വിമല ഹൃദയ എൽ പി എസ്സ് വിരാലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1920 - ൽ സിഥാപിതമായി.
വിമല ഹൃദയ എൽ പി എസ്സ് വിരാലി | |
---|---|
വിലാസം | |
വിമല ഹൃദയ എൽ.പി.എസ്. വിരാലി , ഉച്ചക്കട പി.ഒ. , 695506 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1922 |
വിവരങ്ങൾ | |
ഫോൺ | 0471 2210900 |
ഇമെയിൽ | vimalahridayalpsviraly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44544 (സമേതം) |
യുഡൈസ് കോഡ് | 32140900105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കുളത്തൂർ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 245 |
പെൺകുട്ടികൾ | 218 |
ആകെ വിദ്യാർത്ഥികൾ | 463 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വത്സലാ തോമസ്, |
പി.ടി.എ. പ്രസിഡണ്ട് | ഷാജൻ ആർ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിനിത |
അവസാനം തിരുത്തിയത് | |
03-02-2022 | Vimala Hridaya LPS Viraly |
ചരിത്രം
വിരാലി എന്ന ഗ്രാമ പ്രദേശത്തിന്റെ തിലക കുറിയായി വിമലഹ്രദയ എൽ പി സ്കൂൾ നിലകൊണ്ടിട്ട് നൂറ് വർഷം തികഞ്ഞിരിക്കുന്നു.1922 ൽ സ്ഥാപിതമായ സ്കൂൾ നെയ്യാർ എന്നും പൂവാർ എന്നും വിളിപ്പേരുള്ള ആറിന്റേയും എ വി എം കനാലിന്റെയും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ തപസിമുത്തു നാടാർ എന്നദീർഘദർശിയാണ്.1922ൽ(കൊല്ലവർഷം 1097 ഇടവം 9-ാം തിയതി)ഈ കാലഘട്ടത്തീൽ തന്നെ ഒരേ മാനേജ് മെന്റിന്റെ കീഴിൽ രണ്ട് സ്കൂൾ ആരംഭിച്ചു.ഒന്ന് പെൺകുട്ടികൾക്കുള്ള സെന്റ് മേരീസ് ഗേൾസ് പ്രൈമറി സ്കൂൾ,രണ്ടാമത്തേത് ഇംഗ്ളീഷ് വിദ്യാഭ്യാസത്താനായുള്ള മിഡിൽ സ്കൂൾ.ഇതിൽ പ്രൈമറി സ്കൂളിന് 1922ൽ തന്നേ അംഗീകാരം ലഭിച്ചു.1996 മുതൽ സെന്റ് മേരീസ് പ്രൈമറി സ്കൂൾ വിമല ഹ്രദയ സിസ്റ്റേഴ്സ് ഏറ്റെടുത്ത് വിമല ഹ്രദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു.
സെന്റ് മേരീസ് ഗേൾസ് പ്രൈമറി സ്കൂളിൾ 28 പെൺക്കുട്ടികൾ ആദ്യബാച്ചിൽ പഠിച്ചിരുന്നു.തുടർന്ന് നാല് ക്ളാസുകളാണ് ഉണ്ടായിരുന്നത്.1996 ൽ FIH സിസ്റ്റേഴ്സിന്റെ നേത്രത്വത്തിൽ സ്കുൂളിന്റെ ഭൗതീക സാഹചര്യങ്ങൾ അടിമുടിമാറി.ഇപ്പോൾ 13 ഡിവിഷനിലായി 463കുട്ടികൾ ഉണ്ട്. അതിൽ.ആൺകുട്ടികൾ,പെൺകുട്ടികൾ.100വർഷത്തെ ചരിത്രം പരിശോധിച്ചാൾ പ്രഗത്ഭരായ അധ്യാപകരുടെ നിരതന്നെ ഉണ്ടായിരുന്നതായി പൂർവ്വ വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു.പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ തപസിമുത്തുനാടാർ,അധ്യാപകരായി ശ്രീമതി ഇ തൻ്കമ്മ ,സി .ഭാർഗ്ഗവി എന്നിവർ സേവനം ചെയ്തിരുന്നു.പ്രഗത്ഭരായ നിരവധി പൂർവ്വ വിദ്യാർഥികൾക്ക് ജൻമം നൽകാൻ കഴിഞ്ഞ സരസ്വതീ ക്ഷേത്രമാണ് ഈ വിദ്യാലയം.
ഇപ്പോഴത്തെ പ്രഥമ അധ്യാപികസിസ്റ്റർ വൽസലാ തോമസും 13 അധ്യാപകരും ചേർന്ന് വളർച്ചയുടെ പടവുകളിലേക്ക് സ്കൂളിനെ നയിക്കുന്നു.സ്കൂളിന്റെസമഗ്രമായ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകിക്കൊണ്ട് PTA, MPTAഅംഗങ്ങളുടെ സാനിധ്യവുമുണ്ട്.കൂട്ടായ പ്രവർത്തനങ്ങളിലൂടെ നാൾക്കുനാൾ വളർച്ചയുടെ പടവുകൾ കയറാൻ ഞങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
ുഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
വിദ്യാർത്ഥികളെ റെയും വിവേകത്തിന്റെയും മേഖലകളിലെയ്ക് വളർത്തുക എന്ന ലക്ഷ്യത്തോടെ വിമല ഹ്രദയ എൽ പി സ്കൂളിൽ നല്ലൊരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു.നിരവധി പുസ്തകങ്ങളുടെ ശേഖരം തന്നെ ലൈബ്രറിയിൽ ഉണ്ട്. ലൈബ്രറി പുസ്തകങ്ങൾ യഥേഷ്ടം കൈകാര്യം ചെയ്യാൻ ഉതകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.പുസ്തകങ്ങളെ ഇനം തിരിച്ച് ഗ്ളാസിട്ട ഷെൽഫിൽ പ്രദർശിപ്പിച്ചിരിക്കുന്നു.അതിന് പുറത്തായി കഥ,കവിത,ചിത്രകഥ,എന്നിങ്ങനെ കുറിപ്പ് നൽകിയിട്ടുണ്ട്.അധ്യാപകർ സ്റ്റോക്ക്രജിസ്റ്റർ,വിതരണ രജിസ്റ്റർ എന്നിവ ഉപയോഗിച്ച് രേഖപ്പെടുത്തലുകൾ നടത്തുന്നു.കൂടാതെ ക്ളാസ്തല വായന പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് ലൈബ്രറി 13 ക്ളാസ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നു.അതിന്റെ നിയന്ത്രണം കുട്ടി ലൈബ്രേറിയൻ നിർവഹിക്കുന്നു. അധിക വായനയെ പ്രോത്സാഹിപ്പിക്കാൻ വീട്ടിലൊരു ലൈബ്രറി ,പുസ്തകം കൊണ്ട് പോകാൻ അവസരം നൽകൽ,വായനാകുറിപ്പ് തയ്യാറാക്കൽ എന്നീ പ്രക്രിയയിലൂടെ വായന വളർത്തി കൊണ്ടിരിക്കുന്നു.പി എൻ പണിക്കർ അനുസ്മരണം,വായനോത്സവം എന്നിവ സംഘടിപ്പിക്കുന്നു.രണ്ടായിരത്തിൽ കൂടുതൽ പുസ്തകങ്ങൾ,വായനാകാർഡുകൾ,മാസികകൾ,
ബാലമാസികകൾ,മറ്റുരചനകൾ,എന്നിവകൊണ്ട് സമ്പുഷ്ടമാണ് ലൈബ്രറി.
3 കംപൃൂട്ട൪ ലാബ്
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
സിസ്റ്റർ വത്സലാതോമസ്(ഹെഡ്മിസ്ട്രസ്)
ശ്രീമതി ലൈല (LPSA)
ശ്രീമതി ഗിൽബർട്ട്മേരി(LPSA)
ശ്രീമതി റൂബിസത്യൻ(LPSA)
ശ്രീമാൻ ഡൊമനിക് .എൻ(LPSA)
ശ്രീമതി ചെറുപുഷ്പം(LPSA)
ശ്രീമതി വിമലാജാസ്മിൻ(lPSA)
സിസ്റ്റർ സേരി(LPSA)
സിസ്റ്റർ സിമി അലോഷ്യസ്(lPSA)
ശ്രീമതി ഷൈനി പി എം(LPSA)
സിസ്റ്റർ ശാലിനി ജോസഫ്(LPSA)
ശ്രീമതി ഷീജ വി(lPSA)
ശ്രീമതി സുമ(LPSA)
Headmistress-1
Teachers - 13
ക്ളബുകൾ
സയൻസ് ക്ളബ്
ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളുകളിൽ ശാസ്ത്ര സാമൂഹിക വിഷയങ്ങൾ പ്രവർത്തനത്തിലൂടെ പഠിപ്പിക്കുവാനും വിവിധ പ്രവർത്തികൾ ഏറ്റെടുത്ത്ചെയ്യുവാനുതകുന്ന രീതിയിലുള്ള പാഠ്യപ്രവർത്തനങ്ങളാണ് ഈ ക്ളബിലൂടെ നടത്തുന്നത്.ശാസ്ത്ര കൗതുകങ്ങൾ കണ്ടെത്തുന്നതിനും നിഗമനങ്ങൾ പരീക്ഷിച്ചറിഞ്ഞ് കണ്ടെത്തുന്നതിനും ,കൗതുക കരമായ പ്രവർത്തനങ്ങൾ ,നിത്യോപയോഗ പ്രവർത്തനങ്ങൾ,ശാസ്ത്രത്തോട് അഭിരുചി വളർത്തി കുട്ടികളെ പ്രവർത്തന നിരതരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട്കൊണ്ടാണ് ക്ളബ് പ്രവർത്തിക്കുന്നത്.കൂടാതെ വിവിധ മേഖലകളിൽ നടക്കുന്ന മത്സരങ്ങളിലും കുട്ടികളെ ഉൾക്കൊള്ളിച്ച് കൊണ്ട് വിജയം കരസ്ഥമാക്കാനും ഉതകുന്ന നിലവാരത്തിലേക്ക് എത്തിക്കുന്നതിനും ഈ ക്ളബിലെ പ്രവർത്തനങ്ങൾക്ക് സാധിക്കുന്നു.
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
കുട്ടുകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഈ സ്കൂളിൽ പ്രവർത്തിക്കുന്ന ആരോഗ്യ ക്ളബ് ആരോഗ്യവകുപ്പിന്റെയും PHCയുടെ സേവനത്തിലൂടെയും സഹായ സഹകരണങ്ങൾ സ്വീകരിച്ച് കൊണ്ടും വളരെ നന്നായി പ്രവർത്തിച്ച് വരുന്നു.സ്കൂളിൽ പ്രഥമ ശുശ്രൂഷകൾ നൽകുന്നതിലേക്കായി ഫസ്റ്റ് എയ്ഡ്ബോക്സും സിസ്റ്റർ മല്ലികയുടെ സേവനവും സ്കൂളിൽ ലഭ്യമായി കൊണ്ടിരിക്കുന്നു.കാലാകാലങ്ങളിൽ കുട്ടികളുടെ ഭാരം ,ഉയരം,നിറവ്യത്യാസം ,കാഴ്ച പരിശോധന എന്നിവ നടത്തി വേണ്ട പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് വരുന്നു.കൂടാതെ ആഴ്ചയിലൊരുദിവസം ഡ്രൈഡേ ആചരിക്കുന്നു.സ്കൂളിലെ മൂത്രപ്പുര വ്ൃത്തിയാക്കുകയും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു.കുട്ടികളിൽ കണ്ടുവരുന്ന അസ്വസ്ഥതകൾ ,രോഗങ്ങൾ,എന്നിവ കണ്ടെത്തി ഉടൻ തന്നെ ഡോക്ടറിന്റെ സഹായം തേടുന്നതിനുള്ള സംവിധാനങ്ങളും ചെയ്തുവരുന്നു. കൊറോണ വൈറസിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി മാസ്ക്,സാനിറ്റൈസർ,തെർമൽ സ്കാനർ,ഓക്സിജൻ ടെക്സറ്റ് എന്നിവ നടത്തുന്നു.ബുദ്ധിമുട്ടുള്ള കുട്ടികളെ സിക്ക് റൂമിലേക്ക് മാറ്റി ആരോഗ്യപ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കുൾ തലത്തിൽ നടത്തി വരുന്നു.ഉപജില്ലാ കൺവീനേഴ്സിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമാസിട്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.കുട്ടികളിലെ കലാപരതയും സാഹിത്യ വാസനയും വളർത്തുന്നതിന് ഈ പ്രവർത്തനത്തിലൂടെ സഹായിക്കുന്നു.നമ്മുടെ സ്കൂളിലെ കുട്ടുകൾ ഉപജില്ലാ ,ജില്ലാ തല ക്യാമ്പുകളിൽ ഉൾക്കൊള്ളിച്ച് വിവിധ ഇനങ്ങളിലായി സമ്മാനങ്ങൾ കരസ്ഥനാക്കുന്നു.വിദ്യാരംഗം കലാ സാഹിത്യവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കുട്ടികൾ പഠനത്തിലും കലാപരതയിലും ഊർജ്ജ സ്വലരായി നിൽക്കുന്നത് ഒരു വേറിട്ട കാഴ്ചയാണ്.
വഴികാട്ടി
- തിരുവനന്തപുരം - ബാലരാമപുരം - കാഞ്ഞിരംകുളം - പൂവാർ - വിരാലി
- തിരുവനന്തപുരം - ബാലരാമപുരം - നെയ്യാറ്റിൻകര - അരുമാനൂർ - പൂവാർ - വിരാലി
{{#multimaps:8.31710,77.09027| width=500px | zoom=18 }}