ജി.എൽ.പി.എസ്.ഹരിഹരപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനതപുരം ജില്ലയിൽ ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഹരിഹരപുരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ റ്വിദ്യാലയമാണ് 'ഗവൺമെൻറ് എൽ. പി. എസ്. ഹരിഹരപുരം' . 1906 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള 125 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള മികച്ച അക്കാദമിക പ്രവർത്തനങ്ങളും, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
ജി.എൽ.പി.എസ്.ഹരിഹരപുരം | |
---|---|
വിലാസം | |
ഹരിഹരപുരം ഹരിഹരപുരം പി.ഒ. , 695310 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0470 2665726 |
ഇമെയിൽ | glpshpuram@gmal.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42206 (സമേതം) |
യുഡൈസ് കോഡ് | 32141200202 |
വിക്കിഡാറ്റ | Q64037934 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ഇലകമൺ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത ബി |
പി.ടി.എ. പ്രസിഡണ്ട് | ആര്യ |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത |
അവസാനം തിരുത്തിയത് | |
29-01-2022 | 42206 |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ഇലകമൺ പഞ്ചായത്തിൽ ഇടവ നടയറ കായലിന് സമീപത്തായാണ് ഹരിഹരപുരം ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹരിയും ഹരനും നൃത്തമാടിയ സ്ഥലമാണ് ഇത് എന്ന് ഒരു ഐതിഹ്യമുണ്ട്.നൂറിലേറെ വർഷം പഴക്കമുള്ള ഈ സ്കൂൾ 1906 ലാണ് സ്ഥാപിക്കപ്പെട്ടത്. ആദ്യകാലത്ത്ഇത് ഒരു മാനേജ്മെന്റ് സ്കൂളായിരുന്നു ഹരിഹരപുരത്തെ ചിറ്റത്തറ ശ്രീ കൃഷ്ണപിള്ള ദാനംചെയ്ത 30 സെന്റ് സ്ഥലത്ത് ശ്രീ കൃഷ്ണപിള്ളയും സുഹൃത്തായ ശ്രീ വേലുപ്പിള്ളയും കൂടിച്ചേർന്നാണ് ഒരു ഓല കെട്ടിടം നിർമ്മിച്ചു ക്ലാസ് തുടങ്ങിയത്.കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
ജീർണാവസ്ഥയിൽ ആയിരുന്ന ഭൗതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനു ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗാന്ധിദർശൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഗണിത ക്ലബ് , നേച്ചർ ക്ലബ്ബ്‍,...)
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
- പത്ര നിർമാണം
- വായന കുറിപ്പുകൾ
- പൊതു വിജ്ഞാന ക്വിസ്
മികവുകൾ
LSS, വിദ്യാരംഗം, യുറീക്ക, ഗാന്ധിദർശൻ, ക്വിസ് മത്സരങ്ങൾ എന്നിവയിൽ എല്ലാം സബ്‌ജില്ല തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട് ഹരിഹരപുരം LPS ലെ ചുണക്കുട്ടികൾ.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.78853944823519, 76.70283689471746| width=100% | zoom=18 }} , ജി.എൽ.പി.എസ്.ഹരിഹരപുരംവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|