ജിഎൽ.പി.എസ്, പനയറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാഭ്യാസ പൊതുരംഗത്തു അഭിമാനമായ നേട്ടങ്ങൾ കൈവരിച്ച പ്രൈമറി വിദ്യാലയം, പഠനമികവിന്റെ കാര്യത്തിലും പഠനേതര വിഷയങ്ങളുടെ കാര്യത്തിലും മറ്റ് വിദ്യാലയങ്ങൾക്ക് മാതൃക ആക്കാവുന്ന വിദ്യാലയം ആണ്. വർക്കല താലൂക്കിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പാവപെട്ട കുട്ടികളുടെ ആശ്രയം കൂടി ആണ്.
ജിഎൽ.പി.എസ്, പനയറ | |
---|---|
വിലാസം | |
പനയറ പനയറ പി.ഒ. , 695145 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | panayaralps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42215 (സമേതം) |
യുഡൈസ് കോഡ് | 32141200301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ചെമ്മരുതി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 166 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുലീന എ |
പി.ടി.എ. പ്രസിഡണ്ട് | ലിജിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ആർ |
അവസാനം തിരുത്തിയത് | |
29-01-2022 | Ramyakprakash |
ചരിത്രം
ഗവ: എൽ പി എസ്സ് പനയറ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രൈമറി വിദ്യാലയം അതിന്റെ പ്രവർത്തനം ആരംഭിച്ചത് 1921ൽ ഒരു മാനേജ്മെന്റ് വിദ്യാലയം ആയിട്ടായിരുന്നു. അന്ന് വിദ്യാലയത്തിന്റെ പേര് എസ്.എം.എസ്.എസ്. എന്നായിരുന്നു. അന്ന് വിദ്യാലയത്തിന്റെ ഉടമസ്ഥൻമാരായിരുന്നത് കേശവകുറുപ്പും വേലു ഉണ്ണിത്താനും ആയിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്നത് പോരിട്ടക്കാവ് ക്ഷേത്ര ട്രസ്റ്റ് നൽകിയ 50 സെന്റ് ഭൂമിയിലാണ്. കൂടുതൽ വായനയ്ക്കായ്
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന്റെ ആകെ സ്ഥലയളവ് 50 സെന്റ് ആണ്. വിദ്യാലയത്തിന് രണ്ട് പ്രധാന കെട്ടിടങ്ങളിലായി ഒൻപത് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അടുക്കളയും ഉണ്ട്.ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും പെൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും കൂടാതെ അധ്യാപകർക്കായി ഒരു ടോയ്ലെറ്റും കുട്ടികൾക്കായി ഒരു അഡാപ്റ്റഡ് ടോയ്ലെറ്റും ഉണ്ട്.വിദ്യാലയത്തിന് മുൻവശത്തായി മനോഹരമായ ചെറിയ ജൈവ വൈവിധ്യ പാർക്കും ഉദ്യാനവും കാണാൻ കഴിയും.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്
- നേച്ചർ ക്ലബ്
- സയൻസ് ക്ലബ്
- ഗാന്ധി ദർശൻ
- എനർജി ക്ലബ്
- ഹലോ ഇംഗ്ലീഷ്
- അമ്മ വായന
- ക്ലാസ് ലൈബ്രറി
മികവുകൾ
മുൻ സാരഥികൾ
അധ്യാപകർ | കാലഘട്ടം |
---|---|
രാമചന്ദ്രൻ | 2006-2007 |
സുകേശിനി | 2007-2013 |
ഗീത | 2013-2019 |
മുരളി | 2019-2020 |
സുലീന | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കുഞ്ഞികൃഷ്ണ കുറുപ്പ് (ശാസ്ത്രജ്ഞൻ )
- ജയചന്ദ്രൻ പനയറ (ജേർണലിസ്റ്റ് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|