ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടക്കലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. രാജാസ് ഹയർസെക്കൻററി സ്കൂൾ . രാജാസ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 13 ഏക്ര വരുന്ന സ്ഥലത്ത് കോട്ടക്കൽ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ | |
---|---|
വിലാസം | |
കോട്ടക്കൽ ഗവ. രാജാസ് ഹയർസെക്കന്ററി സ്കൂൾ കോട്ടക്കൽ.പി.ഒ. മലപ്പുറം , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 04832745505 |
ഇമെയിൽ | grhsskottakkal@gmail.com |
വെബ്‍സൈറ്റ് | www.grhsskottakkal.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 18032 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം &ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വനജ.ഇ.എൻ |
പ്രധാന അദ്ധ്യാപകൻ | ലത .കെ.വി |
അവസാനം തിരുത്തിയത് | |
13-08-2018 | SUJATHA P R |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
രാജാസ് ഹൈസ്കൂളിന്റെ ചരിത്രം
കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തെ സമ്പന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂൾ. കോട്ടക്കൽ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകൻ എം.കെ വള്ളോടിയുടെ അച്ഛൻ മാനവേദൻ രാജാ ആയിരുന്നു. 44ഏക്കർ വിസ്‌തൃതിയുള്ള വലിയ കോമ്പൗണ്ടിലാണ് സ്‌ക്കൂൾ സ്ഥാപിച്ചത് . കോട്ടക്കലിൽ ഹൈസ്കൂൾ. വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് രാജാസ് ഹൈസ്കൂൾ സ്ഥാപിച്ചതോടെയാണ് .1920-ലാണ് സ്ക്കൂളിന് അംഗീകാരം ലഭിച്ചത്. ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് 1923 ൽ പഠിച്ചിറങ്ങി.ആദ്യ കാലത്ത് കോവിലകം പ്രൈമറി സ്കൂളിൽ നിന്നും പഠിച്ചു വരുന്ന കുട്ടികൾക്ക് ഇവിടെ നേരിട്ട് ചേരാം അല്ലാത്ത്വർക്ക് ഒരു ടെസ്റ്റ് നടത്തും അതായിരുന്നു വഴക്കം. കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ സ്വാലനായിരുന്ന കെ. സി വീര രായൻ രാജാ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. പിന്നീട് സംസ്കൃത പണ്ഡിതനായിരുന്ന രൈരുനായർ. സർവ്വശ്രീ ബാലകൃഷ്ണ അയ്യർ, വിശ്വനാഥ അയ്യർ,കെ.സി.യു. രാജാ തുടങ്ങി പ്രഗത്ഭരായ അദ്ധ്യപകരുടെ മേൽ നോട്ടത്തിൽ ഈ വിദ്യാലയം അനുദിനം വളർന്നു . കോഴിപ്പുറത്ത് മാധവമേനോൻ മദിരാശി സർക്കാരിൽ മന്തിയായിരുന്നപ്പോൾ രാജാസ് ഹൈസ്കൂളിന് മെയിന്റനൻസ് ഗ്രാന്റിന്റെ സ്ഥാനത്ത് ബിൽഡിങ് ഗ്രാന്റ് നൽകാൻ ഉത്തരവിട്ടിരുന്നു .1973 ൽ ഇത് നിറുത്തലാക്കി.കൂടാതെ 1958 മുതൽ വാങ്ങിയ തുക 10000 ഉടൻ തിരിച്ചടക്കണമെന്നും ഉത്തരവായി .പ്രവേശനത്തിനും നിയമനത്തിനും പണം വാങ്ങിക്കുന്ന സ്ഥാപനമല്ലാത്തതിനാൽ ഈ സാഹചര്യത്തിൽ സ്കൂൾ തുടർന്നു പ്രവർത്തിക്കുന്നതല്ല എന്നും മാനേജ്‌മെന്റ് നോട്ടീസ് ഇട്ടു. കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തിൽ അവിസ്മരണീയമായ രാജാസ് ഹൈസ്കൂൾ പൂട്ടിപ്പോവുക സങ്കൽപ്പിക്കാൻ കഴിയുന്ന കാര്യമല്ലായിരുന്നു. ഇൗ സമയത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബീരാൻസാഹിബിന്റെ ശ്രമം മൂലം 5വർഷത്തേക്ക് സർക്കാർ ഏറ്റെടുത്തു.ആ കാലാവധി കഴിഞ്ഞപ്പോൾ അന്നത്തെ സ്പോർട്ട്സ് മന്ത്രിയായിരുന്ന ശ്രീ .കെ.സി ഷൺമുഖദാസ് ആണ് ഗവർമെന്റ് ആനുവദിച്ച രണ്ട് സ്പോർട്ട്സ് സ്കൂളുകളുടെ സ്‌കീമിൽഉൾപ്പെടുത്തി 1978 ൽ രാജാസ് ഹൈസ്കൂളിന്റെ സ്ഥലം അക്വയർ ചെയ്ത് വില നിശ്ചയിച്ച് ഗവർമെന്റിലേക്ക് ഏറ്റെടുത്തത്. 1999-ൽ ഹയർ സെക്കൻററിയായി ഉയർത്തപ്പെട്ടു. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മലപ്പുറം ജില്ലയിൽ ഭൗതിക സാഹചര്യങ്ങൾ ഏറെ അനുകൂലമായ വിദ്യാലയമാണ് കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂൾ.13 ഏക്കർ സ്ഥലമാണ് ഈ വിദ്യാലയത്തിന് സ്വന്തമായി ഉള്ളത്.പുരാതനവും പ്രൗഢവുമായ പ്രധാന കെട്ടിടം ഇന്നും തലയെടുപ്പോടെ നിൽക്കുന്നു.ദേശീയ പാതയിൽ നിന്നും മാനവേദൻരാജാ റോഡിൽ നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സർവ്വശ്രീ ഇ.അഹമ്മദ് എം.പി, എ.വിജയരാഘവൻ എം.പി, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീർ, എന്നിവരുടെ ലോക്കൽ ഏരിയാഡെവലപ്മെൻറ് പ്രോഗ്രാമിൻറെ കീഴിൽ അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിർമ്മിച്ചു നൽകിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടർ ലാബ്, രണ്ട് കളിസ്ഥലങ്ങൾ എന്നിവയും ഉണ്ട്. രണ്ടു മൈതാനങ്ങൾ ഉള്ളതിൽ ഒന്ന് ഏറെക്കാലം ജലാശയമായി മാറുകയാണ് പതിവ്.സമീപ പ്രദേശങ്ങളിലെ ജലനിരപ്പിനെ സ്വാധീനിക്കുന്നത് ഈ ജലാശയമാണെന്നറിഞ്ഞതോടെ മൈതാനത്തിലെ ജലം ഒഴുക്കി കളയുകയോ വറ്റിച്ചു കളയുകയോ ചെയ്യുന്നില്ല.നീന്തൽ പരിശീലനം,മത്സ്യകൃഷി തുടങ്ങിയ പദ്ധതികളാണ് ഇവിടെ നടത്തി വരുന്നത്.അതേ സമയം കായിക പ്രതിഭകൾക്കായി മറ്റൊരു ഗ്രൗണ്ട് ശരിയാക്കിയെടുക്കുകയും ചെയ്തു.പൊതു പരിപാടികൾക്കും വിദ്യാലയത്തിലെ പ്രധാന പരിപാടികൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു സ്റ്റേജ് ഈ വിദ്യാലയത്തിലുണ്ട്.കൂടാതെ ഒരു മിനി ഓഡിറ്റോറിയവും. വിദ്യാലയാങ്കണത്തിലെ പ്രധാന വൃക്ഷങ്ങളെയെല്ലാം തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്.കൂടാതെ കോട്ടക്കൽ ആര്യവൈദ്യശാലയുമായി സഹകരിച്ചു കൊണ്ട് ഒരു ഔഷധോദ്യാനം രൂപകല്പ്പന ചെയ്തിട്ടുണ്ട്. ജില്ലയിൽ സ്വന്തമായി ലൈബ്രറി കെട്ടിടമുള്ള ഏക വിദ്യാലയമാണ് രാജാസ് ഹൈസ്ക്കൂൾ.വിശാലമായ ലൈബ്രറിയിൽ പി ടി എ യുടെ ചിലവിൽ പ്രത്യേക ലൈബ്രേറിയനെ നിയമിച്ചിട്ടുണ്ട്.ഈ ലൈബ്രറിയോടു ചേർന്നു കൗൺസിലിങ് സെന്ററും ഹെൽത്ത് സെന്ററും പ്രവർത്തിച്ചു വരുന്നു. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും പ്രത്യേകം ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.ഹൈസ്ക്കുളിന്റെ ലാബിൽ എൽ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്. ജില്ലയിൽ ഹയർ സെക്കണ്ടറിയ്ക്ക് ഏറ്റവും കൂടുതൽ ബാച്ചുകളുള്ള ഏക സർക്കാർ വിദ്യാലയമാണിത്.പി ടി എ യും ജനപ്രതിനിധിനികളും എസ് എസ് എ യുമൊക്കെ നിർമ്മിച്ചു നല്കിയ കെട്ടിട സമുച്ചയത്തിലാണ് ഹയർ സെക്കണ്ടറി പ്രവർത്തിച്ചു വരുന്നത്.സ്ക്കൂൾ കാന്റീൻ കുട്ടികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ ഭക്ഷണം നല്കുന്നു.വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ അധ്യാപക ഭവൻ പ്രവർത്തിക്കുന്നു.അധ്യാപകർക്കുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഹാളുകളും സംവിധാനങ്ങളും ഇവിടെയുണ്ട്.ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും തോരനും നൽകി വരുന്നു. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്.പ്രത്യേകം സജ്ജമാക്കിയ അടുക്കളയിൽ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്.പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്.അടുക്കളയിൽ നിന്ന് ലഭിക്കുന്ന വെണ്ണീരാണ് വാഴത്തോട്ടത്തിൽ വളമായി ഉപയോഗിക്കുന്നത്.പച്ചക്കറി തോട്ടത്തിലും ഔഷധോദ്യാനത്തിലും ജലസേചനത്തിന് പ്രത്യേകം സംവിധാനങ്ങൾ ഉണ്ട്.മണ്ണിര കമ്പോസ്റ്റ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കുമായി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.ഇതിൽ രണ്ടെണ്ണം നെറ്റ് വർക്ക് ചെയ്തിട്ടുണ്ട്.ബ്രോഡ് ബാന്റ് കണക്ഷൻ കമ്പ്യൂട്ടർ ലാബുകളിൽ ലഭ്യമാണ്.പ്രിന്ററുകൾ ഫോട്ടോസ്റ്റാറ്റ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓഫീസ് സംവിധാനം മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു.ശാസ്ത്രീയമായ ഫയലിങ് രീതി കൈകാര്യം എളുപ്പമാക്കുന്നു.ടി സി വിതരണം,അഡ് മിഷൻ എക്സ്റ്റ്രാക്ട് എന്നിവ കമ്പ്യൂട്ടർ വത്കരിച്ചിരിക്കുന്നു.ഹയർ സെക്കണ്ടറിയിൽ ഓൺ ലൈൻ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്.വിദ്യാലയത്തിന്റെ ജലാശയം ഒരു നല്ല ആവാസവ്യവസ്ഥയാക്കി മാറ്റിയിരിക്കുന്നു.ഇതിൽ എല്ലാ തരം ജലജീവികളും ഉണ്ട്.ജലജീവികളെ ഭക്ഷിക്കുന്ന പക്ഷികൾ സമീപത്തുള്ള മരങ്ങളിൽ കൂടുകൂട്ടിയിട്ടുണ്ട്.മത്സ്യ സമ്പത്തിന്റെ വിളവെടുപ്പ് ഡിസംബർ മാസത്തിൽ നടക്കുന്നു.ആസ്ട്രോണമി ക്ലാസ്,എൻ എസ് എസ്,സ്കൗട്ട് ഗൈഡ്, ഹരിതസേന, വിദ്യാരംഗം കലാ സാഹിത്യവേദി,സ്ക്കൂൾ പാർലമെന്റ്,റോഡ് സുരക്ഷാ പദ്ധതി,ഇശൽ ക്ലബ്ബ്,മ്യൂസിക് ക്ലബ്ബ്,ഗണിത ശാസ്ത്ര ക്ലബ്ബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്,മലയാളം അസോസിയേഷൻ തുടങ്ങിയവ നല്ലരീതിയിൽ പ്രവർത്തിക്കുന്നു.ഹിമാലയൻ വുഡ് ബാഡ്ജ് നേടിയ അധ്യാപകനാണ് സ്കൗട്ടിന് നേതൃത്വം നല്കുന്നത്.ഹരിതസേനാ പ്രവർത്തനത്തിനുള്ള മികച്ച കോർഡിനേറ്റർക്കുള്ള മാതൃഭൂമി പുരസ്ക്കാരം ഈ വിദ്യാലയത്തിലെ അധ്യാപകന് ലഭിച്ചു.വിദ്യാരംഗം പ്രവർത്തനങ്ങൾക്കുള്ള മികവിന് ദേശീയ പുരസ്ക്കാരവും ശാസ്ത്ര വർഷത്തോടനുബന്ധിച്ച് നടന്ന ഗലീലിയോ ലിറ്റിൽ സയിന്റിസ്റ്റ് സംസ്ഥാന തലത്തിൽ മികച്ച വിജയവും നേടി.. ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഒ.വി.വിജയന്റെ സ്മരണയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും പി.ടി എ യും ചേർന്ന് നിർമ്മിച്ച ഓപ്പൺ ക്‌ളാസ് റൂം ഒ.വി.വിജയൻ സ്‌മൃതിവനം.
പൂർവ്വവിദ്യാർത്ഥി സംഗമം
രാജാസ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ (ROSA) എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു.രാജാസ് സ്‌കൂളിലെ ഹരിത വിദ്യാലയം വിക്ടറി ഹാളിന് ROSA കസേര വാങ്ങുന്നതിനുള്ള പൈസ നൽകി .
ഐ.എസ്.ഒ. അംഗീകാരം.
കോട്ടയ്ക്കൽ ഗവ: രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിന് ഐ.എസ്.ഒ. അംഗീകാരം. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഭൗതികസാഹചര്യങ്ങളുടെ ശരിയായ വിനിയോഗവും മികച്ച ഓഫീസ് മാനേജ്‌മെന്റുമാണ് സ്‌കൂളിനെ അംഗീകാരത്തിനർഹമാക്കിയത്. ഗുണനിലവാരത്തിനുള്ള അന്തർദേശിയ മാനദണ്ഡം അനുസരിച്ചുള്ള ഐ എസ് ഒ സർട്ടിഫിക്കറ്റു ലഭിക്കുന്ന ആദ്യ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളാണ് ഇത്. പഠന മികവിനൊപ്പം നിർദിഷ്ട മാനേജ്മന്റെ് സംവിധാനങ്ങളും നടപ്പിൽവരുത്തിയതിനെ തുടർന്നാണ് സ്‌കൂളിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചത്
പാഠ്യപ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വാർത്തകളിലൂടെ .
- മലയാളം വേദി പ്രവർത്തനങ്ങൾ 2017-18
- ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ വാർത്തകളിലൂടെ 2017-18 .
- ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ പ്രവേശനോത്സവം 2018-19 .
- ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലോകപരിസ്ഥിതി ദിനം 2017-18 .
- ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ വാർത്തകളിലൂടെ 2018-19 .
- ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ മഴക്കാല കാഴ്ച - രാജാസ് സ്ക്കൂൾ ഗ്രൗണ്ടിൽ 2018-19 .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
3.6.1920-18.8.1920 | കെ.സി.വീരരായൻരാജ |
1920-1926 | കെ.രയ്രുനായർ |
1926-1930 | കെ.സി.വീരരായൻരാജ |
1930-1934 | സി.എസ്.ശേഷഅയ്യർ |
1934-1946 | കെ.എൻ.ബാലകൃഷ്ണഅയ്യർ |
1946-1947 | കെ.സി.ചെറിയ കുഞ്ഞുണ്ണിരാജ |
1947-1950 | ഇ.രാമൻ മേനോൻ |
1950-1964 | കെ.എസ്.വിശ്വനാഥഅയ്യർ |
1964-1965 | കെ.സി.കുട്ടിയേട്ടൻ രാജ |
1965-70 | കെ.സി.ഉണ്ണിഅനിയൻരാജ |
1970-1971 | കെ.സി.കുഞ്ഞമ്മാമൻരാജ |
1971-1972 | കെ.സി.കുട്ടിയേട്ടൻരാജ |
1972-1985 | പി.രവീന്ദ്രൻ |
1985-1988 | എസ്.ശിവപ്രസാദ് |
1988-1990 | എൻ.തങ്കമണി |
1990-1991 | പി.രാമദാസ് |
1991-1992 | രാജേശ്വരിഅമ്മ |
1992-1993 | പങ്കജാക്ഷി.എം |
1993-1994 | വി.കെ.സരസ്വതിഅമ്മ |
1994-1995 | കെ.വി.സരോജിനി |
1995-1996 | സരോജിനിഅന്തർജനം |
1996-1998 | വി.എ.ശ്രീദേവി |
1998-2001 | എ.സി.നിർമല |
2001-2006 | പി.ഹംസ |
2006-2007 | കോമുക്കുട്ടി.വി |
2007-2008 | പി.രാധാകൃഷ്ണൻ |
2008-2009 | എം.പി.ഹരിദാസൻ |
2009-2010 | വീരാൻ.കെ |
2010-2012 | കെ.മുഹമ്മദ്. |
2012-2014 | കെ .രവീന്ദ്രൻ . |
2014-17 | മോളി.സി.ജി. |
2017- | ലത .കെ.വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജീവിതത്തിന്റ സമസ്തമേഖലകളിൽ പ്രവർത്തിച്ചവരും വിപുലവുമായ ഒരു പൂർവ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.
- പത്മശ്രീ ഡോക്ടർ പി.കെ വാര്യർ - കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസറ്റി.
- യു എ ബീരാൻ സാഹിബ് - മുൻ കേരള വിദ്യാഭ്യാസ മന്ത്രി.
- പ്രൊഫ. സി.കെ. മൂസ്സത് - മുൻ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട് ഡയറക്ടർ.
- ഒ.വി. വിജയൻ - പ്രശസ്ത സാഹിത്യകാരൻ.
- എം. കെ. വെള്ളോടി - മുൻ ഇന്ത്യൻ അംബാസിഡർ.
- എം.എ വെള്ളോടി - മുൻ ഇന്ത്യൻ അംബാസിഡർ.
- കെ.സി.കെ.ഇ. രാജാ - കേരള യൂണിവേഴ് സിറ്റിയുടെ ആദ്യത്തെ വൈസ് ചാൻസലർ.
- കെ.സി.കെ.ഇ. രാജാ ഐ പി എസ് - റിട്ടയേഡ് കർണ്ണാടക ഡിജിപി.
- മുരളീധരൻ - ഐ എ എസ്.
- ഹംസ. പി -സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്
തുടങ്ങിയവർ ശിഷ്യസമ്പത്തിലെ അമൂല്യ രത്നങ്ങളാണ്.
വഴികാട്ടി
{{#Multimaps: 10.970359, 75.953922 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|