സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇ.എ.എൽ.പി.എസ് വെള്ളപ്പാറ
വിലാസം
വെള്ളപ്പാറ

ഇ.എ.എൽ.പി.എസ് വെള്ളപ്പാറ, കൈപ്പട്ടൂർ
,
കൈപ്പട്ടൂർ പി.ഒ പി.ഒ.
,
689648
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ9495518952
ഇമെയിൽealpsvellapara@yahoo.com
കോഡുകൾ
സ്കൂൾ കോഡ്38717 (സമേതം)
യുഡൈസ് കോഡ്32120300111
വിക്കിഡാറ്റQ87599606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 - 4
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലാലി കെ
പി.ടി.എ. പ്രസിഡണ്ട്ആതിര അനിൽ
അവസാനം തിരുത്തിയത്
30-01-2022Thomasm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൈപ്പട്ടൂർ തേരകത്ത് തെക്കേവീട്ടിൽ പരേതനായ ശ്രീ മത്തായി മുതലാളിയുടെ താൽപര്യ പ്രകാരം നാടിൻെറ സാമൂഹികവും സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.തുടർന്ന് മാർത്തോമ്മാ സുവിശേഷസംഘം സ്കൂളിൻെറ ചുമതല ഏറ്റെടുക്കയും മാർത്തോമ്മാ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിന് വിട്ടുകൊടുക്കയും ചെയ്തു. മാർത്തോമ്മാ മാനേജ്മെന്റിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു.ഈ വിദ്യാലയം സമൂഹത്തിന് വിലപ്പെട്ട വിത്തുകളെ വാർത്തെടുക്കുന്നു.


ഭൗതികസൗകര്യങ്ങൾ

അഞ്ച് ക്ലാസ്സ്‌റൂം ഒരു ഓഫീസും ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. ആവശ്യത്തിന് ടോയ്‌ലെറ്റ് ഉണ്ട്. കുടിവെള്ളത്തിന് കിണറും അതിനോട് ചേർന്ന്‌ പൈപ്പ് സൗകര്യവും ഉണ്ട്.കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്പും,പ്രോജക്ടറും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ ആഴ്ചയിലും(വെള്ളി) ബാലസഭ കൂടുന്നു.യൂറീക്ക പരീക്ഷയ്ക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു.സ്കുൾ തലത്തിൽ പ്രവർത്തിപരിചയമേള,ശാസ്ത്രമേള,ഗണിതമേള എന്നിവ നടത്തുന്നു.കൂടാതെ കായികമേള,കലോത്സവം, യോഗാപരിശീലനം,കൗൺസിലിംഗ്‍ ക്ലാസ് എന്നിവ നടത്തപ്പെടുന്നു.

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകർ
1. ശ്രീ. സി.വി.എബ്രാഹാം
2. ശ്രീ. റ്റി.സി.ഉമ്മൻ
3. ശ്രീ. വൈ.തോമസ്
4. ശ്രീമതി. ലില്ലിക്കുട്ടി ജോർജ്
5. ശ്രീമതി. ലീലാമ്മ ചാക്കോ
6. ശ്രീമതി.പി എസ് മറിയാമ്മ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥികൾ
1. ഡോ.സി.തോമസ്(പ്ലാസ്റ്റിക് സർജൻ)
2. റവ.കെ.എം.തോമസ്
3. റവ.എബ്രഹാം തോമസ് (കൈപ്പട്ടൂർ ബഥേൽ മാർത്തോമ്മാ വികാരി)
4. ശ്രീ.ഗോകുൽ ആർ.(മാതൃഭൂമി)

മികവുകൾ

നമ്പർ എൽ എസ്‍ എസ്‍ വിജയികൾ
1. വിശാഖ് വിജയൻ
2. അഞ്ജലി മുരളി
3. അപർണ്ണ രാജേഷ്
4. ആർച്ചാ അശോക്
   കൂടാതെ പാഠ്യേതര പ്രവർത്തനമായ മാജിക് ഷോയിൽ ഫ്ളവേഴ്സ് ചാനലിൽ ബിജോ കെ ജോൺസൺ മികവുകൾ പ്രകടിപ്പിച്ചു.യൂറീക്ക പരീക്ഷ,പ്രവർത്തിപരിചയമേള,ശാസ്ത്രമേള, ഗണിതമേള എന്നിവയിൽ കുട്ടികൾ തങ്ങളുടെ മികവുകൾ പ്രകടിപ്പിച്ചു.

ദിനാചരണങ്ങൾ

ജൂലൈ 19 വായനാദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
സെപ്റ്റംബർ 5 അധ്യാപകദിനം
ഒക്ടോബർ 2 ഗാന്ധിജയന്തി
നവംബർ 14 ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്രമനമ്പർ അദ്ധ്യാപകർ
1. ലാലി കെ.
2. ലിസിമോൾ ജി.
3. ഷീല ആനി ജോർജ്

ക്ലബുകൾ

 1.ഐ.ടി.ക്ലബ്ബ്
 2.ഹെൽത്ത് ക്ലബ്‌
 3.ഗണിത ക്ലബ്‌
 4.ഇക്കോ ക്ലബ് 
 5.സ്ക്കൂൾ സുരക്ഷാ ക്ലബ്ബ്
 6.വിദ്യാരംഗം കലാസാഹിത്യ ക്ലബ്ബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • 01. പത്തനംതിട്ട നിന്നും വരുന്നവർ
പത്തനംതിട്ട-കൈപ്പട്ടൂർ റോ‍ഡിൽ പത്തനംതിട്ടയിൽ നിന്നും ബസ്സ് കയറി കൈപ്പട്ടൂരിൽ നിന്നും ഇറങ്ങി അവിടെ നിന്നും വള്ളിക്കോട് റോഡിൽ തൃപ്പാറ കുരിശ്ശിൻെറ ഭാഗത്ത് നിന്നും ചന്ദനപ്പള്ളി ഭാഗത്തു റോഡിൽ 50 മീറ്റർ മുന്നോട്ടു വരുമ്പോൾ വെള്ളപ്പാറ റോഡിൻെറ വലതുഭാഗത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.



  • 02. അടൂരിൽ നിന്നും കോന്നിയിൽ നിന്നും വരുന്നവർ
ബസ്സിൽ യാത്ര ചെയ്യുന്നവർ അടൂരിൽ നിന്നും കൊടുമൺ വരികയാണെങ്കിലും കോന്നിയിൽ നിന്നും വള്ളിക്കോടുവഴി വരികയാണെങ്കിലും ചന്ദനപ്പള്ളിയിൽ ഇറങ്ങി  അവിടെ നിന്നും വള്ളിക്കോട് റോഡിൽ ചന്ദനപ്പള്ളിയിൽ 200 മീറ്റർ അകലെയുള്ള കൈപ്പട്ടൂർ തൃപ്പാറ റൂട്ടിൽ തിരിഞ്ഞ് വെള്ളപ്പാറ എന്ന സ്ഥലത്ത് റോഡിൻെറ ഇടതുവശത്ത്  സ്കൂൾ സ്ഥിതിചെയ്യുന്നു.


{{#multimaps:9.214610237981745, 76.76669409736134|zoom=10}}

|}

"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.എസ്_വെള്ളപ്പാറ&oldid=1499688" എന്ന താളിൽനിന്ന് ശേഖരിച്ചത്