സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജൂൺ 5 പരിസ്ഥിതി ദിനം -5-6-2024

 

ജൂൺ 5 പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് LP ക്ലാസിലെ കുട്ടികൾ പരിസ്ഥിതി ദിന ബാഡ്ജ് നിർമ്മിച്ച‍ു. ബഹുമാനപ്പെട്ട HM ബാബുരാജ് സർ അസംബ്ലിയിൽ വെച്ച് കുട്ടികളെ ബാഡ്ജ് ധരിപ്പിച്ച‍ു.


 
സ‍ുഹൃത്തിന് തൈ കൈമാറ‍ുന്ന‍ു


"പ്രകൃതിക്ക് വേണ്ടി കൈകോർക്കാം " ക്ലാസിലെ കുട്ടികൾ സുഹൃത്തിന് തൈകൾ കൈമാറി.പ്രകൃതി ദ‍ുരന്തങ്ങൾ താണ്ഡവമാട‍ുന്ന ഈ സാഹചര്യത്തിൽ പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നപ്രവർത്തനമായിരുന്നു "പ്രകൃതിക്കുവേണ്ടി കൈകോർക്കാം "

പഠനോപകരണ ശില്പശാല

 
പഠനോപകരണ ശില്പശാല

"മാറിയ പാഠപുസ്തകവ‍ും പഠനോപകരണങ്ങള‍ും "

ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്ക് മാറിയ പാഠപ‍ുസ്തകങ്ങൾക്ക് അനുസരിച്ച‍ുള്ള പഠനോപകരണ ശില്പശാല നടത്തി.ബഹുമാനപ്പെട്ട എച്ച് എം ബാബ‍ുരാജ് സർ ഉദ്ഘാടനം ചെയ്തു.പഠനോപകരണ നിർമ്മാണത്തിൽ രക്ഷിതാക്കൾ വളരെ താല്പരരായിരുന്നു.വൈവിധ്യമാർന്ന പഠനോപകരണങ്ങൾ കുട്ടികൾക്ക് പഠനത്തിൽ താൽപര്യം ജനിപ്പിക്കുക മാത്രമല്ല പഠനം ആയാസകരവ‍ും ആസ്വാദ്യകരവ‍ുമാക്കാൻ കഴിയ‍ും.

ഹിരോഷിമ - നാഗാസാക്കി ദിനം -AUGUST 2024

 
ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു
 
ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു
 
ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു -2

.......................................................................................................................................................................................................................................................................................

ക്വിസ് 2024 - 23/9/2024

 

Daily Hunt challenge quiz - എന്ന പേരിൽ ദിവസേന പത്രങ്ങളിൽ നിന്ന് ചോദ്യങ്ങൾ നൽക‍ുകയും ശരിയ‍ുത്തരം നൽകിയവരിൽ നിന്ന് വിജയിയെ നറുക്കെട‍ുപ്പില‍ൂടെ കണ്ടെത്തുകയ‍ും ചെയ്യ‍ൂന്ന പ്രോഗ്രാം 23/9/2024 മ‍ുതൽ യ‍ു.പി വിഭാഗത്തിൽ ആരംഭിച്ച‍ു. പത്രവായന പ്രോത്സാഹിപ്പിക്ക‍ുക, പൊതു വിജ്ഞാനം വർദ്ധിപ്പിക്ക‍ുക എന്നീ ലക്ഷ്യങ്ങൾക്കായി തുടങ്ങിയ ഈ പദ്ധതിയിൽ മാസം തോറ‍ും രക്ഷിതാക്കൾക്കുള്ള മത്സരവ‍ും സംഘടിപ്പിക്ക‍ുന്നു. വിദ്യാർത്ഥികൾക്കായി മാസം തോറ‍ും ഇതിൽ നിന്ന് തിരഞ്ഞെട‍ുത്ത ചോദ്യങ്ങള‍ുടെ മെഗാ ക്വിസ‍ും വർഷാവസാനം ബംപർ ക്വിസ‍ും ഉണ്ടായിരിക്കും.

.......................................................................................................................................................................................................................................................................................

ബോധവൽക്കരണ ക്ലാസ് 5/10/2024 വെള്ളി

 

യ‍ു.പി വിഭാഗം വിദ്യാർത്ഥികള‍ുടെ നേതൃത്വത്തിൽ - ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തെ ക‍ുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു.



................................................................................................................................................................................................................................................................................................................................................................


എമർജൻസി ലാംപ് നിർമ്മാണശില്പശാല 22/9/2024

 

എമർജൻസി ലാമ്പ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. കുട്ടികൾ സർക്കീട്ട് നിർമ്മാണവും അതിലൂടെ ടോയ് എമർജൻസി ലാമ്പ് നിർമ്മാണവും പരിശീലിച്ചു.


.....................................................................................................................................................................................................................................................................................................................................

14 /10 / 2024  തിങ്കൾ -സൗഹൃദ ഫുട്ബോൾമത്സരം

 
സൗഹൃദ ഫുട്ബോൾമത്സരം.

.യൂ .പി  വിഭാഗം വിദ്യർത്ഥികൾക്കിടയിൽ സൗഹൃദ ദൂട്ബോൾ മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ട്രോഫി നൽകി.








11 / 11 / 2024  -തിങ്കൾ

യു .പി വിഭാഗം വിദ്യാർഥികൾ വർക്ക് എക്സ്പീരിയൻസ് ,സയൻസ് പാഠഭാഗവുമായി ബന്ധപ്പെട്ടു സോപ്പ് നിർമ്മാണത്തിൽ പ്രായോഗിക പരിശീലനം നേടി .

...................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................