സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ  വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ചെമ്രക്കാട്ടൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ. 2021-22 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 181 ആൺകുട്ടികളും 188 പെൺകുുട്ടികളും ഇവിടെ പഠിക്കുന്നു.

ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ
G.L.P.S. Chemrakattur
വിലാസം
ചെമ്രക്കാട്ടൂർ

ചെമ്രക്കാട്ടൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം7 - ജൂൺ - 1976
വിവരങ്ങൾ
ഫോൺ0483 2850605
ഇമെയിൽglpschemrakatur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48203 (സമേതം)
യുഡൈസ് കോഡ്32050100104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരീക്കോട്,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ181
പെൺകുട്ടികൾ188
ആകെ വിദ്യാർത്ഥികൾ369
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ്. ഇ
പി.ടി.എ. പ്രസിഡണ്ട്ഉമ്മർ പാമ്പോടൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ.കെ
അവസാനം തിരുത്തിയത്
29-01-202248203


പ്രോജക്ടുകൾ



ചരിത്രം

പരപ്പനങ്ങാടി-അരീക്കോട്[1] സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത്.കൂടുതൽ വായിക്കുക

പ്രീപ്രൈമറി വിഭാഗം

പ്രൈമറി വിഭാഗം

ഭരണ നിർവഹണം

ഒരു സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് കുട്ടികളെയും സ്കൂൾ അധികൃതരെയും പോലെ തന്നെ അനിവാര്യമാണ് അധ്യാപക രക്ഷാകർതൃ സമിതിയും (പി.ടി.എ), എം.ടി.എ.(മദർ ടീച്ചർ അസോസിയേഷൻ ) യും എസ്.എം.സി.(സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി) യും എല്ലാം.ഞങ്ങളുടെ സ്കൂളിലെ പി.ടി.എ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്.

പി.ടി.എ.

സ്കൂളിന്റെ ഓരോ പ്രവർത്തനങ്ങളിലും പി.ടി.എ.യുടെ സജീവ പങ്കാളിത്തം ലഭിക്കാറുണ്ട്.പി.ടി.എ.യുടെ സഹകരണത്തോടെ പഠനോപകരണങ്ങളും പലവിധ ഭൗതിക സൗകര്യങ്ങളും സ്കൂളിലേക്ക് ലഭിച്ചിട്ടുണ്ട്.സ്കൂൾ തുറക്കുന്ന സമയത്ത് മുഴുവൻ കുട്ടികൾക്കും പഠനോപകരണ കിറ്റ് നൽകാറുണ്ട്.അതുപോലെ ക്ലാസ് ലൈബ്രറിയൊരുക്കാനുള്ള ലൈബ്രറി പുസ്തകങ്ങളും ഓരോ ക്ലാസിലെയും കുട്ടികളുടെ ചെരുപ്പ് ഒതുക്കി വെക്കാനുള്ള ഷൂ റാക്ക് ,കുടിവെള്ളം സൂക്ഷിക്കാനുള്ള വലിയ പാത്രങ്ങൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ അവർ ചെയ്തു തരുന്നു.

പ്രഭാത ഭക്ഷണം പദ്ധതി

2019 ൽ കുട്ടികൾക്ക് വേണ്ടി പി ടി എ യുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമായിരുന്നു പ്രഭാത ഭക്ഷണം എന്ന പേരിൽ അറിയപ്പെട്ട കുരിയരിക്കഞ്ഞിയും ഉപ്പേരിയും .രാവിലെ ഇന്റർവൽ സമയത്തായിരുന്നു കുട്ടികൾക്ക് അത് നൽകിയിരുന്നത്. അതുപോലെ തന്നെ പിടിഎ യുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ മാസത്തിലൊരിക്കൽ മാംസവും ബിരിയാണി ,കബ്സ പോലെയുള്ള ഭക്ഷണങ്ങളും കുട്ടികൾക്ക് നൽകി വരുന്നു.

എല്ലാവർക്കും പഠന സൗകര്യമൊരുക്കാൻ ..

കോവിഡ് മൂലം കുട്ടികളുടെ പഠനം ഓൺലൈനിൽ ആയപ്പോൾ ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി മൊബൈൽ ഫോൺ സൗകര്യമൊരുക്കാനും പി ടി എ അധ്യാപകരോടൊപ്പം ചേർന്ന് നിന്നു .ഡിജിറ്റൽ ഡിവൈസ്  ഇല്ലാത്ത 4 കുട്ടികൾക്ക് വളരെ മെച്ചപ്പെട്ട നിലയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ വാങ്ങി നൽകി.അതുപോലെ തന്നെ കൊറോണ കാലത്തു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് സാമ്പത്തിക സഹായം നൽകാനും പി ടി എ മുന്നിൽ തന്നെയുണ്ടായിരുന്നു.

സ്കൂൾ ശുചീകരണം

കോവിഡ് കാലത്തു പഠനം ഓൺലൈനിൽ ആയപ്പോഴും സ്കൂളും പരിസരവും വൃത്തിയാക്കാനും പിടിഎ മുന്നിൽ തന്നെ ഉണ്ടായിരുന്നു.2020 മാർച്ച് 10 നു അപ്രതീക്ഷിതമായി സ്കൂൾ അടച്ചതിനു ശേഷം പല തവണയായുള്ള ലോക്ക്ഡൗണും കോവിഡ് മഹാമാരിയും മൂലം അടച്ചു പൂട്ടപ്പെട്ട സ്കൂൾ ആകെ കാടുപിടിച്ച  നിലയിലായിരുന്നു.പി ടി എ യുടെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് ക്ലാസ് റൂമുകളും പരിസരവും പാർക്കും എല്ലാം നന്നായിട്ട് തന്നെ വൃത്തിയാക്കി.

പാഠ്യേതര പ്രവർത്തനങ്ങൾ

അരീക്കോട് ഉപജില്ലയിൽ പാഠ്യ പ്രവർത്തനങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്‌കൂൾ പഠ്യേതര വിഷയങ്ങളിലും വളരെ മുന്നിലാണ്. 2019 -20 വർഷത്തിൽ അരീക്കോട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ്പും സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

വിവിധ ക്ലബുകൾ

ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും കൂടുതൽ വായിക്കുക

മുൻ സാരഥികൾ

ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ.. കൂടുതൽ വായിക്കുക ഫോട്ടോ, കാലഘട്ടം കാണുക'

ഇവർ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ ,അവാർഡുകൾ

  • സബ്ജില്ലാ സ്കൂള് കലോത്സവം (ജനറല്) ഓവറോള് അഞ്ചാം സ്ഥാനം (2015-16)
  • സബ്ജില്ലാ സ്കൂള് കലോത്സവം അറബി) ഓവറോള് നാലാം സ്ഥാനം (2015-16)
  • ഏറ്റവും കൂടുതല് ഒന്നാം ക്ലാസ് വിദ്യാര്ത്ഥികളെ പ്രവേശിപ്പിച്ചതിനുള്ള ജിഎസ്ടിയു സില് വര് ജൂബിലി അവാര്ഡ് (2015-16)

ഉച്ചഭക്ഷണ പദ്ധതി

പ്രഭാത ഭക്ഷണം

സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ

ഓണസ്‌റ്റി ബുക്ക് സ്റ്റാൾ

 

ഹലോ സ്കൂൾ സംവിധാനം

 
ഹലോ സ്കൂൾ  പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.കെ.ടി.അബ്ദുഹാജി നിർവഹിക്കുന്നു


സ്കൂളിനും രക്ഷിതാക്കൾക്കും തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള ലളിതമായ ഒരു സംവിധാനമാണ് ഹലോ സ്കൂൾ.ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം ബഹുമാനപ്പെട്ട അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദുഹാജി നിർവഹിച്ചു. ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത എന്ന് പറയുന്നത് ഇന്റർനെറ്റും സ്മാർട്ഫോണും ഇല്ലാതെ തന്നെ ഈ പദ്ധതിയുടെ ഗുണഭോക്താവാകാൻ കഴിയും എന്നതാണ് .ആദ്യം രക്ഷിതാക്കളുടെ നമ്പറുകളെല്ലാം ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നു.ഹലോ സ്കൂൾ എന്ന പേരിൽ ഒരു ഫോൺ നമ്പർ ഉണ്ടായിരിക്കും.ഈനമ്പറിലേക്ക് ഫോൺ ചെയ്താൽ സ്കൂൾ സംബന്ധമായ വിവരങ്ങൾ എല്ലാം ആർക്കും ഏത് സമയത്തും അറിയാൻ സാധിക്കും.മാത്രമല്ല സ്കൂളിൽ നിന്നുള്ള വിവരങ്ങളെല്ലാം ഫോൺ കോളുകളായി രക്ഷിതാക്കൾക്കെത്തും .അഥവാ സ്‌കൂളിൽ നിന്നും വിളിക്കുന്ന സമയത്ത് രക്ഷിതാവിനു അറ്റൻഡ് ചെയ്യാൻ പറ്റിയില്ല എങ്കിൽ ഹലോ സ്കൂൾ നമ്പറിലേക്ക് തിരിചു വിളിച്ചാൽ വിവരങ്ങൾ അറിയാനും സാധിക്കും .

പ്രഭാത ഭക്ഷണം
റീഡിങ് ടൈം

ചിത്രശാല

അനുബന്ധം

വഴികാട്ടി

  • കേരളത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയുടെ വടക്ക് കിഴക്കായുള്ള നിലമ്പൂർ  റെയിൽവേ സ്റ്റേഷനിൽ നിന്നും 29  കിലോ മീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് അരീക്കോട് ടൗൺ സ്ഥിതി ചെയ്യുന്നത് . അവിടെ നിന്നും സംസ്ഥാനപാത 65 ലൂടെ മൂന്ന് കിലോ മീറ്റർ സഞ്ചരിച്ചാൽ ചെമ്രക്കാട്ടൂരിൽ എത്താം .അവിടെ നിന്നും 300 മീറ്റർ കാവനൂർ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിന് മുൻപിലെത്താം.
  • ദേശീയപാത 966 (രാമനാട്ടുകര - പാലക്കാട് )ൽ കൊണ്ടോട്ടിയിൽ നിന്ന് 14 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാലും ചെമ്രക്കാട്ടൂരിൽ എത്താം .
  • കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പട്ടണമായ കൊണ്ടോട്ടിയിൽ നിന്ന് സംസ്ഥാനപാത 65 (പരപ്പനങ്ങാടി - അരീക്കോട് )ലൂടെ ബസിൽ യാത്ര ചെയ്താലും ചെമ്രക്കാട്ടൂർ എത്താം

{{#multimaps:11.208195854784964, 76.04285180995846|zoom=8}}