എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം
വിലാസം
നീലീശ്വരം

എസ്.എൻ.ഡി. പി .എച്ച്.എസ്. എസ് നീലീശ്വരം
,
നീലീശ്വരം പി.ഒ.
,
683574
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഫോൺ8281772260
ഇമെയിൽsndphsnlm@gmail.com sndphssnlm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25037 (സമേതം)
എച്ച് എസ് എസ് കോഡ്7207
യുഡൈസ് കോഡ്32080201001
വിക്കിഡാറ്റQ99485853
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംമലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ391
പെൺകുട്ടികൾ288
ആകെ വിദ്യാർത്ഥികൾ679
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ118
പെൺകുട്ടികൾ122
ആകെ വിദ്യാർത്ഥികൾ240
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനിഷ പി രാജൻ
പ്രധാന അദ്ധ്യാപകൻവി.സി.സന്തോഷ് കുമാർ
പി.ടി.എ. പ്രസിഡണ്ട്ജോയ് ആവോക്കാരൻ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു നൈജു
അവസാനം തിരുത്തിയത്
20-06-2023Sndphsneeleeswaram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്‌ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 1954ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌.സർവ്വതോന്മുഖമായവ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഇംഗ്ളീഷ് മീഡിയവുമുണ്ട് . കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവർത്തനം കാഴ്ചവയ്കുന്നത്.

1954 ൽ 57 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം. 80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേർന്നതായിരുന്നു സ്കൂൾ കെട്ടിടം. 1966 ൽ ഇത് ഹൈസ്കൂളായി ഉതൃയർത്തപ്പെട്ടു. 1980 കാലഘട്ടത്തിൽ 39 ഡിവിഷനുകളിലായി 1800 ൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 21 ഡിവിഷനുകളിലായി 735 വിദ്യർത്ഥികളും 31 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്. എയ്ഡഡ് സ്കൂളിനു പുറമേ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ ശ്രീമാൻ കെ.ജയദേവൻ അവർകളും ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.ഗണപതിഅയ്യർ അവർകളുമായിരുന്നു.

സ്‌കൂൾ സ്ഥാപിച്ച വർഷം 1954 .മാനേജ്‌മെന്റ്‌ എസ്‌.എൻ.ഡി.പി. ശാഖായോഗം ന: 862 .

മാനേജർ അഡ്വ. സിന്ധു സുരേഷ്  

ഹെഡ്മാസ്റ്റർ ശ്രീ.വി.സി.സന്തോഷ്കുമാർ.

സ്‌കൂളിന്റെ സ്ഥാനം കാലടിയിൽ നിന്നും നാല്‌ കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ നീലീശ്വരം ഈറ്റക്കടവിൽ .

.

സ്‌കൂളിലെ സൗകര്യങ്ങൾ

വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്‌, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ്‌ ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂൾബസ്‌ സർവ്വീസ്‌, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്‌, ലിറ്റിൽ കെെറ്റ്സ് റ്റി ക്ലബ്ബ്‌, വിവിധ ക്ലബ്ബ്‌ പ്രവർത്തനങ്ങൾ

  • റീഡിംഗ് റൂം കുട്ടികൾക്ക് ആവശ്യമായ ബാല പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, മാഗസിനുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്
  • ലൈബ്രറി 8000 ത്തിലധികം പുസ്തകങ്ങൾ, പി.ടി.എ നിയമിച്ചിരിക്കുന്ന ലൈബ്രേറിയൻ, ലൈബ്രേറിക്കായി ആഴ്ചയിൽ ഒരു പിരീഡ്.
  • സയൻസ് ലാബ് പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമ്ക്കിയിട്ടുണ്ട്. ബയോളജിക്കായി ധാരാളം സ്പെസിമനുകൾ ശേഖരിച്ചിരിക്കുന്നു. ലാബിൽ ക്ളാസു നടത്തുന്നതിനുള്ള സൗകര്യമുണ്ട്.
  • കംപ്യൂട്ടർ ലാബ് 14 കംപ്യട്ടർ, 2 ലാപ്ടോപ്പ്, 2 ഡി.എൽ.പി പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീ.അരുൺകുമാർ പി റ്റി SITC യായും. സജിന കെ എസ് jsitc യായും പ്രവർത്തിച്ച് വരുന്നു.
  • എൻ സി സി അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ സുജാൽ കെ എസിന്റ നേതൃത്തത്തിൽ 100 കേഡറ്റുകളുള്ള എൻ സി സി പ്രവർത്തിച്ചുവരുന്നു .
  • സ്റ്റുഡൻസ് പോലീസ് 2012ഓഗസ്റ്റ് 2 നാണു SPC (STUDENT POLICE CADET ) നമ്മുടെ വിദ്യാലയയത്തിൽ ആരംഭിച്ചത് ,അന്നത്തെ MLA ശ്രീ ജോസ് തെറ്റയിൽ ആണ് spc പദ്ധതിയുടെ ഉദ്ഘടനം നടത്തിയത്.എട്ടാം ക്ലാസ്സിലെ 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും എഴുത്തു പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലൂടെയാണ് spc യിലേക്ക് പ്രവേശനം ലഭിക്കുന്നത് .8 ,9 ക്ലാസ്സുകളിലായി രണ്ടു വർഷത്തെ പരിശീലനമാണ് എസ് പി സി യിൽ ഉള്ളത്.ഗവൺമെൻറ് ഫണ്ടിന്റെ സഹായത്തോടെ കാക്കി ,പി ടി യൂണിഫോം ,റിഫ്രഷ്മെന്റ് കുട്ടികൾക്ക് സൗജന്യമായി നൽകുന്നു. അഖിൽ കെ എ CPO ആയും ബിജി ജോസഫ് ACPO ആയും SPC unit പ്രവർത്തിച്ച് വരുന്നു. ആഴ്ചയിൽ രണ്ടു ദിവസം പരേഡ്, പി ടി  പരീശീലനം ,ഓണം, ക്രിസ്മസ് ,സമ്മർ തുടങ്ങീ അവധിക്കാല ക്യാമ്പുകൾ ,ജില്ലാതല ,സ്റ്റേറ്റ് തല ക്യാമ്പുകൾ ,പ്രകൃതി പഠന ക്യാമ്പ് ,ഫീൽഡ് ട്രിപ്പ് ,ഇൻഡോർ ക്ലാസുകൾ  എന്നിവയിൽ പങ്കെടുക്കുന്നതിനുള്ള അവസരങ്ങൾ ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു .
  • ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്‌ 2018-19 അദ്ധ്യയന വർഷത്തിൽ 9 ആം ക്ലാസ്സിലെ 32 കുട്ടികളെ ഉൾപ്പെടുത്തി ശ്രീമതി.അബിളിഓമനക്കുട്ടൻ , ശ്രീമതി.മഞ്ജു രാജൻ എന്നിവരുടെ നേത്യത്ത്വത്തിൽ ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്‌ പ്രവർത്തനം ആരംഭിച്ചു.

സ്‌കൂളിന്റെ നേട്ടങ്ങൾ

  • 60 രാഷ്‌ട്രപതി അവാർഡുകൾ
  • 126 രാജ്യപുരസ്‌കാർഅവാർഡ്‌ ജേതാക്കൾ
  • പുകയിലവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക്‌ റീജിയണൽ കാൻസർ അസോസിയേഷന്റെ എക്‌സലൻസ്‌ അവാർഡ്‌ തുടർച്ചയായി നാല്‌ വർഷം
  • കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട്‌ ട്രൂപ്പുകളിൽ ഒന്ന്‌
  • മികച്ച സ്‌കൗട്ട്‌ മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ്‌ അവാർഡും, മികച്ച പത്ത്‌ വർഷത്തെ ലോങ്ങ്‌ സർവ്വീസ്‌ അവാർഡും സ്‌കൗട്ട്‌ മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക്‌

ഇപ്പോഴത്തെ മാനേജർ

അഡ്വ. സിന്ധു സുരേഷ്  

മുൻമാനേജർമാർ

പേര്
1 ജി.നാരായണൻ
2 പി.കെ.ബാലകൃഷ്ണൻ
3 കെ.സലിംകുമാർ
4 അഡ്വ.വി.വി.സിദ്ധാർത്ഥൻ
5 അഡ്വ.ജി.ജവഹർ
6 കെ.എൻ.ചന്ദ്രൻ
7 എസ്.കെ.ദിവ്യൻ
8 ശ്രീ.കെ.ജി.വിശ്വംഭരൻ
9 ശ്രീ.പി.ജി.സുരേഷ്
10 ശ്രീ.വി.എസ്.സുബിൻ കുമാർ

ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ

വി.സി.സന്തോഷ്കുമാർ

 





മുൻ ഹെഡ്മാസ്റ്റർമാർ

പേര്
1 ശ്രീ.ആർ.ഗണപതി അയ്യർ
2 ശ്രീ.എം.എസ്.രവീന്ദ്രൻ
3 ശ്രീ.സി.കെ.സുഗതൻ
4 ശ്രീ.കെ.ജേക്കബ്ബ്
5 ശ്രീ.വി.വി.പരമേശ്വരൻ
6 ശ്രീ.എ.പി.ജേക്കബ്ബ്
7 ശ്രീ.എ.വി.പൗലോസ്
8 ശ്രീമതി.ഇ.യു.സതി
9 ശ്രീമതി.പി.ജി.വനജാക്ഷി
10 ശ്രീമതി.എം.ഇന്ദിരാഭായിയമ്മ
11 ശ്രീമതി.വി എൻ കോമളവല്ലി
12 ശ്രീ. എൻ.ഡി.ചന്ദബോസ്
13 ശ്രീ. ആർ.ഗോപി

ഇപ്പോഴത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ

ശ്രീമതി നിഷ പി രാജൻ

 





മുൻ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾമാർ

ശ്രീ. എൻ.ഡി.ചന്ദബോസ്

ശ്രീ ആർ ഗോപി

നേട്ടങ്ങൾ

സ്കൗട്ട് & ഗൈഡ്സ് ഞങ്ങളുടെ വിദ്യാലയത്തിന്റെ അഭിമാനം

ഭാരത് സ്കൗട്ട് & ഗൈഡ്സ് ന്റെ പരമോന്നത അവാർഡ് പ്രൈം മിനിസ്റ്റേഴ്സ് ഷീല്ഡ്, സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൗട്ട് മാസ്റ്റർക്കുള്ള ചാണ്ഡപിള്ളകുര്യാക്കോസ് അവാർഡ്, പുകയിലവിരുദ്ദ ബോധവൽക്കരണപ്രവർത്തനങ്ങൾക്ക് റീ‌ജിയണൽകാൻസർ അസോസിയേഷൻ തിരുവനന്തപുരത്തിൻറെ എക്സലൻസ് അവാർഡ് 2004 മുതൽ തുടർച്ചയായി, എൺപതോളം സ്കൗട്സ് & ഗൈഡ്സ് ന് രാഷ്ട്രപതിയുടെ അവാർഡ്, ഏകദേശം അത്രയും കുട്ടികൾക്ക് തന്നെ രാജ്യപുപസ്കാർ അവാർഡുകൾ....2009 ലെ പ്രൈമിനിസ്റ്റേഴ്സ് ഷീൽഡ് ലഭിച്ചു. 2004 ന് ശേഷം കേരളത്തിന് ആദ്യമായി.

നീലീശ്വരം എസ്.എൻ.ഡി.പി ഹൈസ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം

സംസ്ഥാനത്ത് ഏറ്റവും മികച്ച മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ നടത്തിയ സ്കൂളിനുള്ള വിശിഷ്ട ഹരിതവിദ്യാലയം പുരസ്കാരത്തിന് ഞങ്ങളുടെ സ്കൂൾ അർഹമായി. ഒരുലക്ഷംരൂപയും പ്രശംസിപത്രവുമാണ് സമ്മാനം. വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തോടെ പരിസ്ഥിതി പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും നടത്തിയ മികച്ച പ്രവർത്തന ങ്ങളാണ് നീലീശ്വരം സ്‌കൂളിനെ മുന്നിലെത്തിച്ചത്. ടെൻ - എ-യുടെ തമ്പകവുമായാണ്‌ ടെൻ - ഡി - യുടെ ആര്യവേപ്പിൻെറ മത്സരം. നയൻ - സി -യുടെ നെല്ലിക്കൊപ്പം എയ്‌ററ്‌ - ഇ - യുടെ ചെമ്പകവും വളർന്നു കഴിഞ്ഞു. നട്ടു നനച്ചു വളർത്തിയ വാഴത്തോട്ടം കുലച്ചു കായിട്ടതിൻെറ സന്തോഷത്തിലാണ്‌ എയ്‌ററ്‌ - ബി . ഇത്‌ കുട്ടികളുടെ കൃഷിപാഠം. മലയാററൂരിനടുത്ത നീലീശ്വരത്തെ എസ്‌.എൻ.ഡി.പി ഹൈസ്‌ക്കൂളിലേക്കു ചെന്നാൽ സിലബസിലില്ലാത്ത ഈ പ്രാക്ടിക്കൽ കാണാം. പ്രകൃതിയെ മറക്കുന്ന തലമുറയ്‌ക്ക്‌ നീലീശ്വരത്തെ കുട്ടികളുടെ മറുപടി. ഇവിടത്തെ മണ്ണിൽ മാത്രമല്ല മനസ്സുകളിലും പച്ചപ്പു വിരിക്കുകയാണ്‌ ഈ വിശിഷ്‌ട ഹരിത വിദ്യാലയം.സ്‌കൂൾ വിദ്യാർഥികളിൽ പരിസ്ഥിതി സ്‌നേഹം വളർത്തുന്നതിന്‌ മാതൃഭൂമിയും ലേബർ ഇന്ത്യയും ചേർന്ന്‌ ആലുവയിലെ പരിസ്ഥിതി സംരക്ഷണ സംഘത്തിൻെറ സാങ്കേതിക സഹകരണത്തോടെ സംഘടിപ്പിച്ച ' സീഡ്‌ ' പദ്ധതിയുടെ സംസ്ഥാനതല ഒന്നാം സ്ഥാനമാണ്‌ നീലീശ്വരം എസ്‌.എൻ.ഡി.പി ഹൈസ്‌കൂളിനെത്തേടിയെത്തിയത്‌. പ്രകൃതി സംരക്ഷണത്തിൻെറ മഹദ്‌ സന്ദേശം സ്‌കൂളിന്റെ മതിൽക്കെട്ടുകൾക്കുമപ്പുറത്ത്‌ ഒരു നാടാകെ പ്രചരിപ്പിക്കുന്ന പ്രയത്‌നത്തിന്‌ അർഹിക്കുന്ന അംഗീകാരം കൂടിയാണിത്‌.26 ഡിവിഷനുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ.1954 ൽ സ്ഥാപിതമായ നീലീശ്വരം എസ്‌.എൻ.ഡി.പി ഹൈസ്‌കൂളിന്‌ വളർച്ചയുടെ 56 മത് വർഷത്തിൽ നാടിനാകെ മാതൃകയാകാൻ കഴിഞ്ഞതിലുള്ള അഭിമാനമുണ്ട്‌. സീഡ്‌ പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ പ്രകൃതി സംരക്ഷണ സന്നദ്ധരായ നൂറോളം വിദ്യാർഥികളെയാണ്‌ നേച്ചർ ക്ലബ്ബിലേക്കു ചേർത്തത്‌. ഇവരായിരുന്നു പോയ ഒരു വർഷം മലയാററൂർ-നീലീശ്വരം പഞ്ചായത്തിൽ സ്‌ക്കൂൾ നേതൃത്വം നൽകിയ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചതും. കോ-ഓഡിനേറററായ സയൻസ്‌ അധ്യാപകൻ ആർ.ഗോപി, പ്രധാനാധ്യാപിക വി.എൻ.കോമളവല്ലി എന്നിവർ മാർഗനിർദേശങ്ങളുമായി ഒപ്പം നിന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പത്തു പ്രായോഗിക പ്രവൃത്തികളും നടപ്പാക്കുന്നതിൽ നീലീശ്വരം സ്‌ക്കൂൾ വിജയിച്ചു. സ്‌ക്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കൊപ്പം നാട്ടിലും സി.എഫ്‌.എൽ ലാമ്പ്‌ വിതരണം നടത്തുക വഴി പ്രസരിപ്പിക്കാനായത്‌ വൈദ്യുതി സംരക്ഷണത്തിന്റെ വലിയ പാഠം. ആവശ്യം കഴിഞ്ഞ്‌ വൈദ്യുതി ലൈററ്‌ അണയ്‌ക്കാൻ പറഞ്ഞാൽ ആദ്യമൊക്കെ ഗൗനിക്കാതിരുന്ന അച്ഛൻ പോലും ഇപ്പോൾ കൃത്യമായി സ്വിച്ചോഫാക്കാൻ പഠിച്ചു.. സ്വന്തം വീട്ടിലെ അനുഭവം വിവരിച്ചത്‌ നേച്ചർ ക്ലബ്ബ്‌ സെക്രട്ടറി ആതിര.എ.എസ്‌.പഞ്ചായത്തിലെ മാലിന്യക്കൂമ്പാരമായിരുന്ന കൊററമം തോട്‌ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്ലാസ്‌ററിക്‌ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കി.നീർത്തട സംരക്ഷണം ആദ്യ ഘട്ടത്തിൽ മാറി നിന്നു കണ്ട നാട്ടുകാർ പിന്നീട്‌ വെള്ളവും പഴങ്ങളും നൽകിയാണു സഹകരിച്ചത്‌. വൃക്ഷ-വനവത്‌ക്കരണത്തിന്റെ ഭാഗമായി സ്‌കൂളിലൊരുക്കിയ ഔഷധോദ്യാനത്തിൽ 128 തരം പച്ചമരുന്നുചെടികൾ നിറഞ്ഞു. പച്ചക്കറിത്തോട്ടത്തിൽ നിന്നു പറിച്ചെടുത്തവ കൊണ്ട്‌ ഉച്ചക്കഞ്ഞി വിതരണം ഗംഭീരമായി. പൂന്തോട്ടത്തിൽ ചെത്തിയും ചെമ്പരത്തിയും നന്ത്യാർവട്ടവും മുതൽ താമര വരെ വിരിഞ്ഞു നിന്നു.തീരുന്നില്ല. നീലീശ്വരത്തെ പ്രകൃതി വിശേഷങ്ങൾ. മുണ്ടങ്ങാമററത്തെ നെൽപ്പാടത്ത്‌ വിത്തുവിത മുതൽ കൊയ്‌ത്തു വരെ കുട്ടികൾ കൂടെ നിന്നു. സ്‌കൂളിന്‌ 5 കി.മീ. ചുററളവിലുള്ള വൃക്ഷങ്ങളുടെ സെൻസസും പൂർത്തിയാക്കി. നീലീശ്വരം ജംഗ്‌ഷൻ ശുചീകരണത്തിന്‌ സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ സാനിറേറഷൻ പുരസ്‌ക്കാരവും കിട്ടി. ജലം അമൂല്യമാണെന്ന മുദ്രാവാക്യവുമായി പെരിയാറിലേക്കു നടത്തിയ ജലജാഥകളുമൊരുപാടാണ്‌.കാട്ടുതീ നിയന്ത്രിക്കാനുള്ള ഫയർ ബെൽററിന്റെ നിർമാണ രീതികൾ മനസ്സിലാക്കാനായിരുന്നു ഒരു പഠനയാത്ര. ഇന്ന്‌ ഭൂമി നേരിടുന്ന പ്രശ്‌നങ്ങൾക്കെല്ലാം കാരണം പ്രകൃതി നശീകരണമാണ്‌. ഭൂമിയാണു ദൈവം എന്ന തിരിച്ചറിവ്‌ ഞങ്ങൾക്കുണ്ടാക്കിത്തന്നത്‌ സീഡ്‌ പ്രവർത്തനങ്ങളാണ്‌... നീലീശ്വരം സ്‌കൂളിലെ എട്ടാം ക്ലാസ്സുകാരൻ കിരൺ.ടി.ബാബുവിൻെറ വാക്കുകൾ സാക്ഷ്യം. ഇവിടെ , ഒരു നാടിനാകെ നന്മയുടെ വെളിച്ചമാവുകയാണ്‌ സീഡ്‌.

സ്‌കൂളിന്റെ നേട്ടങ്ങൾ

  • 45 രാഷ്‌ട്രപതി അവാർഡുകൾ
  • 25 രാജ്യപുരസ്‌കാർഅവാർഡ്‌ ജേതാക്കൾ
  • പുകയിലവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക്‌ റീജിയണൽ കാൻസർ അസോസിയേഷന്റെ എക്‌സലൻസ്‌ അവാർഡ്‌ തുടർച്ചയായി നാല്‌ വർഷം
  • കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട്‌ ട്രൂപ്പുകളിൽ ഒന്ന്‌
  • മികച്ച സ്‌കൗട്ട്‌ മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ്‌ അവാർഡും, മികച്ച പത്ത്‌ വർഷത്തെ ലോങ്ങ്‌ സർവ്വീസ്‌ അവാർഡും സ്‌കൗട്ട്‌ മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക്‌
  • 2013 ൽ മാതൃഭൂമി പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 'സീഡ്' മത്സരത്തിൽ 'വിശിഷ്ഠഹരിതവിദ്യാലയപുരസ്കാരം' ലഭിച്ചു
         

സ്‌കൂളിലെ സൗകര്യങ്ങൾ

വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്‌, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ്‌ ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂൾബസ്‌ സർവ്വീസ്‌, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്‌, ലിറ്റിൽ കെെറ്റ്സ് റ്റി ക്ലബ്ബ്‌, വിവിധ ക്ലബ്ബ്‌ പ്രവർത്തനങ്ങൾ

എസ്.എസ്.എൽ.സി. വിജയശതമാനം


വർഷം റിസൾട്ട്
2023 100%
2022 100%
2021 100%
2020 100%
2019 100%
2018 100%
2017 100%
2016 100%
2015 100%
2014 100%
2013 100%
2012 100%
2011 98.5%

2013 ലെ എസ്.എസ്.എൽ.സി ബാച്ചുകൾ

     

ഞങ്ങളുടെ എസ്.എസ്.എൽ.സി ബാച്ചുകൾ



Image:sslc1.jpg|sslc batch Image:sslc2.jpg|sslc batch </gallery>

Image:sslc12.jpg|sslc batch </gallery>

2011 ലെ എസ്.എസ്.എൽ.സി ബാച്ച്

മറ്റു പ്രവർത്തനങ്ങൾ

ജലസംരക്ഷണപ്രവർത്തനങ്ങൾ, റോഡ് ബസ്റ്റാൻഡ്, റെയിൽവേ സ്റ്റഷൻ എന്നിവിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾ, മദ്യപാനം മയക്കമരുന്ന് എന്നിവക്കെതിരായ ബോധവൽക്കരണപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, പഠനയാത്രകൾ. ബോധവല്കരണറാലികൾ, റോഡ്സുരക്ഷാ പദ്ധതികൾ.

യാത്രാസൗകര്യം

2 സ്കൾബസ്സുകൾ സർവ്വീസ് നടത്തുന്നു, ലൈൻ ബസ്സുകളിലും കുട്ടികൾ എത്തിച്ചേരുന്നു. കാലടിയിൽ നിന്നും 4 കി.മീ. മലയാറ്റൂർ റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഞങ്ങളുടെ സ്ററാഫ്

പേര് വിഷയം
1 എസ്.പി.സ്മില്ലി മലയാളം
2 യു.കെ.ഉഷ
3 രേഖരാജ് ഇംഗ്ലീഷ്
4 സ്മിത ചന്ദ്രൻ
5 അജീന കെ എ ഹിന്ദി
6 ശ്യാമ സുമേഷ്
7 പി.ജി.ദിവ്യ ഫിസിക്കൽസയൻസ്
8 മഞ്ജുരാജൻ
9 ആതിര
10 പി ടി അരുൺകുമാർ നാച്ചുറൽസയൻസ്
11 രാഖിദാസ്
12 നിഷ രവി സോഷ്യൽസയൻസ്
13 റീജ റ്റി എസ്
14 അനില മാത്ത്മാറ്റിക്സ്
15 അമ്പിളി ഓമനക്കുട്ടൻ
16 പ്രീത.ആർ
17 വി.എസ്.ബിന്ദു. യു.പി.സ്കൂൾ അസിസ്റ്റൻഡ്സ്
18 എം.ആർ.സിന്ധു.
19 കെ.എസ്.സുജാൽ.
20 ബിൻസ.ബി.
21 ജിബി കുര്യക്കോസ്.
22 ശ്രീജ ശ്രീധരൻ.
23 പി.എ.ഷീജ.
24 ബിജി ജോസഫ് .
25 സീമ.
26 അഞ്ജലി.സി.ബോസ്
27 മിഷ കെ പ്രഭ സംസ്കൃതം
28 ഗീതു പി കുമാർ മ്യുസിക്
29 അഖിൽ കെ എ ഫിസിക്കൽ എഡ്യൂക്കേഷൻ

ഞങ്ങളുടെ ഓഫീസ് സ്റ്റാഫ്

കെ.ജി.അനീഷ്കുമാർ, സനൂപ് വി ജി, അഖിൽ മോഹൻ,റെജിമോൻ

ഞങ്ങളുടെ പൂർവ്വ അദ്ധ്യാപകർ


ക്ര.ന. പേര് വിലാസം വർഷം
1 അമ്മിണി.എം.പി. ചേരംപറംബ്ബൻ,മങ്കഴി,ചേരാനല്ലൂർ
2 ഭാർഗ്ഗവി.ടി.,വലയോളിപ്പറബിൽ.മൂക്കന്നൂർ.പി.ഒ.
3 ഭാർഗ്ഗവി.ടി.,വലയോളിപ്പറബിൽ.മൂക്കന്നൂർ.പി.ഒ.
4 ഗംഗാധരൻ എ.എ. ​​​​ഐക്കുളത്ത്, നീലീശ്വരം
5 ഗോപാലൻ.കെ.എ. കല്ലിടുംബിൽ, മേക്കപ്പാല, അരവാപ്പാറ
6 ഗോപാലൻ..ഒ.വി. ഓലിക്ക, മേക്കാലടി, കാലടി
7 ഗോപി.വി.കെ. വിരുത്ത്‍കണ്ടത്തിൽ,
8 ഇന്ദിര.കെ. രത്നവലാസ്, ആശ്രമം റോഡ്, കാലടി
9 ഇന്ദിരാഭായ് അമ്മ.എം. ശരണ്യ, മാണിക്കമംഗലം, കാലടി
10 ജേക്കബ്ബ്.കെ. കോയിക്കൽ, പൊയ്ക്കാട്ടുശ്ശേരി, ചെങ്ങമനാട്
11 സതിയമ്മ.കെ.ജി.കല്ലിടുംബിൽ, മേക്കപ്പാല, അരുവപ്പാറ
12 ജേക്കമ്പ്.എ.പി. അരീക്കൽ, അംങ്കമാലി
13 ജോസഫ്.കെ.എ. കൊല്ലംകുടി, നീലീശ്വരം.
14 ജോസഫ്.എം.സി. മണവാളൻ, നടുവട്ടം,നീലീശ്വരം.
15 ലക്ഷ്മികട്ടി.ടി.എസ്. ചിയ്യാടി, നീലീശ്വരം.
16 ലളിത.എൻ.എസ്. തൂമ്പായിൽ, പാറപ്പുറം, കാഞ്ഞൂർ.
17 ലളിതാമണി.കെ.കെ. അറക്കളംകുടി, ഓണംപിള്ളി, ഇടവൂർ.
18 ലീല.സി. ശാന്തിഭവനം, നീലീശ്വരം.
19 ലീലഭായ്.കെ. മുത്താന, വർക്കല, തിരുവനന്തപുരം.
20 മല്ലിക.സി.വി. മൂവ്വാറ്റിൽ,നായത്തോട്. അംങ്കമാലി.
21 മല്ലിക.എ. പുൽപ്ര, മഞ്ഞപ്ര.
22 മത്തായി.പി.വി. പടക്കക്കുടി, കൂവ്വപ്പടി.
23 നളിനി.എം.കെ. വെള്ളായ്കൊടത്ത്, ശാന്തിപുരം.നീലീശ്വരം.
24 പാപ്പച്ചൻ.എം.എ. മണവാളൻ, നടുവട്ടം, നീലീശ്വരം.
25 പരമേശ്വരൻ നായർ.എസ്. ഷാജിഭവൻ,തൈക്കാട്ടുശ്ശേരി, ചേർത്തല.
26 പരമേശ്വരൻ.വി.വി. വലിയോളിപ്പറംമ്പിൽ,മൂക്കന്നൂർ.
27 പോൾ.പി.വി. പാലാട്ടി, കറുകുറ്റി.
28 പൗലോസ്.എ.വി. അറക്കപ്പറംമ്പിൽ, നെടുംതള്ളിൽ, മഞ്ഞപ്ര.
29 പൗലോസ്.ടി.ഒ. തോട്ടത്തിൽ,കൈപ്പട്ടൂർ, മാണിക്കമംഗലം.
30 പ്രഭ.കെ.കെ. കരിംപനക്കൽ, നീലീശ്വരം.
31 രത്നാഭായ്.കെ. കപ്രക്കാട്ട്, ഓണംപിള്ളി, ഇടവൂർ.
32 റോസമ്മ.ഒ. അരീക്കൽ. അംങ്കമാലി.
33 സഹദേവൻ.സി.വി. ചെറുപുള്ളി, മഞ്ഞപ്ര.
34 സരോജിനി.കെ.എ. കല്ലുംകൂട്ടത്തിൽ, കാഞ്ഞൂർ.
35 ശാരദ.എം. ജയനിവാസ്, കാഞ്ഞൂർ
36 ശ്രീധരൻപിള്ളൈ.പി.എൻ. പുന്നേലിൽ, കാലടി.
37 ശ്രീധരൻ.എസ്. ദീപഭവൻ. മുത്താന, വർക്കല,തിരുവനന്തപുരം.
38 സുബ്രമണ്യൻ.എം.എൻ. മംങ്ങാടത്ത്, നീലീശ്വരം.
39 സുമതി.വി.എ. നങ്ങേലിൽ,നീലീശ്വരം.
40 സ്വാമിനാഥൻ.ടി.വി. തോപ്പിൽപറംമ്പിൽ, മേക്കാലടി, കാലടി.
41 തങ്കമണി.എ. കൃഷ്ണപ്രിയ, കളപ്പത്തിൽ, കാഞ്ഞൂർ.
42 വല്ലഭൻനമ്പൂതിരിപ്പാട്.ടി.ആർ. തെക്കിനയേടത്ത് മന, പിരാരൂർ, മറ്റൂർ.
43 വർഗ്ഗീസ്.പി.ഒ. പുത്തേൻകുടി, ചേരാനല്ലൂർ
44 വിജയൻ.വി. വാഴയിൽ, കാരിക്കോട്, ഒക്കൽ.
45 റവ.ഫാദർ.പൗലോസ്.എ.ഇ. അറക്കപ്പറംമ്പിൽ, മഞ്ഞപ്ര.
46 രാമകൃഷ്ണൻ.എ.കെ. അയ്യനാട്ടു, കിങ്ങിണിമറ്റം, കോലഞ്ചേരി
47 സത്യൻ.പി.ജി. പഴയേടത്ത്, മാണിക്കമംഗലം.
48 സുകുമാരൻ.കെ.ഐ. കരണത്ത്,പന്തല്ലൂർ,നെല്ലായ്,തൃശ്ശൂർ
49 സുലോചന.എം.ആർ. ചുങ്കത്ത്, ചെറുവാളൂർ, കൊരട്ടി.
50 സുശീല.എ.കെ. ഇന്ദീവരം, നീലീശ്വരം.
51 ഉഷ.ഒ.എൻ. കരിംപനക്കൽ, നീലീശ്വരം.
52 വനജാക്ഷി.പി.ജി. തട്ടാരുപരമ്പിൽ, കൊറ്റമം, നീലീശ്വരം.
53 വനജ.പി.ജി. കൊല്ലമ്മാക്കുടി, നീലീശ്വരം.
54 ടി.കെ. ബാബു
55 പി.പി.ചെറിയാൻ,
56 ടി.എസ്.സരസമ്മ.അറക്കപ്പടി
57 എൻ.ടി.നളിനി,
58 പി.എൻ.ഹസീനകുമാരി,
59 കെ, വി കോമളവല്ലി
60 ഒ.എൻ ഷീല
61 പി.സുലോചന
62 ശ്രീ. എൻ.ഡി.ചന്ദബോസ്,
63 കെ.ജി.അജിത,
64 കെ.വി,ഷെെല


സ്കൂൾ ഡയറി

പ്രാർത്ഥനാ ഗാനം


അക്ഷരരൂപിണി കലാഭഗവതി

ഭാവയാമി തവപാദം

ജ്ഞാനവിജ്ഞാനത്തിൻ അനുഗ്രഹമേകുവാൻ

കാരുണ്യം ചൊരിയൂ ദേവി

കലയുടെ നൂപുരനാദമുയർന്നിടും

സരസ്വതീമന്ദിരത്തിൽ

അക്ഷരമലരുകൾ അർച്ചിക്കും ഞങ്ങളെ

വിദ്യയാലനുഗ്രഹിക്കൂ, ദേവി....

അന്ധത മാറ്റി മിഴിതുറപ്പിക്കുവാൻ

അന്ധവിശ്വാസങ്ങൾ അകറ്റാൻ

ശാസ്ത്രചൈതന്യത്തിൻ കിരണാവവലിയാൽ

ഞങ്ങളെ അനുഗ്രഹിക്കൂ, ദേവീ.....

സ്കൂൾ നിയമങ്ങൾ


1. സ്കൂൾ സമയം രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ ആയിരിക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇത് 9.30 മുതൽ 4.30 വരെ ആയിരിക്കും.

2. ഫസ്റ്റ് ബെല്ലടിക്കുബ്ബോൾ എല്ലാ കുട്ടികളും അവരവരുടെ ക്ലാസ്സിൽ കയറിയിരിക്കേണ്ടതാണ്

3. എല്ലാ കുട്ടികളും ക്ലാസ്സിൽ കൃത്യസമയത്ത് ഹാജരാകണം.

4. അസംബ്ലിയുള്ള ദിവസങ്ങളിൽ ഫസ്റ്റ് ബെല്ലടിക്കുബ്ബോൾ എല്ലാകുട്ടികളും നിരനിരയായി അച്ചടക്കത്തോടെ ഓഫീസിനു മുൻപിലുള്ള ഗ്രൗണ്ടിൽ

എത്തണ്ടതും അസംബ്ലി കഴിഞ്ഞാൽ ഉടൻ ലൈനായിത്തന്നെ തിരികെ പോകേണ്ടതുമാണ്. എല്ലാകുട്ടികളും അസംബ്ലിയിൽ പങ്കെടുക്കേണ്ടതാണ്.

5. അസംബ്ലി ഇല്ലാത്ത ദിവസങ്ങളിൽ തേഡ് ബെല്ലടിക്കുബ്ബോൾ എല്ലാകുട്ടികളും എഴുന്നേൽക്കേണ്ടതും, പ്രാർത്ഥനക്ക് ശേഷം ഇരിക്കേണ്ടതുമാണ്.

6. ഓരോ പരീഡിലും അദ്ധ്യാപകൻ ക്ലാസ്സിൽ വരുബ്ബോൾ കുട്ടികൾ എഴുന്നേറ്റ് നിന്ന് അഭിവാദനം ചെയ്യേണ്ടതും. 5 മിനിട്ടിനകം അദ്ധ്യാപകൻ ക്ലാസ്സിൽ

വന്നില്ലെങ്കിൽ വിവരം ലീഡർ വഴി ഹെഡ്മിസ്ട്രസ്സിനെ അറിയിക്കേണ്ടതുമാണ്.

7. അദ്ധ്യാപകൻ ക്ലാസ്സിൽ ഇല്ലാത്ത സന്ദർഭങ്ങളിൽ ക്ലാസ്സിലെ അച്ചടക്കത്തിന്റെ ചുമതല ലീഡർക്ക് ആയിരിക്കും

8. ഇന്റർവെൽ സമയങ്ങളിൽ കുട്ടികൾ ഓഫീസ് റൂം, സ്റ്റാഫ് റൂം, ലാബ് എന്നിവയുടെ മുൻവശത്തുകൂടി നടക്കുവാനൊ, വരാന്തയിൽ നിൽക്കുവാനൊ

പാടുള്ളതല്ല.

9. സ്കൂൾ ഉപകരണങ്ങൾക്കും, മറ്റ് വസ്തുക്കൾക്കും, ചെടികൾക്കും നാശം വരുത്തുന്നവർക്ക് കർശന ശിക്ഷ നല്കുന്നതാണ്.

10. ക്ലാസ്സ് മുറികളും, പരിസരവും കുട്ടികൾ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.

11. അദ്ധ്യാപകരുടെ അനുവാദം കൂടാതെ കുട്ടുകൾ മറ്റു ക്ലാസ്സുകളിൽ പ്രവേശിക്കുന്നതും, ഓഫീസ് റൂം, സ്ററാഫ് റൂ, ലാബ്, കളിസ്ഥലം, പുഴയുടെ തീരം

12. സ്കൂൾ അച്ചടക്കത്തിന് വിപരീതമായി പ്രവർത്തിക്കുന്ന കുട്ടികളുടെ മേൽ കർശന ശിക്ഷാ നടപടി സ്വീകരിക്കുന്നതാണ്.

13. വിദ്യർത്ഥികളെ സന്ദർശിക്കാൻ വരുന്നവർ വിദ്യർത്ഥിയുടെ പേര്, പഠിക്കുന്നക്ലാസ്സ്, ഡിവിഷൻ എന്നിവ ഓഫീസിൽ അറിയിച്ച് അനുവാദം വാങ്ങേണ്ടതാണ്.

14. കുട്ടികൾ ക്ലാസ്സിൽ ശ്രദ്ദിച്ചിരിക്കുകയും സംശയങ്ങൾ അദ്ധ്യാപകരോട് ചോദിച്ച് മനസ്സിലാക്കേണ്ടതുമാണ്.

15. ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികൾ മാന്യമായി പെരുമാറുകയും ക്യു ആയി നിന്ന് ബസ്സിൽ കയറുകയും ചെയ്യേണ്ടതാണ്.

16. സൈക്കിളിൽ വരുന്നവർ ക്ലാസ്സ് കഴിഞ്ഞ് 5 മിനിട്ടിന് ശേഷമേ പോകുവാൻ പാടുള്ളു. സ്കൂൾ കോബൗണ്ടിൽ സൈക്കിളിൽ സഞ്ചരിക്കരുത്.

17. വൈകുന്നേരം സ്കൂൾ വിടുന്നതിന് മുൻപുള്ള ദേശീയഗാനാലാപനത്തിൽ എല്ലാ കുട്ടികളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

18. എല്ലാകുട്ടികളും ലളിതമായും ശുചിയായും വസ്ത്രധാരണം ചെയ്യേണ്ടതാണ്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സ്കൂൾ യൂണിഫോം

നിർബന്ധമാണ്. വിലയേറിയ ആഭരണങ്ങളും മറ്റും സ്കൂളിൽ കൊണ്ടുവരരുത്.

19. സ്കൂളിലേക്ക് വരുന്നകുട്ടികൾ സ്കൂളിന്റെ പുരത്ത് കൂട്ടംകൂടി നിൽക്കരുത്.

20. ഇടവേളകളിൽ സ്കൂൾ കോബൗണ്ടിന് വെളിയിൽ പോകാൻ പാടില്ല.

21. സിപ് അപ്, ഐസ്ക്രീം, മിഠായികൾ, ലഹരിവസ്തുക്കൾ പോലുള്ളവ കുട്ടികൾ ഉപയോഗിക്കാൻ പാടില്ല.

കുട്ടികളോട്

ഈ വർഷം എസ്.എസ്.എൽ.സി . പരീക്ഷക്കിരിക്കുന്ന മുഴുവൻ കുട്ടികളും നന്നായി ജയിച്ചേ പറ്റൂ.ഇത് നാം ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞയാണ്.ഇതുസാധിക്കണമെങ്കിൽ ....

* കൃത്യമായി സ്കൂളിൽ വരികയും അദ്ധ്യാപകർ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ചെയ്തിരിക്കുകയും വേണം

* ഏതു പഠന പ്രവർത്തനവും നന്നായി ചെയ്തു തീർക്കുമെന്ന തീരുമാനവും അത് ചെയ്യാൻ തനിക്കു സാധിക്കുമെന്ന ആത്മ വിശ്വാസവും വേണ

* ഒരു ദിവസം ഓരോ വിഷയം ഇത്ര സമയം ,ഇന്ന നേരത്ത് എന്ന ചിട്ട(ടൈംടേബിൾ) ഉണ്ടായിരിക്കണം .

* പഠിക്കുമ്പോഴും കളിക്കുമ്പോഴും ഉറങ്ങുമ്പോഴും തനിക്ക് ചെയ്തു തീർക്കാനുള്ള പഠനകാര്യങ്ങൾ മനസ്സിൽ കരുതുക

* താൻ ഇക്കൊല്ലം പത്തിൽ ആണെന്നും ജയിക്കേണ്ടവനാണെന്നും ഉള്ളബോധം എപ്പോഴും മനസ്സിൽ കരുതു

* പഠനത്തിൽ നിന്ന് ശ്രദ്ധ തിരിയുമ്പോൾ സ്വന്തം മനോബലം കൊണ്ട് അതിവേഗം പഠനത്തിലേക്ക് തിരിച്ചെത്തുക.

രക്ഷിതാക്കളോട്

* തന്റെ കുട്ടി ദിവസവും സ്കൂളിലെത്തുമെന്ന് ഉറപ്പക്കുക

* ക്ലാസ്സിൽ തന്റെ കുട്ടി നന്നായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക

* ദിവസവും ഒരല്പസമയം കുട്ടിയുമായി പഠനകാര്യങ്ങൾ സംസാരിക്കുക. ഇത് ഇന്ന് ഏതൊക്കെ വിഷയം പഠിച്ചു. എന്താണ് പഠിച്ചത്,എന്താണ് അതിൽ ഹോം വർക്ക്, എപ്പോഴാണ്സ്കൂൾ വിട്ടത് ,ഇന്ന് ആരൊക്കെ ക്ലാസ്സിൽ വന്നു, എത്ര അദ്ധ്യാപകരോട് നീ പഠനകാര്യങ്ങൾ സംസാരിച്ചു, സംശയങ്ങൾ ചോദിച്ചു, കൂട്ടുകാർ ചോദിച്ച സംശയങ്ങൾ എന്തൊക്കെ..........

വഴികാട്ടി


{{#multimaps:10.18187,76.46493|zoom=18}}