ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കല്യാണപ്പേട്ട എന്ന എന്റെ ഗ്രാമം

തമിഴ്പെരുമയും മലയാളതനിമയും പാലക്കാടൻ ചുരത്തിൽ സമന്വയിച്ചത് ചരിത്രാതീത കാലത്താണ് . അവിടുന്നിങ്ങോട്ടു ഈ ഇരു സംസ്കാരങ്ങളും ഇടചേർന്ന് പോന്ന കഥകളയവിറക്കി പെരുമാട്ടി എന്ന ഗ്രാമം , ഏതോ നാടോടിക്കഥയിലെ കന്നിപ്പെണ്ണായി , ശോകനാശിനി തീരത്ത് പെരുമയെ പാലൂട്ടി നിലനിൽക്കുന്നു . ആര്യമാലയും , രാജ ഹരിശ്ചന്ദ്രയും , സത്യവാൻ സാവിത്രിയും പെരുമാട്ടിയുടെ ഹരിത ധന്യതയിൽ രാവുകൾക്ക് താളലയങ്ങൾ കൊടുത്തു . കാർഷിക വൃത്തി ജീവിത വൃത്തിയായി ഇന്നും നിലനിർത്തിപ്പോരുന്ന പെരുമാട്ടിയിലെ പൗരസമൂഹം വിത്തും മണ്ണും മനസ്സിൽ കൊണ്ടു  നടക്കുന്ന മറ്റേതു കർഷക ഗ്രാമത്തിനും ഉദാത്തമായ മാതൃകയാണ് . കാലത്തിന്റെ കുളമ്പടിയൊച്ചകൾ കാതോർത്തു നിന്ന് ഗ്രാമം , കേരളപ്പിറവിയെത്തുടർന്നു വന്ന കർഷക ബന്ധ നിയമത്തിന്റെ നിയതമായ മൂല്യങ്ങൾ ആവാഹിച്ചെടുത്ത് , സമഗ്ര വികസനത്തിന്റെ വഴിത്താരയിലൂടെ മുന്നോട്ടു നടന്നു . തൽഫലമായി തൊഴിൽ , വിദ്യാഭ്യാസം സംസ്കാരം തുടങ്ങിയ തലങ്ങളിൽ ഗണനീയമായ പുരോഗതി കൈവരിക്കാനും ഈ ഉൾനാടൻ കാർഷിക ഗ്രാമത്തിനു കഴിഞ്ഞു . കൂടുതലറിയാൻ

സാമൂഹിക സാംസ്കാരിക ചരിത്രം

പാലക്കാട് ജില്ലയിൽ തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന ഒരു കൊച്ചു കാർഷിക ഗ്രാമമാണ് പെരുമാട്ടിയിലെ വാർഡ് 7 ആയ കല്യാണപ്പേട്ട. കൂടുതലറിയാൻ

ഭൂപ്രകൃതി - ജലപ്രകൃതി - ജനപ്രകൃതി

തമിഴ്നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിച്ച് തമിഴ് നാട്ടിലൂടെ ഒഴുകി അതിർത്തി കടന്നു കേരളത്തിലേക്ക് വരുന്ന ശോകനാശിനി പുഴയുടെ തെക്കു ഭാഗത്ത് കിഴക്ക് പടിഞ്ഞാറായി കിടക്കുന്ന പഞ്ചായത്താണിത്.

പഞ്ചായത്തിന്റെ പടിഞ്ഞാറ് പട്ടാഞ്ചേരി പഞ്ചായത്തും കിഴക്ക് തമിഴ്നാടും തെക്ക് പട്ടഞ്ചേരി പഞ്ചായത്തും തമിഴ്നാടിന്റെ കുറച്ചു ഭാഗവും വടക്ക് ശോകനാശിനി പുഴയുമാണ്.

ഭൂപ്രകൃതി അനുസരിച്ച് ഈ പഞ്ചായത്തിന്റെ മൂന്നു മേഖലകളായി തരം തിരിക്കാം .

. 1 സമതല പ്രദേശം

. 2 പൂന്തൽ പ്രദേശം

. 3 പൂന്തൽ പ്രദേശം

ഈ പഞ്ചായത്തിന്റെ കിഴക്കേ അറ്റം കിഴക്കു നിന്ന് പടിഞ്ഞാറോട്ടും ശേഷിച്ച ഭാഗം തെക്കു നിന്ന് വടക്കോട്ടും ചരിഞ്ഞു കിടക്കുന്നു . ചരൽകലർന്ന മണ്ണ് പെണ്ണ് , കളിമണ്ണ് , പൂക്കാമണ്ണ് , പുളിമണ്ണ് കളിമണ്ണ് എന്നിവയാണ് ഇവിടത്തെ പ്രധാന മാൺതരങ്ങൾ. കൂടുതലറിയാൻ

കൃഷിയും ജലസേചനവും

പെരുമാട്ടി പഞ്ചായത്ത് പൂർണ്ണമായും കാർഷിക മേഖലയാണ് . ഇവിടുത്തെ പ്രധാന വിളകൾ നെല്ല് , തെങ്ങ് , കടല , കരിമ്പ് , പരുത്തി , വാഴ , കപ്പ , പച്ചക്കറികൾ എന്നിവയാണ് . ഇവിടുത്തെ ജനങ്ങളുടെ പ്രധാന ജീവനോപാധി കൃഷിയും അതുമായി ബന്ധപ്പെട്ട മേഖലയുമാണ് . പഞ്ചായത്തിലെ ഭൂമികൾ മൊത്തം ഭൂപരിഷ്കരണ നിയമം വരുന്നതിനു മുമ്പ് ഏതാനും ജന്മിമാരുടെ കൈവശമായിരുന്നു . കൂടുതലറിയാൻ