ഗവ. യു പി എസ് പാൽക്കുളങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ പാൽക്കുളങ്ങര എന്ന സ്ഥലത്ത് 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായി ആരംഭിച്ച ഒരു വിദ്യാലയമാണിത്.
ഗവ. യു പി എസ് പാൽക്കുളങ്ങര | |
---|---|
വിലാസം | |
ഗവണ്മെന്റ് യു. പി. എസ് പാൽക്കുളങ്ങര , , വള്ളക്കടവ്. പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 9497640320 |
ഇമെയിൽ | gupspalkulangara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43337 (സമേതം) |
യുഡൈസ് കോഡ് | 32141000105 |
വിക്കിഡാറ്റ | Q64037968 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 85 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജ എസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതിലക്ഷ്മി ജെ |
അവസാനം തിരുത്തിയത് | |
12-02-2024 | BIJIN |
ചരിത്രം
പാൽക്കുളങ്ങര വാർഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം. 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത് .നായർ തറവാടുകളും കുടിയാന്മാരായ ഊരാളി മാരും ആയിരുന്നു അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നത്. ഈ പ്രദേശം മുഴുവനും ശ്രീമൂലം തിരുനാൾ മഹാരാജാവു തിരുമനസ്സിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മ പിള്ള അവർകളുടെ ഉടമസ്ഥതയിലായിരുന്നു. അവരാണ് പാൽകുളങ്ങര യിലെ കാരാളി പ്രദേശത്ത് ഒരു ആശാൻ പള്ളിക്കൂടം സ്ഥാപിച്ചത്. അതിനാൽ ഇതിന് കാരാളി പള്ളിക്കൂടം എന്ന വിളിപ്പേരും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒരു വിദ്യാലയത്തിന് ആവശ്യമായ വളരെ മെച്ചപ്പെട്ടതും ആകർഷകവുമായ ഭൗതിക സാഹചര്യം ആണ് ഈ സ്കൂളിൽ നിലവിലുള്ളത്. കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ എപ്പോഴും ഞങ്ങൾ പരിശ്രമിക്കുന്നു.
- കമ്പ്യൂട്ടർ ലാബ്
തിരുവനന്തപുരം കോർപ്പറേഷന്റെ യും കൈ റ്റിന്റെ യും സഹായത്തോടെ എല്ലാ ആധുനിക സൗകര്യങ്ങളോടെയും കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. 15ൽ കൂടുതൽ കമ്പ്യൂട്ടറുകൾ, വലിയ ടിവി, പ്രൊജക്ടർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് സൗകര്യപ്രദമായി ഇരുന്ന് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതിനും ആധുനിക പഠന രീതിയിൽ പഠനം സാധ്യമാക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നു.
- ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്
പഠനം പ്രവർത്തനത്തിലൂടെ എന്ന ആശയം പൂർണമായും ഉൾക്കൊണ്ടുകൊണ്ട് പരീക്ഷണങ്ങൾ നടത്തുന്നതിനും പ്രവർത്തിച്ചു പഠിക്കുന്നതിനും ആവശ്യമായ എല്ലാ ഉപകരണങ്ങളും കൂടിയ ആധുനിക ലാബ് ഈ സ്കൂളിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്താൻ ഇത് സഹായിക്കുന്നു.
- ഗണിതലാബ്
കുട്ടികൾക്ക് ഗണിത പഠനത്തിൽ താൽപര്യം ഉണ്ടാക്കുന്നതിനും ഗണിത തോടുള്ള ഭയം അകറ്റി പ്രവർത്തനത്തിലൂടെ അടിസ്ഥാന ഗണിതാശയങ്ങൾ മുതൽ കുട്ടികളിൽ ഉറപ്പിക്കുന്നതിനുള്ള ഗണിത ഉപകരണങ്ങൾ ലാബിൽ വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു. ഇതുവഴി മികച്ച രീതിയിലുള്ള ഗണിതപഠനം സാധ്യമാകുന്നു.
- ലൈബ്രറി വിഷയ അടിസ്ഥാനത്തിലും മേഖലാ അടിസ്ഥാനത്തിലും ആയിരക്കണക്കിന് പുസ്തകങ്ങളുമായി വളരെ വിശാലമായ ലൈബ്രറി ഈ വിദ്യാലയത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ്. എല്ലാ നിലവാരത്തിലുമുള്ള കുട്ടികൾക്കും വായിക്കുന്നതിനും ആസ്വദിക്കുന്നതിനും ഉള്ള പുസ്തകങ്ങൾ ഇവിടെ ഉണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും അവരുടെ താൽപര്യത്തിന് അനുസരിച്ചുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ട്.ക്ലാസ്സ് ലൈബ്രറികളും പ്രവർത്തിക്കുന്നു. വായനയിൽ താൽപര്യം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും സ്കൂൾ അധികൃതർ പരിശ്രമിക്കുന്നു.
- ഇൻഡോർ സ്റ്റേഡിയം
സ്കൂളിൽ മുൻവശത്തും പുറകിലത്തെ കെട്ടിടത്തിന് മുകളിലായും രണ്ട് ഇൻഡോർ സ്റ്റേഡിയങ്ങൾ ഇവിടെ ഉണ്ട്. വളരെ സുരക്ഷിതമായി ഒരുക്കിയിരിക്കുന്ന ഇവിടെ കുട്ടികൾക്ക് വ്യത്യസ്ത തരത്തിലുള്ള ഗെയിമുകളിൽ ഏർപ്പെടുന്നതിനും പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനും കഴിയുന്നു.
- ഓപ്പൺ ഓഡിറ്റോറിയം
പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതിനും കുട്ടികളുടെ അന ക്കാദമിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിനും സ്കൂളിന്റെ വലതുവശത്തായി സ്ഥിതിചെയ്യുന്ന ഓപ്പൺ ഓഡിറ്റോറിയം പ്രയോജനപ്പെടുന്നു.
- അടുക്കള - ഊണുമുറി
പാചകം ചെയ്യുന്നതിനായി അടുക്കളയിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. മിക്സി ഗ്രൈൻഡർ ഗ്യാസ് അടുപ്പ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും അടുക്കളയിൽ ഉണ്ട്. കുട്ടികൾക്കെല്ലാം സൗകര്യപ്രദമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഊണുമുറിയിൽ ഒരുക്കിയിരിക്കുന്നു. എപ്പോഴും ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടങ്ങളാണ് അടുക്കളയും ഊണു മുറിയും എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ ഏറ്റവും വൃത്തിയായി സൂക്ഷിക്കാൻ പരിശ്രമിക്കുന്നു.
- ടോയ്ലറ്റ് യൂറിനൽ
കുട്ടികളുടെ എണ്ണത്തിൽ അനുസരിച്ചുള്ള ടോയ്ലറ്റ് യൂറിനൽ സൗകര്യം ഇവിടെയുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പണിതിരിക്കുന്ന ഈ ശുചിമുറികൾ വളരെ വൃത്തിയായി സൂക്ഷിക്കാൻ എപ്പോഴും ശ്രദ്ധിക്കുന്നു.
- വാട്ടർ ഫൗണ്ടൻ
കുട്ടികളുടെ ഒഴിവുവേളകൾ ആനന്ദദായക വും ഉല്ലാസ പ്രദവും ആക്കുന്നതിനായി സ്കൂളിന്റെ ഇടതുവശത്തായി ഒരുക്കിയിരിക്കുന്ന വാട്ടർ ഫൗണ്ടൻ വളരെ മനോഹരമായ കാഴ്ചയാണ്. മറ്റു സ്കൂളിൽ കാണാൻ കഴിയാത്ത ഈ സംരംഭം എല്ലാവരുടെയും പ്രശംസക്ക് കാരണമാകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച അന്തരീക്ഷം മാതൃകാപരമാണ് ..
- വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളിൽ കലാപരമായും സാഹിത്യ പരമായും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി നമ്മുടെ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.കുട്ടികളുടെ സർഗാത്മകശേഷി വികസിപ്പിക്കുന്നതിനുവേണ്ടി ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ചുള്ള മത്സരഇനങ്ങൾ ഓരോ വർഷവും സംഘടിപ്പിക്കുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സ്ക്രീനിംഗ് നടത്തി ഉപജില്ലാതലത്തിലും ജില്ലാതലത്തിലും കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.
- ക്ലാസ് മാഗസിൻ
പ്രവേശനോത്സവം മുതലുള്ള ഓരോ പ്രവർത്തനങ്ങളും ക്ലാസ് ടീച്ചർ ഇൻറെ നേതൃത്വത്തിൽ ക്രോഡീകരിക്കുന്നു.ഓരോ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ഓരോ കുട്ടികളുടെയും സൃഷ്ടികൾ ശേഖരിച്ച ഓരോ പതിപ്പുകളാക്കി മാറ്റുന്നു.വർഷാവസാനം ഇവയിൽ മികച്ച സൃഷ്ടികൾ തെരഞ്ഞെടുത്ത ക്ലാസ് മാഗസിൻ തയാറാക്കുന്നു..
ക്ലബ്ബ് പ്രവർത്തനങ്ങൾ
- പരിസ്ഥിതിക്ലബ്ബ്
വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതി ക്ലബ്ബ് ആണ് നമ്മുടെ സ്കൂളിലുള്ളത്.എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുകയും അതിനോടനുബന്ധിച്ച് സർക്കാർ വിതരണം ചെയ്യാനായി നൽകുന്ന വൃക്ഷത്തൈകൾ ഓരോ കുട്ടികൾക്കും നൽകി അവർ പരിപാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നു. മാതൃഭൂമി സീഡ് നൽകുന്ന പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് നൽകുകയും അവർ അത് അനക്ക് അവരുടെ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുകയും അങ്ങനെ കുട്ടികൾ കൃഷിയോടുള്ള ആഭിമുഖ്യം വളർത്താൻ അമിത ഉപകരിക്കുന്നു.വളരെ മനോഹരമായ ഒരു ജൈവവൈവിധ്യ പാർക്ക് നമ്മുടെ സ്കൂളിൽ ഉണ്ട് .ഇതിൻറെ ഭാഗമായുള്ള ജൈവവൈവിധ്യരജിസ്റ്ററും സൂക്ഷിക്കുന്നുണ്ട് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളാകുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
- ഗണിതശാസ്ത്ര ക്ലബ്ബ്
കുട്ടികളിൽ ഗണിതശാസ്ത്രത്തിൽ അഭിരുചി വളർത്തുന്നതിന് ഗണിതശാസ്ത്ര ക്ലബ്ബ് ഉപകരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ഗണിത വിജയം പരിപാടിയുടെ ഭാഗമായി സ്കൂൾ തലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളാകുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.ഇതിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വരെ ഉപജില്ലാതലത്തിൽ മത്സരിക്കുകയും കരസ്ഥമാക്കുകയും ചെയ്തു.
- ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
കുട്ടികളുടെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങൾ നടത്തുകയും ഇതുവഴി കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുവാനും ശാസ്ത്ര ക്ലബ്ബുകൾ ഉപകരിക്കുന്നു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്രരചന തയാറാക്കുകയും യു.ആർ.സി തലത്തിൽ ഒന്നാം സ്ഥാനവും ഉപജില്ലാതലത്തിൽ രണ്ടാം സ്‌ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര അഭിരുചി വളർത്തുന്നതിനായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും പരീക്ഷണങ്ങളിൽ ഏർപ്പെടുകയും വിജയികളാകുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
- ഗാന്ധിദർശൻ
നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ഇതുമായി ബന്ധപ്പെട്ട് ഗാന്ധിജയന്തിദിനത്തിൽ ഗാന്ധിക്വിസ് സംഘടിപ്പിക്കുകയും വിജയികളാകുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.കൂടാതെ ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ ഗാന്ധി പതിപ്പ് തയ്യാറാക്കുകയും ചെയ്തു.ഗാന്ധിദർശന്റെ ഭാഗമായി സേവനവാരവും സംഘടിപ്പിച്ചു. സ്വദേശി ഉത്പന്നങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നൽകിയ ക്ലാസുകളും ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് നൽകിയ ബോധവൽക്കരണ ക്ലാസുകളും കുട്ടികൾക്ക് ഏറെ പ്രയോജനപ്പെട്ടു.ഗാന്ധിദർശൻ സംഘടിപ്പിക്കുന്ന സോപ്പ്, ഹാൻഡ് വാസ് ,ലോഷൻ മുതലായ ഉൽപ്പന്നങ്ങളുടെ നിർമാണ പരിശീലന പരിപാടിയിൽ online - ആയി നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്നുണ്ട്.
- ദിനാചരണങ്ങൾ
ഓരോ മാസവും ദിനാചരണങ്ങളും മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിവരുന്നു.ഇതുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും ഉപന്യാസരചനയും പ്രസംഗമത്സരങ്ങളും സംഘടിപ്പിക്കുകയും വിജയികളാകുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പതിപ്പുകൾ തയാറാക്കുകയും ചെയ്യുന്നു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുവേണ്ടി ലൈബ്രറി പുസ്തകങ്ങൾ നൽകുകയും ആനുകാലിക സംഭവങ്ങൾ കുട്ടികളിലേയ്ക്കെത്തിക്കുന്നതിനുവേണ്ടി ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ സ്കൂൾ അസംബ്ലിയിൽ വായിക്കുകയും ചെയ്യുന്നു.
- സ്പോർട്സ് ക്ലബ്ബ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ക്ലബ്ബ് സ്കൂളിൽ നിലവിലുണ്ട്. കുട്ടികൾക്ക് ആവശ്യമായ നിലവാരമുള്ള എല്ലാ കായിക ഉപകരണങ്ങളും ഇവിടെ ലഭ്യമാണ് ..
- നേർക്കാഴ്ച
മാനേജ്മെന്റ്
- വിദ്യാഭ്യാസവകുപ്പ്
മുൻ സാരഥികൾ
2022 | PRESENT | ||
2 | സുദർശന ബാബു | 2020 | 2020 |
---|---|---|---|
3 | അനിൽകുമാർ | 2010 | 2020 |
4 | വത്സലകുമാരി | ||
5 | ജഗദംബാൾ | ||
6 | സുഭദ്ര | ||
പ്രശംസ
വഴികാട്ടി
- പടിഞ്ഞാറേക്കോട്ട നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചെമ്പകശ്ശേരി കഴിഞ്ഞു ആദ്യത്തെ വളവു കഴിഞ്ഞു വലതു വശം.
{{#multimaps: 8.4865288,76.9337465| zoom=18 }}