ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം

19:13, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashask (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


ടുക്കി ജില്ലയിലെ തൊടുപുഴ ടൗണിൽ നിന്നും 8 കിലോമീറ്റർ അകലെ കോട്ടയം ജില്ലയുടെ അതിർത്തി ഗ്രാമമായ കരിങ്കുന്നം[1] ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കരിങ്കുന്നം ടൗണിനോട് ചേർന്ന് ദേശീയ പാതയോരത്ത് തന്നെ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിലേറെ കാലത്തെ പ്രവർത്തന പാരമ്പര്യവുമായി ഈ വിദ്യാലയം നിലകൊള്ളുന്നു. പൊതു വിദ്യാലയങ്ങൾ നാടിന്റെ വികസന ചരിത്രത്തിന്റെ ഭാഗമാണെന്നതിനാൽ കാലഘട്ടങ്ങളിലൂടെ ഈ വിദ്യാലയം നേടിയെടുത്ത ജനകീയ അംഗീകാരങ്ങളെല്ലാം തന്നെ ഇടുക്കി[2] ജില്ലയിലെ മുൻനിര പ്രൈമറി വിദ്യാലയങ്ങളുടെ പട്ടികയിൽ ഒരിടം നേടിയെടുക്കുവാനും, നിലനിർത്തി പോരുവാനും സഹായകമായി. പ്രീ പ്രൈമറി വിഭാഗം മുതൽ നാലാം തരം വരെ മുന്നൂറിലേറെ കുട്ടികളുമായി മികച്ച അധ്യയന നിലവാരവും, മികവാർന്ന പ്രവർത്തനങ്ങളുമായി മികവിന്റെ പാതയിൽ ഈ വിദ്യാലയം യാത്ര തുടരുന്നു.

ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം
വിലാസം
കരിങ്കുന്നം

കരിങ്കുന്നം പി.ഒ.
,
ഇടുക്കി ജില്ല 685586
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1912
വിവരങ്ങൾ
ഫോൺ0486 2242945
ഇമെയിൽhm.glps.karimkunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്29312 (സമേതം)
യുഡൈസ് കോഡ്32090700403
വിക്കിഡാറ്റQ64615257
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകരിങ്കുന്നം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ212
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസാദ്. പി. നായർ
പി.ടി.എ. പ്രസിഡണ്ട്ജിബു മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ഷീല ദേവസ്യ
അവസാനം തിരുത്തിയത്
12-03-2022Ashask


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളത്തിൽ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അലകൾ ദൃശ്യമായി തുടങ്ങിയ കാലഘട്ടം കരിങ്കുന്നത്ത് വസിച്ചിരുന്ന മക്കളുടെ വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടങ്ങൾ[3]ക്കുമപ്പുറം അസാധ്യമായിരുന്നു. തങ്ങളുടെ പ്രദേശത്തും ഒരു സ്കൂൾ എന്ന മോഹം അവർക്കുണ്ടായിരുന്നു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ.രാജഗോപാലാചാരി യാത്രാമദ്ധ്യേ കരിങ്കുന്നത്തു വിശ്രമിക്കുവാൻ ഇടയായി. ആ കാലയളവിൽ വിദ്യാർത്ഥിയായിരുന്ന ശ്രീ ജോസഫ് ചക്കുങ്കലിന്റെ നേതൃത്വത്തിൽ കരിങ്കുന്നം നിവാസികൾ ദിവാനെ മുഖം കാണിക്കുകയും തങ്ങളുടെ ആഗ്രഹങ്ങൾ, സാഹചര്യങ്ങൾ വിശദീകരിക്കുകയും, ഒരു സ്കൂൾ അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച് തിരിച്ചറിവുണ്ടായിരുന്ന ദിവാൻ ഈ നാടിന്റെ ഒരു സ്കൂൾ വന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട് ഉത്തരവിട്ടു. അങ്ങനെ, 1912ൽ എം.എം സ്കൂൾ ആരംഭിച്ചു. അതാകട്ടെ ഇന്നത്തെ പോലീസ് സ്റ്റേഷൻ സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്ത് ഒരു ഷെഡ്‌ഡിലായിരുന്നു. പിന്നീട് ഗവണ്മെന്റ് സ്ഥലമെടുത്ത് നൽകിയ സ്‌ഥലത്ത് നാടിന്റെ മുഴുവൻ പിന്തുണയും, പിൻബലവും ആർജിച്ച് ആരംഭിച്ച സ്കൂളാണ് ഇന്ന് വളർന്ന് ഏതാണ്ട് എല്ലാവിധ സംവിധാനങ്ങളോടെയും കാണുന്ന കരിങ്കുന്നം ഗവ: എൽ.പി. സ്കൂൾ നിറയെ കരിങ്കൽ പാറകൾ നിറഞ്ഞ സ്‌ഥലത്ത് അവ പൊട്ടിച്ച് മാറ്റി വിദ്യാലയം നിർമ്മിച്ചതിനാൽ "പാറേൽ പള്ളിക്കൂടം" എന്ന അപര നാമധേയത്തിലും ഈ സ്കൂൾ വിഖ്യാതമാണ്.കൂടുതൽ അറിയാൻ.....

ഭൗതികസൗകര്യങ്ങൾ

SH-8 (മൂവാറ്റുപുഴ - പുനലൂർ ഹൈവേ)റോഡരികിൽ കരിങ്കുന്നം ടൗണിൽ നിന്ന് ഏകദേശം നൂറ്റമ്പത് മീറ്റർ അകലെയായി പാലാ - തൊടുപഴ റൂട്ടിൽ തന്നെ എഴുപത് സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറിക്ക് നാല് ക്ലാസ്സ്‌ മുറികളും, അറ്റാച്ചഡ് ടോയ്ലറ്റ് സൗകര്യങ്ങളോട് കൂടിയ ഒരു കെട്ടിടവും, പ്രത്യേകം ഡൈനിങ് ഹാളും ഉണ്ട്‌. പ്രൈമറി വിഭാഗം ക്ലാസ്സ്‌ മുറികൾക്കായി രണ്ട്‌ നില കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും, ലൈബ്രറി & റീഡിങ് റൂം, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, സ്റ്റാഫ്‌ റൂം ഉൾപ്പെടെ 4 മുറികളുമുണ്ട്. കൂടാതെ രണ്ടാം നിലയിൽ വിശാലമായ ഓപ്പൺ ഓഡിറ്റോറിയം(റൂഫിങ്ങോടുകൂടിയത് ), ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള, സ്റ്റോർ റൂം, സ്വന്തമായി കിണർ ഉൾപ്പെടുന്ന കുടിവെള്ള സംവിധാനം, മഴവെള്ളസംഭരണി, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ(GENDER FRIENDLY) ടോയ്ലറ്റ് സൗകര്യങ്ങൾ, കുടിവെള്ള വിതരണ സംവിധാനങ്ങൾ, സ്കൂൾ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പ് വരുത്തിക്കൊണ്ട് ചുറ്റുമതിൽ, ഗേറ്റ്, സ്‌ഥല പരിമിതി പരിഗണിച്ചുകൊണ്ട് ചെറിയ കളിസ്ഥലം, അസംബ്ലി ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്തും, പിൻഭാഗത്തും ചെറിയ തോതിൽ പൂന്തോട്ടം, നാടൻ പച്ചക്കറി കൃഷിയിടം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
സ്കൂളിൽ പ്രൈമറിതലം മുതൽ കുട്ടികൾക്കുവേണ്ടി ഭാഷ സയൻസ്, ഗണിത ലാബുകളും, ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, എല്ലാ ക്ലാസുകൾക്കും ലാപ്ടോപ്പ് ഉൾപ്പെടെ അനുബന്ധ ഉപകരണങ്ങൾ, പൊതുവായി പ്രൊജക്ടർസംവിധാനം, വിഷയടിസ്ഥാനത്തിൽ ഇംഗ്ലീഷ്, മലയാളം, ഗണിതം, സയൻസ്, ഐ. ടി ക്ലബ്ബുകളും ഓരോന്നിനും പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ.....

പാഠ്യേതര പ്രവർത്തനങ്ങൾ

 നേർക്കാഴ്ച

 അക്ഷരവൃക്ഷം

മുൻ സാരഥികൾ

സാരഥികൾ

സ്കൂൾ പി.റ്റി.എ./മാനേജ്മെന്റ് കമ്മിറ്റികൾ

തൊരു വിദ്യാലയത്തിന്റെയും നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ശക്തമായ പിന്തുണാ സംവിധാനങ്ങളിൽ ഒന്നാണ് സ്കൂൾ പി. റ്റി. എ, സ്കൂൾ മാനേജ്മെന്റ് കമ്മറ്റികൾ. ഒരു വിദ്യാലയത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന അക്കാദമികവും, ഭൗതികവുമായ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതിലും ഇത്തരം കമ്മിറ്റികൾക്ക് അനിഷേധ്യമായ പങ്കുണ്ട്. ഈ വിദ്യാലയത്തിന്റെ നാളിതുവരെയുള്ള വികസന യാത്രയിൽ ലഭിച്ചുവരുന്ന സാമൂഹിക പിന്തുണയും, അംഗീകാരങ്ങളും ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നേടിയെടുക്കുന്ന സാമൂഹിക പിന്തുണയിൽ നിന്നാണ്. കാഴ്ച്ചയിൽ ഇന്ന് വിദ്യാലയത്തിന് ലഭിച്ചിരിക്കുന്ന മുഖഛായ നേടിയെടുക്കുന്നതിൽപോലും കാലകാലങ്ങളിലായി വിവിധ കമ്മിറ്റികൾ നടത്തിയ നിസ്സീമമായ സഹകരണവും, പിന്തുണയുമാണെന്നതിൽ അഭിമാനിക്കാം. അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി(SMC). എസ്.എം.സി. എന്ന പേരിലാണ് ഈ സംഘടന അറിയപ്പെടുന്നത്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും, ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും, വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിലെ കെട്ടിടം, കളിസ്ഥലം, സ്മാർട്ട്‌ ക്ലാസ്സ്‌ മുറി, പ്രീപ്രൈമറി ഡൈനിങ് ഹാൾ, ജൈവ വൈവിദ്ധ്യ ഉദ്യാനം, ഓപ്പൺ ഓഡിറ്റോറിയം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ആക്കാദമിക, ആക്കാദാമികേതര പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലും ഈ കമ്മിറ്റികൾ സജീവമായ ഇടപെടലുകൾ നടത്തിവരുന്നു. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു (ഇടുക്കി ജില്ലയിലെ മികച്ച പി. റ്റി. എ. കമ്മിറ്റിക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡും കരസ്‌ഥമാക്കിയിട്ടുണ്ട്). സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് ഗവൺമെന്റ് എൽ. പി. എസ്. കരിങ്കുന്നം സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, ഉൾപ്പെടെ പ്രവർത്തിക്കുന്ന ഈ കമ്മിറ്റി സ്കൂളിനെ ജില്ലയിലെ മുൻനിര വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുമെന്നതിൽ സംശയമില്ല.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നാട്ടിലും വിദേശത്തുമായി ജോലി ചെയ്യുന്ന ആയിരങ്ങളുടെ മാതൃ വിദ്യാലയമാണിത്. ഇവരെക്കൂടാതെ കലാ-സാഹിത്യ-സാംസ്കാരിക-കായിക പൊതുപ്രവർത്തന രംഗങ്ങളിൽ പേരും പ്രശസ്തിയും നേടിയവർ നിരവധി. കവികൾ, നാടകകൃത്തുക്കൾ, കഥാരചയിതാക്കൾ, നോവലിസ്റ്റുകൾ, ലേഖകർ, സംഗീതജ്ഞർ, കായിക പ്രതിഭകൾ, സിനിമാ-ടെലിവിഷൻ-പത്രങ്ങൾ തുടങ്ങിയ രംഗങ്ങളിൽ കരിങ്കുന്നം പഞ്ചായത്തിന്റെയും ഈ സ്കൂളിന്റെയും സംഭാവനകൾ ഉദാത്തമാണ്.

  • രാജ്യസേവനത്തിന്റെ പാതയിൽ അഭിമാന താരമായി പൂർവ്വ വിദ്യാർത്ഥി ലെഫ്റ്റനന്റ് കേണൽ അരുൺകുമാർ. എം
  • ഭാരതീയ ചികിത്സാശാസ്ത്രമായ 'ആയുർവേദ'ത്തിൽ ഡോക്ടറായി സേവനമനുഷ്ടിക്കുന്ന ഡോക്ടർ കെ.എം. ആനന്ദ്
  • ആതുരസേവന രംഗത്ത് ആയുർവേദ ശാസ്ത്രത്തിൽ തലമുറകൾ പകർന്നു കിട്ടിയ ചികിത്സാ നൈപുണ്യവുമായി ഡോക്ടർ കെ. എം. ജയഘോഷ്
  • മഞ്ചേരി മെഡിക്കൽ കോളേജിൽ സീനിയർ അനസ്‌തറ്റീസ് ആയി സേവനമനുഷ്ഠിച്ചു വരുന്ന ഡോക്ടർ രമ. പി. എം
  • കായികാധ്യാപകനും ഒളിമ്പ്യൻ പ്രീജ ശ്രീധരൻ, ഹോക്കി താരം ശ്രീജേഷ് തുടങ്ങി ധാരാളം കായികതാരങ്ങളുടെ കോച്ചുമായിരുന്ന ശ്രീ. പി. ആർ രണേന്ദ്രൻ
 

രാജ്യത്തെ സേവിക്കാൻ സ്വപ്നം കാണുന്ന പുതിയ തലമുറയ്ക്ക് പ്രചോദനമായി..
Lt. Col. Arunkumar M, receiving Sena Medal Gallantry from Lt. Gen. D Anbu, PVSM, UYSM, AVSM,YSM,SM,ADC Northern Army Cdr on 14 Feb 2018.

നേട്ടങ്ങൾ - അവാർഡുകൾ

പൊതു വിദ്യാലയങ്ങൾ മികവിന്റെ പാതയിലേക്ക് ചുവട് വച്ച് തുടങ്ങിയ നാൾ മുതൽ ലഭിച്ചു വരുന്ന സാമൂഹിക പിന്തുണയും നേട്ടങ്ങളും, പ്രവർത്തന മികവുകൾക്കുള്ള അംഗീകാരമായി കണക്കാക്കാം.തനത് പ്രവർത്തനശൈലിയിലൂടെ ഈ വിദ്യാലയം കാലാകാലങ്ങളായി നേടിയെടുത്ത അംഗീകാരങ്ങളും, നേട്ടങ്ങളും ഒറ്റനോട്ടത്തിൽ..കൂടുതൽ അറിയാൻ.....


 
അഭിമാനനിമിഷങ്ങൾ

ചിത്രശാല

 

 ശിശുസൗഹൃദ പഠനാന്തരീക്ഷം

 'കോവിഡാനന്തര പഠനകാലം'

 തിരികെ വിദ്യാലയത്തിലേക്ക്

വഴികാട്ടി

▪️ഇടുക്കി- കോട്ടയം ജില്ലാ അതിർത്തിയിൽ തൊടുപുഴയിൽ നിന്നും 8 കിലോമീറ്റർ മാറി SH:8 സംസ്‌ഥാന പാതയിൽ കരിങ്കുന്നം ടൗണിൽ നിന്നും 250 മീറ്റർ അകലത്തിൽ സ്‌ഥിതി ചെയ്യുന്നു. (ഇടുക്കി ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്നും 57 കിലോമീറ്റർ അകലെ )

▪️കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡ് മാർഗം പാലാ - തൊടുപുഴ റൂട്ടിൽ 48.1കിലോമീറ്റർ അകലെ .

▪️കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 58.3 കിലോമീറ്റർ അകലെ. {{#multimaps:9.854664, 76.687676|zoom=8}}

അവലംബം