ഗവ. യു പി എസ് പാൽക്കുളങ്ങര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25
  • ക്ലാസ് മാഗസിൻ

പ്രവേശനോത്സവം മുതലുള്ള ഓരോ പ്രവർത്തനങ്ങളും ക്ലാസ് ടീച്ചർ ഇൻറെ നേതൃത്വത്തിൽ ക്രോഡീകരിക്കുന്നു.ഓരോ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ഓരോ കുട്ടികളുടെയും സൃഷ്ടികൾ ശേഖരിച്ച ഓരോ പതിപ്പുകളാക്കി മാറ്റുന്നു.വർഷാവസാനം ഇവയിൽ മികച്ച സൃഷ്ടികൾ തെരഞ്ഞെടുത്ത ക്ലാസ് മാഗസിൻ തയാറാക്കുന്നു..

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • പരിസ്ഥിതിക്ലബ്ബ്

വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതി ക്ലബ്ബ് ആണ് നമ്മുടെ സ്കൂളിലുള്ളത്.എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുകയും അതിനോടനുബന്ധിച്ച് സർക്കാർ വിതരണം ചെയ്യാനായി നൽകുന്ന വൃക്ഷത്തൈകൾ ഓരോ കുട്ടികൾക്കും നൽകി അവർ പരിപാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നു. മാതൃഭൂമി സീഡ് നൽകുന്ന പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് നൽകുകയും അവർ അത് അനക്ക് അവരുടെ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുകയും അങ്ങനെ കുട്ടികൾ കൃഷിയോടുള്ള ആഭിമുഖ്യം വളർത്താൻ അമിത ഉപകരിക്കുന്നു.വളരെ മനോഹരമായ ഒരു ജൈവവൈവിധ്യ പാർക്ക് നമ്മുടെ സ്കൂളിൽ ഉണ്ട് .ഇതിൻറെ ഭാഗമായുള്ള ജൈവവൈവിധ്യരജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്  പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളാകുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

  • ഗണിതശാസ്ത്ര ക്ലബ്ബ്

കുട്ടികളിൽ ഗണിതശാസ്ത്രത്തിൽ അഭിരുചി വളർത്തുന്നതിന് ഗണിതശാസ്ത്ര ക്ലബ്ബ് ഉപകരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ഗണിത വിജയം പരിപാടിയുടെ ഭാഗമായി സ്കൂൾ തലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളാകുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.ഇതിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വരെ ഉപജില്ലാതലത്തിൽ മത്സരിക്കുകയും കരസ്ഥമാക്കുകയും ചെയ്തു.

  • ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്ബ്

കുട്ടികളുടെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങൾ നടത്തുകയും ഇതുവഴി കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുവാനും ശാസ്ത്ര ക്ലബ്ബുകൾ ഉപകരിക്കുന്നു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്രരചന തയാറാക്കുകയും യു.ആർ.സി തലത്തിൽ ഒന്നാം സ്ഥാനവും ഉപജില്ലാതലത്തിൽ   രണ്ടാം സ്‌ഥാനവും  കരസ്ഥമാക്കിയിട്ടുണ്ട്. ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര അഭിരുചി വളർത്തുന്നതിനായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും പരീക്ഷണങ്ങളിൽ ഏർപ്പെടുകയും വിജയികളാകുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

  • ഗാന്ധിദർശൻ

നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ഇതുമായി ബന്ധപ്പെട്ട് ഗാന്ധിജയന്തിദിനത്തിൽ ഗാന്ധിക്വിസ് സംഘടിപ്പിക്കുകയും വിജയികളാകുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.കൂടാതെ ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ ഗാന്ധി പതിപ്പ് തയ്യാറാക്കുകയും ചെയ്തു.ഗാന്ധിദർശന്റെ ഭാഗമായി സേവനവാരവും സംഘടിപ്പിച്ചു. സ്വദേശി ഉത്പന്നങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നൽകിയ ക്ലാസുകളും ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് നൽകിയ ബോധവൽക്കരണ ക്ലാസുകളും കുട്ടികൾക്ക് ഏറെ പ്രയോജനപ്പെട്ടു.ഗാന്ധിദർശൻ സംഘടിപ്പിക്കുന്ന സോപ്പ്, ഹാൻഡ് വാസ് ,ലോഷൻ മുതലായ ഉൽപ്പന്നങ്ങളുടെ നിർമാണ പരിശീലന പരിപാടിയിൽ online - ആയി നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്നുണ്ട്.

  • ദിനാചരണങ്ങൾ

ഓരോ മാസവും ദിനാചരണങ്ങളും മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിവരുന്നു.ഇതുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും ഉപന്യാസരചനയും പ്രസംഗമത്സരങ്ങളും സംഘടിപ്പിക്കുകയും വിജയികളാകുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പതിപ്പുകൾ തയാറാക്കുകയും ചെയ്യുന്നു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുവേണ്ടി ലൈബ്രറി പുസ്തകങ്ങൾ നൽകുകയും ആനുകാലിക സംഭവങ്ങൾ കുട്ടികളിലേയ്ക്കെത്തിക്കുന്നതിനുവേണ്ടി ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ സ്കൂൾ അസംബ്ലിയിൽ വായിക്കുകയും ചെയ്യുന്നു.

  • സ്പോർട്സ് ക്ലബ്ബ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ക്ലബ്ബ് സ്കൂളിൽ നിലവിലുണ്ട്. കുട്ടികൾക്ക് ആവശ്യമായ നിലവാരമുള്ള എല്ലാ കായിക ഉപകരണങ്ങളും ഇവിടെ ലഭ്യമാണ് ..
  • നേർക്കാഴ്ച