കൂത്താളി വി.എച്ച്. എസ്സ്.എസ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കൂത്താളി വി.എച്ച്. എസ്സ്.എസ്സ് | |
---|---|
വിലാസം | |
പൈതോത്ത് പേരാമ്പ്ര പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 2 - 7 - 1983 |
വിവരങ്ങൾ | |
ഫോൺ | 0496 2611027 |
ഇമെയിൽ | vhsskoothali@gmail.com |
വെബ്‍സൈറ്റ് | koothalivhss.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47030 (സമേതം) |
എച്ച് എസ് എസ് കോഡ് | 10181 |
വി എച്ച് എസ് എസ് കോഡ് | 911028 |
യുഡൈസ് കോഡ് | 32041000322 |
വിക്കിഡാറ്റ | Q64551501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂത്താളി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 174 |
പെൺകുട്ടികൾ | 169 |
ആകെ വിദ്യാർത്ഥികൾ | 703 |
അദ്ധ്യാപകർ | 44 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 129 |
പെൺകുട്ടികൾ | 111 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 44 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷിബിത. പി. കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റീന. കെ. എസ് |
പ്രധാന അദ്ധ്യാപിക | സുജാത. പി |
പി.ടി.എ. പ്രസിഡണ്ട് | അനിൽ ടി. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
അവസാനം തിരുത്തിയത് | |
25-10-2024 | 47030 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ കൂത്താളിയിൽ നിന്നും 2 കി.മീറ്റർ മാറിയാണ് കൂത്താളി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് .കൂത്താളി പഞ്ചായത്തിലെ ഏക എയ്ഡഡ് വിദ്യാലയമാണ് . 1983ലാണ് ഈ വിദ്യാലയം ആരംഭിച്ചത്' . 2000 ൽ ഇത് വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തി.
ചരിത്രം
1983 ജുലായ് 5ന് കേരള വിദ്യാഭ്യാസ മന്ത്രി ടി .എം .ജേക്കബ് ഉത്ഘാടനം ചെയ്തു. എ,കെ പത്മനാഭൻ എംഎൽഎ അദ്ധ്യക്ഷനായിരുന്നു. എ.കെ.കരുണാകരൻ നായർ ആദ്യ പ്രധാന അദ്ധ്യാപകൻ. കെ.കെ.ബാലകൃഷ്ണൻ, വി.പി കുഞ്ഞിരാമൻ നായർ എന്നിവർ മുൻ മാനേജർ മാരായിരുന്നു .ഇപ്പോൾ ബി. ബിശ്വജിത് മാനേജർ .വിവിധ പാർട്ടിപ്രതിനിധി കൾ ഉൾ പ്പെട്ട സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 2000-ൽ വിദ്യാലയത്തിൽ വൊക്കേഷനൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014 ഓഗസ്റ്റ് 28 ന് ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 നിലകളുള്ള ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ബ്ലോക്കും 3 നിലകളുള്ള ,വൊക്കേഷണൽ ഹയർ സെക്കണ്ടറി ബ്ലോക്കും ഈ സ്ഥാപനത്തിൽ ഉണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം രണ്ട് ലാബുകളിലും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആർ.സി
- എൻ.എസ്സ് എസ്സ് വി.എച്ച്.എസ്സ്,എസ്സ് വിഭാഗം
- എൻ.എസ്സ് എസ്സ് ഹയർ സെക്കണ്ടറി വിഭാഗം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗെയിംസ് വില്ല.(സ്കൂളിലെയും പരിസര പ്രദേശത്തെയും കുട്ടികളെ കണ്ടുപിടിച്ചു പരിശീലനം കൊടുക്കുന്ന പദ്ധതി)
മാനേജ്മെന്റ്
കൂത്താളി ഹൈസ്കൂൾസൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട് കെ.കെ.ബാലകൃഷ്ണൻ,വി.പി കുഞ്ഞിരാമൻ നായർ എന്നിവർ മുൻ മാനേജർമാരായിരുന്നു.സി ഹരിദാസ് ആണ് ഇപ്പോൾ മാനേജർ. ശ്രീമതി സുജാത പി ഹൈസ്കൂൾ(HM),ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ശ്രീമതി ഷിബിത,വൊക്കേഷനൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ശ്രീമതി എ ജെ ശ്രീജയും ആണ്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
SL NO | NAME | YEAR |
1 | എ.കെ.കരുണാകരൻ നായർ
(സംസ്ഥാന അവാർഡ് ജേതാവ് 1992) |
1983-1992 |
2 | പി.ശ്രീധരൻ | 1992-2008 |
3 | സബാസ്റ്റ്യൻ ജോസഫ് | 2008-2011 |
4 | ശോഭന പി കെ | 2011-2017 |
5 | സുജീവൻ പി കെ | 2017-2019 |
6 | ഗീത വി എം | 2019-2020 |
7 | റീന കെ എസ് (VHSE) | 2000-2021 |
8 | ശ്രീജ എ ജെ | 2021 |
9 | ഷിബിത പി കെ (HSS) | 2019 |
10 | സുജാത പി | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | ജോലി |
---|---|---|
1 | ഹഫീൽ വി പി
(മുൻ കേരള സീനിയർ വോളീബോൾ ക്യാപ്റ്റൻ ) |
കേരള പോലീസ് |
2 | ജാസ്മിൻ എം ടി
(കേരള ആദ്യ വനിത ക്രിക്കറ്റ് കോച്ച് ) |
ജി വി രാജ സ്പോർട്സ് സ്കൂൾ |
3 | ബിജില
(വോളീബോൾ താരം ) |
റെയിൽവേ |
4 | ബഷീർ
(വോളീബോൾ താരം ) |
മിലിറ്ററി |
5 | ഡോ. അഖില. ഏസ്സ് | എം.ബി.ബി.എസ്സ് |
6 | ഷൈജു കെ( കെമിസ്റ്റ്) | |
7 | ഡോ. ശ്രേയ രാമചന്ദ്രൻ | എം.ബി.ബി.എസ്സ് |
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കോഴിക്കോട് നിന്നും 40 കി.മി .അകലെ പേരാമ്പ്രയിൽ നിന്നും 4 കി.മി. അകലത്തായി പൈതോത്ത് കൂത്താളി റോഡിൽ സ്ഥിതിചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോഴിക്കോട് നിന്നും 40 കി.മി .അകലെ പേരാമ്പ്രയിൽ നിന്നും 4 കി.മി. അകലത്തായി പൈതോത്ത് കൂത്താളി റോഡിൽ സ്ഥിതിചെയ്യുന്നു.
|