കാപ്പാട് മദ്രസ എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിൽ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ചേലോറ സോണൽ പരിധിയിൽ കാപ്പാട് ദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് കാപ്പാട് മദ്രസ എൽ പി സ്കൂൾ.
കാപ്പാട് മദ്രസ എൽ പി സ്കൂൾ | |
---|---|
വിലാസം | |
കാപ്പാട് കാപ്പാട് പി.ഒ. , 670006 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഇമെയിൽ | kappadmadrasalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13319 (സമേതം) |
യുഡൈസ് കോഡ് | 32020100514 |
വിക്കിഡാറ്റ | Q64457497 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 87 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിയ കെ പി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അസ്ലം |
എം.പി.ടി.എ. പ്രസിഡണ്ട് | രഹന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മുസ്ലിം കുടുംബങ്ങൾ ധാരാളമുള്ള കാപ്പാട് ദേശത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന, പ്രത്യേകിച്ച് പെൺകുട്ടികൾ, അവരെ കുറച്ചെങ്കിലും മുൻനിരയിൽ എത്തിക്കണം എന്ന ഉദ്ദേശ്യത്തോടെ 1933 ൽ കാപ്പാട് മദ്രസ എൽ. പി സ്കൂൾ സ്ഥാപിതമായി. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
4+2 ക്ലാസ് മുറികൾ lkg മുതൽ നാലാം ക്ലാസ് വരെ പഠനസൗകര്യം വൈദ്യുതീകരിച്ച ക്ലാസ് മുറികൾ,എല്ലാ ക്ലാസിലും ഫാൻ. കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- കബ്ബ് യൂനിറ്റ്*
- കമ്പ്യൂട്ടർ പരിശീലനം
- തനതു പ്രവർത്തനമായ നന്മക്ലബ്
- കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ പരിശീലനം
- ഹെൽത്ത് ക്ലബ്
- വിദ്യാരംഗം
മാനേജ്‌മെന്റ്
ദാറുൽ ഉലൂം സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് കാപ്പാട് മദ്രസ എൽ. പി സ്കൂൾ. ആദ്യം സ്വകാര്യവ്യക്തിയുടെ കീഴിലും പിന്നീട് പള്ളി കമ്മിറ്റിയുടെ കീഴിലും ആണ്. സ്കൂൾ ഇപ്പോഴത്തെ നിലവിലെ മാനേജർ തൗഫീഖ് എൻ.വി 2018 ചുമതലയേറ്റു. മാനേജ്മെന്റിന്റെ നാളിതുവരെയുള്ള ഫലംനമുക്ക് കാണാൻ സാധിക്കും. ഓലമേഞ്ഞ കെട്ടിടത്തോടെ ആരംഭിച്ച നമ്മുടെ സ്കൂൾ ഇന്ന് ടൈൽ പതിച്ച അടച്ചുറപ്പുള്ള കെട്ടിടത്തിലേക്ക് മാറിയിരിക്കുന്നു. കൂടാതെ സ്വന്തമായി സ്കൂൾ വണ്ടി, ചാലഞ്ച് ഫണ്ടിന്റെ സാന്നിധ്യത്തിൽ പുതിയ കെട്ടിടം, കെട്ടിടത്തിന്റെ പണി അവസാനഘട്ടത്തോടടുക്കുന്നു. 2022-23 അധ്യാന വർഷത്തിലെ പ്രവേശനോത്സവത്തോടു കൂടി കെട്ടിടം കുട്ടികൾക്കായി തുറന്നുകൊടുക്കുന്നു. ശക്തമായ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എന്ന് നിസ്സംശയം പറയാം.
സാരഥികൾ
മുൻസാരഥികൾ
ക്രമ നമ്പർ | മുൻപ്രധാനധ്യാപകർ | വർഷം
കാലയളവ് | |
---|---|---|---|
1 | കുഞ്ഞിരാമൻ | ||
2 | മമ്മു മാസ്റ്റർ | ||
3 | ഇബ്രാഹിംകുട്ടി | ||
4 | മുഹമ്മദ് | 1981 | 1989 |
5 | സൗദാമിനി | 1989 | 2007 |
6 | ഭാമിനി | 2007 | 2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കണ്ണൂർ താഴെചൊവ്വയിൽ നിന്നും ചക്കരക്കല്ല് റൂട്ടിൽ കാപ്പാട് എന്ന സ്ഥലത്ത് ചേലോറ വില്ലേജ് ഓഫീസിനു സമീപം പള്ളി യുടെ എതിർവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
- ചക്കരക്കല്ലിൽ നിന്നും കാപ്പാട് - കണ്ണൂർ റൂട്ടിൽ പുതിയ റോഡ് ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ ഇടതു ഭാഗത്തായി വില്ലേജ് ഓഫീസിന് സമീപമുള്ള സ്കൂൾ .
അവലംബം