ചരിത്രം

 
രാമൻകണ്ടൻ

രാമൻകണ്ടൻ എന്ന വ്യക്തി തനിക്കു കിട്ടാത്ത വിദ്യാഭ്യാസം തന്റെ നാട്ടിലുള്ള പാവങ്ങളുടെ മക്കൾക്ക് കിട്ടണം എന്ന ആഗ്രഹം മകനായ ആർ. കൃഷ്ണൻകുട്ടിയോട് പറയുകയും, അതിന്റെ ഫലമായി മകൻ അച്ഛന്റെ പേരിൽ നിർമിച്ചതുമാണ് ഈ വിദ്യാലയം. ഏകാധ്യാപക വിദ്യാലയമായിരുന്നു. 21വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ചു വിരമിച്ച ഗോവിന്ദൻകുട്ടിനായരാണ് ആദ്യത്തെ അദ്ധ്യാപകൻ. ദേശത്തെ പ്രഥമവിദ്യാലയം പ്രവർത്തനമാരംഭിച്ച ആ സുദിനം ഇന്നും പഴമക്കാരായ ദേശവാസികളുടെ ഓർമകളിൽ തെളിഞ്ഞു നിൽക്കുന്നു.അന്ന് ഗ്രാമത്തിലെങ്ങും ഉത്സവപ്രതീതിയായിരുന്നുവത്രെ. സ്ഥലത്തെ കർഷകരും തൊഴിലാളികളുമടങ്ങുന്ന ജനാവലി സ്‌കൂൾ മാനേജർ ആർ. കൃഷ്ണൻകുട്ടിയുടെ വീട്ടിലെ കൊട്ടിൽപ്പുരയിൽ ഒത്തുകൂടി നിലവിളക്കു തെളിയിച്ചാണ് ഗോവിന്ദൻകുട്ടി മാസ്റ്ററെ സ്വീകരിച്ചത്. 91 കുട്ടികളാണ് അന്ന് പ്രവേശനം നേടിയത്.

കഴിഞ്ഞ 31 വർഷക്കാലമായി ഈ ഗ്രാമത്തിലെ അറിവിന്റെ വെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. സർക്കാർ ഉദ്യോഗസ്ഥർ, അഭിഭാഷകർ,സാമൂഹിക പ്രവർത്തകർ , കലാപ്രതിഭകൾ എന്നിങ്ങനെ നാനാതുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട് .