സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി | |
---|---|
വിലാസം | |
ഇലഞ്ഞി ST PETER'S HSS ELANJI , ഇലഞ്ഞി പി.ഒ. , 686665 , എറണാകുളം ജില്ല | |
സ്ഥാപിതം | 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0485 2257492 |
ഇമെയിൽ | 28023elanji@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28023 (സമേതം) |
എച്ച് എസ് എസ് കോഡ് | 07075 |
യുഡൈസ് കോഡ് | 32080600404 |
വിക്കിഡാറ്റ | Q99486075 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കൂത്താട്ടുകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 246 |
പെൺകുട്ടികൾ | 197 |
അദ്ധ്യാപകർ | 37 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 117 |
പെൺകുട്ടികൾ | 173 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബെന്നി ജോർജ് |
പ്രധാന അദ്ധ്യാപകൻ | വിൽസൺ ജോസ് കെ . |
പി.ടി.എ. പ്രസിഡണ്ട് | മാത്യു വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റിയ മനോജ് |
അവസാനം തിരുത്തിയത് | |
06-02-2022 | Pvp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇലഞ്ഞി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് " സെൻറ് പീറ്റേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ " . പാലാ രൂപതയുടെ കീഴിൽ ഇലഞ്ഞി പള്ളി വികാരിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
ചരിത്രം
St Peter's H S S
വി.പത്രോസ്-പൗലോസ് ശ്ശീഹ൯മാരുടെ നാമധേയത്തിലുള്ള ചരിത്രപ്രസിദ്ധവും പൗരാണികവുമായ ഇലഞ്ഞിപ്പള്ളിയുടെ
കീഴിൽ 1925-ലാണ് ഇലഞ്ഞി സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായത്. അതിനുമു൯പ് സമീപത്തുകാണുന്ന
മലയാളംസ്കൂൾ എന്നറിയപ്പെടുന്ന Govt. L.P. SCHOOL-ലാണ് ഈ നാട്ടിലെ കുട്ടികൾ ഒന്നുമുതൽ നാലുവരെപഠിച്ചിരുന്നത്
. തുട൪ന്ന് പഠിക്കണമെങ്കിൽ വളരെ അകലെയുള്ള പിറവം, വടകര, കുറവിലങ്ങാട് എന്നിവിടങ്ങളിലുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു. സാധാരണക്കാരെ സംബന്ധിച്ച് ഇതു വളരെയേറെ ബുദ്ധിമുട്ടുതന്നെയായിരുന്നു. അതുകൊണ്ട് ഇലഞ്ഞിയിലെ സാധാരണക്കാരായ
ആളുകളുടെ പഠനം നാലാം ക്ളാസുകൊണ്ട് അവസാനിക്കുകയായിരുന്നു പതിവ്. ഈ ദുരവസ്ഥയ്ക്കു പരിഹാരമായി 1925- ൽ
വട്ടംകണ്ടത്തിൽ ശ്രീ ഔസേപ്പു് മാപ്പിളയോട് വാങ്ങിയ സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ അന്നത്തെ പള്ളി വികാരിയായിരുന്ന കോരച്ച൯ എന്നറിയപ്പെടുന്ന ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯ താത്പര്യമെടുത്ത് സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾഎന്ന പേരിൽ ആരംഭിച്ച സ്കൂളാണിത്. 1925ജൂണിൽ പ്രിപ്പാറട്ടറിക്ളാസ് ആരഭിച്ചു.സ്ക്ളി൯റപ്രഥമ ഹെഡ് മാസ് റ്ററായി ചിറപ്പുറത്ത് ശ്രീ . പത്രോസ് സാ൪ നിയനിതനായി. കെട്ടിടത്തി൯റ പണി പൂ൪ത്തിയാകാത്തതുകൊണ്ട് ആദ്യദിവസങ്ങളിൽ വാദ്യപ്പുരയിലാണ് ക്ളാസുകൾ നടന്നിരുന്നത് .
ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯റെ പരിശ്രമത്തിൽ കെട്ടിടം പണി ആ വ൪ഷം തന്നെ പൂ൪ത്തിയാവുകയും സ൪ക്കാരി൯റെ അംഗീകാരം നേടിയെടുക്കുകയും ചെയ് തു.
1926 -ൽ ഫസ്റ്റ് ഫോം ആരംഭിച്ചു. 1927- ൽ സെക്ക൯റ് ഫോമും 1928- ൽ തേ൪ഡ് ഫോമും ആരംഭിച്ചു.1927-ൽ റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പിൽ ഹെഡ് മാസ് റ്ററായി നിയമിക്കപ്പെട്ടു. 1929-മുതൽ പെൺകുട്ടികളെക്കൂടി ചേ൪ക്കുവാ൯ തുടങ്ങി. 1929- ൽ റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പിൽ അവധിയെടുത്തപ്പോൾ പത്രോസ് സാ൪
വീണ്ടും ഹെഡ് മാസ് റ്ററായി. തുട൪ന്ന് 1949- ൽ ഈ സ്കൂൾ ഹൈസ്കൂളാകുന്നതുവരെ പത്രോസ് സാ൪ തന്നെയായിരുന്നു
ഹെഡ് മാസ് റ്റ൪. 2000-ത്തിൽ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
സ്കൂൾ സാരഥികൾ:
റവ.ഡോ.അബ്രാഹം വടക്കേൽ(1949 -1951) റവ.ഫാ. കെ.കെ കുര്യാക്കോസ്(1951-1953) റവ. ഫാ. വി. വി. അബ്രാഹം വലിയപറമ്പിൽ(1953-1956) റവ. ഫാ. ജോ൪ജ്ജ് കുഴിവേലിത്തടം(1956-1963) ശ്രീ. കെ.എം. ദേവസ്യാ കട്ടിമറ്റത്തിൽ(1963-1971) ശ്രീ.എ൯.ഒ. പൈലി നരിക്കുന്നേൽ(1971-1974) ശ്രീ.റ്റി. സി അഗസ് റ്റ്യ൯ തൊട്ടുവേലിൽ(1974-1974) ശ്രീ.പി.എൽ. ഫിലിപ്പ് പന്നിക്കോട്ടിൽ(1977-1980) ശ്രീ.പി.എ. ജോസഫ് പുറക്കുഴിയിൽ(1980-1982) ശ്രീ. പി.ഡി. പോൾ പാറേക്കുന്നേൽ(1982-1983) ശ്രീ.കെ.പി.മത്തായി കുളക്കാട്ടോലിക്കൽ(1983-1984) ശ്രീ. റ്റി. ജെ. ജോസഫ് മുണ്ടയ്ക്കൽ(1984-1986) ശ്ര.കെ.വി.മാത്യു കുതിരവേലിൽ(1986-1989) ശ്ര. വി.എ. തോമസ് ഉഴുന്നാലിൽ(1989-1993) ശ്രീ.ടി. ജെ. കുര്യാക്കോസ് തൊട്ടിയിൽ(1993-1995) റവ.ഫാ. ഇ. എ. ജോസഫ് ഈന്തനാൽ(1995-1998) ശ്രീ.കെ. എം. സെബാസ് റ്റ്യ൯ കണിയാംപറബിൽ(1998-2000)
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഒരു സയൻസ് ലാബും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിലുമായി രണ്ട് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സൗകര്യങ്ങളും ഉളള ഒരു മൾട്ടിമീഡിയ റൂം ഈ സക്കൂളിൽ പ്രവർത്തിക്കൂന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കരാട്ടെ
- JRC
- LITTLE KITES
മാനേജ്മെന്റ്
കത്തോലിക്കാ സഭയുടെ കീഴിൽ പാലാ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 139 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 2 ട്രെയിനിംഗ് സ്കൂളുകളും 15 ഹയർ സെക്കണ്ടറി സ്കൂളുകളും 57 ഹൈസ്കൂളുകളും 65 എൽ പി സ്കൂളുകളും ഉൾപ്പെടുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ.പി.ജി.അബ്രാഹവും ഹയർസെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പൽ ശ്രീമതി.ആൻസി ജോസഫുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. പത്രോസ് സി. എം, റവ. ഫാ. മാത്യു മണ്ണൂരാംപറമ്പിൽ , ശ്രീ. സി. എം, പത്രോസ് , റവ. ഫാ. അബ്രാഹം വടക്കേൽ, റവ. ഫാ. കെ. കെ. കുര്യാക്കോസ്, റവ. ഫാ. വി. വി. അബ്രാഹം വലിയപറമ്പിൽ, റവ. ഫാ.ജോർജ് കുഴിവേലിത്തടം, ശ്രീ. കെ. എം. ദേവസ്യ, ശ്രീ. എൻ. ഒ. പൈലി, ശ്രീ. റ്റി. സി. അഗസ്റ്റിൻ, ശ്രീ. പി. എൽ. ഫിലിപ്പ്, ശ്രീ. പി. എ. ജോസഫ്, ശ്രീ. പി. ഡി. പോൾ, ശ്രീ. കെ. പി. മത്തായി, ശ്രീ. റ്റി. ജെ. ജോസഫ്, ശ്രീ. കെ. വി. മാത്യു, ശ്രീ. വി. എ. തോമസ്, ശ്രീ. റ്റി. ജെ. കുര്യാക്കോ, റവ. ഫാ. ഇ. എ. ജോസഫ് ഈന്തനാൽ, ശ്രീ. കെ. എം. സെബാസ്റ്റ്യൻ, ശ്രീ. വി. ജെ. പീറ്റർ, ശ്രീ. റ്റി. ജെ. സെബാസ്റ്റ്യൻ, ശ്രീ. ജോസ് കുര്യാക്കോസ്, ശ്രീ. ടോമി സേവ്യർ.,സിസ്റ്റർ എൽസി വി .പി,,. സി എ. സെബാസ്റ്റ്യൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1993-ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ കുമാരി അമ്പിളി എൽ. മൂവാറ്റുപുഴ ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1998-ലെ പരീക്ഷയിൽ ബേബി സിറിയക്ക് 568 മാർക്കോടെ കൂത്താട്ടുകുളം സബ്‌ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി. മാർ ജോസഫ് പള്ളിക്കാപറമ്പിൽ (മുൻ പാലാ രൂപത മെത്രാൻ), റവ. ഡോ. ജോൺ പെരുമറ്റം (ഉജ്ജെയിൻ മുൻ രൂപതാ അദ്ധ്യക്ഷൻ), യശശ്ശരീരനായ ശ്രീ. വി.വി. ജോസഫ് (എക്‌സ് എം.എൽ.എ), മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും വയലാർ അവാർഡ് ജേതാവുമായ ശ്രീ. പെരുമ്പടവം ശ്രീധരൻ, യശശ്ശരീരനായ ശ്രീ. എൻ.എം. കുര്യൻ (മുൻസിഫ്), കഥകളി ആചാര്യൻ ശ്രീ. സി.ആർ. രാമൻ നമ്പൂതിരി, ശ്രീ. സി.എൻ. സോമശേഖരൻ നായർ ഐ.എ.എസ്, പ്രസിദ്ധ ശില്‌പി ``മോം എന്നിവർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.
വഴികാട്ടി
- കൂത്താട്ടുകുളത്തു നിന്നും 13 കി.മി. അകലത്തായി തൊടുപുഴ-വൈക്കം റോഡിൽ സ്ഥിതിചെയ്യുന്നു.ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് ഫൊറോനാ പള്ളി സമീപം .
{{#multimaps:9.83292,76.54465|zoom=18}}
മേൽവിലാസം
സെന്റ് പീറ്റേഴ്‌സ് ഹയർ സെക്കന്ററി സ്‌കൂൾ, ഇലഞ്ഞി, എറണാകുളം ജില്ല, പിൻ കോഡ് - 686665, കേരളം