ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ഉപജില്ലയിലെ കന്നിമാരിയിൽ ചിറ്റൂർ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴിൽ 1976ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് രാമൻകണ്ടൻ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ. (ആർ.കെ.എം.എ.എൽ പി. സ്കൂൾ )
ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട | |
---|---|
വിലാസം | |
കല്യാണപ്പേട്ട കല്യാണപ്പേട്ട , കന്നിമാരി പി.ഒ. , 678534 , പാലക്കാട് ജില്ല | |
സ്ഥാപിതം | 07 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04923 285241 |
ഇമെയിൽ | ramankandan.Ip@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21337 (സമേതം) |
യുഡൈസ് കോഡ് | 32060400303 |
വിക്കിഡാറ്റ | Q64690553 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുമാട്ടി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 134 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്ഞാനപ്രഭ കെ.ജി. |
പി.ടി.എ. പ്രസിഡണ്ട് | ബേബി ശശി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രഭ. |
അവസാനം തിരുത്തിയത് | |
05-03-2022 | 21337-pkd |
ചരിത്രം
1976 - ലാണ് വിദ്യാലയം സ്ഥാപിതമായത്.കാർഷികമേഖലയായ കല്യാണപ്പേട്ടയിൽ അന്ന് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ദേശത്തെ പ്രമുഖ കർഷകനും ഭൂവുടമയുമായിരുന്ന രാമൻ കണ്ടൻ എന്ന വ്യക്തിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൻ ആർ.കൃഷ്ണൻകുട്ടിയാണ് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചത്. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
ആർ കെ എം അൽ പി സ്കൂൾ 1 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. 10 ക്ലാസ്സ്മുറികളിൽ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ രണ്ടു ഡിവിഷനുകളായി പ്രവർത്തിക്കുന്നു, രണ്ടു ക്ലാസുകൾ പ്രീ പ്രൈമറിയായും പ്രവർത്തിക്കുന്നു. കൂടുതലറിയാൻ
ദിനാചരണങ്ങൾ
പ്രധാനപ്പെട്ട ദിനങ്ങൾ സ്കൂളിൽ ആചരിക്കാറുണ്ട്. അന്ന് കുട്ടികളുടെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. കൊറോണ കാലഘട്ടത്തിൽ ഓൺലൈൻ ആയി എല്ലാദിനാചരണങ്ങളും നടത്തിയിട്ടുണ്ട്. സ്കൂളിന്റെ യൂട്യൂബ് ചാനൽ തുടങ്ങി, അതിൽ എല്ലാ പരിപാടികളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിലൂടെ കുട്ടികൾക്ക് ആ ദിനത്തിന്റെ പ്രത്യേകതകൾ അറിയുവാനും അതിന്റെ ആവശ്യകത മനസ്സിലാക്കുവാനും കഴിയുന്നു. കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കാനും അവസരം ലഭിക്കുന്നു. കൂടുതലറിയാൻ
മാനേജ്മെന്റ്
മുൻ സാരഥികൾ
1976ൽ ഈ സ്കൂൾ സ്ഥാപിതമായതുമുതൽ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച് സ്കൂളിന്റെ വളർച്ചക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചവർ. കൂടുതലറിയാൻ
അധ്യാപകർ
2021 മുതൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങളും സ്കൂളിന്റെ വളർച്ചയിൽ കൈത്താങ്ങായും അഹോരാത്രം പ്രവർത്തിക്കുന്നവർ. കൂടുതലറിയാൻ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരങ്ങൾ പഠിച്ചിറങ്ങിയ പല പൂർവ്വവിദ്യാര്ഥികളും ഇന്ന് സമൂഹത്തിൽ ഉന്നത നിലകളിൽ സ്ഥാനമലങ്കരിക്കുന്നു. അവരിൽ പലരും ഇന്നും ഈ വിദ്യാലയവുമായി ഒരു നല്ല ബന്ധം നിലനിർത്തി പോരുന്നു. വിദ്യാലയത്തിന്റെയ്യോ ഇവിടുത്തെ വിദ്യാർത്ഥികളുടെയോ ഏതൊരു ആവശ്യത്തിനും ഇവർ സദാസന്നദ്ധരാണ്. കൂടുതലറിയാൻ
വഴികാട്ടി
{{#multimaps:10.668134692120006, 76.79399701524949|zoom=18}}എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 23 കിലോമീറ്റർ കന്നിമാരി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 28 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം