ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സ്‌ഥാപിതമായി.
ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം | |
---|---|
വിലാസം | |
ഗവ. എൽ. പി. എസ്. അയിങ്കാമം , പാറശ്ശാല പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1957 |
വിവരങ്ങൾ | |
ഫോൺ | 8547038668 |
ഇമെയിൽ | 44502ayinkamam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44502 (സമേതം) |
യുഡൈസ് കോഡ് | 32140900308 |
വിക്കിഡാറ്റ | Q64035355 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലാലി.P |
പി.ടി.എ. പ്രസിഡണ്ട് | ലിജു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിബിജ |
അവസാനം തിരുത്തിയത് | |
18-12-2023 | 44502ayinkamamglps |
ചരിത്രം
കേരളത്തിന്റെ തെക്കേ അറ്റത്തു പ്രശസ്തമായ ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന ഈ സ്കൂൾ ഒരു ഭാഷാ ന്യൂനപക്ഷ സ്കൂൾകൂടി ആണ്.
ഭൗതികസൗകരൃങ്ങൾ
ഒറ്റ നിലയിലുള്ള രണ്ടു കെട്ടിടങ്ങളും ഓടിട്ട ഒരു കെട്ടിടവും ഉൾപ്പെടെ മൂന്നു കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് സ്കൂൾ. ഓഫീസ് മുറി, ഒരു സ്മാർട്ക്ലാസ്സ്, മൂന്നു ഡിജിറ്റൽ ക്ലാസ്സ് എന്നിവ ഉൾപ്പെടെ 8 ക്ലാസ്സ്മുറികളുണ്ട്.സ്റ്റോർ റൂം, അടുക്കള, ഡൈനിങ്ങ് ഹാൾ എന്നിവയും ഉണ്ട്. ശുദ്ധമായ വെള്ള സൗകര്യം ഉണ്ട്. കുഴൽക്കിണറിൽ നിന്നുമാണ് വെള്ളസൗകര്യം ഒരുക്കിയിട്ടുള്ളത്. മനോഹരമായ ചിൽഡ്രൻസ് പാർക്കും ജൈവ വൈവിധ്യ പാർക്കും ഉണ്ട്. കുട്ടികളുടെ പഠനത്തിന് സഹായിക്കുന്ന നല്ല ചുറ്റുപാടാണ്.
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
മികവുകൾ
2015-2016 ലെ പാറശാല പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള സമ്മാനത്തിന് അർഹമായി. ആരോഗ്യവും കൃഷിയും എന്ന തനതു പ്രവർത്തനം ചെയ്തു മികവുത്സവത്തിൽ അവതരിപ്പിച്ചതിനാണ് സമ്മാനത്തിന് അർഹമായത്
2022-23 അധ്യയന വർഷത്തിൽ പാറശ്ശാല ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ശാസ്ത്രവിഭാത്തിൽ എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി ഓവർ ഓൾ ചാംപ്യൻഷിപ് ട്രോഫി കരസ്ഥമാക്കി.പാറശ്ശാല ഉപജില്ലാ കലോത്സവത്തിൽ ഗവ.എൽ പി വിഭാഗത്തിൽ പോയിന്റ് നിലവാരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .മാത്രമല്ല തമിഴ് പ്രസംഗത്തിൽ ഒന്നാം സ്ഥാനത്തിനു അർഹമായി
ദിനാചരണങ്ങൾ
2023-24.
പ്രവേശനോത്സവം
2023-24. അധ്യയന വർഷത്തെ പാറശ്ശാല പഞ്ചായത്തുതല പ്രവേശനോത്സവം വളരെ വിപുലമായി ആഘോഷിച്ചു .പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി മഞ്ജുസ്മിത ഉത്ഘാടനകര്മം നിർവഹിച്ചു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വീണ ,ബ്ലോക്ക് പഞ്ചായത്തു മെമ്പർ ശ്രീമതി വിനുതകുമാരി വൈസ് പ്രസിഡന്റ് ശ്രീ ബിജു ,പി ടി എ പ്രസിഡന്റ് ശ്രീ ലിജു പി എന്നിവർ പങ്കെടുത്ത ഉത്ഘാടന സമ്മേളനത്തിൽ അയിൻകാമം വാർഡ് മെമ്പർ ശ്രീമതി മഹിളാകുമാരി സ്വാഗതവും ഹെഡ് മിസ്ട്രസ് ശ്രീമതി ലാലി പി നന്ദിയും രേഖപ്പെടുത്തി .നവാഗതരെ സ്കൂൾ ലോഗോ പ്രിന്റ് ചെയ്ത ബലൂണ് നൽകി സ്വീകരിച്ചു .അക്ഷരത്തൊപ്പി അണിയിച്ചു .അക്ഷരദീപം തെളിയിച്ചു .പഠനോപകരണം വിതരണം ചെയ്തു .ലഡ്ഡുവും പാൽപ്പായസവും നൽകി .പ്രവേശനോത്സവ ഗാനം കേൾപ്പിച്ചു .ഇതോടൊപ്പം പാറശ്ശാല പഞ്ചായത്തിന്റെ പ്രഭാതഭക്ഷണ വിതരണത്തിന്റെ ഉത്ഘാടനവും പാറശ്ശാല ഗ്രാമപഞ്ചായത്തു പ്രസിഡന്റ് നടത്തുകയുണ്ടായി .
ലോക പരിസ്ഥിതി ദിനം
ജൂൺ 5. തിങ്കളാഴ്ച ലോകപരിസ്ഥിതിദിനം ആചരിച്ചു .പ്രത്യേക അസംബ്ലി ,പരിസ്ഥിതിദിന പ്രതിജ്ഞ ,ക്വിസ് ,പോസ്റ്റർ ,പ്ലക്കാർഡ് നിർമാണം ,വൃക്ഷതൈ നടീൽ ,വൃക്ഷതൈ വിതരണം ,പരിസ്ഥിതിദിനഗാനാലാപനം എന്നി പ്രവർത്തനങ്ങൾ നടത്തി .കുട്ടികൾ വീടുകളിൽ വൃക്ഷതൈ നടുകയും വളർച്ചാഘട്ടങ്ങൾ നിരീക്ഷിചു രേഖപ്പെടുത്തലുകൾ ആരംഭിക്കുകയും ചെയ്തു .
അദ്ധ്യാപകർ
ലാലി പി. പ്രഥമാധ്യാപിക
ജയചന്ദ്രകുമാർ. ടി (പി. ഡി. ടീച്ചർ തമിഴ് )
രാജൻ. ജെ. വി. (പി. ഡി. ടീച്ചർ തമിഴ് )
ഓമന. എം. (പി. ഡി. ടീച്ചർ. മലയാളം )
രാജാംബിക. എ. (പി. ഡി. ടീച്ചർ. മലയാളം )
രാജു. എൻ. (എൽ പി എസ് എ തമിഴ് )
മാർവിൻ. പി. (പി. ഡി. ടീച്ചർ തമിഴ് )
ഷീനാരാജ്. ഡി. പി. (എൽ പി എസ് എ മലയാളം )
ദിനാചരണങ്ങൾ
പ്രവേശനോത്സവം
കോവിഡ് 19 എന്ന മഹാമാരിക്ക് ശേഷം പ്രത്യാശയോടെ കുട്ടികൾ സ്കൂളിൽ പ്രവേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവേശനോത്സവം നടത്തി. കുട്ടികൾക്ക് ഗ്രാജുവേഷൻ തൊപ്പി വച്ചുകൊടുത്തും മധുരം നൽകിയും സ്വീകരിച്ചു. വായന വസന്തം പുസ്തകങ്ങൾ നൽകി വാർഡ് മെമ്പർ ഉൽഘാടനം ചെയ്തു.
വായനാദിനം
ഈ വർഷത്തെ വായനാദിനാചരണം ഓണ്ലൈനിലൂടെ ആയിരുന്നു. ഓൺലൈൻ അസംബ്ലി, ക്വിസ്, വായനകുറിപ്പ് അവതരണം, പി. എൻ. പണിക്കരെ അറിയാൻ, അദ്ദേഹത്തിന്റെ ജീവചരിത്രകുറിപ്പ് എന്നിവ ഉൾപ്പെടുത്തി. എല്ലാ കുട്ടികളുടെയും വീട്ടിൽ കൂട്ടുകൂടാൻ കുഞ്ഞു ലൈബ്രറി തയ്യാറാക്കി. വായനയെ പ്രോത്സാഹിപ്പിച്ചു.
പരിസ്ഥിതി ദിനം
ഈ കൊല്ലത്തെ പരിസ്ഥിദിനാചരണം ഓൺലൈനിലൂടെ ആചരിച്ചു. എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ വൃക്ഷതൈ നട്ടു. ക്വിസ് മത്സരം നടത്തി. പരിസ്ഥിതി സംരക്ഷണ പോസ്റ്റർ തയ്യാറാക്കി.
സ്വാതന്ത്യദിനം
ഓൺലൈൻ അസംബ്ലി, ക്വിസ്, സ്വാതന്ത്ര്യ സമര പോരാളികളുടെ ജീവചരിത്രകുറിപ്പ്, ചുമർപത്രിക, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി. ചന്ദ്രദിനം
ക്വിസ്, പതിപ്പ്, ചുമർപത്രിക തയ്യാറാക്കൽ എന്നി പ്രവർത്തനങ്ങൾ നടത്തി.
കേരളപ്പിറവി ദിനം
ക്വിസ്, പതിപ്പ്, കേരളഗാനാലാപനം എന്നി പ്രവർത്തനങ്ങൾ നടത്തി.
ശിശുദിനം
ക്വിസ്, നെഹ്‌റു തൊപ്പി നിർമാണം, നെഹ്രുവിന്റെ ജീവചരിത്രകുറിപ്പ് തയ്യാറാക്കൽ, നെഹ്രുവേഷം തുടങ്ങിയവ നടത്തി. റിപ്പബ്ലിക് ദിനം പതാക ഉയർത്തി. ദേശഭക്തിഗാനം ആലപിച്ചു. ക്വിസ്, പതിപ്പുനിർമാണം എന്നിവ നടത്തി.
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:|width=800px|zoom=12}} <കളിയിക്കാവിള യിൽ നിന്നും 2 കിലോമീറ്റർ തെക്കോട്ടു നാഗർകോവിൽ റൂട്ടിൽ N H റോഡിലൂടെ യാത്ര ചെയ്തു പാടന്തലുമൂട് എത്തി അവിടെ നിന്നും വലതു വശം താഴോട്ട് ഇറങ്ങി ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ