2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ .യു .പി.എസ് പയ്യനെടം
വിലാസം
പയ്യനെടം

പയ്യനെടം
,
പള്ളിക്കുന് പി.ഒ.
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04924 231962
ഇമെയിൽaupspayyanadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21896 (സമേതം)
യുഡൈസ് കോഡ്32060700209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമരംപുത്തൂർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ229
പെൺകുട്ടികൾ221
ആകെ വിദ്യാർത്ഥികൾ450
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.എ' രാധിക
പി.ടി.എ. പ്രസിഡണ്ട്നസീമ
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ
അവസാനം തിരുത്തിയത്
15-03-2022Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന കുമരംപുത്തൂർ പഞ്ചായത്തിലെ പയ്യനെടം ഗ്രാമവാസികളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുവാൻ വിദ്യാഭ്യാസ പ്രേമികളുടെ ആവശ്യാർത്ഥം അന്നത്തെ എം.എൽ.എ ആയിരുന്ന കെ.കെ.എസ് തങ്ങൾ ആണ് ഇതിനുവേണ്ടി പ്രയത്നിച്ചത് . അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി . എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രത്യേക താല്പര്യാർത്ഥം 1976 ജൂൺ 1 ന് ഈ സ്ഥാപനം നിലവിൽ വന്നു . ഇതിനാവശ്യമായ സ്ഥാപന സൗകര്യങ്ങളൊരുക്കി തന്നത് മുൻ മാനേജർ ശ്രീ . കുത്തനിയിൽ മമ്മുക്കുട്ടി ഹാജിയാണ് . ആറ് ക്ലാസ്മറികളടങ്ങിയ മുൻവശത്തെ പ്രധാന കെട്ടിടത്തിൽ നാലു ഡിവിഷനുകളിലായി 156 കുട്ടികളും 7 അദ്ധ്യാപകരുമാണ് ആരംഭത്തിൽ ഉണ്ടായിരുന്നത് . 2004 - ൽ ഈ സ്ഥാപനത്തിന്റെ കൈവശാവകാശം ശ്രീ . പടിഞ്ഞാറേപള്ള മൊയ്തുക്കുട്ടിയിൽ നിക്ഷിപ്തമായി .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഒരേക്കർ തരിശുനിലത്തിൽ കുട്ടികൾവിളയിച്ചത് 1155 കിലോ ജൈവ നെല്ല്
     
    ജൈവ നെല്ല്
    സ്കൂളിനു സമീപത്തെ ഒരേക്കർ തരിശുനിലത്തിൽ 1155 കിലോ ജൈവ നെല്ല് വിളയിച്ചു. പ്രദേശത്തെ രണ്ടു മുതിർന്ന കർഷകരുടെ നിർദേശപ്രകാരം കുട്ടികൾ കൃഷിപ്പണികൾ ചെയ്തു. ട്രാക്ടർ വിളിച്ച് നിലം ഒരുക്കിയത് ഒഴിച്ചാൽ മറ്റെല്ലാ പ്രവർത്തനങ്ങളും സ്വന്തമായി ചെയ്തു. വിളയിച്ച നെല്ലിൽ കുറച്ച് ഉപയോഗിച്ച് aups payyanadam ബ്രാൻഡ് അവിൽ വിപണിയിലിറക്കി. ബാക്കി നെല്ല് വിറ്റുകിട്ടിയ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിച്ചു. വിദ്യാർഥികളുടെ വീട്ടിൽ കൃഷി പ്രോത്സാഹിപ്പിക്കാൻ കുട്ടിക്കർഷകർക്ക് അവാർഡ്, ഉദ്യാനപാലകൻ അവാർഡ്, സ്കൂളിൽ ജൈവ പച്ചക്കറി കൃഷി, നാട്ടിലെ ആവശ്യക്കാർക്ക് വിത്ത് എത്തിച്ചു നൽകുന്ന വിത്ത് വണ്ടി, എള്ള്, ചാമ കൃഷി മുതലയായവയും നടപ്പാക്കി.
  •  
    ഡിജിറ്റൽ ജൈവ വൈവിധ്യ പാർക്ക്
     
    വൈവിധ്യ പാർക്ക്
    ഡിജിറ്റൽ ജൈവ വൈവിധ്യ പാർക്ക് ശലഭോദ്യാനം, നക്ഷത്രവനം, രാശി വനം, ഔഷധോദ്യാനം, ദശപുഷ്പങ്ങൾ, താമരക്കുളം, റോസ് ഗാർഡൻ, പായൽ പന്തുകൾ , സെൻ പൂന്തോട്ടം എന്നിവ ഉൾപ്പെടുന്ന ജൈവ വൈവിധ്യ പാർക്ക് സ്കൂൾ വളപ്പിൽ ഒരുക്കി. എല്ലാ ചെടികളിലും ക്യുആർ കോഡ് സഹിതം നെയിം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മൊബൈലിൽ സ്കാൻ ചെയ്ത് ആ ചെടിയുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാം. ഈ പാർക്കിനോടനുബന്ധിച്ച് 5 സെന്റ് സ്ഥലം പ്രകൃതിദത്ത കാടായി സംരക്ഷിക്കുന്നു. തെരുവുനായ്ക്കൾ അടക്കമുള്ള മറ്റു ജീവജാലങ്ങൾ ഇവിടെ എത്തുന്നു. വിദ്യാർഥികൾ അവയ്ക്കു സംരക്ഷണം നൽകുന്നു.
  • പ്രകൃതി സംരക്ഷണം: ക്യാംപ് മുതൽ കാവ് വരെ സ്കൂളിൽ രണ്ടു ദിവസം നീണ്ട പഠന ക്യാംപ് ഒരുക്കി. ഇതിന്റെ തുടർച്ചയായി പുഴയിൽ മണ്ണിടിച്ചിൽ തടയുന്നതിന് മുള നട്ടു. നാട്ടിലെ കാവ് സംരക്ഷണ ചുമതല ഏറ്റെടുത്തു. എന്റെ വീട്ടിൽ എന്റെ മരം എന്ന പേരിൽ 3500 വൃക്ഷത്തൈകൾ വിതരണം ചെയ്തു. കൂടാതെ ഒരു വാഹനത്തിന് ഒരു മരം എന്ന പേരിൽ വാഹനം സ്വന്തമായി ഉള്ളവർക്കെല്ലാം ഒരോ വൃക്ഷത്തൈ നൽകി, ഇതു വീട്ടുവളപ്പിൽ നട്ടുവളർത്താൻ അഭ്യർഥിച്ചു.
  • കാർബൺ ന്യൂട്രൽ വിദ്യാലയം– ക്യാംപെയ്ൻ വിവര ശേഖരണത്തിന് സർവേ നടത്തി. ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കായി വിദ്യാലയത്തിലും വീട്ടിലും എനർജി മാനേജർമാരെ നിയമിച്ചു. എൽഇ‍‍ഡി ബൾബ് നിർമാണം പഠിച്ചു, അമ്മമാർക്ക് പരിശീലനം നൽകി. സ്കൂളിൽ എല്ലാ ദിവസവും ഒരു മണിക്കൂർ പൂർണമായും വൈദ്യുതി ഓഫാക്കി സീറോ അവർ ആചരിച്ചു. വീട്ടിൽ എല്ലാ വിദ്യാർഥികളും ഒരു മണിക്കൂർ വൈദ്യുതി ഓഫാക്കി ലവ് അവർ ആചരിച്ചു. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നവർക്ക് ആദരവുമായി എനർജി കിങ് ആൻഡ് ക്യൂൻ മത്സരം. പൊതുഗതാഗതം, സൈക്കിൾ ഉപയോഗം മുതലായവ പ്രോത്സാഹിപ്പിക്കുന്നു. ഓക്സിജൻ പ്ലാന്റുകൾ വീട്ടിലും സ്കൂളിലും നട്ടുപിടിപ്പിക്കാൻ പ്രോത്സാഹനം നൽകുന്നു.
  • അമ്മയ്ക്കൊരുമ്മ മാതാപിതാക്കളുമായി കൂടുതൽ അടുപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി. എല്ലാ ദിവസവും രാവിലെ അമ്മയ്ക്ക് മുത്തം നൽകുന്നതാണു പദ്ധതി. മുത്തച്ഛനും മുത്തശ്ശിയും ഉള്ളവർ അവർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ശ്രദ്ധിക്കുന്നു. ഇതിന്റെ തുടർച്ചയായി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
  • ജലസംരക്ഷണ പ്രവർത്തനം കിണർ റീചാർജിങ് നടത്തി. സ്കൂളിൽ വിദ്യാർഥികൾ കൈ കഴുകാൻ ഉപയോഗിക്കുന്ന വെള്ളം ശുചീകരിച്ച് കിണറിലേക്ക് തിരികെ എത്തിക്കാൻ സംവിധാനമൊരുക്കി. അഞ്ഞൂറോളം മഴക്കുഴി നിർമിച്ചു. പ്രദേശത്ത് പുഴയിൽ തടയണ നിർമിക്കാൻ നാട്ടുകാരെ സഹായിച്ചു. തണ്ണീർത്തട സംരക്ഷണ ബോധവൽക്കരണ റാലി നടത്തി.
  • ചിരട്ടഗ്ലാസ് മുതൽ ചെട്ട പേപ്പർ വരെ സ്വന്തമായി നിർമിക്കുന്നു– ലക്ഷ്യം സീറോ പ്ലാസ്റ്റിക് വാഴയുടെ തണ്ട് മിക്സിയിൽ അരച്ചെടുത്ത് ചട്ട പേപ്പർ നിർമിച്ചു. കൊതുകിനെ തുരത്താൻ തുളസി ഉപയോഗിച്ചുള്ള ചന്ദനത്തിരി, ചിരട്ട ഗ്ലാസ്, മുളകൊണ്ട് ബാസ്കറ്റ്, സോപ്പ്, തുണി പൗച്ച്, തുണി സഞ്ചി മുതലയാവ വിദ്യാർഥികൾ സ്വന്തമായി നിർമിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം സ്കൂളിൽ പൂർണമായി ഒഴിവാക്കി. വിത്ത് പേന സ്വന്തമായി നിർമിച്ച് ഉപയോഗിക്കുന്നു. നാട്ടിലും പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം നടത്തുന്നു. ചെടി നടാൻ ഗ്രോബാഗിനു പകരം മുളംതണ്ട് ഉപയോഗിക്കുന്നു.
  • മാലിന്യം വീതിച്ചെടുത്ത് വീട്ടിലേക്ക് സ്കൂളിൽ മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. ക്ലാസ് റൂമിലെ മാലിന്യം വീതിച്ചെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നു. ഏറ്റവും കുറവ് മാലിന്യം മാത്രം ഉള്ള ക്ലാസിന് പ്രത്യേക സമ്മാനം നൽകുന്നു.
  • എക്കോ ഗൺ, മുറികൂട്ടി ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വന്യജീവി ശല്യത്തിനു പരിഹാരം കാണാൻ എക്കോ ഗൺ നിർമിച്ചു. കാത്സ്യം കാർബൈഡാണ് ശബ്ദമുണ്ടാക്കാൻ ഉപയോഗിക്കുന്നത്. മുറിവിന് പ്രകൃതി ദത്ത ഔഷധവും ഇങ്ങനെ കണ്ടെത്തി. മുറികൂട്ടി എന്ന ചെടിയാണ് ഇതിന്റെ പ്രധാന കൂട്ട്.
  • ലഹരി വേണ്ട, നന്മ വേണം ലഹരിക്കെതിരെ ഒപ്പനയിലൂടെ ബോധവൽക്കരണം നടത്തി. നന്മപ്രവർത്തനങ്ങളോടാണ് ലഹരി വേണ്ടത് എന്ന സന്ദേശവുമായി ജീവകാരുണ്യ പ്രവർത്തനങ്ങളും നടപ്പാക്കി. ഒരു വീട്ടുകാരുടെ സംരക്ഷണം വിദ്യാർഥികൾ ഏറ്റെടുത്തിട്ടുണ്ട്. വയോജന മന്ദിരത്തിൽ ഭക്ഷണം വിതരണം, സ്നേഹനാഴി തുടങ്ങിയ പ്രവർത്തനങ്ങളും നടപ്പാക്കുന്നു.
  •   രസകരമാക്കാം ഡിജിറ്റൽ പഠനം, തനതു പ്രവർത്തനങ്ങൾ 1)പ്രൊജക്ട് : "കോ വിഡ് കാല പഠനം വീടുകളിൽ " കോവിഡ് കാലത്തെ ഓൺലൈൻ പഠനം കുട്ടികളിൽ സൃഷ്ടിച്ച വ്യതിയാനങ്ങളെ കുറിച്ച് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര രംഗവുമായി സഹകരിച്ച് കോവിഡ് കാല പഠനം വീടുകളിൽ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രൊജക്ട് തയ്യാറാക്കി 2) ഓൺലൈൻ ചങ്ങാതിക്കൂട്ടം കൊവിഡ് കാലത്ത് കുട്ടികൾ വീടുകളിൽ തന്നെ ഒതുങ്ങി കൂടുവാൻ ഇട വന്നിരുന്ന സാഹചര്യത്തിൽ അവരുടെ സാമൂഹിക ബന്ധങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമാകാൻ സാധിക്കാതെ വന്ന ഘട്ടത്തിൽ അതിനൊരു പരിഹാരം എന്ന നിലയിൽ ഞങ്ങളുടെ വിദ്യാലയത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വേറിട്ടൊരു പ്രവർത്തനമാണ് ഓൺലൈൻ ചങ്ങാതിക്കൂട്ടം 3) മക്കൾക്കൊപ്പം ( ശാസ്ത്ര സാഹിത്യ പരിഷത്ത് ) കോവിഡ് കാലത്തെ ഒറ്റപ്പെടലുകൾക്കും ആശങ്കകൾക്കുമിടയിൽ കുട്ടികൾക്ക് പരിഹാര നിർദ്ദേശങ്ങളുമായി  രക്ഷിതാക്കൾക്കായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ വിദ്യാലയത്തിൽ സംഘടിപ്പിച്ച പ്രവർത്തനമാണ് മക്കൾക്കൊപ്പം. പരിഷത്തിന്റെ  റിസോഴ്സ് അംഗമായ ശ്രീമതി. ലക്ഷ്മിക്കുട്ടി.എസ്  ആണ് ക്ലാസ് നയിച്ചിരുന്നത്. 4) രക്ഷാകർതൃ ശാക്തീകരണം കൊവിഡ് കാലത്ത് വീട്ടിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടി വന്ന കുട്ടികൾക്ക് സ്നേഹവും മാനസിക പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനുള്ള ഒരു ബോധവൽക്കരണ ക്ലാസ് ആണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ വിദ്യാലയത്തിൽ സംഘടിപ്പിച്ചത്. ഈ ക്ലാസ് നയിച്ചിരുന്നത് പാലക്കാട് കൗൺസിലിംഗ് ആൻഡ് ലേർണിംഗ് ഡിസബിലിറ്റി സെന്ററിലെ  സൈക്കോളജിസ്റ്റ് ശ്രീമതി. വിജിത പ്രേം സുന്ദർ ആണ്. 5) സൈബർ സെക്യൂരിറ്റി അവയർനെസ്സ് പ്രോഗ്രാം ഓൺലൈൻ പഠന കാലത്ത് അധ്യാപകരും രക്ഷിതാക്കളും അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധിയാണ് സ്വതന്ത്രമായി ഡിജിറ്റൽ ഉപകരണം ലഭിച്ചപ്പോൾ കുട്ടികളിൽ ഉണ്ടായ ദുരുപയോഗം. ഇതിനൊരു പരിഹാരം എന്ന നിലയിൽ ഞങ്ങളുടെ വിദ്യാലയത്തിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. ബിജുമോൻ. ഇ.എസ് സാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 6) കോവിഡിനെതിരെ ഭക്ഷണക്രമത്തിൽ ആരോഗ്യകരമായ മാറ്റം വരുത്തി ഞങ്ങളുടെ വിദ്യാലയത്തിൽ കോവിഡിനെതിരെ കുട്ടികളുടെ ഭക്ഷണക്രമത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുവാൻ ഉതകുന്ന രീതിയിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. കൃത്യസമയത്ത് ഭക്ഷണം ഉറക്കം ശാരീരികാരോഗ്യത്തിന് ആവശ്യമായ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. 7) മാസ്ക്കുകൾ നിർമ്മിച്ചു നൽകൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ മാസ്ക്കുകൾ നിർമിച്ച് വിതരണം ചെയ്തു. 8) സാനിറ്റൈസർ  നിർമ്മിച്ചു നൽകൽ കൊവിഡ് കാലത്ത് കുട്ടികളെ ശുചിത്വബോധം ദൃഢമാക്കുവാൻ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സാനിറ്റൈസർ നിർമ്മിച്ചു നൽകുകയും ചെയ്തു. 9) പരിസര ശുചീകരണ ത്തിന്റെ പ്രാധാന്യം പരിസര ശുചീകരണ ത്തിന്റെ പ്രാധാന്യം കുട്ടികളിൽ സൃഷ്ടിക്കുന്നതിനായി ക്ലീൻ ഗ്രീൻ പദ്ധതി നടപ്പിലാക്കി. 10) എല്ലാ പകർച്ചവ്യാധികളുടെയും ബോധവൽക്കരണം ആധുനികകാലത്ത്‌ അഭിമുഖീകരിക്കുന്ന പകർച്ചവ്യാധികളെ കുറിച്ച് കുട്ടികൾക്കും സമൂഹത്തിനും ബോധവൽക്കരണം സൃഷ്ടിക്കുവാൻ ഉതകുന്ന വിവിധ പോസ്റ്ററുകൾ, ലഘുലേകകൾ എന്നിവ വിതരണം ചെയ്തു.
  • . വലിയ പാഠശാല യാക്കാം വീട്ടിലെ കൃഷിയിടം  ( തനതു പ്രവർത്തനങ്ങൾ ) * നൂറുമേനി കൊയ്തെടുത്ത്  പയ്യനെ ടം * ജൈവകൃഷി ഞങ്ങളുടെ വിദ്യാലയത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ഡോൺ കാലത്തും ജൈവകൃഷി സജീവമായിരുന്നു. ചീര, വഴുതിന, വെണ്ട,തക്കാളി, പച്ചമുളക് തുടങ്ങിയവ ഗ്രോബാഗുകളിൽ കൃഷി ചെയ്തുവരുന്നു. * അന്യംനിന്നുപോകുന്ന കൃഷിരീതികളെ പരിചയപ്പെടുത്തി ക്ലബ് ഞങ്ങളുടെ വിദ്യാലയത്തിൽ കൊയ്ത്തുത്സവത്തി നുശേഷം പാഠം പൂട്ടി അന്യംനിന്നുപോകുന്ന വിളകളായ എള്ള്,ചാമ എന്നിവ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കൃഷി ചെയ്തുവരുന്നു. ഇത്തരത്തിലുള്ള പാരമ്പര്യ കാർഷികവിളകളെ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിലൂടെ കൈവരിച്ചത് * എന്റെ വീട്ടിൽ എന്റെ കൃഷി. * കുട്ടി കർഷകൻ അവാർഡ്. * ഉദ്യാനപാലകൻ അവാർഡ്. * നിങ്ങളുടെ വീട്ടിലോ സമീപപ്രദേശത്തോ ഉള്ള ഒരു മുതിർന്ന കർഷകനുമായി അഭിമുഖം. * എന്റെ വീട്ടിൽ എന്റെ കൃഷി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക്കഡൗൺ  കാലത്ത് കുട്ടികൾക്ക് വീട്ടിൽ തന്നെ ഒതുങ്ങി കൂടേണ്ടി വന്ന സാഹചര്യത്തിൽ കുട്ടികളെ മണ്ണിനെ സ്നേഹിച്ച്, മണ്ണിന്റെ ഗന്ധമറിഞ്ഞ് തികഞ്ഞ പ്രകൃതിസ്നേഹികളായി കീടനാശിനികൾ ഉപയോഗിക്കാതെ പച്ചക്കറികൾ സ്വന്തം വീട്ടിൽതന്നെ കൃഷിചെയ്ത് വിളവെടുത്ത് ഭക്ഷ്യയോഗ്യമാക്കി  തീർക്കുക എന്ന ലക്ഷ്യ സാക്ഷാത്കാരത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പ്രവർത്തനമാണ് എന്റെ വീട്ടിൽ എന്റെ കൃഷി. * കാർഷിക വേഷത്തിൽ കൃഷിപ്പാട്ട് പരമ്പരാഗതവും നൂതനവുമായ കൃഷിരീതികളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക മാത്രമല്ല കാർഷിക വേഷത്തെക്കുറിച്ചും, കാർഷിക വേളകളിൽ തൊഴിലാളികളുടെ  അധ്വാന മഹത്വത്തെക്കുറിച്ചും, തദ വസരങ്ങളിൽ അവരുടെ ഉത്സാഹത്തെ വർദ്ധിപ്പിക്കുവാനും ഉതകുന്ന കൃഷിപ്പാട്ടുകൾ കൂടി കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഈ പ്രവർത്തനത്തിലൂടെ ഞങ്ങൾ സാക്ഷാത്കരിച്ചത്. * നല്ല മണ്ണ് നല്ല കൃഷി നല്ല ആരോഗ്യം ഞങ്ങളുടെ വിദ്യാലയത്തിൽ  കുട്ടികളിൽ കാർഷിക ബോധം വളർത്തുവാൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങളാണ് ഈ അധ്യായന വർഷം ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ കോഡിനേറ്റർ നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ജൈവകൃഷിരീതി യെക്കുറിച്ച് മനസ്സിലാക്കുവാനായി ഫലഭൂയിഷ്ഠമായ മണ്ണ് പരിചയപ്പെടുക,അതിലൂടെ നല്ല രീതിയിൽ കൃഷി ചെയ്തു ആരോഗ്യമുള്ള നല്ല ശരീരം വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു വെബിനാർ സംഘടിപ്പിച്ചിരുന്നു. തിരുവേഗപ്പുറ കൃഷിഭവനിലെ കൃഷി ഓഫീസർ ശ്രീമതി. സൂര്യ. എം.എസ് ആണ് കുട്ടികൾക്കായി ക്ലാസ്സ് നയിച്ചത്
  • വലിയ പാഠശാലയാക്കാം വീട്ടിലെ കൃഷിയിടം * പുതുമയുള്ള കൃഷിരീതി ജൈവ കീടനാശിനികളെ പരിചയപ്പെടുത്തൽ പുതുമയുള്ള കൃഷിരീതികളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന തിന്റെ ഭാഗമായി ശാസ്ത്ര ക്ലബ്ബിന്റെ  നേതൃത്വത്തിൽ ശാസ്ത്രധ്യാപിക നയിക്കുന്ന ഒരു വെബിനാ ർ  സംഘടിപ്പിച്ചിരുന്നു. ജൈവകീടനാശിനികൾ തയ്യാറാക്കുന്ന രീതിയും അവ എങ്ങനെ ഉപയോഗിക്കാം എന്നുള്ള കാര്യങ്ങൾ കുട്ടികൾക്ക് വളരെ വിശദമായി വ്യക്തമാക്കുന്ന ക്ലാസ് സംഘടിപ്പിച്ചിരുന്നു. * കുട്ടികളുടെ വീടുകളിൽ മട്ടുപ്പാവ് കൃഷി കുട്ടികളെ കൃഷിചെയ്യുവാൻ പ്രോത്സാഹിപ്പിക്കുക എന്ന തിന്റെ ഭാഗമായി വീടുകളിൽ മട്ടുപ്പാവ് കൃഷി ചെയ്യുവാൻ പ്രോത്സാഹിപ്പിക്കുകയും അവരുടെ കൃഷി സ്ഥലത്ത് നിന്ന് എടുത്ത ഫോട്ടോ മത്സരത്തിന് പരിഗണിക്കുകയും  അവ ക്ലാസ് വാട്സപ്പ് ഗ്രൂപ്പുകളിൽ അയക്കുകയും ചെയ്തിരുന്നു. * പാചകം പരിചയപ്പെടുത്തൽ വ്യത്യസ്ത തരത്തിലുള്ള പോഷകങ്ങൾ ഉൾപ്പെടുത്തിയ ആധുനികരീതിയിലുള്ള ഭക്ഷണങ്ങളും, നൂതന രീതിയിലുള്ളവയും പരിചയപ്പെടുത്തുവാനു തകുന്ന രീതിയിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പാചക മത്സരം സംഘടിപ്പിച്ചു. * ഭക്ഷ്യയോഗ്യമായ ഇലകൾ അവയുടെ പോഷകമൂല്യം മുത്തശ്ശി അറിവ് ഉപയോഗിച്ച് ഭക്ഷ്യയോഗ്യമായ ഇലകളെ  കുറിച്ച് മനസ്സിലാക്കുകയും അവയുടെ പോഷക മൂല്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാനുമുതകുന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. * നാടൻ രീതിയിലുള്ള ഭക്ഷണങ്ങൾ * ഔഷധസസ്യ തോട്ടങ്ങൾ * മത്സ്യകൃഷി
  • ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് * പരിസ്ഥിതിസൗഹൃദ മാലിന്യ സംസ്കരണ പ്രോജക്ട് * കളിമുറ്റം ഒരുക്കാം * പ്ലാസ്റ്റിക് ബാഗ് ക്യാമ്പയിൻ * ജൈവ അജൈവ മാലിന്യം തരംതിരിക്കൽ ,* ബയോ കമ്പോസ്റ്റ് പ്ലാന്റ് വീട്ടിലും വിദ്യാലയത്തിലും * ജൈവ കീടനാശിനി
  • ഊർജ്ജ സംരക്ഷണം ജീവസംരക്ഷണം കരുതി വെക്കാം ഇത്തിരിവെട്ടം കൊറോണയും വൈദ്യുതിയും ഒരു പഠനം മീറ്റർ ഡയറി വീട്ടിലെ എനർജി മാനേജർ എനർജി കിംഗ് ആൻഡ് ക്യൂൻ അതിഥി വർഷം 2021--22 അധ്യായന വർഷത്തിൽ അധ്യായന വർഷത്തിൽ  സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായ ധാരാളം വ്യക്തിത്വങ്ങളെ ഞങ്ങളുടെ വിദ്യാലയത്തിൽ അതിഥികളായി കൊണ്ടുവരാനും, അവരുമായി സംവദിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. K. P. S പയ്യനെടം സാഹിത്യ മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച ഞങ്ങളുടെ പ്രിയ നാട്ടുകാരനായ കെപിഎസ് പയ്യനടം സാർ ജൂൺ അഞ്ചിന് ബഷീർ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ എഴുത്ത് വഴികളെക്കുറിച്ചും പ്രിയപ്പെട്ട എഴുത്തുകാരെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കൂടാതെ  ബഷീർ കൃതികളെ കുറിച്ച് വളരെ സരസമായി നിരൂപണവും നടത്തി. ജിപ്സു . പി. എൽദോ ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഞങ്ങളുടെ അതിഥിയായി എത്തിയത് ISRO  യിലെ ശാസ്ത്രജ്ഞനും എഞ്ചിനീയറുമായ ശ്രീ.ജിപ്സു. പി. എൽദോ സർ ആണ്. കുട്ടികളിലേക്ക് ഇറങ്ങി ചെന്ന്  വളരെ ഹൃദ്യമായ ക്ലാസ് അദ്ദേഹം അവതരിപ്പിച്ചു. ബഹിരാകാശം, space സെന്ററുകൾ, ചാന്ദ്ര ഉപരിതലം തുടങ്ങിയ ഒരുപാട് കാര്യങ്ങൾ വീഡിയോ പ്രെസന്റ്റേഷനിലൂടെ അദ്ദേഹം കുട്ടികളിലേക്ക് എത്തിച്ചു. സൂര്യ.എം.എസ് തിരുവേഗപ്പുറം കൃഷി ഓഫീസർ ശ്രീമതി. സൂര്യ എം എസ്  ജൈവകൃഷിരീതി , നൂതന കൃഷി രീതി എന്നിവയെ കുറിച്ച് ക്ലാസെടുക്കാനും കുട്ടികളുടെ സംശയ നിവാരണത്തിനും ആയി ഞങ്ങളുടെ അതിഥിയായെത്തി.. കുട്ടികളിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യo ഈ ക്ലാസ്സുകൾക്ക് ഉണ്ടായിരുന്നു. ഷൈല ബായി ചാന്ദ്ര ദിന ആഘോഷം ചാന്ദ്ര വാരം ആയിട്ടാണ് ഞങ്ങൾ കൊണ്ടാടിയത്. ഈ വാരാഘോഷത്തിന്റെ  ഉദ്ഘാടനം   നിർവ്വഹിച്ചത്  victers channel first bell fame ഷൈലബായി ടീച്ചറായിരുന്നു. മനോജ് കോട്ടക്കൽ ദേശീയ അദ്ധ്യാപക ജേതാവും ശാസ്ത്ര കുതുകിയുമായ ശ്രീ. മനോജ് സർ ചാന്ദ്രദിന സന്ദേശം കുട്ടികൾക്ക് നൽ കാൻ ഞങ്ങളുടെ അതിഥിയായി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ എത്തിച്ചേർന്നു. കനക ലക്ഷ്മി ടീച്ചർ ഈ കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ് റൂമുകളിൽ ഒതുങ്ങിക്കൂടേണ്ടി വന്ന ഞങ്ങളുടെ വിദ്യാലയത്തിലെഎല്ലാ അധ്യാപകർക്കുമായി  അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു. റിട്ടയേഡ് അധ്യാപികയും qമോട്ടിവേഷണൽ സ്പീക്കറുമായ കനക ലക്ഷ്മി ടീച്ചറു മായുള്ള ഇൻ ട്രാക്ഷൻ ക്ലാസ്സ്‌ അധ്യാപകർക്ക് പുത്തനുണർവേകി. രാജി . K. P കോവിഡ് കാലത്ത്‌ വീടകങ്ങളിൽ ഒതുങ്ങി കൂടേണ്ടി വന്ന ഞങ്ങളുടെ മക്കൾക്കും, അവരുടെ രക്ഷിതാക്കൾക്കുമായി നല്ല ആഹാര ശീലം വളർത്തുക, ആരോഗ്യം നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി  താലൂക്ക് ആശുപത്രിയിലെ ന്യൂട്രീഷ്യൻ ശ്രീമതി.രാജി ബോധവൽക്കരണ ക്ലാസ് നടത്തി. അനൂപ് രാജ് വിക്രം സാരാഭായി സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞനായ ശ്രീ. അനൂപ് രാജ് "ബഹിരാകാശത്തിലെ വിസ്മയലോകം " എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കായി ക്ലാസ് നയിച്ചു. വിജിത പ്രേം സുന്ദർ പാലക്കാട് കൗൺസിലിംഗ് ആൻഡ് ലേണിങ് ഡിസെബിലിറ്റി സെന്റെറിലെ സൈക്കോളജിസ്റ്റ് ശ്രീമതി. വിജിത പ്രേം സുന്ദർ അതിഥിയായി എത്തുകയും, കുട്ടികൾക്ക് സ്നേഹവും മാനസിക പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളെ പ്രാപ്തരാക്കാൻ ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു മാത്യു പി.എ ഇന്ത്യൻ കരസേനയിലെ ലഫ്റ്റനന്റ് കേണലായിരുന്ന ശ്രീ.മാത്യു പി.എ സ്വാതന്ത്ര്യ ദിനത്തിൽ ഞങ്ങളുടെ കുട്ടികൾക്കായി സ്വാതന്ത്ര്യദിന സന്ദേശം സന്ദേശം നൽകി. ബിജുമോൻ.ഇ.എസ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. ബിജുമോൻ സർ സൈബർ സെക്യൂരിറ്റി അവയർനെസ് ക്ലാസ് കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകാനായി ഞങ്ങളുടെ അതിഥിയായി എത്തി. പ്രണവ് ബാലസുബ്രഹ്മണ്യം ഭിന്നശേഷി ദിനത്തിൽ ഞങ്ങൾക്ക് ലഭിച്ച വിലപ്പെട്ട ഒരു അതിഥി ആയിരുന്നു പാലക്കാട് ജില്ലയിലെ ഭിന്നശേഷി പ്രതിഭയായിട്ടുള്ള പ്രണവ് ബാലസുബ്രഹ്മണ്യം. തന്റെ വൈകല്യങ്ങളെ അതിജീവിച്ച കഥ കുട്ടികളുമായി പങ്കുവെച്ച് അവർക്ക് മോട്ടിവേഷൻ നൽകി. ബിൻസി എസ്.ആർ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ദിനവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് നയിക്കുന്നതിനായി സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ആയിട്ടുള്ള  സ്കൂൾ  ശ്രീമതി. ബിൻസി മാഡത്തെ ഞങ്ങൾക്ക് പ്രയോജനപ്പെടുത്തിയത്.
  • ക്രിസ്തുമസ് ആഘോഷം അമ്മമാരോടൊപ്പം നല്ലപാഠം പുരസ്കാരം ലഭിച്ച സന്തോഷം പങ്കിടു വാനും അതോടൊപ്പം അശരണരായ  അമ്മമാരോടൊപ്പം ക്രിസ്മസ് ആഘോഷിച്ചുo ഞങ്ങളുടെ വിദ്യാലയത്തിലെ യൂണിറ്റ് അംഗങ്ങൾ അഭയകേന്ദ്രം സന്ദർശിച്ചു. കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആടിയും പാടിയും ആഘോഷമാക്കി. ഡോക്ടറെ ആചരിച്ചു യൂണിറ്റ് അംഗങ്ങൾ കോവിഡ് കാലത്തെ മുന്നണിപ്പോരാളികളാ  ആരോഗ്യപ്രവർത്തകരെ ആദരിച്ച യൂണിറ്റ് അംഗങ്ങൾ. കുമരംപുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർക്ക് ചെടികൾ നൽകി അവരെ ആദരിച്ചു. കോവിഡ് കാലത്ത് പ്രദാനം ചെയ്ത സേവനങ്ങളെ മുൻനിർത്തിയാണ് ആദരിച്ചത്  . Break the  boring -- Make the  differences കോവിഡ് പ്രതിസന്ധിയിൽ വിദ്യാലയങ്ങൾ അടക്കപ്പെട്ടപ്പോൾ കുട്ടികളുടെ വിരസത മാറ്റുന്നതിനും അതോടൊപ്പം വൈജ്ഞാനിക അറിവ് നേടുന്നതിനും ഞങ്ങളുടെ വിദ്യാലയത്തിൽ പ്രാവർത്തികമാക്കിയ പദ്ധതിയാണിത്. ഓരോ ദിവസവും മൂന്ന് വ്യത്യസ്ത പ്രവർത്തനങ്ങൾ അധ്യാപകർ  കുട്ടികൾക്ക് നൽകും. അവയുടെ നിരന്തര  വിലയിരുത്തലുകളും, പ്രോത്സാഹനങ്ങളും, സമ്മാനങ്ങളും നൽകുമായിരുന്നു. Paper cover distribution   നിത്യ രോഗികളായിട്ടുള്ള ആളുകൾക്ക് വേണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ നിന്നും നൽകുന്ന മരുന്നുകൾ കോവിഡ് കാലമായതിനാൽ  വീടുകളിൽ എത്തിക്കാനായി ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികൾ പേപ്പർ ബാഗുകൾ ഉണ്ടാക്കി ഗവൺമെന്റ് ഹോസ്പിറ്റൽ സൂപ്രണ്ടിനു കൈമാറി. കോവിഡ് കാല ബോധവൽക്കരണം ഈ ഒരു കാലത്തെ അതിജീവിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി വിവിധ വിഷയങ്ങളെ( ആരോഗ്യം, ജാഗ്രത, കൃഷി, കുട്ടികൾക്കായുള്ള പിന്തുണ ) ആസ്പദമാക്കി   ബോധവൽക്കരണ ക്ലാസുകൾ  സംഘടിപ്പിച്ചു. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടി സൈക്കോളജിസ്റ്റ്, പോലീസ് തുടങ്ങിയ മേഖലയിലെ ആളുകളെ ഉൾക്കൊള്ളിച്ച് വെബിനാർസംഘടിപ്പിച്ചു . തണ്ണീർത്തട സർവ്വേ തണ്ണീർത്തടസംരക്ഷണ വുമായി ബന്ധപ്പെട്ട്  ചുറ്റുപാടുമുള്ള തണ്ണീർത്തടങ്ങളെ കണ്ടെത്താനും അവയെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാനും അവയുടെ ഫോട്ടോകൾ അയച്ചു തരുവാനും കുട്ടികൾക്ക് നിർദ്ദേശം നൽകി. കിളിനോട്ടം പക്ഷിനിരീക്ഷണം പക്ഷിനിരീക്ഷണ ദിനവുമായി ബന്ധപ്പെട്ട്  കുട്ടികളുടെ വീടുകളിൽ എത്തിച്ചേരുന്ന പക്ഷികളുടെ ഫോട്ടോ എടുത്ത് ആൽബം തയ്യാറാക്കാൻ പറഞ്ഞു. കൂടാതെ  കിളിനോട്ടം ഫോട്ടോഗ്രഫി കോൺടെസ്റ്റും സംഘടിപ്പിച്ചു. വിവിധതരം  പക്ഷികളുടെയും പൂമ്പാറ്റകളുടെയും  ചിത്രപ്രദർശനവും നടത്തി. സ്പെഷ്യൽ കെയർ സെന്റർ Physicaly and mentaly challenge ആയിട്ടുള്ള  കുട്ടികളുടെ ഉന്നമനത്തിനായി പഞ്ചായത്തിന്റെയും BRC യുടെയും നേതൃത്വത്തിൽ അത്തരം കുട്ടികൾക്കായി ഞങ്ങളുടെ വിദ്യാലയത്തിൽ  സ്പെഷ്യൽ കെയർ സെന്റർ പദ്ധതി ഉദ്ഘാടനം ചെയ്തു. മായം ചേർക്കൽ പ്രോജക്ട് തണൽ വായന ഞങ്ങളുടെ വിദ്യാലയത്തിൽ കൺവീനറുടെ നേതൃത്വത്തിൽ യൂണിറ്റ് അംഗങ്ങൾ തണൽ വായന പരിപാടി സംഘടിപ്പിച്ചു. ഇതിലൂടെ വൃക്ഷത്തണലിൽ വായന ക്കൂട്ടിലെ പുസ്തകങ്ങൾ  സൗകര്യപ്രദമായി സ്വതന്ത്രമായ രീതിയിൽ വായിക്കുവാനുള്ള അവസരം കുട്ടികൾക്ക് നൽകുന്നു. എന്റെ മരം എന്റെ ജീവൻ നട്ടു നനച്ചു വളർത്തണം നമ്മൾ നല്ല നാളെകൾ പൂവിടാൻ  എന്ന ആശയത്തിലൂന്നി ഓരോ കുട്ടികളും തങ്ങളുടെ ചങ്ങാതിയായി ഒരു മരം അവരുടെ വീടുകളിൽ നട്ടു സംരക്ഷിച്ചു വരുന്നു. ലിറ്റിൽ ജേർണലിസ്റ്റ് യൂണിറ്റ് കൺവീനറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് അവരുടെ സമീപപ്രദേശങ്ങളിൽ നേരിടുന്ന ഏതെങ്കിലും ഒരു പ്രശ്നത്തെക്കുറിച്ച് വീഡിയോ വാർത്തയായി റിപ്പോർട്ട് ചെയ്യുവാൻ ആവശ്യപ്പെട്ടിരുന്നു. ഏറ്റവും മികച്ച വാർത്തകൾ വിദ്യാലയ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്തു
  • ഊർജ്ജം കരുതി വെക്കാം....... എനർജി മാനേജർ സ്കൂളിലും വീട്ടിലും ഊർജ്ജസംരക്ഷണ ത്തിന്റെ ഭാഗമായി യൂണിറ്റ് അംഗങ്ങളുടെ സഹകരണത്തോടെ ഞങ്ങളുടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ ഒരു പ്രവർത്തനമാണ് എനർജി മാനേജർ. ഇതനുസരിച്ച് ഓരോ ക്ലാസിലും എനർജി  മാനേജർമാരെ നിയമിച്ചു. ക്ലാസുകളിൽ കുട്ടികൾ ഇല്ലാതിരിക്കുന്ന സമയത്തും പി ടി സമയത്തും വൈകുന്നേരം സ്കൂൾ വിട്ടു വീടുകളിലേക്ക് പോകുന്ന സമയത്തും ഈ മാനേജർമാർ അവരുടെ ക്ലാസിലെ ലൈറ്റ് ഫാൻ എന്നിവയുടെ സ്വിച്ചുകൾ ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്തുന്നു. ഈ പ്രവർത്തനത്തിലൂടെ ഒരുപരിധിവരെ ഊർജ്ജസംരക്ഷണ സാധ്യമാവുകയും ചെയ്തു. ഇതുപോലെ ഓരോ കുട്ടിയും അവരുടെ വീടുകളിലെ എനർജി മാനേജറാവാനും  വീട്ടിലെ ഊർജ സംരക്ഷണം ഉറപ്പാക്കാനും നിർദ്ദേശം നൽകി. മീറ്റർ ഡയറി ഞങ്ങളുടെ വിദ്യാലയത്തിലെ നല്ല പാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന മറ്റൊരു പ്രവർത്തനമാണ് മീറ്റർ ഡയറി. ഇതനുസരിച്ച് മീറ്ററിലുള്ള  ദൈനംദിന റീഡിങ് അവരുടെ സൗകര്യത്തിന് ഒരു പ്രത്യേക നോട്ടുപുസ്തകത്തിൽ അല്ലെങ്കിൽ ഒരു കലണ്ടറിലെ തീയതികളിൽ രേഖപ്പെടുത്തുന്നു. എല്ലാ ദിവസവും ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഓരോ ദിവസവും എത്ര യൂണിറ്റ് ഉപയോഗിക്കുന്നുണ്ടെന്നും റീഡിങ് കൂടുന്നതിനനുസരിച്ച് വൈദ്യുതി ഉപയോഗം നിയന്ത്രണവിധേയമാക്കാനും സാധിക്കുന്നു. ഇതിലൂടെ ഊർജ്ജ സംരക്ഷണത്തിൽ പങ്കാളിയാകുവാൻ നമുക്ക് ഓരോരുത്തർക്കും കഴിയുന്നു,അത് സമൂഹത്തിന് നന്മ യായി മാറുകയും ചെയ്യുന്നു. സീറോ അവർ യൂണിറ്റിന് നേതൃത്വത്തിൽ നടപ്പിലാക്കിയ ഒരു കാര്യക്ഷമമായ പ്രവർത്തനമാണ് ഇത് . വിദ്യാലയത്തിലെ ഉച്ചഭക്ഷണ ബ്രേക്ക് ടൈം ആയ 12 മുക്കാൽ മുതൽ ഒന്നേമുക്കാൽ വരെ ഒരു മണിക്കൂർ മെയിൻ സ്വിച്ച് ഓഫ് ചെയ്യുന്നു.ഇതിലൂടെ നഷ്ടമാകുന്ന വൈദ്യുതി ഇല്ലാതാക്കാൻ സാധിക്കുന്നു. ലൗ ലവ്വർ വിജയത്തിൽ നടപ്പിലാക്കിയ മറ്റൊരു ഊർജ്ജസംരക്ഷണ പ്രവർത്തനമാണ് ലവ് അവർ. കുട്ടികൾ അവരുടെ വീടുകളിൽ എത്തിച്ചേർന്ന ശേഷം ഒരു മണിക്കൂർ തങ്ങളുടെ മെയിൻ സ്വിച്ച് ഓഫ് ആക്കി ഇടുന്നു. ഇപ്പോൾ ഏറ്റവുമധികം ബാധിച്ച് വരുന്ന മൊബൈൽ, ലാപ്ടോപ്പ്,ടെലിവിഷൻ തുടങ്ങിയവയ്ക്കുള്ള അഡിക്ഷന് ഒരു പരിധിവരെ പരിഹാരം ആണിത്. ഇവയ്ക്ക് വിശ്രമം നൽകി തങ്ങളുടെ കുടുംബങ്ങളുടെ ഒപ്പം ചിലവഴിക്കാനും അതോടൊപ്പം കളികളിൽ ഏർപ്പെടാനും ഇതിലൂടെ വിദ്യാർത്ഥികൾക്ക് സാധ്യമാകുന്നു. മാനസികോല്ലാസത്തിനും കായികക്ഷമത വർദ്ധിപ്പിക്കുവാനും കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ലൗ അവറിലൂടെ സാധിക്കുന്നു. കരുതിവെക്കാം ഇത്തിരിവെട്ടം യൂണിറ്റിന് നേതൃത്വത്തിൽ നടത്തിയ മറ്റൊരു ഊർജ്ജസംരക്ഷണ പ്രവർത്തനമായിരുന്നു കരുതി വെക്കാം ഇത്തിരിവെട്ടം . കുട്ടികൾ അവരുടെ വീടുകളിലെ എല്ലാ ബൾബുകളും ഓഫ് ചെയ്തു കുറച്ചു സമയം മെഴുകുതിരിയോ മണ്ണെണ്ണ വിളക്കോ കത്തിച്ച് വെക്കുക. അവയുടെ ഫോട്ടോ എടുക്കുകയും കോഡിനേറ്റർ ക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നു. ഊർജ്ജ ഉപകരണ പ്രദർശനം പഴയതും പുതിയതുമായ ഊർജ്ജ ഉപകരണങ്ങളുടെ പ്രദർശനം കുട്ടികൾക്കായി സംഘടിപ്പിക്കുകയും അതിലൂടെ അവയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാനും കുട്ടികൾക്ക് കഴിഞ്ഞു. എനർജി കിംഗ് ആൻഡ് ക്യൂൻ ഊർജ്ജ സംരക്ഷണ ബോധവൽക്കരണത്തിനു ശേഷം വൈദ്യുതി നിയന്ത്രിക്കുന്ന കുട്ടികൾക്കായി നടത്തിയ മത്സരമാണിത്. ഒരുവർഷത്തെ വൈദ്യുതിബിൽ കുറച്ചു കൊണ്ടു വരുന്ന ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും എനർജി കിംഗ് ആയും എനർജി ക്വീൻ തെരഞ്ഞെടുക്കുന്നു.
  • ആരോഗ്യം വ്യായാമത്തിലൂടെ ആരോഗ്യം ഞങ്ങളുടെ വിദ്യാലയത്തിൽ പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വർധിപ്പിക്കുന്നതിനായി വിവിധ വ്യായാമമുറകൾ ഉൾപ്പെടുത്തി "വ്യായാമത്തിലൂടെ ആരോഗ്യം" എന്ന പദ്ധതി ആവിഷ്കരിച്ചു . ഇതനുസരിച്ച് വ്യത്യസ്ത വ്യായാമങ്ങളും, എയ്റോബിക്സ്, യോഗ പരിശീലനങ്ങളും കായിക അധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിവരുന്നു.   പ്രഥമശുശ്രൂഷ  ശില്പശാല നല്ല പാഠം യൂണിറ്റിനെ ആഭിമുഖ്യത്തിൽ പ്രഥമശുശ്രൂഷ ശില്പശാല നടത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ടോം വർഗീസ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. അടിയന്തര ഘട്ടങ്ങളിൽ അറിഞ്ഞിരിക്കേണ്ട ശുശ്രൂഷ രീതികൾ വ്യക്തമാക്കി കൊടുത്തു. ഫസ്റ്റ്എയ്ഡ് ബോക്സ് എല്ലാ ക്ലാസിലും നല്ല പാഠം യൂണിറ്റ് ഏറ്റെടുത്ത് ഒരു മാതൃക പ്രവർത്തനമായിരുന്നു എല്ലാ ക്ലാസിലും ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിക്കുക എന്നത്. അതിന്നും തുടർ പ്രവർത്തനമായി നടന്നുകൊണ്ടിരിക്കുന്നു. പ്രഥമശുശ്രൂഷ ശിൽപ്പശാലയിൽ പങ്കെടുത്ത  ക്ലാസ്സിലെ ഒരു കുട്ടിയെ കുട്ടി ഡോക്ടറായി നിയമിച്ചു. ഈ കുട്ടിയുടെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോക്സ് പദ്ധതി ക്ലാസുകളിൽ പ്രാവർത്തികമാക്കുന്നു. ORS കോർണർ അതിശക്തമായ ചൂടിൽ കുഴഞ്ഞു വീഴുന്ന കുട്ടികളെ  കണ്ടപ്പോഴാണ് ORS കോർണർ ഞങ്ങളുടെ വിദ്യാലയത്തിൽ നടപ്പിലാക്കിയത്. തൊട്ടടുത്ത കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് ആർ എസ് പൗഡർ ലഭിച്ചത്.
  • അമ്മയ്ക്കൊപ്പം അമ്മ രുചി ഈ കോവിഡ്  കാലത്ത്  ഞങ്ങളുടെ വിദ്യാലയത്തിലെ അമ്മമാർക്കായി നല്ല പാഠം യൂണിറ്റിന് നേതൃത്വത്തിൽ പോഷക ആഹാര മത്സരം അമ്മ രുചി എന്ന പേരിൽ സംഘടിപ്പിച്ചു. വീട്ടിൽ സുലഭമായി ലഭിക്കുന്ന വസ്തുക്കൾ മാത്രമുപയോഗിച്ച് വ്യത്യസ്തതരം രുചിക്കൂട്ടുകൾ ആണ്  അമ്മമാർ സമ്മാനിച്ചത്. ഏറ്റവും നല്ല റെസിപ്പി ക്കുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചു. അമ്മചൊല്ല് നല്ല പാഠം യൂണിറ്റിനെ ആഭിമുഖ്യത്തിൽ "വീടകങ്ങളിലെ അമ്മ അധ്യാപകർ " എന്ന തലക്കെട്ടിൽ അമ്മമാർക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. വ്യത്യസ്ത ആശയങ്ങളുമായി ധാരാളം അമ്മമാർ  അവരുടെ അനുഭവങ്ങൾ അമ്മ ചൊല്ലിലൂടെ അവതരിപ്പിച്ചു. ഏറ്റവും നല്ല പ്രാസംഗികർക്ക് സമ്മാനങ്ങളും നൽകി. അമ്മ ടീച്ചർ അധ്യാപക ദിനത്തിൽ നല്ല പാഠം യൂണിറ്റിന് നേതൃത്വത്തിൽ ഞങ്ങളുടെ രക്ഷിതാക്കളിൽ നിന്നും മികച്ച അമ്മ ടീച്ചേഴ്സിനെ  കണ്ടെത്തി. ഇഷ്ടമുള്ള വിഷയത്തിൽ   ഒരു ക്ലാസ് അവതരണ വീഡിയോ അമ്മമാരോട് അയക്കാൻ പറയുകയും അതിൽനിന്നാണ് മിടുക്കികളായ അമ്മടീച്ചറെ കണ്ടെത്തുകയും ചെയ്തത്. മുത്തശ്ശി ഉമ്മ ലോക വയോജന ദിനത്തിൽ   ഓരോ കുട്ടിയും വീട്ടിലെ മുത്തശ്ശിക്ക്  ഉമ്മ കൊടുക്കുന്ന ഫോട്ടോ  എടുക്കാൻ നല്ല പാഠം യൂണിറ്റ് നിർദ്ദേശം നൽകി. ആ ഫോട്ടോകൾ ഉൾപ്പെടുത്തി മുത്തശ്ശി ഉമ്മ എന്ന പേരിൽ വീഡിയോ പ്രസന്റേഷനും നടത്തി. വാർദ്ധക്യത്തിലെത്തിയ വരോട് കരുണയും സ്നേഹവും ചൊരിയുക എന്ന ലക്ഷ്യത്തോടുകൂടിയാണ്  ഈ പരിപാടി സംഘടിപ്പിച്ചത്. അമ്മമാർക്ക് കൗൺസിലിങ് കോ വിഡ് കാലത്തെ വീടകങ്ങളിൽ അകപ്പെട്ട മക്കൾക്ക് സ്നേഹവും പിന്തുണയും നൽകുന്നതിനുവേണ്ടി നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ  കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിച്ചു. പ്രശസ്തയായ സൈക്കോളജി വിജിത പ്രേം സുന്ദർ അണ്ണാ ക്ലാസ് നയിച്ചത്. അമ്മ തണലിൽ ഈ കോവിഡ് കാലത്ത് വിദ്യാലയങ്ങളിൽ  കുട്ടികൾക്ക് എത്തിച്ചേരാൻ കഴിയാതിരുന്ന സമയത്ത് ആവിഷ്കരിച്ച പദ്ധതിയാണ് അമ്മ തണലിൽ. ഒരു പ്രദേശത്തെ കുട്ടികളെ സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ ഒരുമിച്ചുകൂട്ടി ആ പ്രദേശത്തുള്ള ഒന്നോരണ്ടോ അമ്മമാർ അധ്യാപകരായി കുട്ടികൾക്ക് വേണ്ട പാഠഭാഗങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നു. വീട്ടിൽനിന്ന് പഠന പിന്തുണ ലഭിക്കാത്ത, ഓൺലൈൻ സംവിധാനങ്ങൾ നല്ലവണ്ണം ഉപയോഗിക്കാൻ കഴിയാത്ത കുട്ടികൾക്ക് ഈ ഒരു പദ്ധതി നല്ല ആശ്വാസമാണ് നൽകിയത്. അവരുടെ പഠനത്തിൽ നല്ലൊരു പിന്തുണ നൽകാൻ ഈ അമ്മ തണലിനു കഴിഞ്ഞു.

മാനേജ്മെന്റ്

മുൻ മാനേജർ ശ്രീ . കുത്തനിയിൽ മമ്മുക്കുട്ടി ഹാജി

ശ്രീ . പടിഞ്ഞാറേപള്ള മൊയ്തുക്കുട്ടി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയ്യതി
1 പികെ പൊന്നമ്മ 01.06.1976
2 വി മുഹമ്മദാലി 01.04.1980
3 വി രക്ത്നകുമാരി 01.04.2009
4 കെ എ രാധിക 01.04.2014


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ_.യു_.പി.എസ്_പയ്യനെടം&oldid=1786592" എന്ന താളിൽനിന്ന് ശേഖരിച്ചത്