സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ജി എച്ച് എസ്‌ കുറ്റിക്കോൽ
വിലാസം
കുറ്റിക്കോൽ

കുറ്റിക്കോൽ പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 2013
വിവരങ്ങൾ
ഫോൺ04935 205255
ഇമെയിൽ11074ghskuttikol@gmail.com
കോഡുകൾ
സ്കൂൾ കോഡ്11074 (സമേതം)
യുഡൈസ് കോഡ്32010300815
വിക്കിഡാറ്റQ64399124
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിക്കോൽ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ 8 to 10
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ170
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ283
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കുമാർ പി.എസ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ മക്കട്ടി
അവസാനം തിരുത്തിയത്
05-07-202411074
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുറ്റിക്കോലിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന ഒരു ഗവണ്മെന്റ് ഹൈ സ്കൂൾ. ശ്രീ പി. രാഘവൻ അവിഭക്ത ബേഡഡുക്ക പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന സമയത്ത് പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ കുറ്റിക്കോലിൽ ഹൈ സ്കൂളിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചു. തുടർന്ന് ശ്രീ. കെ. എൻ. കുഞ്ഞിരാമൻ നമ്പ്യാരുടെ നേതൃത്വത്തിൽ കുറ്റിക്കോൽ AUPS ഹെഡ്മാസ്റ്റർ ആയിരുന്ന പി. ജനാർദനൻ മാസ്റ്ററുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. RMSA പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ സ്കൂൾ അനുവദിച്ചപ്പോൾ കുറ്റിക്കോൽ ഹൈ സ്കൂൾ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ബഹുമാന്യനായ ശ്രീ. പി. കരുണാകരൻ. എം. പിയുടെ ഇടപെടൽ മൂലം RMSA യുടെ രണ്ടാമത്തെ ലിസ്റ്റിൽ കുറ്റിക്കോൽ ഹൈ സ്കൂളിന് സ്ഥാനം ലഭിച്ചു. ശ്രീ. വി.എസ്. അച്യുതനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കേന്ദ്ര ഗവണ്മെന്റ് അംഗീകാരത്തിനായി അപേക്ഷിക്കുകയും തുടർന്ന് ശ്രീ പി. കരുണാകരൻ എം.പി, പി. ഗംഗാധരൻ നായർ എന്നിവരുടെ സജീവമായ ഇടപെടൽ മൂലം കേന്ദ്രത്തിൽ നിന്ന് അംഗീകാരം ലഭിക്കുകയും, ധനവകുപ്പിന്റെ അംഗീകാരം വൈകിയത് കാരണം തീരുമാനം നടപ്പിലാക്കാൻ കാലതാമസം നേരിടുകയും ചെയ്തു. തുടർന്ന് ഉദുമ MLA ശ്രീ. കെ. കുഞ്ഞിരാമൻ അവർകളുടെ ഇടപെടലും, ശ്രീ പത്മനാഭൻ മാസ്റ്റർ നിരന്തരം സർക്കാർ ഓഫീസിൽ ബന്ധപ്പെട്ടതിന്റെയൊക്കെ ഫലമായി 24/04/2013 ന് RMSA പദ്ധതി പ്രകാരം കുറ്റിക്കോൽ ഹൈസ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവായി. 29/04/2013 ന് B2/14485/2012 ഉത്തരവ് പ്രകാരം 8,9 ക്ലാസുകൾ ആരംഭിച്ചു.കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

6 1/2 ഏക്കർ സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. 4 കെട്ടിടങ്ങളിലായി 17 ക്ലാസ്സ്‌ റൂമുകളും ജില്ലാ വികസന പാക്കേജിൽ നിന്നുംഅനുവദിച്ച 3 ക്ലാസ്സ്‌ മുറികളും ജില്ലാ പഞ്ചായത്ത്‌ അനുവദിച്ചു നിർമ്മിച്ച അടുക്കളയും വിദ്യാലയത്തിനു സ്വന്തമായുണ്ട്. വിദ്യാലയത്തിന് ബ്രോഡ്ബാൻഡ്, ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

* വിദ്യാരംഗം കലാ സാഹിത്യ വേദി

* പരിസ്ഥിതി ക്ലബ്‌

* കരിയർ ഗൈഡൻസ്

മുൻ സാരഥികൾ - സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ

സീരിയൽ നമ്പർ മുൻപ്രധാനധ്യാപകർ കാലഘട്ടം
1 ദാമോദരൻ.എ 02/05/2013 - 18/02/2014
2 സരോജിനി.എം.വി 19/02/2014- 03/06/2014
3 സർ.പി.കമലാക്ഷൻ 04/06/2014- 02/09/2014
4 വസന്തൻ.എൽ 03/09/2014- 09/02/2015
5 ഷെർലി ജോസഫ് 09/02/2015- 08/06/2016
6 നാരായണൻ.എൻ 18/06/2016- 20/06/2017
7 ഹരിദാസൻ.കെ.വി 17/07/2017- 01/06/2018
8 ജനാർദനൻ.പി 07/06/2018- 19/09/2018
9 ഗോവിന്ദൻ.കെ.ടി 19/09/2018- 01/06/2019
10 ഫിലിപ്പ്ചെറുകരക്കുന്നേൽ 01/06/2019- 30/04/2020
11 വിജയൻ.പി.ടി. 29/05/2020- 31/03/2021
12 ഭാസ്കരൻ.എ. 02/07/2021- 31/05/2024
13 സന്തോഷ് കുമാർ പി.എസ് 24/06/2024-

വഴികാട്ടി

1. കാസറഗോഡ് നിന്ന് പൊയ്‌നാച്ചി, കുണ്ടംകുഴി വഴി കുറ്റിക്കോലിൽ എത്താം.

2. കാസറഗോഡ് നിന്ന് ബോവിക്കാനം, ഇരിയണ്ണി വഴി കുറ്റിക്കോലിൽ എത്താം.

3. കാഞ്ഞങ്ങാട് നിന്ന് പൊയ്‌നാച്ചി വഴി കുറ്റിക്കോലിൽ എത്താം.

4. കാഞ്ഞങ്ങാട് നിന്ന് ഒടയംചാൽ, ചുള്ളിക്കര വഴി കുറ്റിക്കോലിൽ എത്താം

കാസറഗോഡ് നിന്ന് 30 km അകലം {{#multimaps:12.4755320,75.2107790|ZOOM=16}}