M.S.V.H.S.S & HSS Valakam

13:16, 16 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28048hm (സംവാദം | സംഭാവനകൾ) (പാഠേതര പ്രവർത്തനങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



പൗരസ്‌ത്യ സുവിശേഷ സമാജം എന്ന ആത്മീയ സംഘടനയുടെ കീഴിൽ മാർ സ്‌തേഫാനോസ്‌ സഹദയുടെ നാമത്തിൽ ഒരു യു.പി. സ്‌കൂൾ ആയി 1938 ൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. വന്ദ്യ ആർത്തുങ്കൽ ഗീവറുഗീസ്‌ കോർ എപ്പിസ്‌കോപ്പ ആയിരുന്നു ഈ സ്‌കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. ശ്രീ. ജോൺഫിലിപ്പ്‌ പുത്തൻപുരയ്‌ക്കൽ ആയിരുന്നു ആദ്യ ഹെഡ്‌മാസ്റ്റർ.

M.S.V.H.S.S & HSS Valakam
വിലാസം
വാളകം

കുന്നക്കാൽ പി.ഒ,
മൂവാറ്റുപുഴ
,
682316
,
എറണാകുളം ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ04852208629
ഇമെയിൽmsvhss28048@gmail.com
കോഡുകൾ
സ്കൂൾ കോഡ്28048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജമുന പി പ്രഭു, നിറ്റ വർഗ്ഗീസ്
പ്രധാന അദ്ധ്യാപകൻബൈജു എം വർഗീസ്
അവസാനം തിരുത്തിയത്
16-02-202428048hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1960-ൽ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെടുകയും ഷെവലിയാർ ശ്രീ. വി.എം. ഈപ്പൻ ഹെഡ്‌മാസ്റ്റർ ആയി ഇരുപത്തിനാല്‌ കൊല്ലത്തോളം സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. അദ്ദേഹത്തിനു കീഴിൽ ഈ സ്ഥാപനം കലാ കായിക വിദ്യാഭ്യാസ രംഗത്ത്‌ ഉന്നത നിലവാരം പുലർത്തിപ്പോന്നു. ആ കാലത്ത്‌ സമീപപ്രദേശങ്ങളിൽ വേറെ ഹൈസ്‌കൂൾ ഇല്ലാതിരുന്നതിനാലും പ്രശസ്‌തമായ ഒരു ബോർഡിംഗ്‌ ഹോം ഉള്ളതിനാലും കേരളത്തിന്റെ നാനാ പ്രദേശങ്ങളിൽ നിന്നും ഉള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുകയും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്‌. രണ്ടായിരാമാണ്ടിൽ ഇത്‌ ഒരു വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. അഗ്രകൾച്ചർ, കമ്പ്യൂട്ടർ ആപ്ലിക്കേഷന് എന്നീ പഠനശാഖകൾ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ ഹൈസ്‌കൂൾ വിഭാഗത്തിൽ 35 ഉം വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തിൽ 13ഉം അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാർ ഇവിടെ സേവനം അനുഷ്‌ഠിച്ചു വരുന്നു. ശ്രീമതി. നിറ്റ വർഗ്ഗീസ് പ്രിൻസിപ്പാളായും, റവ.ഫാ.വർഗ്ഗീസ് കുറ്റിപ്പുഴയിൽ സ്‌കൂൾ മാനേജരായും സേവനം അനുഷ്‌ഠിച്ചുവരുന്നു. ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിൽ 2000 മാർച്ചിലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ കുമാരി ഷെറിൻ ജോൺ എന്ന വിദ്യാർത്ഥിനിക്ക്‌ എസ്‌.റ്റി. വിഭാഗത്തിൽ ഒന്നാം റാങ്ക്‌ ലഭിക്കുകയുണ്ടായി. 2006-07 വർഷത്തിൽ മാസ്റ്റർ വിവേക്‌.എം നമ്പൂതിരിക്ക്‌ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തിൽ 5-ാം റാങ്ക്‌ ലഭിച്ചു. ഇന്ന്‌ 100% വിജയത്തിൽ എത്തിനിൽക്കുകയാണ്‌ വാളകം മാർസ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാർത്ഥികളിൽ സർഗാത്മക വാസനകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന സക്രിയമായ രചനാ ശേഷിയെ ഉയർത്താൻ സജീവമായിത്തന്നെ പ്രസ്തുത വേദി ജാഗരൂഗമാണ് . വിവിധ ക്ലബ് പ്രവർത്തനങ്ങൾ മലയാളം ,ആംഗലേയം ,ഹിന്ദി തുടങ്ങിയ ഭാഷാ ക്ലബ്ബുകളുടെ പ്രവർത്തനത്തിലൂടെ കുട്ടികളെ കലോത്സവ ത്തിന് വേണ്ടരീതിയിൽ സജ്ജമാക്കുന്നു ഒപ്പം ഭാഷാപഠനം സുഗമമാക്കുന്നു .ശാസ്ത്ര ,സാമൂഹ്യ ,ഗണിത ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര പ്രദർശനങ്ങൾ ,ദിനാചരണങ്ങൾ,ഗണിത ശില്പശാലകൾ മുതലായവ സംഘടിപ്പിക്കുന്നുണ്ട്.

മാനേജ്മെന്റ്

  • പ്രസിഡന്റ്: H G മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത
  • മാനേജർ : റവ.ഫാ തോമസ് മാളിയേക്കൽ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23
1923 - 29
1938-1940 ജെ.ഫിലിപ്പ്
1940 - 41 എ.വർക്കി
1941 - 42 അബ്ദുൾ കരീം
1942 - 43 പി.കെ.അബ്രഹാം
1943- 44 അന്നമ്മ പി.കോരത്
1944-1946 അനന്തൻ പിള്ള സി.ജി.
1946 - 47 ഫാ.സി.വി.ജോർജ്
1947-1948 അന്നമ്മ പി. കോരത്
1948 - 49 ചാക്കോ വി.തോമസ്
1950-83 വി.എം.ഈപ്പൻ
1983-87 എം.എം.ജോർജ്
1987- 89 പി.ജെ.തോമസ്
1989 - 91 വർഗീസ് മാത്യുസ്
1991 - 93 വി അലക്സാണ്ടർ
1993 - 98 അന്നമ്മ വർഗിസ്
1998 കെ പി പോൾ
1999-2001 ഏലിയാമ്മ ജോര്ജ്
2001 - 02 എൻ.കെ.ലീലാമ്മ
2002- 07 ഫാ.സി.കെ.സാജു
2007- 08 മോളീ പൗലോസ്
2008- 2011 എ.പി.സാറാമ്മ
2011-2012 വ്യാസ്ഷാ പി പി
2012 - 2013 എ സി എൽദോ
2013 - 2014 റാണി ഈപ്പൻ
2014 - 2016 അജിതകുമാരി അന്തർജ്ജനം
2016 - 2018 വ്യാസ്ഷാ പി പി
2018 -2022 റെജി പി പൗലോസ്
2022- ബൈജു എം വർഗീസ്

അദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 അബ്രഹാം ഈപ്പ്ൻ
  ഡോ.പി.പി.തോമസ്
  കെ.എം.സലിം
  കെ.സി.മത്തായി

നേട്ടങ്ങൾ

 2007 മാർച്ച് മുതൽ തുടര്ച്ചയായി 100% വിജയം നേടിവരുന്നു.

2008 മുതൽ മികച്ച ഒരു ബാന്ട് ട്റൂപ്പ് 25 കുട്ടികളുടെ സഹകരണതോടെ പ്രവർത്തിക്കുന്നു. 2006 മുതൽ തുടര്ച്ചയായി യു.പി.വി

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവർത്തനങ്ങൾ

സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.

ചിത്ര ശാല

വഴികാട്ടി

 
BEST SCHOOL AWARD 2018-19.
 
ANTI DRUG DAY.
 
 
SCOUT & GUIDES
 
REDCROSS .
 
"https://schoolwiki.in/index.php?title=M.S.V.H.S.S_%26_HSS_Valakam&oldid=2098364" എന്ന താളിൽനിന്ന് ശേഖരിച്ചത്