജലമാണ് ഉപയോഗിക്കുന്നത്.
പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങളിലുപരി പാഠ്യേതരപ്രവർത്തനങ്ങൾക്ക് ഈ സ്കുൂൾ പ്രാധാന്യം നൽകി വരുന്നുണ്ട്. അതിനായി സാഹിത്യാഭിരുചിയുള്ള കുുട്ടികളെ കണ്ടെത്തി പരിശീലനം നൽകുുകയും, ഭാഷാപരമായ കഴിവുകൾ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, കഥാരചന, കവിതാരചന,ചിത്രരചന, പോസ്റ്റർ രചന എന്നിവക്കായി വിദ്യാരംഗം കലാസാഹിത്യവേദിയും ഒരുക്കിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണ ക്ലാസുകൾ, കൗമാരക്കാരായ പെൺകുട്ടികൾക്ക് കൗൺസിലിംഗ്, കവിയരങ്ങുകൾ. കലാ പ്രവൃത്തിപരിചയം, ആരോഗ്യ കായിക വിദ്യാഭ്യാസ പരിപാടികൾക്ക് മുൻതൂക്കവും നൽകി വരുന്നു.
മാനേജ്‌മെന്റ്
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്
എസ്.എം.സി, അദ്ധ്യാപകർ
മുൻ സാരഥികൾ
| ക്ര നം | പേര് |
|---|---|
| 1 | ശ്രീമതി.ദേവകിയമ്മ |
| 2 | ശ്രീ.ശങ്കരനാരായണക്കുറുപ്പ് |
| 3 | ശ്രീ.കുട്ടൻ |
| 4 | ശ്രീ.മുഹമ്മദ് നൂഹു |
| 5 | ശ്രീ.ശിവദാസൻ പിള്ള |
| 6 | ശ്രീ.പങ്കജാക്ഷൻ |
| 7 | ശ്രീ.നളിനാക്ഷൻ |
| 8 | ശ്രീമതി.ജമീല |
| 9 | ശ്രീ.രവീന്ദ്രൻ പിള്ള |
| 10 | ശ്രീ.മോഹൻ ദാസ് |
| 11 | ശ്രീമതി.ദേവകീ ദേവി അന്തർജനം |
| 12 | ശ്രീ.സലാം |
| 13 | ശ്രീമതി.ഗീത. എസ് |
| 14 | ശ്രീമതി.പ്രിയ. ടി.ജി |
| 15 | ശ്രീമതി.ഗീത.എസ്.പിള്ള |
| 16 | ബിന്ദു.വി.ആർ (തുടരുന്നു) |
സ്കൂളിലെ മുൻ അദ്ധ്യാപകർ
| ക്ര നം | പേര് |
|---|---|
| 1 | ശ്രീമതി.സരള |
| 2 | ശ്രീമതി.സരസമ്മ |
| 3 | ശ്രീമതി.ശശികല |
| 4 | ശ്രീമതി.സുഷമ |
| 5 | ശ്രീ.ശശാങ്കനുണ്ണി |
| 6 | ശ്രീ.രമേശ്.ഡി |
| 7 | ശ്രീ.രഘുവരൻ |
| 8 | ശ്രീ.സെനി.എസ് |
അംഗീകാരങ്ങൾ
മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്കുള്ള മികച്ച ഹരിതവിദ്യാലയം പുരസ്കാരം നേടിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ നം | പേര് |
|---|---|
| 1 | അഡ്വ. ഡി.കെ മുരളി എം എൽ എ |
| 2 | മുരളി നെല്ലനാട് |
| 3 | അജി നെല്ലനാട് |
| 4 | ഡോ.മീര എ.പി |
| 5 | ഡോ.ദിവ്യ.വി.റ്റി |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 15 കി.മി. അകലത്തായി വെഞ്ഞാറമൂട് ജംഗ്ഷനിൽ നിന്നും അമ്പലമുക്ക് വഴി 5.5 കി.മീ
- കിളിമാനൂരിൽ നിന്നും കാരേറ്റ് , വാമനാപുരം, അമ്പലമുക്ക് വഴി 9.0 കി.മീ
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 27കി.മി. അകലം