സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മുത്തോലി എന്ന മനോഹരമായ ഗ്രാമത്തിലാണ് എയ്ഡഡ് വിഭാഗത്തിലുള്ള ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
മുത്തോലി സെന്റ് ജോസഫ്സ് ജി.എച്ച്. എസ്. എന്ന പേരിലാണ് സ്ക്കൂൾ അറിയപ്പെടുന്നത്. 1886 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.
സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി | |
---|---|
വിലാസം | |
മുത്തോലി സെന്റ് ജോസഫ്സ് ജി. എച്ച്. എസ്, മുത്തോലി പി.ഒ , മുത്തോലി പി.ഒ. , 686573 , കോട്ടയം ജില്ല | |
സ്ഥാപിതം | 1886 |
വിവരങ്ങൾ | |
ഫോൺ | 04822 216845 |
ഇമെയിൽ | stjosephsghs10@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31082 (സമേതം) |
യുഡൈസ് കോഡ് | 32101000511 |
വിക്കിഡാറ്റ | Q87658110 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 223 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ലാലി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ. തോമസ് കെ.സി |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധുമോൾ സി എസ് |
അവസാനം തിരുത്തിയത് | |
01-02-2022 | Lalycmc |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മുത്തോലി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ കാലത്തിനു മുമ്പേ നടന്നു നീങ്ങിയ കർമയോഗി വാഴ് ത്തപ്പെട്ട ചാവറയച്ചൻ സി.എം.ഐ. യുടെ ദീർഘവീക്ഷണത്തിന്റെ സാക്ഷാത്ക്കാരമാണ്. വരും തലമുറയെ ഉത്തമപൗരന്മാരായി വളർത്തിയെടുക്കുന്നതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണെന്ന് ചാവറയച്ചൻ മനസ്സിലാക്കി. പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസം കളരികളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്നു. സ്ത്രീ ശാക്തീകരണത്തിനും വരും തലമുറയുടെ സ്വഭാവരൂപീകരണത്തിനും സാക്ഷരതയ്ക്കുളള പ്രാധാന്യം അദ്ദേഹം മുൻകൂട്ടി കണ്ട് അതിനുളള പ്രായോഗികപദ്ധതികൾ മറ്റാരും സ്വപ്നം കാണുന്നതിനുമുമ്പുതന്നെ ആവിഷ്കരിച്ചു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും അപ്പർ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിന് സഹായകമാകും വിധം സുസജ്ജമായ ഒരു ലാബ് ഇവിടെയുണ്ട്. 8000 ത്തിൽ പരം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ നൂതനവിജ്ഞാനം ആർജ്ജിക്കാൻ ഉതകുന്ന ആനുകാലികപ്രസിദ്ധീകരണങ്ങളും പത്രമാസികകളും ലൈബ്രറിയിൽ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ഹൗസ് സിസ്ററം
- സയൻസ് ക്ലബ്ബ് ,
- സോഷ്യൽസയൻസ് ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
- മാത്തമാറ്റിക്സ് ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റെഡ് ക്രോസ് കൂടുതൽ അറിയാൻ
തായ്ക്കോണ്ടോ ഒരു സ്റ്റേജ് ഷോ
മാനേജ്മെന്റ്
പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ എജൻസി മാനേജ്മെന്റായിട്ടുള്ള ഈ സ്കൂൾ കേരള ഗവൺമെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ്
സ്കൂളാണ്. പാലാ രൂപതാദ്ധ്യക്ഷൻ സ്ക്കൂളിന്റെ രക്ഷാധികാരിയായും സി.എം.സി മദർ സുപ്പീരിയർ ലോക്കൽ മാനേജരായും മേൽനോട്ടം വഹിക്കുന്നു.
കേരള വിദ്യാഭ്യാസനിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ളീഷ് മീഡിയത്തിലും
അധ്യയനം നടത്തിവരുന്നു.
സ്കൂളിന്റെ സ്ഥാനം
കോട്ടയം ജില്ലയിലെ പാലാ കൊടുങ്ങൂർ റൂട്ടിൽ പാലായിൽ നിന്നും 7 കിലോമീറ്റർ പടിഞ്ഞാറോട്ടു മാറിയുള്ള മുത്തോലി എന്ന സ്ഥലത്താണ് സ്കൂൾ
സ്ഥിതി ചെയ്യുന്നത്. പട്ടണത്തിന്റെ തിരക്കോ മലിനീകരണങ്ങളോ ഒന്നുമില്ലാത്ത പ്രശാന്തസുന്ദരമായ മുത്തോലി ഗ്രാമപ്രദേശം സസ്യലതാദികളാലും ഫലവൃക്ഷങ്ങളാലും നെൽപ്പാടങ്ങളാലും അനുഗൃഹീതമാണ്.
ഫലകം:Infobox Schoo
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1952 -53 | സി.മേരി സഖറിയാസ് ( സി.മേരി എയ്‌ഞ്ചൽ) |
1953- 54 | സി. റോസ് ജോസഫ് (സി. റോസ് ജോസഫ് ) |
1954 - 71 | സി.മേരി സഖറിയാസ് ( സി.മേരി എയ്‌ഞ്ചൽ) |
1971 - 76 | സി.മറിയക്കുട്ടി വി.എം. (സി. ദൊരേത്ത) |
1976- 80 | സി. ഏലിക്കുട്ടി കെ.കുര്യൻ (സി. കെബ്രീന) |
1980 -86 | സി. അന്നക്കുട്ടി പി.ജെ. (സി. ആൻസി ജോസ് ) |
1986 -98 | സി. മേരി ഇ.എ. (സി. സോണിയ) |
1998- 02 | സി. റോസ പി.വി. (സി. റോസ് മേരി) |
2002-05 | സി. ലീലാമ്മ റ്റി. എസ്. (സി. ടെസിൻ) |
2005-011 | സി.ബർണർദീത്ത കെ. എ. (സി. ബർണർഡിറ്റ് ) |
2011-015 | സി.ഗ്രേസി ഫിലിപ്പ് (സി.ഫിൽസി) |
2015-017 | സി. ലിസ്സമ്മ തോമസ്(സി. ലിസറ്റ) |
2017 | സി. ലാലി ജോസഫ് (സി.ലിസ് ബത്ത്) |
- മാർ വിജയാനന്ദ് നെടുമ്പുറം (ഛാന്ദാ ബിഷപ്പ് )
- സി.മേരി ജോൺ തോട്ടം (കവയിത്രി)
- മിസ്സിസ്. സുനിത ജേക്കബ് (ചണ്ഡീഖട്ടിലെ ലേബർ ബ്യുറോയുടെ അസിസ്റ്റന്റ് ഡയറക്ടർ )
- റോമി ജേക്കബ് (നാഷണൽ ഡവലപ്മെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് )
- സുമി സിറിയക്ക് , സോമി സിറിയക്ക് , സൗമി സിറിയക്ക് , സോണി സിറിയക്ക് (അന്തർ ദ്ദേശീയ നീന്തൽതാരങ്ങൾ)
ഹൈടെക് ക്ലാസ് റൂം
ഹൈസ്കൂളിലെ എല്ലാ ക്ലാസ് റൂമും ഹൈടെക് ക്ലാസ് റൂം ആക്കി. ഹൈസ്കൂളിലെ എല്ലാ ക്ലാസിനും ലാപും പ്രൊജക്ടറും കൊടുത്തു. ഇല്ലാ വിഷയങ്ങളും കുട്ടികളെ സ്ക്രീനിൽ കാണിച്ചാണ് പഠിപ്പിക്കുന്നത്. ഓരോ വിഷയവും സ്ക്രീനിൽ കാണിച്ച് പഠിപ്പിക്കുമ്പോൾ കുട്ടികൾക്ക് പഠിക്കാൻ എളുപ്പമാകുന്നു.
ഫുൾ a+ ജേതാക്കൾ
/home/stjoseph/Desktop/GHS MUTHOLY/Aleesha shaji 9A+.JPG
ഗതകാല സ്മരണകൾ
ഒരു വലിയ തുടക്കത്തിന്റെ നേർരേഖ.സെന്റ് ജോസഫ്സ് ജി. എച്ച് എസ്. മുത്തോലിയുടെ
ആദ്യത്തെ പ്രധാന അദ്യാപികയായ സി. മേരി എയ്‌ഞ്ചലും വിദ്യാർത്ഥികളും (1952-53|
വഴികാട്ടി - എച്ച് എസിലെ നിലവിലുള്ള അധ്യാപകർ
ടീച്ചേർസിന്റെ പേര് | ടീച്ചേർസിന്റെ സ്ഥാനം | പ്രധാന വിഷയം |
---|---|---|
സി. ലാലി ജോസഫ് | പ്രഥമ അധ്യാപിക | - |
സി. ജെസ്സിയമ്മ ജോർജ് | എച്ച്. എസ് അധ്യാപിക | സാമൂഹ്യശാസ്ത്രം |
സി. ബിന്ദുമോൾ തോമസ് | എച്ച്. എസ് അധ്യാപിക | ജീവശാസ്ത്രം |
ബിഞ്ചു മാണി | എച്ച്. എസ് അധ്യാപിക | രസതന്ത്രം, ഊർജതന്ത്രം |
സി. ഷിനി തോമസ് | എച്ച്. എസ് അധ്യാപിക | മലയാളം |
സി. ശാലി പി. കെ | എച്ച്. എസ് അധ്യാപിക | മലയാളം |
ഷിനി തോമസ് | എച്ച്. എസ് അധ്യാപിക | മലയാളം |
സി. ജയമ്മ തോമസ് | എച്ച്. എസ് അധ്യാപിക | സാമൂഹ്യശാസ്ത്രം |
സി. ജെസിഅമ്മ ജോർജ് | എച്ച്. എസ് അധ്യാപിക | സാമൂഹ്യശാസ്ത്രം |
സി. ഷിനി ജോസഫ് | എച്ച്. എസ് അധ്യാപിക | ഹിന്ദി |
സിമി മാത്യു | എച്ച്. എസ് അധ്യാപിക | ഗണിതം |
സി. സിനി ഇഗ്നേഷ്യസ് | യു. പി. അധ്യാപിക | സാമൂഹ്യശാസ്ത്രം |
സി. സാലിമോൾ സി. ഐ | യു. പി. അധ്യാപിക | ഗണിതം |
സി. ജയമ്മ ജോയഫ് | യു. പി. അധ്യാപിക | അടിസ്ഥാനശാസ്ത്രം |
സി.സാലി ജോൺ | യു. പി. അധ്യാപിക | സാമൂഹ്യശാസ്ത്രം |
സി. റ്റിന്റ്റു ജോസ് | യു. പി. അധ്യാപിക | മലയാളം |
സി.ലിസമ്മ ഐസക് | യു. പി. അധ്യാപിക | ഹിന്ദി |
ബിജി അഗസ്റ്റ്യൻ | ഓഫിസ് സ്റ്റാഫ് | - |
മരിയക്കുട്ടി പി. പി. | ഓഫിസ് സ്റ്റാഫ് | - |
ത്രേസ്യക്കുട്ടി വി. | ഓഫിസ് സ്റ്റാഫ് | - |
കൊച്ചുറാണി ജെയ്മ്സ് | ഓഫിസ് സ്റ്റാഫ് | - |
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" {{#multimaps:9.687727,76.658273|zoom=13}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- -പാലാ ഭാഗത്തു നിന്ന് വരുന്നവർ പാലാ- മേവട കൂടിയുള്ള കൊടുങ്ങൂർ/കാഞ്ഞിരമറ്റം ബസിൽ കയറിയാൽ സ്കൂളിന്റെ മുമ്പിൽ ഇറങ്ങാം.
- കൊഴുവനാൽ ഭാഗത്തുനിന്ന് വരുന്നവർക്ക് പാലാ റൂട്ടുവഴിയുള്ള ബസ്.
സെന്റ്ജോസഫ്സ് ഗേൾസ് എച്ച്.എസ് മുത്തോല