എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
August 2 SPC DAY celebrations
August 2 SPC DAY celebrations
August 2 SPC DAY celebrations

2012 ൽ ആണ് സ്കൂളിൽ എസ്.പി.സി പദ്ധതി തുടങ്ങുന്നത്.വി.സി.സന്തോഷ്കുമാർ ആയിരുന്നു കമ്മ്യൂണിറ്റി പോലീസ് ഓഫീസർ.അമ്പിളിഓമനക്കുട്ടൻ അഡീഷണൽകമ്മ്യൂണിറ്റി പോലീസ് ഓഫീസറും. എന്നാൽ ചില അസൗകര്യങ്ങൾ ഉണ്ടായതുകൊണ്ട് ശ്രീ ശ്രീമതി അമ്പിളി ഓമനക്കുട്ടൻ മാറി പകരം ബിജി ജോസഫ് അഡീഷണൽ കമ്മ്യൂണിറ്റി പൊലീസ്ശ്രീ ഓഫീസർ ആയി. വി.സി. സന്തോഷ് കുമാർ 2019വരെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി തുടർന്നു. ശേഷം അഖിൽ.കെ.എ. യെ ചുമതല ഏൽപ്പിച്ചു കൊണ്ട് പിന്മാറി.എട്ടാം ക്ലാസ്സിലെ 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും എഴുത്തു പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലൂടെയാണ് spc യിലേക്ക് പ്രവേശനം ലഭിക്കുന്നത് .8 ,9 ക്ലാസ്സുകളിലായി രണ്ടു വർഷത്തെ പരിശീലനമാണ് എസ് പി സി യിൽ ഉള്ളത്.ഗവൺമെൻറ് ഫണ്ടിന്റെ സഹായത്തോടെ കാക്കി ,പി ടി യൂണിഫോം ,റിഫ്രഷ്മെന്റ് കുട്ടികൾക്ക് സൗജന്യമായി നൽകുന്നു.രണ് ബാച്ചുകളിലായി 88 കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.നിരവധി പ്രവർത്തനങ്ങൾ എസ്.പി.സി യുടെ നേതൃത്വത്തിൽ നടന്ന് വരുന്നു.ആഴ്ചയിൽ രണ്ടു ദിവസം പരേഡ്, പി ടി  പരീശീലനം ,ഓണം, ക്രിസ്മസ് ,സമ്മർ തുടങ്ങീ അവധിക്കാല ക്യാമ്പുകൾ ,ജില്ലാതല ,സ്റ്റേറ്റ് തല ക്യാമ്പുകൾ ,പ്രകൃതി പഠന ക്യാമ്പ് ,ഫീൽഡ് ട്രിപ്പ് ,ഇൻഡോർ ക്ലാസുകൾ  എന്നിവയിൽ പങ്കെ ടുക്കുന്നതിനുള്ള അവസരങ്ങൾ ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു .

പ്രവർത്തനങ്ങൾ

SPC  സന്ദേശ പ്രചരണകൂട്ടയോട്ടം 

റൺ കേരള റൺ

SPC  സന്ദേശ പ്രചരണവുമായി  കുട്ടികൾ  കൂട്ടയോട്ടം  നടത്തി .കാലടി സി. ഐ   ഫ്ലാഗ് ഓഫ് ചെയ്തു.

ലഹരി വിരുദ്ധ ഒപ്പു ശേഖരണം

ലഹരിക്കെതിരെ ഒപ്പുശേഖരണം

ലഹരി വിരുദ്ധത്തിനെതിരെ  ഒപ്പു ശേഖരണം   നടത്തി .കാലടി എക്‌സൈസ്  ഓഫീസർ ഉദ്ഘടനം ചെയ്തു.അദ്ധ്യാപകർ കുട്ടികൾ ,മാതാപിതാക്കൾ ,നാട്ടുകാർ ഇവരിൽ നിന്നും ലഹരി വൃദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന ഒപ്പുകൾ ശേഖരിച്ചു .


മാലിന്യ നിർമാർജനം

ശുചീകരണപ്രവർത്തനങ്ങൾ

മാലിന്യ നിർമാർജനവുമായി ബന്ധപെട്ടു കുട്ടികൾ സ്കൂൾ ഗ്രൗണ്ട് പ്ലേ ഗ്രൗണ്ട്,ബസ് സ്റ്റോപ്പ് ഇവ വൃത്തിയാക്കി .


ശുഭയാത്ര

ട്രാഫിക് നിയന്ത്രണം
ട്രാഫിക് നിയന്ത്രണം

ശുഭയാത്ര യുടെ ഭാഗമായി കാലടി ടൗണിലെ ഗതാഗത നിയന്ത്രണം  കുട്ടികൾ ഏറ്റെടുത്തു .ഹെൽമെറ്റ് ,സീറ്റ്‌ ബെൽറ്റ് ധരിച്ചു വരുന്നവർക്ക് മധുരം നൽകിയും നിയമം ലംഖിച്ചു വണ്ടി ഓടിക്കുന്നവർക്കു ട്രാഫിക് നിയമങ്ങൾ അടങ്ങിയ നോട്ടീസ് നൽകിയും കുട്ടികൾ ജനങ്ങൾക്ക് ബോധവൽക്കരണം നടത്തി .കൂടാതെ സ്കൂളിന് മുന്നിലുള്ള ഗതാഗതം നിയന്ത്രിച്ചും കുട്ടികളെ സീബ്ര ക്രോസിങ്ങിലൂടെ റോഡ് മുറിച്ച കടക്കുന്നതിനും SPC കുട്ടികൾ സഹായിക്കുന്നു.



ഹരിതഭൂമി

ഹരിതഭൂമിയിലേക്ക് ഒരു ചുവടു വയ്പ്പ് എന്നതിന് മരം നാട്ടു വളർത്തുന്ന  ഹരിതഭൂമി എന്ന പദ്ധതിക്ക് തുടക്കം കുറിച്ച് കോടനാട് റേഞ്ച് ഫോറെസ്റ് ഓഫീസർ ശ്രീ, ധനിക ലാൽ ഉദ്ഘടനംചെയ്തു.


ലഹരിവസ്തക്കൾ കണ്ടത്തുന്നതിനായി കേഡറ്റുകളുടെ റെയ്ഡ്

റെയ്‌ഡ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കാലടി പോലീസും SPC കേഡറ്റുകളും  കാലടി, മേക്കലടി പ്രദേശങ്ങളിലെ കടകളിൽ റെയ്ഡ് നടത്തുകയും ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു .


പ്രകൃതിപഠന ക്യാമ്പിൽ നിന്നും

പ്രകൃതി പഠന ക്യാമ്പ്

എസ,പി,സി യുടെ ഭാഗമായി കുട്ടികൾ ൩ ദിവസത്തെ പ്രക്ടിത്യ പഠന ക്യാമ്പിൽ പങ്കെടുക്കുന്നു .പ്രകൃതിയെ കുറിച്ച് അറിയുന്നതിനും സഹജീവികളോടുള്ള സ്നേഹവും വളർത്തുന്നതുന്നതിനും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കരിച്ചും കുട്ടികൾ ഈ ക്യാമ്പിലൂടെ മനസിലാക്കുന്നു .