എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ

10:03, 21 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ) (hgu)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സ്വാഗതം - എഫ് എം ജി എച്ച് എസ് എസ് ക‍ൂമ്പൻപാറ


സഹ്യന്റെ മടിത്തട്ടിൽ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയിൽ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതൻ. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നിൽക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളിൽ 3 കിലോമീറ്റർ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാൽ ചുറ്റപ്പെട്ട കൂമ്പൻപാറ. കുടിയേറ്റ കർഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും കൂമ്പൻപാറയും കുടിയേറ്റകാലത്തിൻറെ ആരംഭം മുതലേ പ്രശസ്തമായിരുന്നു. കച്ചവടകേന്ദ്രമെന്ന നിലയിൽ അടിമാലിയും, കിഴക്കൻ ഹൈറേഞ്ചിലെ പ്രഥമ ദേവാലയ സ്ഥാനമെന്ന നിലയിൽ കൂമ്പൻപാറയും ജനങ്ങളുടെ ആശാകേന്ദ്രങ്ങളായിരുന്നു. 1962 ജൂൺ 1 ന് സ്കൂൾ ആരംഭിച്ചതിനുശേഷം അതിനുണ്ടായ വളർച്ച ത്വരിത ഗതിയിലായിരുന്നു. അതിനായി വിയർപ്പൊഴുക്കിയവരുടെ കഷ്ടപ്പാടുകൾ അവർണ്ണനീയവും. ദൈവത്തിൽ അടിയുറച്ച ആശ്രയബോധമായിരുന്നു വിജയത്തിലേക്കുള്ള കുറുക്കു വഴി. 1963 മാർച്ച് 3 – ന് എൽ. പി സ്കൂൾ യു.പി സ്കൂൾ ആയി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവുണ്ടായി. പ്രധാനാദ്ധ്യാപിക സി. ദീസ്മാസ്. ഈ സ്കൂളിനെ ഇല്ലായ്മകളിൽ നിന്ന് ഇന്നത്തെ നിലയിലേക്ക് ഉയർത്താൻ സിസ്റ്ററിന്റെ നേതൃത്വവും ദീർഘവീക്ഷണവും ത്യാഗസന്നദ്ധതയും വലിയ മുതൽ കൂട്ടായി. 1982 ജൂൺ 26 ന് പെൺകുട്ടികൾക്ക് മാത്രമായി ഹൈസ്കൂൾ അനുവദിക്കുകയും പ്രധാനാദ്ധ്യാപികയുടെ സ്ഥാനം സി. ലിനറ്റ് ഏറ്റെടുക്കുകയും ചെയ്തു. 1985 ൽ 39 വിദ്യാർത്ഥിനികളുമായി ആദ്യ ബാച്ച് എസ്. എസ്. എൽ. സി. പരീക്ഷയെഴുതി.. 100 ശതമാനം വിജയം കണ്ട അന്നുമുതൽ ഇന്നുവരെ അക്കാദമീയ തലത്തിലും ഇതര മണ്ഡലങ്ങളിലും അസൂയാർഹമായ നേട്ടങ്ങൾ കൂമ്പൻപാറയിലെ ഈ വിദ്യാലയത്തിന് സ്വന്തമാണ്. 1998 ൽ ഇത് ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. 1999 ൽ സി. ലിനറ്റ് റിട്ടയർ ചെയ്തപ്പോൾ സി. തോമസ് മൂറും തുടർന്ന് സി. വിമൽ റോസും സി. ഷേർലി ജോസഫും സി. ലാലി മാണിയും പ്രധാനാദ്ധ്യാപികമാരായി. സി. ലാലി മാണി ഇപ്പോഴും ഫാത്തിമാ തനയരെ നയിച്ചുകൊണ്ടിരിക്കുന്നു.. 150 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 2800 ലധികം കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. 80 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഇപ്പോൾ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഫാത്തിമ മാതാവിന്റെ പാവനമായ സംരക്ഷണത്തിൻ 1963 ൽ തളിരിട്ട ഫാത്തിമ മാതാ സ്കൂൾ ആ വിശ്വൈക മാതാവിന്റെ കാപ്പയിൻ തണലിൽ വളർന്ന് ഇന്ന് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ആയിമാറിയിരിക്കുന്നു

എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ
വിലാസം
കൂമ്പ൯പാറ

അടിമാലി പി.ഒ,
കൂമ്പ൯പാറ
,
685561
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04864222673
ഇമെയിൽ29040fmghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. മോളി ജോസഫ് മൈലാടൂർ സി.എം.സി
പ്രധാന അദ്ധ്യാപകൻസി. ലാലി മാണി സി. എം .സി
അവസാനം തിരുത്തിയത്
21-08-2019SR. SHIJIMOL SEBASTIAN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്ക൯ഡറി സ്കൂൾ കൂമ്പ൯പാറ
ഇടുക്കി ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്‌കാരം പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊ. ശ്രീ. രവിന്ദ്രനാഥിൽ നിന്നും ഏറ്റു വാങ്ങുന്നു
എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ_അടിമാലി ഉപജില്ല_തൊടുപുഴ വിദ്യാഭ്യാസ ജില്ല


ചിത്രശാല|

ദർശനം

സമഗ്ര വളർച്ച ആർജ്ജിച്ച് കുടുംബത്തിനും രാഷ്ട്രത്തിനും അനുഗ്രഹമാകുന്ന തലമുറകളെ വാർത്തെടുക്കുക

ദൗത്യം

ബൗദ്ധീകവും ആത്മീയവുമായ വിജ്ഞാനം പകർന്ന്, പക്വതയുള്ള വ്യക്തികളാക്കി, സത്യത്തിന്റെ പൂർണ്ണതയിലേയ്ക്ക് നടക്കുവാൻ കുരുന്നുകളെ പ്രാപ്തരാക്കുക

ആപ്ത വാക്യം

ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക

സ്കൂൾ പ്രോജക്ട്

സ്കൂളിലെ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ച് അടിമാലി ഗ്രാമ പഞ്ചായത്തിലെ മൈ പ്ലാസ്റ്റിക് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ശേഖരിക്കുകയും ചെയ്യുന്നു.

മാനേജ്മെന്റ്

സി. എം. സി കാർമൽഗിരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് കാർമൽഗിരി പ്രൊവിൻസ് ഇടുക്കിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ. ഡോ. സി. ആലീസ് മരിയ ആണ് മാനേജർ.

പി ടി എ

2018-19 അദ്ധ്യയന വർഷത്തിൽ ജൂൺമാസത്തിൽ തന്നെ ആദ്യ ക്ലാസ്സ് തല പി ടി എ യോഗം ചേരുകയും പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് പി ടി എ എക്സിക്യൂട്ടീവ് യോഗം ചേർന്ന് ശ്രീ. ബിനു ആന്റണിയെ പിടി എ പ്രസിഡന്റായും ശ്രീ. സുനീർ കാരിമറ്റത്തെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ മാനേജ്മെന്റിനോട് ചേർന്ന് പിടിഎ സ്കൂളിന്റെയും കുട്ടികളുടേയും ഉന്നമനത്തിനായി കാര്യക്ഷമമായി പ്രവർത്തിക്കുന്നു

എം പി ടി എ

2018-19 അദ്ധ്യയന വർഷത്തിൽ ജൂൺമാസത്തിൽ തന്നെ ആദ്യ ക്ലാസ്സ് തല പി ടി എ യോഗം ചേരുകയും പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് പി ടി എ എക്സിക്യൂട്ടീവ് യോഗം ചേർന്ന് ശ്രീമതി ലിജ ജോയിസണിനെ എം പി ടി എ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ മാനേജ്മെന്റിനോട് ചേർന്ന് എം പി ടി എ സ്കൂളിന്റെയും കുട്ടികളുടേയും ഉന്നമനത്തിനായി കാര്യക്ഷമമായി പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

  • സി. ദീസ്‌മാസ്
  • സി. ലിനററ്
  • സി. തോമസ്‌മൂർ
  • സി. വിമൽ റോസ്
  • സി. ലില്ലിക്കുട്ടി ജോസഫ്
  • സി. ഷെർലി ജോസഫ്

സ്കൂളിലെ റാങ്ക് ഹോൾഡേഴ്സ്

വർഷം കുട്ടിയുടെ പേര് മാർക്ക്
1985 റൂബി മാത്യു 491
1986 ഷീജ ജോസ്, സുധ കെ.റ്റി 521
1987 ദി‍ഷ വി. ജെ 1027
1988 ഷംന സി. എച്ച് 473
1989 ഷിജി സ്കറിയ 488
1990 ബിന്ദുമതി എം റ്റി 529
1991 ബിൻസിമോൾ പി. റ്റി 511
1992 ദീപ കെ തങ്കപ്പൻ 521
1993 ജീന കെ എസ് 522
1994 മായാ സുധീന്ദ്രൻ 560
1995 സൽമ പി എം 527
1996 മജ്ഞു കൃഷ്ണ 544
1997 മിത്ര ബി 529
1998 പർവിൻ എബ്രാഹം 537
1999 ഷേമ വർഗീസ് 550
2000 കിച്ചു ജോൺ, രാജി ബാബു, അനുഷ ജോസ്, ഡയന പോൾ 564
2001 അനുഷ സലി 550
2002 ഹർഷ പോൾ 550
2003 അർച്ചന പാർത്ഥസാരഥി, ആര്യ വിജയൻ, ജോസ്മി റ്റി. ജോസ്, ബ്ലസ്സി ജോൺ, റിജിൽ എൽദോസ് 550
2004 ഗ്രേസ്മി റ്റി. ജോസ് 550

A+ വിജയികൾ

വർഷം കുട്ടിയുടെ പേര്
2006 ആര്യശ്രീ കെ എസ്, അനിഷ തോമസ്
2008 ആതിര പൊന്നപ്പൻ, ഗീതു ജോയി, റിനു തങ്കപ്പൻ, നീരജ ചാക്കോ, ഫെബിൻ എ പി, ആതിര ജനാർദ്ദനൻ, ഗ്രീഷ്മ സലി, അനുഷ ജോസ്, നീനു സൂസൻ പോൾ, റിനു ആൻ ബേബി, സൂര്യപ്രഭ എം സാജു, ഗ്രേസ് കൂഞ്ഞുമോൻ, വിഷ്ണുപ്രിയ എസ് എസ്, സനുമോൾ എൻ പി
2009 സ്നേഹ മാത്യു, അഖില ജോസ്, നാദിഷ പി എൻ, മീര ചന്ദ്രൻ, മീര അഫ്സാന പി കെ, അൽമാസ് എം എ, ജോഷ്മ ജോർജ്, ആര്യ സുരേന്ദ്രൻ, പൊന്നി കെ തോമസ്
2010 അഞ്ജു ജോയി, ഫെബിൻ വർഗീസ്, ശ്രൂതി ഷാജി
2011 ഫസീന ഇബ്രാഹിം, അലീനമോൾ സി എം, അമിയ റഷീദ്, സുവർണ ബാബു, സുരമ്യ ബാബു
2012 ആതിരമോൾ ജെ, അഞ്ജിത റോയി, അശ്വതി എം എ
2013 അജിഷ്മ നായർ, ആൽബിയ സജീവ്, അസ്ന പി ബി, നതാഷ എ, നിസാമോൾ ഷാഫി, ഷഹനാസ് മീരാൻ, സ്റ്റെനി പി മാത്യു
2014 അപർണ മാത്യു, ബീമാമോൾ ഷാജി, ആദില യൂസഫ്, അഫ്ന സുലയ്മാൻ, അഫ്സിയ അഷറഫ്, അർഷ എൽദോ, ജിൽസി സേവ്യർ, കൃഷ്ണ ചന്ദ്രൻ, റോസ്മോൾ റോയി, സാന്ദ്ര സിബി, അലീഷ മുഹമ്മദ്, അഞ്ജലി ജോർജ്ജ്
2015 അമി ക്ലെയർ റ്റി, അനില ജോസഫ്, ആൻ മരിയ ബെന്നി, ബെനിറ്റ ഇ ബി, മെറിൻമോൾ പ്രസാദ്, കാതറിൻ സണ്ണി, അമൃത എം അജയൻ, ദിയ തോമസ്, അഭിരാമി പി എസ്, അനഘലക്ഷ്മി എസ് കെ.
2016 അപർണ റെജികുമാർ, അപർണ സുഭാഷ്, അറാന്റ റ്റി. റെജി, ദേവിക സജീവ്, റ്റാനിയ ഷെജി, അനഘ ജോയി, അഞ്ജലി കെ ആർ, അപർണ രാജ്, റിയാമോൾ ബെന്നി, അയ്ഞ്ചൽ സാറാ പയസ്, മഞ്ചു ജോയി, അനിറ്റ ജോസ്, അൽഫിയ നവാസ്, അർച്ചന അഗസ്റ്റിൻ
2017 അഭികാമ്യ കെ., ആദില താഹ, ആദിത്യ ഡി കുമാർ, ഐശ്വര്യ ബാബു, അലീന റോയി, അൽനാമോൾ മോനച്ചൻ, അമല സോയി, അമലു കെ ബെന്നി, എയ്ഞ്ചല റോയി, ആൻ മരിയ ബിജു, ബിസ്മിത സലാം, അപർണ എസ്, ആർദ്ര ചന്ദ്രൻ, ആഷ്നാമോൾ വി എസ്, ബിന്ധിയ സി. ഫിലിപ്പ്, ഹർഷ ബീവി എം എ, കിറ്റി ജോസഫൈൻ പോൾ, ബ്ലെസ്സി എൽദോസ്, ദിയ തെരേസ് ജോയിസൺ, ഡോണ മൈക്കിൾ, കൃഷ്ണേന്ദു പി.ബി, മേരി സോണി കെ എ, ശ്രീലക്ഷ്മി സജി, സിയ എ റഷീദ്, യമുനേന്ദു ചന്ദ്രൻ, അനീന പോൾ
2018 അനന്യ ബിജു, സിന്ധിയ സി ഫിലിപ്പ്, നന്ദന ഷാബു, അഭിരാമി ബിനു, ആസിമ തസ്നിം സി എസ്, ഫിസ്നു സലിം, മീനു സി മനോ‍ജ്, പ്രവീണ വേണുഗോപാൽ, റിൻസി ബേബി, ശ്രീലക്ഷ്മി ഹരികൃഷ്ണൻ, അഭിരാമി കെ എസ്, അയിഷ സമീര റ്റി പി, അലീന എം എ, അമലമോൾ വിൻസെന്റ്, അമന്റ ജോയി, അഞ്ജന എം എ, അന്നാ ബെന്നി, അസ്‌മി മുഹമ്മദ്, അസ്നിത ബഷീർ, അശ്വതി രാജേഷ്, അശ്വതി സജീവ്, ബ്ലസി എൽദോസ്, ക്രിസ്റ്റി ക്ലീറ്റസ്, ദേവിക ബിജു, ദേവിക രാജീവ്, ഗായത്രി രാജേഷ്, ഗോപിക കെ ഹരിലാൽ, കൃഷ്ണേന്ദു ജിൽസ്, ലിറ്റിഷ മരിയ ബാബു, നേഹ ജോർജ്, രേവതി സലിമോൻ, റോസ് ആൻ മേരി പോൾ, റോസ്മിൻ ട്രീസ മാത്യു, സ്നേഹ ജോസ്, ശ്രീരഞ്ജിനി സി. എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. ഫാ. ലാൽ കൂനംപാറയിൽ
  • ഡോ. ഷീല (ബി എ എം എസ്)
  • റവ. ഫാ. അഗസ്ററി൯ പൂണേലി൯
  • റവ. ഫാ. എൽദോസ് കൂറ്റപ്പാല (കോർ എപ്പിസ്കോപ്പ)
  • റവ. ഫാ. ജോസഫ് പാപ്പാടി
  • ഡോ. ബാബു കൂനംപാറയി൯ ( ബി ഡി എസ് )
  • ഡോ. മധു സുധീന്ദ്രൻ
  • ഡോ. മീരാ സുധീന്ദ്രൻ
  • ഡോ.മായാ സുധീന്ദ്ര൯ ( എം ബി ബി എസ് )
  • ഡോ. എൽദോസ് മാത്യു ( ബി ഡി എസ് )
  • ഡോ. റിനു തങ്കപ്പൻ ( എം ബി ബി എസ് )
  • ഡോ. ഐശ്വര്യാ ശശിധരൻ (ബി എ എം എസ്)
  • ഡോ.നീനു സൂസൻ പോൾ ( എം ബി ബി എസ് )
  • ഡോ. ആര്യശ്രീ എസ് ( എം ബി ബി എസ് )
  • ഡോ. ആൻ സാറാ പോൾ (ഡി എച്ച് എം എസ്)
  • മി. ദിപു രാജ്(പോലീസ് കോൺസ്റ്റബിൾ)
  • റിനു ആൻ ബേബി (എം ടെക് ഓസ്ട്രേലിയ)
  • നീനു തെരേസ് ആന്റണി (എം ടെക് ദുബൈ)
  • ഫാ. ബോബി തെങ്ങുംതോട്ടത്തിൽ
  • അഞ്ജിതാ നായർ (എം ടെക് )
  • ഫാ. എബിൻ മുണ്ടയ്ക്കൽ
  • ഡോ. എമിലി എൽദോസ് (ബി ഡി എസ്)
  • സ്നേഹമാത്യു (സോഫ്റ്റ്‌വെയർ എഞ്ചിനീയർ)
  • ജോൺ മാത്യു (സോഫ്റ്റ്‌വെയർ എഞ്ചിനീയർ)
  • നിതിൻ ജോർജ്ജ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ)
  • ഹിമ ഉണ്ണി (സോഫ്റ്റ്‌വെയർ എഞ്ചിനീയർ)
  • മീരാ ചന്ദ്രൻ (സോഫ്റ്റ്‌വെയർ എഞ്ചിനീയർ)
  • മനീഷ മോഹൻ (ഫെഡറൽ ബാങ്ക്)
  • നെൽജോസ് പൂണേലിൽ (ഐ ടി ബാംഗ്ലൂർ)
  • ടിന്റു കെ ജെ(എം എസ് സി അപ്ലൈഡ് ഇലക്ട്രോണിക്സ് ന്യൂയോർക്ക്)
  • നീതു ജോസ് (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അമേരിക്ക)
  • അനീഷ ബാബു (, ബെർമിംഗ്ഹാം, യു കെ)
  • ഫാ. മാത്യു തണ്ട്യേക്കുടി (ഒ എഫ് എം കപ്പൂച്ചിൻ)
  • ഫാ. സെബാസ്റ്റ്യൻ പോൾ ഉദയംപാറയിൽ (ബാംഗ്ലൂർ)
  • ഫാ. മാത്യു കണ്ടോത്രയിൽ
  • ജിഷ്ണു ശശി ( സിവിൽ എഞ്ചിനീയർ)
  • ദീപ കെ തങ്കപ്പൻ(ടീച്ചർ)
  • അർച്ചന പാർത്ഥസാരഥി ( പി എച്ച് ഡി, മദ്രാസ് സർവ്വകലാശാലയിൽ നിന്നും സാമ്പത്തീക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി)
  • അനുഷ സലി(വെറ്റിനറി ഡോക്ടർ)
  • ശ്രീ. അലന്റ് ജേക്കബ്ബ് (അഡ്വേക്കേറ്റ്, എറണാകുളം)
  • ഫാ. ജോൺ കല്ലൂർ
  • ഫാ. മാത്യു നെല്ലിക്കത്തെരുവിൽ
  • സി. പവിത്ര സിഎംസി
  • സി. ശാന്ത മരിയ
  • സി. നൈസ് മരിയ
  • സി. ജെയിസ് മരിയ(കാനഡ)
  • സി. ആൽഫിൻ
  • സി. റോസ്മിത
  • സി. ലിസ്മരിയ (ജർമനി)
  • സി. ഡെയ്സ് മരിയ
  • സി. നിവ്യ
  • സി. ദിവ്യ
  • സി. അൽഫോൻസ് മരിയ
  • സി. ആഗ്നസ് മരിയ
  • സി. റോസിൻ
  • സി. എമിലിൻ
  • സി. നവീന
  • ശ്രീമതി. ഷിജി പി പി (ടീച്ചർ ജി എച്ച് എസ് കുഞ്ചിത്തണ്ണി)

വഴികാട്ടി

{{#multimaps: 10.007457, 76.967075| width=600px | zoom=13 }} |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 49 റോഡ് അടിമാലി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൂമ്പ൯പാറ റോഡിൽ സ്ഥിതിചെയ്യുന്നു.
  • മൂന്നാ൪ ടൗണില് നിന്നും 40 കി.മി. അകലം

|} <googlemap version="0.9" lat="10.009974" lon="76.977202" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, FMGHSS KOOMPANPARA 10.015172, 76.998539 </googlemap> </googlemap>