ജി എൽ പി എസ് പുല്ലൂറ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
ജി എൽ പി എസ് പുല്ലൂറ്റ് | |
---|---|
വിലാസം | |
പുല്ലൂറ്റ് പുല്ലൂറ്റ് , പുല്ലൂറ്റ് പി.ഒ. , 680663 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0480 2800603 |
ഇമെയിൽ | glpspullut@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23411 (സമേതം) |
യുഡൈസ് കോഡ് | 32070602304 |
വിക്കിഡാറ്റ | Q64091157 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 132 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ട്രീസാബിജി പി.ഡി. |
പി.ടി.എ. പ്രസിഡണ്ട് | ജാസ്മിൻ താഹ |
എം.പി.ടി.എ. പ്രസിഡണ്ട് | ജാസ്മിൻ താഹ |
അവസാനം തിരുത്തിയത് | |
29-11-2023 | 23411 |
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്‌കൂൾ പുല്ലൂറ്റ് .
ചരിത്രം
തൃശ്ശൂർ ജില്ലയിൽ പുല്ലൂറ്റ് വില്ലേജിൽ 1911 ൽ ആരംഭിച്ച ഈ വിദ്യാലയം കൊടുങ്ങല്ലൂർ തൃശ്ശൂർ റോഡിൻെറ കിഴക്കുവശത്തായി 44 സെൻറ് സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് കൊടുങ്ങല്ലൂർ നഗരത്തിൽ നിന്നും ഏകദേശം 3 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം. ഈ വിദ്യാലയത്തിൻെറ ആരംഭവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്, കൊല്ലംപറമ്പിൽ കൃഷ്ണൻ, നെടുംപറമ്പിൽ കുമാരൻ എന്നിവർ പോസ്റ്റ് ഓഫീസ് ചുമതലക്കാരനായ സായ്പിൻെറ സഹായത്താൽ ആരംഭിച്ചതാണ് ഈ സ്കൂളെന്നും ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തിൻെറ ഉടമയായിരുന്ന കുന്നത്ത് നാരായണമേനോൻ പണികഴിപ്പിച്ചതാണെന്നും അത് പിന്നീട് സർക്കാർ ഏറ്റെടുത്തതാണെന്നും പറയപ്പെടുന്നുണ്ട്. തുടക്കത്തിൽ ഓലമേഞ്ഞ കെട്ടിടവും, തുടർന്ന് 1935 ൽ ആസ്ബറ്റോസ് ഷീറ്റ് മേയുകയും ചെയ്തതായി രേഖകളിൽ നിന്നും അറിയാം. ഓരോ ക്ലാസും 3 ഡിവിഷനാണ് ഉണ്ടായിരുന്നത് ക്രമേണെ 6 എണ്ണമായി വർധിച്ചു. മലയാളം, കണക്ക്, ചരിത്രം എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ ചിത്രരചന, തുന്നൽ എന്നിവയ്ക്ക് പ്രത്യേക അധ്യാപകരുണ്ടായിരുന്നു.
ആശാന്മാർ സവർണരുടെ മക്കളെ 'നിലത്തെഴുത്ത്' പഠിപ്പിച്ചിരുന്ന ഒരു കാലഘട്ടം പുല്ലൂറ്റ് പ്രദേശത്തിന് ഉണ്ടായിരുന്നു 1905-മാണ്ടിൽ ഇന്നാട്ടിലെ ബഹുമാന്യരായ കുറെ വ്യക്തികളുടെ ശ്രമഫലമായി ഇവിടെ കൃഷ്ണവിലാസം സ്‌കൂൾ പ്രവർത്തിച്ചിരുന്നു. പിന്നീട് 1911 ൽ ഇത് സർക്കാർ വിദ്യാലയമായി മാറി. അന്ന് ഇതിന്റെ പേര് പുല്ലൂറ്റ് സർക്കാർ പാഠശാല എന്നായിരുന്നു പിന്നീട് 1930ൽ മലയാളം സ്‌കൂൾ പുല്ലൂറ്റ് എന്നും 1950 ൽ പ്രൈമറി സ്‌കൂൾ പുല്ലൂറ്റ് എന്നും പിന്നീട് 1961 ൽ ഗവ എൽ പി എസ് പുല്ലൂറ്റ് എന്ന പേരും നിലവിൽ വന്നു.
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് മുറികൾ
- ലൈബ്രറി സൗകര്യം
- ജൈവവൈവിധ്യ ഉദ്യാനം
- കമ്പ്യൂട്ടർ ലാബ്
- കിഡ്സ് പാർക്ക്
- വാഹനസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാകായിക പരിശീലനം
- ചരിത്രപഠനത്തിന് ഷിംഗ് ലിപട്ടണം ആർട്ട് ഗ്യാലറി
- വിനോദത്തിന് കിഡ്സ് പാർക്ക്
- എൽ.എസ്.എസ്. പരിശീലനം
- ജൈവവൈവിധ്യ ഉദ്യാനം
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം
- കുട്ടീസ് റേഡിയോ
- You-tube ചാനൽ കൂടുതൽ വിവരങ്ങൾ
- വിദ്യാലയം പ്രതിഭകളോടൊപ്പം - പ്രാദേശീക പ്രതിഭകളെ ആദരിക്കൽ
- പൊതുസ്ഥലങ്ങളിലും,അംഗൻവാടികൾ കേന്ദ്രീകരിച്ചും കോർണർ PTA കൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | അലികുഞ്ഞി PK | 1966-67 |
2 | ജനാർദ്ദനൻ MK | 1969-70 |
3 | വിജി രവീന്ദ്രനാഥൻ | 1973-84 |
4 | കെ.എ.അബ്ദുൽ റഹ്മാൻ | 1984-86 |
5 | T.ഗോപാലൻകുട്ടി മേനോൻ | 1986-90 |
6 | ആഗ്നസ് കെ ജെ | 1991-93 |
7 | അബ്ദുൾ റഹ്മാൻ | 1994-96 |
8 | KCറീത്ത | 1996-98 |
9 | TPസരോജിനി | 1998-2000 |
10 | PSബേബി | 2000-2005 |
11 | KMസുബൈദ | 2005-2007 |
12 | ഉഷ KC | 2007-2014 |
13 | ബീന KP | 2015-2018 |
14 | ബോബൻ CP | 2018-2019 |
15 | പ്രമീള എം.ജി | 2019-2023 |
16 | ലൈല കെ.പി. | 2023-2023 |
17 | ട്രീസാബിജി പി.ഡി. | 2023- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത കവി സച്ചിദാനന്ദൻ,
പ്രശസ്ത എഴുത്തുകാരൻ വി.ടി നന്ദകുമാറിന്റെ ഭാര്യയും എഴുത്തുകാരിയുമായ ശ്രീമതി.ലളിത നന്ദകുമാർ,
ശ്രീ.കെ വേണു,
അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ.
നേട്ടങ്ങൾ .അവാർഡുകൾ.
LSS പരീക്ഷയിൽ ഉന്നത വിജയം.,ഉപജില്ലാ ശാസ്ത്ര ,ഗണിതശാസ്ത്ര പവർത്തിപരിചയ മേളകളിൽ ഉന്നത വിജയം.
ഉപജില്ലാ കലാ, കായിക മേളകളിൽ ഉന്നത വിജയം. ഗ്രീൻ പ്രോട്ടോകോൾ, ഹരിത വിദ്യാലയം ,ഉയർന്ന ഗ്രേഡ്
വഴികാട്ടി
- തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (33 കിലോമീറ്റർ)
- തീരദേശപാതയിലെ കൊടുങ്ങല്ലൂർ ബസ്റ്റാന്റിൽ നിന്നും കൊടുങ്ങല്ലൂർ തൃശൂർ സ്റ്റേറ്റ് ഹൈവേയിൽ 3 കിലോമീറ്റർ
- നാഷണൽ ഹൈവെ 17ൽ കൊടുങ്ങല്ലൂർ ബസ്റ്റാന്റിൽ നിന്നും തൃശൂർ സ്റ്റേറ്റ് ഹൈവേയിൽ മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.245989, 76.206681|zoom=18}}