യു.പി.എസ്സ്.കറ്റിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.പി.എസ്സ്.കറ്റിക്കാട് | |
---|---|
വിലാസം | |
കുറ്റിക്കാട് കുറ്റിക്കാട് പി ഓ, കടയ്ക്കൽ, 691536 , കുറ്റിക്കാട് പി.ഒ. , 691536 , കൊല്ലം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | kuttikkaduups@gmail.com |
വെബ്‍സൈറ്റ് | kuttikkaduups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40238 (സമേതം) |
യുഡൈസ് കോഡ് | 32130200304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കടയ്ക്കൽ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 136 |
ആകെ വിദ്യാർത്ഥികൾ | 256 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധാദേവി എം പി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷാഫി |
അവസാനം തിരുത്തിയത് | |
15-02-2024 | Pradeepmullakkara |
ചരിത്രം
കൊല്ലം ജില്ലയിൽ ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ 'കുറ്റിക്കാട് 'എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് യു.പി.എസ്സ്.കറ്റിക്കാട് ' കുറ്റിക്കാട് എന്ന കൊച്ചുഗ്രാമത്തിൽ പഠന സൗകര്യം വളരെ കുറവായിരുന്നു .1957കാലഘട്ടത്തിൽ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോട് കൂടി ശ്രീ .എൻ ജി ഗോപാലകൃഷ്ണകുറുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് കുറ്റിക്കാട് യൂ.പി .എസ് എന്ന സരസ്വതി ക്ഷേത്രം . 1957- ൽ അപ്പർ പ്രൈമറിയായി തുടങ്ങി 1960 കാലഘട്ടമായപ്പോഴേക്കും ലോവർ പ്രൈമറി ക്ലാസ്സുകളും ആരംഭിച്ചു . 1950 കാലഘട്ടത്തിൽ കടയ്ക്കൽ പ്രദേശത്തു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന നേതാവായിരുന്ന ശ്രീ .ഗോപാലകൃഷ്ണ കുറുപ്പ് സ്കൂളിന്റെ സർവ്വതോൻമുഖമായ പുരോഗതിക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച വ്യക്തിയാണ് . 1970-80 കാലഘട്ടത്തിൽ സ്കൂളിന്റെ മികച്ച കാലഘട്ടമായിരുന്നു .അക്കാലത്തു മികച്ച സ്കൂളുകളുടെ പട്ടികയിൽ യൂ. പി എസ് കുറ്റിക്കാട് ഇടം നേടിയിരുന്നു . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
STD 1-7 വരെ 256 കുട്ടികൾ പഠിക്കുന്നുണ്ട് . സ്കൂളിൽ 17അധ്യാപകരും ഒരു ഓഫീസ് അറ്റെൻഡും ഹെഡ്മാസ്റ്ററും അടങ്ങുന്ന ഒരു നിര തന്നെ പ്രവർത്തിച്ചു വരുന്നു .സ്കൂളിന് ചുറ്റുമതിലും വിശാലമായ ഒരു പൂന്തോട്ടവും കളിസ്ഥലവും ഉണ്ട്. സ്കൂൾ മുറ്റത്ത് പാഠ്യപ്രവർത്തനങ്ങൾക്കു സഹായിക്കുന്ന വിധത്തിൽ കൂറ്റൻ ഭൂമിശാസ്ത്ര ഗ്ലോബ് സ്ഥാപിച്ചിരിക്കുന്നു .സ്കൂളിന്റെ പ്രധാന സവിശേഷതയാണു് 'സാമൂഹ്യ ശാസ്ത്ര മ്യൂസിയം ' പഴയകാല കാർഷിക ഉപകരണങ്ങളുടെയും പഴയ കാല ശേഷിപ്പുകളുടെ മാതൃകകളുടെ വലിയ ശേഖരണമാണ് ഈ മ്യൂസിയത്തിൽ ഒരുക്കി വച്ചിട്ടുള്ളത് .ഉപജില്ലയുടേയും ഡയറ്റിന്റെയും പ്രശംസ നേടിയതാണ് ഈ സാമൂഹ്യ ശാസ്ത്ര മ്യൂസിയം .കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ,കുടിവെള്ള സൗകര്യം , ഔഷധ സസ്യ തോട്ടം , കമ്പ്യൂട്ടർ ലാബ് ,പ്രൊജക്ടർ ലാബ് തുടങ്ങിയവയെല്ലാം വിദ്യാലയത്തിലുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
നേട്ടങ്ങൾ
2008 ൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ "മികവ്" മത്സരത്തിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും അംഗീകാരം നേടുകയും ചെയ്ത. SCERTസംഘടിപ്പിച്ച കുട്ടികളുടെ സിനിമ "I am Green" എന്ന മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള സിനിമ നിർമിക്കുകയും "A"ഗ്രേഡ് നേടി വിജയിക്കുകയും ചെയ്തു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൊല്ലം കുളത്തൂപ്പുഴ പാതയിൽ അഞ്ചൽ കുരിശിൻമൂട് ജംങ്ഷനിൽ നിന്നും വലത്തേയ്ക്ക് ചെങ്ങമനാട് കടയ്ക്കൽ പാതയിൽ കുറ്റിക്കാട് ജംങ്ഷന് തൊട്ട് മുൻപായി പ്രധാന പാതയുടെ വലതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.അഞ്ചൽ വയല ചരിപ്പറമ്പ് കുറ്റിക്കാട് വഴിയും,നിലമേൽ കടയ്ക്കൽ ആൽത്തറമൂട് കുറ്റിക്കാട് വഴിയും വിദ്യാലയത്തിലെത്തിച്ചേരാം.
{{#multimaps:8.852942413057734, 76.92232753969273|zoom=16}}