ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തിൽ ചേളാരിയിലാണ് ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളിൽ ഒന്നായ ഇത് 2010 സുവർണ്ണജൂബിലി വർഷമായി ആഘോഷിക്കുകയാണ്
ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി | |
---|---|
വിലാസം | |
തേഞ്ഞിപ്പലം 673 636 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 0494 2401864 |
ഇമെയിൽ | chelarigvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 10/5 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ചന്ദ്രശേഖരൻ |
പ്രധാന അദ്ധ്യാപകൻ | സെനിയ.കെ |
അവസാനം തിരുത്തിയത് | |
20-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ, ചേലബ്ര, പള്ളിക്കൽ, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ൽ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണൽ ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിൻറിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. 2004 -ൽ ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 26 ഡിവിഷനുകളും, വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി/സ്കൗട്ട് & ഗൈഡ്സ്.
- ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി/ ക്ലാസ് മാഗസിൻ.
- ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി/വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി/ ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി/സ്കൂൾ ഫിലീം ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1960 - 1969 | സി. നാരായണൻ മൂസ്സത് |
1969 - 1970 | ജി. സരോജിനി അമ്മ |
1970 - 1970 | എൻ. എസ്. മേനോൻ |
1970 - 1974 | എം. ചെല്ലപ്പൻ പിള്ള |
1974 - 1976 | ടി.എസ്. രാമചന്ദ്രൻ |
1976 - 1978 | കെ. ചന്രമതി അമ്മ |
1978 - 1980 | കെ. ചെല്ലപ്പൻ നായർ |
1980 - 1982 | അന്നമ്മ ഫിലിപ്പ് |
1982 - 1983 | എം.ജെ. ജേക്കബ് |
1983 - 1983 | നളിനി.എ |
1983 - 1984 | ബി.കെ. ഇന്ദിരാബായ് |
1984 - 1988 | എം. അവറാൻ |
1988 - 1990 | പി.കെ. മുഹമ്മദ്കുട്ടി |
1990 - 1991 | കെ. രത്നമ്മ |
1991 - 1994 | സി.പി. തങ്കം |
1994 - 1996 | എൻ.ജെ. മത്തായി |
1996 - 1997 | പി.സൌദാമിനി |
1997 - 1998 | എം. രാധാമണി |
1998 - 1999 | കെ. റുഖിയ |
1999 - 2002 | ബി. രാജേന്രൻ |
2002 - 2004 | പി. പുരുഷോത്തമൻ |
2004 - 2006 | കെ. അശോകകുമാർ |
2006 - 2008 | പി.ഡി. മണിയപ്പൻ |
2008 - 2010 | ഗീത. ബി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 17 നോട് ചേർന്ന് ചേളാരി അങ്ങാടിയിൽ നിന്നും 1/2 കി.മീ മാത്രം അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 12 കി.മി. അകലം
- കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 2 കി.മീ തെക്ക് ഭാഗത്ത്