ഗവ. എൽ പി എസ് തിരുവല്ലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് തിരുവല്ലം | |
---|---|
വിലാസം | |
തിരുവല്ലം ഗവ: എൽ പി എസ് തിരുവല്ലം , തിരുവല്ലം , തിരുവല്ലം പി.ഒ. , 695027 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഫോൺ | 0471 2380926 |
ഇമെയിൽ | thiruvallamlps2014@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43214 (സമേതം) |
യുഡൈസ് കോഡ് | 32141101303 |
വിക്കിഡാറ്റ | Q64036631 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 65 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 128 |
പെൺകുട്ടികൾ | 104 |
ആകെ വിദ്യാർത്ഥികൾ | 232 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിർമ്മലാദേവി എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷെമീന ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത എസ് എസ് |
അവസാനം തിരുത്തിയത് | |
07-02-2022 | 43214 |
ചരിത്രം
കേരളോത്പത്തിക്ക് തന്നെ കാരണഭൂതനായി കണക്കാക്കപ്പെടുന്ന ശ്രീ പരശുരാമൻ കുടികൊള്ളുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപത്തായി, കോവളം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൻറെ ഓരം ചേർന്ന് ഏകദേശം 125 വര്ഷം മുമ്പ് സ്ഥാപിതമായതാണ് തിരുവല്ലം ഗവ എൽ പി എസ്. 37 സെൻറ് സ്ഥല വിസ്തീർണത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലറ വീട്ടിൽ രാമൻ പിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1108 ലെ ക്ലാസ് രജിസ്റ്റർ പ്രകാരം സ്കൂളിൻറെ പേര് തിരുവല്ലം വി.പി. സ്കൂൾ എന്നാണ് . വെർണാക്കുലർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം .
തിരുവിതാംകൂറിലെ ആദ്യത്തെ പോലീസ് കമ്മീഷണർ ആയിരുന്ന ബി. നാണുപിള്ള, ബി എൻ വി ഗ്രൂപ്പിൻറെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശ്രീ.അച്യുതൻ നായർ തുടങ്ങിയവർ ഈ സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളാണ്.
1925 ൽ 50 വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഇവിടെ 2021-2022 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ 315 കുട്ടികളാണ് പഠിക്കുന്നത്. പ്രഥമ അദ്ധ്യാപിക ശ്രീമതി നിർമ്മലാദേവി എസ് ഉൾപ്പെടെ പ്രൈമറി വിഭാഗത്തിൽ 10 അധ്യാപകരും ഒരു അറബിക് അധ്യാപകനും രണ്ടു പ്രീപ്രൈമറി അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
37 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ലൈബ്രറി[തിരുത്തുക]
* വിഷയത്തിനനുസരിച്ച ക്രമീകരിച്ച 500 പുസ്തകങ്ങള്. * സ്ഥിരമായ നിരീക്ഷണ സംവിധാനം
കമ്പ്യൂട്ടര് ലാബ്[തിരുത്തുക] പ്രവർത്തന സജ്ജമായ 12 കംപ്യൂട്ടറുകൾ (5 ലാപ്ടോപ്പും 7 ഡസ്ക്ടോപ്പും) പ്രൊജക്ടർ 3 ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.
ഗണിതശാസ്ത്ര ലാബ്[തിരുത്തുക]
മറ്റു സൗകര്യങ്ങള്[തിരുത്തുക] • മൾട്ടി മീഡിയ റൂം • സ്കൂൾ ആഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
== മാനേജ്മെന്റ് == ഗവൺമെൻറ്
മുൻ സാരഥികൾ
ഉദ്യോഗസ്ഥവൃന്ദം
നമ്പർ | പേര് | തസ്തിക |
---|---|---|
1 | നിർമ്മലാദേവി.എസ് | പ്രഥമാധ്യാപിക |
2 | അശ്വതി അലക്സ്. റ്റി | എൽ.പി.എസ്.എ |
3 | രമ്യ .ഡി | എൽ.പി.എസ്.എ |
4 | പ്രിയ.എസ് | എൽ.പി.എസ്.എ |
5 | സുനിതാരാജം വി.ആർ | എൽ.പി.എസ്.എ |
6 | ശോഭ.എ | എൽ.പി.എസ്.എ |
7 | ശാലിനി. എസ് | എൽ.പി.എസ്.എ |
8 | അജിൻകുമാർ വി .വി | എൽ.പി.എസ്.എ |
9 | അക്ബർഷാ .എ | ഫുൾ ടൈം അറബിക്ക് ടീച്ചർ |
10 | പരമേശ്വരിയമ്മ .എസ് | പി.റ്റി.സി.എം |
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ ട്രോഫി എന്നിവ നേടിയിട്ടുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കിഴക്കേക്കോട്ട - കോവളം റോഡിൽ തിരുവല്ലം ജംഗ്ഷനിൽ നിന്ന് ഇടത് ഭാഗത്തുള്ള റോഡിലൂടെ 300m മുന്നോട്ട് വന്നാൽ ഇടത് ഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു. |
{{#multimaps: 8.4411265,76.955231 | zoom=12 }}