ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ

05:21, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskulathoor (സംവാദം | സംഭാവനകൾ)


തിരുവനന്തപുരം നഗരത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് കുളത്തൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. ' == ചരിത്രം ==1907 കാലഘട്ടത്തിൽ ശ്രീനാരായണഗുരുദേവൻ കോലത്തുകര ക്ഷേത്രത്തിനോടുചേർന്ന് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിൽക്കാലത്ത് കാഞ്ഞള്ളാത്ത് വീട്ടിൽ അധികാരി എന്നറിയപ്പെട്ടിരുന്ന ആളിന്റെ ശ്രമഫലമായി കുടിപ്പള്ളിക്കൂടം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് ഗവൺമെന്റ് സ്കൂൾ അനുവദിച്ചു 1ഒന്നു മുതൽ ഏഴു വരെ ക്ളാസുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. സ്വാതന്ത്ര്യത്തിനുശേഷം തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശ്രീമാൻ കേശവന്റെ കാലഘട്ടത്തിൽ ഇവിടെ ഹൈസ്കൂൾ അനുവദിക്കുന്നതിനുവേണ്ടി നാട്ടുകാർ നിവേദനം നൽകുകയും തുടർന്ന് അന്നത്തെ ജില്ലാ കലക്ടറായിരുന്ന ശ്രീ വേലുണ്ണിയും വിദ്യാഭ്യാസ ഡയറക്ടറായിരുന്ന വിജിലി സായിപ്പും കൂടി സ്ഥലം സന്ദർശിക്കുകയും ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് ഒരേക്കർ സ്ഥലവും കെട്ടിടവും സ്ഥലവും തന്നാൽ സ്കൂൾ അനുവദിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. അതനുസരിച്ച് നാട്ടുകാർ 45 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങുകയും 30 സെന്റ് സ്ഥലം കോലത്തുകര ക്ഷേത്ര സമാജത്തിൽ നിന്ന് നൽകുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ കേശവൻ അവർകൾ 27-02-1952-ൽ സ്കൂളിന്റെ ശിലാസ്ഥാപനം നടത്തുകയും നാട്ടുകാർ 6 മുറികളോടുകൂടിയ ഒരു കെട്ടിടംപണികഴിപ്പിച്ച് ആ കെട്ടിടത്തിൽ ഹൈസ്കൂൾ തുടങ്ങുകയും ചെയ്തു. 1998 മുതൽ ഈ സ്കൂളിൽ ഹയർസെക്കന്ററി ആരംഭിച്ചു.

ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ
വിലാസം
കുളത്തൂർ

കുളത്തൂർ പി.ഒ,
തിരുവനന്തപുരം
,
695583
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1907
വിവരങ്ങൾ
ഫോൺ04712418810
ഇമെയിൽghsskulathoortvpm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. എസ് സുധ
പ്രധാന അദ്ധ്യാപകൻശ്രീമതി സി. അംബിക
അവസാനം തിരുത്തിയത്
11-08-2018Ghsskulathoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== ഭൗതികസൗകര്യങ്ങൾ ==ഓരോ നിലയിലും 8 മുറികളോടുകൂടിയ 3 നില കെട്ടിടവും 14 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും 6 മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും സ്കൂൾപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. കൂടാതെ ഒരു കംപ്യൂട്ടർ ലാബ് മന്ദിരവും ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :21- നൂറ്റാണ്ടിലെ പ്രഥമാധ്യാപകർ 2000-2001 ശ്രീ ഡൊമിനിക് 2001-2002 ശ്രീമതി ദമയന്തി 2002-2003 ശ്രീമതി ദമയന്തി 2003-2004 ശ്രീമതി സതീചന്ദ്രിക 2004-2005 ശ്രീമതി സതീചന്ദ്രിക 2005-2006 ശ്രീമതി രാധ 2006-2007 ശ്രീമതി രാധ 2007-2008 ശ്രീമതി സുധ, ശ്രീമതി അംബിക 2008-2009 ശ്രീമതി വത്സമ്മ മാത്യു 2009-2010 ശ്രീമതി സഫീന 2010-2011 ശ്രീമതി സഫീന 2011-2012 ശ്രീമതി സഫീന 2012-13 ശ്രീമതി സഫീന 2013-14 ശ്രീമതി സി. അംബിക 2014-15 ശ്രീമതി സി. അംബിക 2015-16 ശ്രീമതി സി. അംബിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി

{{#multimaps: 8.544357,76.8748969 | zoom=12 }} 3