സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
11053-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 11053 |
യൂണിറ്റ് നമ്പർ | LK/2018/11053 |
ബാച്ച് | 2023-26 |
അംഗങ്ങളുടെ എണ്ണം | 41 BATCH 1 |
റവന്യൂ ജില്ല | KASARGOD |
വിദ്യാഭ്യാസ ജില്ല | KASARAGOD |
ഉപജില്ല | KASARGOD |
ലീഡർ | ADISH |
ഡെപ്യൂട്ടി ലീഡർ | MAHIMA |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | PRAMOD KUMAR . K |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SHEEBA BS |
അവസാനം തിരുത്തിയത് | |
07-06-2024 | Sreejithkoiloth |
11053-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 11053 |
യൂണിറ്റ് നമ്പർ | LK/2018/11053 |
ബാച്ച് | 2023-26 |
അംഗങ്ങളുടെ എണ്ണം | 40 BATCH 2 |
റവന്യൂ ജില്ല | KASARGOD |
വിദ്യാഭ്യാസ ജില്ല | KASARAGOD |
ഉപജില്ല | KASARGOD |
ലീഡർ | ISHAN JEMSHID |
ഡെപ്യൂട്ടി ലീഡർ | SHIMNA |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | PRASEENA . K |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ARCHANA NAIR M K |
അവസാനം തിരുത്തിയത് | |
07-06-2024 | Sreejithkoiloth |
S.NO | AD.NO | NAME | Class, Div |
---|---|---|---|
1 | 8833 | RITHUL KRISHNA K | VIII.D |
2 | 8834 | NAFEESATH RAZANA PM | VIII.D |
3 | 8846 | SWATHI K | VIII,E |
4 | 8851 | SREELAKSHMI J K | VIII.J |
5 | 8853 | EBRAHIM MIDLAJ CM | VIII.I |
6 | 8859 | JOSEPH D PULIKKOTTIL | VIII.M |
7 | 8878 | RAHUL BABU | VIII.M |
8 | 8879 | RAYYAN ABDULLA | VIII.M |
9 | 8883 | TRISHA B | VIII.M |
10 | 8886 | AYSHA RIDA K A | VIII.N |
11 | 8887 | SHIVADA MADHU | VIII.N |
12 | 8891 | SIDHARTHAN K | VIII.N |
13 | 8899 | MALAVIKA GIRISH | VIII.L |
14 | 8905 | FIZHA FEBIN A K | VIII.L |
15 | 8906 | AROMAL B S | VIII.N |
16 | 8931 | DEVA DUTT K | VIII.N |
17 | 8939 | AVANI P | VIII.L |
18 | 8954 | MOHAMMED TAHIZ | VIII.L |
19 | 8955 | DIYA ANIL | VIII.M |
20 | 8961 | ARCHANA A K | VIII.K |
21 | 8968 | MOHAMMED ANAS | VIII.J |
22 | 8972 | DEVADARSHAN B | VIII.L |
23 | 8980 | DEVAJ A K | VIII.L |
24 | 8981 | ASHWIN M | VIII.K |
25 | 8982 | ARJUN BHASKARAN | VIII.G |
26 | 8986 | RITHU LEKSHMI K | VIII.H |
27 | 8993 | AVANI UDAYAN M | VIII.I |
28 | 8995 | ADITHYA S | VIII.I |
29 | 8999 | FATHIMATH SANA P F | VIII.J |
30 | 9016 | ABHINAV K | VIII.K |
31 | 9017 | HARSHANANDA M | VIII.D |
32 | 9021 | SANISHA E | VIII.D |
33 | 9024 | MARIYAM NUZHA | VIII.D |
34 | 9025 | DEVANAND K | VIII.E |
35 | 9030 | KHADEEJATH SAFA MARIYAM V K | VIII.E |
36 | 9036 | DEVANANDH A | VIII.E |
37 | 9047 | RAHMATHUNNISA S P | VIII.E |
38 | 9059 | MUHAMMED FAHIZ B A | VIII.F |
39 | 9075 | ANANDA GOPAL K E | VIII.G |
40 | 9076 | AJUL DEV M | VIII.I |
41 | 9079 | ANANTHAKRISHNAN K | VIII.J |
42 | 9091 | RUKIYA ZAMA T M | VIII.H |
43 | 9104 | RINSHA RAZAK | VIII.L |
44 | 9115 | KISHAN KRISHNA | VIII.L |
45 | 9117 | ASIYATH FIDHA | VIII.N |
46 | 9119 | POOJA PARVATHI K | VIII.M |
47 | 9124 | PARVANA MELATH | VIII.L |
48 | 9127 | ADHITHYA M | VIII.E |
49 | 9141 | ASHWANTH M | VIII.K |
50 | 9149 | ADISH VIJESH | VIII.M |
51 | 9155 | NEETHU K | VIII.M |
52 | 9158 | MUHAMMED PUTHARI | VIII.H |
53 | 9159 | SHIVANYA M | VIII.K |
54 | 9161 | MUHEMMAD HASAN FAAZ S | VIII.,M |
55 | 9163 | ABDUL RAZIK M | VIII.J |
56 | 9165 | SREE KRIPA K | VIII.J |
57 | 9174 | SHIKHA KRISHNAN | VIII.L |
58 | 9178 | SHRADHA P | VIII.L |
59 | 9191 | JOSHITHA KV | VIII.N |
60 | 9195 | THANMAY RAJESH | VIII.N |
61 | 9202 | ABHIRAMI M NAIR | VIII.M |
62 | 9203 | ZULAIKHA KALLATRA | VIII.N |
63 | 9205 | ANAGHA C | VIII.J |
64 | 9209 | ABHINAV KRISHNA V | VIII.E |
66 | 9214 | SURYASREE M | VIII.E |
65 | 9213 | PRANAVYA M | VIII.F |
67 | 9218 | ASHWATHI | VIII.F |
68 | 9232 | SHIVA NAND C | VIII.G |
69 | 9236 | SREENANDHA K | VIII.K |
70 | 9338 | NIVEDYA K | VIII.L |
71 | 9317 | PARVATHI A | VIII.L |
72 | 9327 | ISHAN JEMSHID | VIII.M |
73 | 9330 | ANAMIKA K A | VIII.K |
74 | 9332 | DIVYASREE G N | VIII.N |
75 | 9244 | NIVEDITHA K | VIII.D |
76 | 9358 | ABHINAV CP | VIII.D |
77 | 9360 | SRINGA K | VIII.I |
78 | 9361 | SIVANANDA | VIII.I |
79 | 9367 | ASHMATH MUFEEDHA T P | VIII.I |
80 | 9378 | AMANKANTH | VIII.N |
81 | 9436 | ABHINAV V | VIII.I |
പ്രവേശനോത്സവം
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രവേശനോത്സവം ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷംസുദ്ദീൻ തെക്കിൽ ഉത്ഘാടനം ചെയ്തു . മാനേജർ ശ്രീ മുഹമ്മദ് ഷെരീഫ് അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ടോമി സ്വാഗതം പറഞ്ഞു. പി ടി എ വൈസ്പ്രസിഡന്റ് രാഘവൻ വലിയ വീട് , ഹെഡ് മാസ്റ്റർ മനോജ്‌കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
ലിറ്റിൽ കൈറ്റ്സ് 2023-26സെലക്ഷൻ
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ യോഗ്യതാ പരീക്ഷയിൽ 250 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 218 കുട്ടികൾ യോഗ്യത നേടിക്കൊണ്ട് സാങ്കേതിക വിജ്ഞാന തൽപ്പരരായ സമൂഹത്തെ വാർത്തെടുക്കാൻ ചട്ടഞ്ചാൽ HSS LK യുണിറ്റ് എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ മുൻ വർഷങ്ങളിലെ ഐ.സി.ടി മികവാണ് മറ്റു ക്ലബ്ബുകളെക്കാളും ഈ ക്ലബ്ബിൽ ചേരാൻ കുട്ടികൾ ആഭിമുഘ്യം കാണിക്കുന്നത്. കാസർഗോഡ് ജില്ലയിൽ ആദ്യമായി രണ്ടു ബാച്ച് അനുവദിച്ച് കിട്ടിയ സ്‌കൂളാണ് ചട്ടഞ്ചാൽ HSS . ആ പ്രൗഢി നില നിർത്തുന്ന പ്രകടനമാണ് കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 80 കുട്ടികളെ രണ്ടു ബാച്ചിലേക്കായി സെലക്ട് ചെയ്തു .
ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു . രാവിലെ 10 മണിക്ക് സ്‌കൂൾ കോംബൗണ്ടിനകത്ത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ പ്രമോദ്, ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എന്നിവർ ചേർന്ന് വൃക്ഷ തൈകൾ നട്ടു . തുടർന്ന് ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനവും , പരിസ്ഥിതി ദിന റാലിയും നടത്തി .
പ്രിലിമിനറി ക്യാമ്പ്
2023-26 ബാച്ചിലെ കുട്ടികൾക്കായി 19/6/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മാസ്റ്റർ ട്രെയ്നർസ് കോർഡിനേറ്റർ റോജി മാസ്റ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി . ആലമ്പാടി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ രഘു മാസ്റ്റർ , ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ , കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ സംസാരിച്ചു. കൈറ്റ് മാസ്റ്റർ പ്രമോദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു . റോജി മാസ്റ്റർ, രഘു മാസ്റ്റർ ക്ലാസ്സുകൾ നയിച്ചു .
ഏകദിന ക്യാമ്പിന്റെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=vFUUoM0agcY
സംസ്ഥാന തല ക്വിസ് മത്സരം ഒന്നാംസ്ഥാനം സ്വീകരണം
ചട്ടഞ്ചാലിൽ നിന്നും ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി , ബാൻഡ് മേളം അകമ്പടിയോടെ ഒന്നാം സ്ഥാനം നേടിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ കൃഷ്ണജിത്ത് , വൈഭവി എന്നിവരെ സ്ക്കൂൾ കോമ്പൗണ്ടിലേക്കു ആനയിക്കുകയും ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന മുഖ്യ അഥിതി ആയുള്ള ചടങ്ങിൽ ആദരിക്കുകയും ചെയ്തു.ചട്ടഞ്ചാലിൽ നിന്നും ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി , ബാൻഡ് മേളം അകമ്പടിയോടെ ഒന്നാം സ്ഥാനം നേടിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ കൃഷ്ണജിത്ത് , വൈഭവി എന്നിവരെ സ്ക്കൂൾ കോമ്പൗണ്ടിലേക്കു ആനയിക്കുകയും ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന മുഖ്യ അഥിതി ആയുള്ള ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
ഫ്രീഡം ഫെസ്റ്റ് ഫെസ്റ്റ് 2023
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. വിജ്ഞാനവും വിജ്ഞാനാധിഷ്ഠിത സാങ്കേതികവിദ്യകളും ജനജീവിതത്തിലും സമ്പദ്‌വ്യവസ്ഥയിലും നിർണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിത്. കാലത്തിന്റെ സ്പന്ദനം ഉൾക്കൊണ്ട്, നമ്മുടെ നാടിനെയും ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് കേരളസർക്കാർ. ഈ ലക്ഷ്യം നേടുന്നതിനുള്ള കർമപദ്ധതികളുടെ ഭാഗമായി നാല് ദിവസം നീണ്ടുനിൽക്കുന്ന ഒരു മഹാസമ്മേളനം –ഫ്രീഡം ഫെസ്റ്റ് 2023, ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി . അതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ഫ്രീഡം ഫെസ്റ്റ് ആഘോഷിക്കുകയുണ്ടായി . ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലും ഡിജിറ്റൽ പോസ്റ്റർ രചന മത്സരം, ആർഡിനോ , റോബോട്ടിക്, ഇലക്ട്രോണിക്സ് ഉപയോഗിച്ചുള്ള നിർമാണ മത്സരം , സ്പെഷ്യൽ അസംബ്ലി , ഫ്രീഡം ഫെസ്റ്റ് സന്ദേശം അവതരണം എല്ലാം നടത്തി
ക്യാമ്പോണം 2023
5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തുകൊണ്ടാണ്, ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനങ്ങളിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവയും ക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ആർഡിനോ കിറ്റിന്റെ സഹായത്തോടെ നിർമിച്ച റോബോ ഹെൻ കുട്ടികളിൽ വളരെ താല്പര്യവും സന്തോഷവും ജനിപ്പിച്ച പ്രവർത്തനമായിരുന്നു. മികവ് കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് റും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ ടുപ്പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
ക്യാമ്പോണം വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
സ്‌കൂൾ ഐ . ടി. മേള
ലിറ്റിൽ കൈറ്റ് മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഐറ്റി മേള വളരെ വിപുലമായി നടത്തി. സ്ക്രാച്ച് പ്രോഗ്രാമിങ്, അനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ്, ഐറ്റി ക്വിസ്സ് എന്നിങ്ങനെയുള്ള വിവിധ മത്സരങ്ങൾ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച്ച വെച്ചു. സ്കൂൾ തലത്തിൽ വിജയികളായവരെ സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു .
സ്‌കൂൾ കലോൽസവം
സ്‌കൂൾ കലോത്സവത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കാര്യമായി പ്രവർത്തിച്ചു.
സബ് ജില്ലാ ശാസ്ത്രോത്സവം
കാസർഗോഡ് സബ് ജില്ലാ ഐ.ടി. മേളയിൽ എല്ലാഴ്‌പ്പോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാത്രം മികവിൽ ഉയർന്ന പോയിന്റ് നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷം കാസർഗോഡ് സബ്‌ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും , ഹയർപരിപാടിയുടെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക സെക്കന്ററി വിഭാഗത്തിലും ചാമ്പ്യൻഷിപ്പ് നേടാൻ സ്‌കൂളിന് കഴിഞ്ഞു. ഇതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാത്രം മികവിൽ ആണ് ഹൈസ്‌കൂൾ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് നേടിയത്. ഹയർ സെക്കന്ററി വിഭാഗത്തിലും കഴിഞ്ഞ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ തന്നെയാണ് ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞത്. സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് (എൽകെ 23-26 ബാച്ച്), രണ്ടാം സ്ഥാനം നേടി. ഐറ്റി ക്വിസ് മുഹമ്മദ് ഹാദി (എൽകെ 21-24 ബാച്ച്), മലയാളം ടൈപ്പിംഗിൽ ദേവദർശൻ (എൽകെ 23-26 ബാച്ച്) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൾട്ടിമീഡിയ പ്രസന്റേഷനിൽ സുല്ഫ റഹ്മത്ത് (എൽകെ 22-25 ബാച്ച്), അനിമേഷനിൽ അഭിനവ് കൃഷ്ണൻ (എൽകെ 21-24 ബാച്ച്), ഡിജിറ്റൽ പെയിന്റിംഗ് ആരതി എന്നിവർ B ഗ്രേഡ് കരസ്ഥമാക്കി. മൊത്തം പോയന്റിൽ ബെസ്റ്റ് ഐറ്റി സ്കൂൾ സ്ഥാനം സ്‌കൂളിന് ലഭിച്ചു .
സ്‌കൂൾ വിക്കി അപ്ഡേഷൻ
സ്കൂളിലെ ഓരോ പരിപാടിയുടെയും ഫോട്ടോസും വീഡിയോയും കുട്ടികൾ എടുത്ത ശേഷം എഡിറ്റ് ചെയ്ത് അനുയോജ്യമായ മ്യൂസിക് നൽകി ഫയൽ ആക്കി വെയ്ക്കുന്നു. സ്‌കൂൾവിക്കി അപ്‌ഡേഷൻ നടത്തുന്നതിനായി സ്‌കൂളിൽ സ്കൂൾ വിക്കി മീഡിയ വിങ് രൂപീകരിച്ചിട്ടുണ്ട്. ഇടവേളകളിലും , ഒഴിവു സമയത്തും കുട്ടികൾ ഇതിനായി സമയം കണ്ടെത്തുന്നു. സ്‌കൂൾ വിക്കി മീഡിയ വിങ്ങിൽ പത്താംതരം വിദ്യാർത്ഥികളായ അഭിനവ് കൃഷ്ണൻ, ഗൗതം ഗംഗൻ ,ഒമ്പതാം തരം വിദ്യാർത്ഥി റിഥുനന്ദ് , എട്ടാം തരാം വിദ്യാർത്ഥികളായ ആദിഷ്, ദേവദർശൻ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
സ്‌കൂൾവിക്കി അപ്‌ഡേഷൻ പരിശീലനവും കുട്ടികൾ നൽകി വരുന്നുണ്ട്. സ്‌കൂളിനു സമീപപ്രദേശത്ത് താമസിക്കുന്ന അമ്മമാർ, സ്‌കൂളിലെ അധ്യാപകേതര ജീവനക്കാർ എന്നിവർ ഉച്ചയ്ക്കുള്ള ഇടവേളകളിൽ ലാബിൽ എത്തി പരിശീലനത്തിൽ പങ്കെടുക്കാറുണ്ട് . അധ്യാപകരുടെ പിന്തുണയും കുട്ടികൾക്ക് നൽകി വരുന്നുണ്ട്
മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഫോട്ടോ എടുത്ത് സ്‌കൂൾ വിക്കിയിൽ ചേർക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ് .
മാസ്റ്റർ ട്രെയ്നർ കാദർ സർ CHSS സന്ദർശനം
കാസർഗോഡ് ജില്ലാ മാസ്റ്റർ ട്രെയ്നർ കാദർ സർ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ സന്ദർശിച്ച് ലിറ്റിൽ കൈറ്റ്സ് ടീമിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി. സബ് ജില്ലയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികളെ അദ്ദേഹം അഭിനന്ദിച്ചു
ജില്ലാ ശാസ്ത്രോത്സവം ഐ ടി മേള
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 28 പോയിന്റ് നേടിക്കൊണ്ട് സ്‍കൂൾ ജില്ലാ ചാമ്പ്യന്മാരായി. ഈ 28 പോയിന്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാദി , ഇഷാൻ ജെംഷിദ് , ദേവദർശൻ എന്നീ വിദ്യാർത്ഥികളിൽ നിന്നായിരുന്നു . ഇത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേട്ടമായി കാണുന്നു. ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികളുടെ മികവും കൂടിയപ്പോൾ കാസർഗോഡ് ജില്ലയിലെ BEST SCHOOL IN IT FAIR എന്ന നേട്ടം കൈവരിക്കാൻ സ്‌ക്കൂളിന് കഴിഞ്ഞു. . ഹയർ സെക്കന്ററി വിഭാഗത്തിലെ ഹൃഷികേശ് ഐ ടി ക്വിസിൽ ഒന്നാം സ്ഥാനവും, തേജസ്സ് ഡിജിറ്റൽ പെയിന്റിങ്ങിൽ എ ഗ്രേഡും നേടി. തുടർച്ചയായി രണ്ടാം തവണയും ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഐ ടി മേളയിൽ ചാമ്പ്യൻഷിപ്പ് നേടി 2022 ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ തന്നെയാണ് സ്‌കൂളിന് ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞത് . തുടർച്ചയായി രണ്ടാം തവണയും ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഐ ടി മേളയിൽ ചാമ്പ്യൻഷിപ്പ് നേടിയതിൽ ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ, പ്രിൻസിപ്പൽ ടോമി മാസ്റ്റർ, മാനേജർ മുഹമ്മദ് ഷെരീഫ് , പി.ടി എ പ്രസിഡന്റ് മുഹമ്മദ് ഇക്‌ബാൽ എന്നിവർ അഭിനന്ദിച്ചു.
ജില്ലാ ശാസ്‌ത്രോത്സവം വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായുള്ള കമ്പ്യൂട്ടർ ക്ലാസ്സ്
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്യത്തിൽ നടത്തി. നന്നായി ക്ലാസ് കൈകാര്യം ചെയ്യാൻ കുട്ടികൾക്ക് സാധിച്ചു. ഐ. ടി പ്രായോഗിക പരീക്ഷയ്ക്കും ആവശ്യമുള്ള കുട്ടികൾക്ക് കുട്ടികൾ മുൻകൈയെടുത്ത് ക്ലാസുകൾ നൽകി .
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സൗകര്യാർത്ഥം അവരുടെ സമയത്തും അവർക്കു സൗകര്യപ്രദമായ ക്ലാസ്സിലും വെച്ച് കമ്പ്യൂട്ടർ പരിശീലന ക്ലാസ്സുകൾ ആഴ്ചയിൽ ഒരു ദിവസം ഉച്ചയ്ക്കുള്ള ഇടവേളകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബാച്ചുകളായി നടത്തി വരുന്നു .
സംസ്ഥാന ശാസ്ത്രോത്സവം ഐ ടി മേള
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി . ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹൃഷികേശ് എം. എസ് എ ഗ്രേഡും രണ്ടാം സ്ഥാനവും നേടി .
ഐ.ടി മേള HS വിഭാഗത്തിൽ ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി നാലാം സ്ഥാനവും എ ഗ്രേഡും നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ ദേവദർശൻ സി ഗ്രേഡ് നേടി. വിജയികളെ മാനേജ്‌മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു.
സംസ്ഥാന ഐ ടി മേളയിൽ ഐ ടി ക്വിസിൽ രണ്ടാം സ്ഥാനം നേടിയ ഹൃഷികേശിന് സ്കൂൾ ഐ ടി കോർഡിനേറ്റർ പ്രമോദ് മാസ്റ്റർ ട്രോഫി നൽകുന്നു
അഭിനന്ദിച്ചു
സംസ്ഥാന ഐ ടി മേളയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിനെ കാസർഗോഡ് ജില്ലാ ഐ ടി കോർഡിനേറ്റർ ശ്രീ.റോജി ജോസഫ് അഭിനന്ദിച്ചു .. സ്കൂൾ ഐ ടി കോർഡിനേറ്റർ പ്രമോദ് മാസ്റ്റർക്ക് കാസർഗോഡ് ജില്ലാ KITE ടീം കാസർഗോഡ് KITE ഓഫീസിൽ വെച്ച് ട്രോഫി നൽകി .
സബ് ജില്ലാ കലോൽസവം
കലോത്സവ കിരീടം വീണ്ടും ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന്
ഹൈസ്‌കൂൾ വിഭാഗം കലോത്സവ കിരീടം ചട്ടഞ്ചാൽ സ്‌കൂൾ നില നിറുത്തി. മറ്റു സ്‌കൂളുകളെയെല്ലാം ബഹുദൂരം പിന്നിലാക്കി മൊത്തം 221 പോയിന്റുമായാണ് സ്‌കൂൾ ഈ അപൂർവ നേട്ടം കൈവരിച്ചത്. മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയതിനാൽ ജില്ലാ കലോത്സവത്തിലും ഈ നേട്ടം ആവർത്തിക്കാനാകുമെന്ന വിശ്വാസത്തിലാണ് മത്സരാർത്ഥികൾ. മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി ജില്ലാ കലോത്സവത്തിലേക്ക് അർഹത നേടാൻ കുട്ടികൾക്ക് കഴിഞ്ഞു .
ജില്ലാ കലോൽസവം
ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂളിന് ജില്ലയിൽ മികച്ച നേട്ടം . മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച വിജയം നേടി.
ജില്ലാ കലോൽസവത്തിൽ നിവേദിതക്ക് ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം
ലിറ്റിൽ കൈറ്റ്സ് 2023-24 ഡെപ്യൂട്ടി ലീഡർ പത്താം ക്ലാസ്സ് വിദ്യാർത്ഥി നിവേദിത ക്ക് ജില്ലയിൽ ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലെല്ലാം മികവ് പുലർത്തുന്ന നിവേദിത മികച്ച വാർത്ത വായനയിലും സമ്മാനം നേടിയിട്ടുണ്ട് . സ്‌കൂൾ കുട്ടി റേഡിയോ പരിപാടിയുടെ കോർഡിനേറ്റർ കൂടിയാണ് നിവേദിത. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെയെല്ലാം വാർത്താ റിപ്പോട്ടിങ് നടത്തി വിക്ടേഴ്‌സ് ചാനലിലേക്ക് അയക്കുന്നതും നിവേദിതയാണ് . സംസ്ഥാന കലോത്സവത്തിലും മികച്ച നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിവേദിത.
ജില്ലാ കലോൽസവത്തിൽ ഭരത നാട്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗം ജീവൻ കൃഷ്ണക്ക് രണ്ടാംസ്ഥാനം
ഭരത നാട്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗം ജീവൻ കൃഷ്ണക്ക് രണ്ടാംസ്ഥാനം എ ഗ്രേഡ് . കാസർഗോഡ് ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സ് 2021 -24 ബാച്ച് അംഗവുമായ ജീവൻ കൃഷ്ണ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലെ 2023-26 ബാച്ചിലെ രണ്ടു ബാച്ചിലെയും മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കളുടെ താൽപ്പര്യം കാരണമാണ് മുഴുവൻ കുട്ടികൾക്കും യൂണിഫോം എന്ന ലക്‌ഷ്യം കൈവരിക്കാൻ സാധിച്ചത്. യൂണിഫോം വിതരണം ഹെഡ് മാസ്റ്റർ ശ്രീ. മനോജ് കുമാർ മാസ്റ്റർ ലൈറ്റിൽകൈറ്റ്സ് ലീഡർമാരായ ആദിഷ് , ഇഷാൻ എന്നിവർക്ക് നൽകി ഉത്ഘാടനം ചെയ്തു . സ്കൂൾ ഐ ടി കോർഡിനേറ്റർ പ്രമോദ് മാസ്റ്റർ , കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ , പ്രസീന ടീച്ചർ, അർച്ചന ടീച്ചർ എന്നിവർ ബാക്കി എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു .
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്ത പരിപാടിയുടെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്കുള്ള ക്ലാസ്സ്
വിവര സാങ്കേതിക വിദ്യ വ്യാപനമായ കുതിപ്പ് തുടരുന്ന കാലഘട്ടത്തിൽ ഇന്നും വിമുഖത കാട്ടുന്ന സമൂഹത്തെ മാറ്റത്തിന്റെ അലകൾ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ KITE കാസർകോടിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ് `ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്‌കൂൾ അങ്കണത്തിൽ വെച്ച് നൽകി . KITE മാസ്റ്റർ കോർഡിനേറ്റർ ശ്രീ. മുഹമ്മദ് ഖാദർ മാസ്റ്റർ ക്ലാസ് നയിച്ചു. പി.ടി. എ വൈസ് പ്രസിഡണ്ട് ശ്രീ. രാഘവൻ വലിയ വീട്ടിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ. ടോമി.എം. ജെ ആശംസ അർപ്പിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്റർ പ്രമോദ് മാസ്റ്റർ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചുള്ള അവതരണം നടത്തി. കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ നന്ദി പറഞ്ഞു.
പരിപാടിയുടെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
2023 -24 വർഷത്തെ ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സിന്റെ 2023 -24 വർഷത്തെ ഡിജിറ്റൽ മാഗസിൻ ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട അഞ്ചാമത്തെ മാഗസിൻ ആണ് ഇത് . വിഷൻ ഗൈഡ് എന്ന ഇംഗ്ലീഷ് പദത്തിന്റെ അർഥം വരുന്ന ദൃഷ്ടി സൂചി എന്നാണ് മാഗസീനിന്റെ പേര്. ഹയർ സെക്കന്ററി അധ്യാപകൻ രതീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം സീനിയർ അധ്യാപകൻ മുരളീധരൻ മാസ്റ്റർ ആശംസ അർപ്പിച്ച് സംസാരിച്ചു . കൈറ്റ് മാസ്റ്ററും, ചീഫ് എഡിറ്ററുമായ പ്രമോദ് മാസ്റ്റർ മാഗസിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു .
ഡിജിറ്റൽ മാഗസിൻ പ്രകാശന ചടങ്ങ് കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
പ്രമോദ് മാഷിന് യാത്രയയപ്പ്
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും 25 വർഷത്തെ അധ്യാപക വൃത്തിയിൽ നിന്ന് വിരമിക്കുന്ന ഹൈസ്‌കൂൾ ഫിസിക്സ് അധ്യാപകൻ, സ്‌കൂൾ ഐ ടി കോർഡിനേറ്ററും , കൈറ്റ് മാസ്റ്ററുമായ
പ്രമോദ് മാഷിന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ യാത്രയയപ്പ് നൽകി . ഹൈസ്‌കൂൾ സയൻസ് അധ്യാപകൻ എന്നതിലുപരി സ്‌കൂൾ കരിക്കുലത്തിൽ ഇൻഫർമേഷൻ ടെക്നോളജി ഉൾപ്പെടുത്തിയ 2൦൦2 വർഷം മുതൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഐ ടി കോർഡിനേറ്ററായി പ്രവർത്തിച്ചു വരികയാണ് . ഐ ടി മേളകളിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂൾ സബ്‌ജില്ലാ തലത്തിലും , ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും നേട്ടം കൈവരിക്കുന്നതിന് പ്രമോദ് മാഷെ നേതൃത്യത്തിൽ കഴിഞ്ഞിരുന്നു . ഇക്കഴിഞ്ഞ സബ്ജില്ലാ, ജില്ലാ, സംസ്ഥാന ഐ. ടി മേളകളിലെല്ലാം ഏറ്റവും കൂടുതൽ പോയന്റ് നേടി സ്‌കൂൾ ഒന്നാം സ്ഥാനത്തെത്തിയിരുന്നു . കൂട്ടിക്കൂട്ടം , ഐ.ടി ക്ലബ്ബ് തുടങ്ങിയ KITE ന്റെ ആഭിമുഖ്യത്തി സ്‌കൂൾ തലത്തിൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളുടെയും കൺവീനർ കൂടിയായിരുന്നു പ്രമോദ് മാഷ്. 2018 -19 അധ്യയന വർഷം സ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് തുടങ്ങിയത് മുതൽ കൈറ്റ് മാസ്റ്റർ ആയി പ്രവർത്തിച്ച വരികയായിരുന്നു. ലിറ്റിൽ കൈറ്റ്സ് ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് യോഗത്തിൽ ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ ഐ. ടി. കോർഡിനേറ്റർ ശ്രീ.റോജി ജോസഫ് യാത്രയപ്പ് സമ്മേളനം ഉത്ഘാടനം ചെയ്തു. യോഗത്തിൽ സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്റർ, സീനിയർ സയൻസ് അദ്ധ്യാപിക സുജാത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ സ്വാഗതവും, കൈറ്റ് മാസ്റ്റർ ശ്രീകുമാർ മാഷ് നന്ദിയും പറഞ്ഞു. കൈറ്റ് ജില്ലാ കോർഡിനേറ്റർ റോജി സർ L .K CHSS ടീമിന്റെ സ്നേഹോപഹാരം പ്രമോദ് മാഷിന് നൽകി. പ്രമോദ് മാഷ് സ്നേഹാദരങ്ങൾക്ക് നന്ദി പറഞ്ഞു
പരിപാടിയുടെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=iEBH52r24fg